Aug 1, 2015

Malayalam Super Hit Songs Starts with 'ക' (ka)


  1. Kudukku (Love Action Drama) കുടുക്ക് (ലവ് ആക്ഷൻ ഡ്രാമ)
    കുടുക്ക് പൊട്ടിയ കുപ്പായം
    ഉടുത്തു മണ്ടണ കാലത്തെ
    മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ
    നടുക്കിരുന്നവളാണേ നീ
    നടുക്കിരുന്നവളാണേ നീ (2)

    ഓൺ ദ ഫ്ലോർ ബേബി
    ഹിറ്റ് ഇറ്റ് ഹാർഡ് ബേബി
    റോക് ദ പാർട്ടി ബേബി
    പറ്റൂല്ലേങ്കി പോടീ (2)
    (കുടുക്ക് ...)
  2. Kannu Chuvakkanu (Premam) കണ്ണു ചുവക്കണു (പ്രേമം)
    കണ്ണു ചുവക്കണു
    പല്ലു കടിക്കണു
    മുഷ്ടി ചുരുട്ടണു
    ആകെ വിയർക്കണു

    നാടിഞരമ്പു വലിഞ്ഞു മുറുകണു
    പേശികളാകെ ഉരുണ്ടു കയറണു
    ചങ്കിനകത്തു താളമടിയ്ക്കണു
    തകിട തകിട മേളമടിയ്ക്കണു
    കയ്യും കാലും വെറ വെറയ്ക്കണു
    പെട പെടയ്ക്കണു...തുടി തുടിയ്ക്കണു
  3. Kaalam Kettu Poy (Premam) കാലം കെട്ടു പോയ് (പ്രേമം)
    കാലം കെട്ടുപോയ് കോലം കെട്ടുപോയ്
    ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്‌...(2)
    കാലുവെച്ച ഭൂമിയും കുഴിഞ്ഞു താണുപോയ്
    കണ്ടുനിന്നതൊക്കെയിന്നു മെല്ലെ മാഞ്ഞു മാഞ്ഞുപോയ്
    വിരിഞ്ഞ പൂമരം കൊഴിഞ്ഞു വീണുപോയ്‌
    എടുത്തുവെച്ചതൊക്കെയിന്നു താഴെവീണു പോയ്‌...
    കാലം കെട്ടുപോയ് കോലം കെട്ടുപോയ്
    ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്‌...(2)
  4. Kaikkottum Kandittilla (Oru Vadakkan Selfie) കൈക്കോട്ടും കണ്ടിട്ടില്ല (ഒരു വടക്കൻ സെൽഫി )
    ആഹാ ..ആഹാ..ആഹാ..ആ ..ആ
    ആഹാ ..ആഹാ..ആഹാ..ആ ..ആ
    കൈക്കോട്ടും കണ്ടിട്ടില്ല.. കൈയ്യിൽ തഴമ്പുമില്ല
    കൈപ്പത്തി കൊണ്ടൊരു കിത്താബും തൊട്ടിട്ടില്ല
    കച്ചറ കാട്ടി നടക്കും കച്ചറ കാട്ടി വെടക്കായ്
    വടക്കും തെക്കും നടന്നു നടുവൊടിക്കും.. (2)

    ആശിച്ചു പെറ്റ മാതാവും..
    ആശവറ്റിച്ചു വാഴും പിതാവും
    ഇവൻ നന്നാവും കാലം കിനാവു കണ്ടത്
    രണ്ടാം സെമസ്റ്ററിൽ തീർന്നു..
    കായ്ക്കാത്ത മോഹം കാണുന്നു ഇവൻ
    പേക്കൂത്തിലോ മുന്നേറുന്നു ..
    ഈ വല്ലാത്ത പഹയന് അദ്ധ്വാനം വയ്യാ
    പേരും പണവും വേണം ...
    കൈക്കോട്ടും...ആ ..ആ..
  5. Kuttikkurumba (Varane Aavashyamundu) കുട്ടിക്കുറുമ്പാ (വരനെ ആവശ്യമുണ്ട്)
    കുട്ടിക്കുറുമ്പാ കൊമ്പുള്ള വമ്പാ
    അമ്പിളിക്കൊമ്പിൽ നിന്നെയിരുത്താനാര്
    വന്നതാര്....
    നിന്നെ മെരുക്കാൻ അക്കയ്യിലുണ്ടേ
    മാണിക്യചെപ്പിൽ സ്നേഹത്തിൻ
    തീരാനീര്... ഇളനീര് ...
    അതിലേ ഇതിലേ നീ കാട്ടും നിന്റെ കുറുമ്പും
    കളിയായി കരുതാൻ നിന്റെ
    ഏട്ടനെപ്പോലിനി ആരാര്
    കുട്ടിക്കുറുമ്പാ കൊമ്പുള്ള വമ്പാ
    അമ്പിളിക്കൊമ്പിൽ നിന്നെയിരുത്താനാര്
    വന്നതാര്....
  6. Kalabham tharaam (Vadakkumnathan) കളഭം തരാം ഭഗവാനെൻ മനസ്സും തരാം (വടക്കും നാഥൻ )
    ആ…..
    കളഭം തരാം ഭഗവാനെൻ മനസ്സും തരാം
    കളഭം തരാം ഭഗവാനെൻ മനസ്സും തരാം
    മഴപക്ഷി പാടും പാട്ടിൻ മയിൽ പീലി നിന്നെ ചാർത്താം
    ഉറങ്ങാതെ നിന്നോടെന്നും ചേർന്നിരിക്കാം………… (കളഭം തരാം)

    പകൽവെയിൽ ചായും നേരം പരൽകണ്ണുനട്ടെൻമുന്നിൽ
    പടിപ്പുരകോണിൽ കാത്തിരിക്കും (പകൽ വെയിൽ)
    മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളംതണ്ടു ചേർക്കും പോലെ
    പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിക്കാം (കളഭം തരാം)
  7. Kandille Kandille (Madhuraraja) കണ്ടില്ലേ കണ്ടില്ലേ (മധുരരാജ )
    കണ്ടില്ലേ കണ്ടില്ലേ കള്ളക്കുറുക്കന്‍ കാശിക്കുപോണ കരിങ്കുറുക്കന്‍
    കാശിയും വാശിയും വേണ്ടെന്നു വച്ചേ കാശായമൂരിവച്ചേ
    ഞാനുമറിഞ്ഞേ നീയുമറിഞ്ഞേ കണ്ടോരും കേട്ടോരും പാടി നടന്നേ
    കണ്ണുമടച്ചേ പാലുകുടിക്കണ കള്ളക്കുറുമ്പനല്ലേ
    ഇന്നെന്റെ കള്ളക്കുറുക്കനു കല്ല്യാണമേളം
    ശിങ്കാരി നീലകുറുമ്പിക്ക് കല്ല്യാണനാണം
    ഇന്നെന്റെ കള്ളക്കുറുക്കനു കല്ല്യാണമേളം
    ശിങ്കാരി നീലകുറുമ്പിക്ക് കല്ല്യാണനാണം
  8. Karimukilukal (Varsham ) കരിമുകിലുകൾ (വർഷം)
    കരിമുകിലുകൾ ചിറകു കുടയും സ്വരം
    ജലകണികകൾ ഇലയിലുതിരും സ്വരം
    ദൂരെ ദൂരെ ആരോ വിണ്ണിൻ ജാലകം തുറന്നു
    ഒരു തലോടലായി തുയിലുണർത്തുവാൻ ഇതിലെ വന്നു വർഷം ...............
  9. kukukukkoo (Amayum Muyalum) കുകുകുക്കൂ (ആമയും മുയലും ) 
    കുകുകുക്കൂ കുഴലൂതും കുനുകുരുവി
    കുകുകുക്കൂ കുലവാഴ കൂമ്പഴകി
    കുകുകുക്കൂ കുഴലൂതും കുനുകുരുവി
    കുകുകുക്കൂ കുലവാഴ കൂമ്പഴകി
    കുകുകുക്കൂ മഴമേഘ കുളിരരുവി
    കുകുകുക്കൂ മലർമാസ പൊന്നലരി
    താമര പെണ്മണി കല്യാണമായ്
    തൂമിഴി താരകൾക്കാനനന്ദമായ് 
  10. kannetha dooree (Koothara) കണ്ണെത്താ ദൂരേ (കൂതറ) 
    കണ്ണെത്താ ദൂരേ ....
    ചെന്നെത്തും നാളേ .....
    ഇന്നിന്റെ തേരിൽ നാം സഞ്ചരിക്കേ ...
    പൂവെല്ലാം വാടും
    കാലങ്ങൾ മാറിപോകും ...
  11. kannimasam vannu chernnal (Ring Master) കന്നിമാസം വന്നു ചേർന്നാൽ (റിംഗ് മാസ്റ്റർ ) 
    കന്നിമാസം വന്നു ചേർന്നാൽ
    നിന്നേ ഞാനെൻ സ്വന്തമാക്കും
    ഹേ ...  ഹ ഹ ഹ
    വീ വോണ്‍ഡു ഡോഗ്സ് ഓണ്‍ കണ്ട്രി
    ന്യു പീപിൾ റിട്ൻ കണ്ട്രി
  12. katte katte (Oru Yathrayil) കാറ്റേ കാറ്റേ (ഒരു യാത്രയിൽ ) 
    കാറ്റേ കാറ്റേ .... കായൽ കാറ്റേ ...
    കാറ്റേ കാറ്റേ കായൽ കാറ്റേ ...
    പാടാനൊരീണം തായോ നീ ....
    മറുപടി ചൊല്ലിച്ചൊല്ലി
    കനവുകൾ തുന്നി തുന്നി
  13. kayalinarike (Annayum Rasoolum) കായലിനരികെ (അന്നയും റസൂലും ) 
    കായലിനരികെ ....
    കൊച്ചിക്കായലിനരികെ കോടികൾ പറത്തി
    കുതിച്ച പൊങ്ങിയ കമ്പനികൾ
    കച്ചവടത്തിനു കച്ച മുറുക്കി
    കനത്തു നില്ക്കും കമ്പനികൾ (കായലിനരികെ ....)
  14. kando kando (Annayum Rasoolum) കണ്ടോ കണ്ടോ (അന്നയും റസൂലും)
    കണ്ടോ ... കണ്ടോ... കനവിലിന്നോരാളെ
    കരളിൻ ഉള്ളിൽ ഇന്നോളം കാണാത്തൊരാളെ ...
    കണ്ടോ ...
     പാവം കിനാവേ നീ ...
    പറയേ പറയേ നീ കണ്ടതാരെ .....
  15. katte katte nee (Selluloid) കാറ്റേ കാറ്റേ നീ (സെല്ലുലോയ്ഡ്‌ ) 
    കാറ്റേ കാറ്റേ നീ പൂക്കാമാരത്തില്
    പാട്ടും മൂളി വന്നോ ....
    ഞാലിപ്പൂങ്കദളിവാഴപ്പൂക്കളിൽ
    ആകെ തേൻ നിറഞ്ഞോ ....
    ആറ്റുനോറ്റ ഈ കാണാമരത്തിനു
    പൂവും കായും വന്നോ ....
    മീനത്തീവെയിലിൻ ചൂടിൽ തണുതണെ
    തൂവൽ വീശി നിന്നോ ...
  16. kandille neram (Cinima Company) കണ്ടില്ലേ നേരം (സിനിമ കമ്പനി) 
    കണ്ടില്ലേ നേരം പുലരണ് കോഴി കൊക്കന്നു കൂകണ്
    കേട്ടില്ലേ കൊട്ടും കുരവയും ആർപ്പുവിളികളും ചേങ്ങില താളോം
    (കണ്ടില്ലേ)
    വരണൊണ്ടേ കാടും മേടും കടന്ന ആട്ടിക്കുറുക്കിയ ചേകോന്മാരാണേ (2)
    സിനിമാ പടം പിടിക്കുന്ന കുട്ടിക്കുറുമ്പമാരാണേ (2) 
  17. kili kili (Vadyar) കിളി കിളി (വാധ്യാർ) 
    കിളി കിളിയിക്കിളി കിക്കിളി പൂങ്കിളി
    തുലമുളപാടും പാട്ടിൻ പൈങ്കിളി
    നിരനിരയായി  വരുമൊരു മേൽപ്പൂ
    നിറ നിറ പൊലി പോലി താലം
  18. kunjaliya (Kunjaliyan) കുഞ്ഞളിയാ (കുഞ്ഞളിയൻ) 
    കുഞ്ഞളിയാ .. മണിപ്പോന്നളിയാ
    കാണാൻ വല്ലാതെ കൊതിച്ചുപോയി
    കുഞ്ഞളിയാ ചെല്ലക്കുഞ്ഞളിയാ
    നീ വല്ലാതെ മെലിഞ്ഞുപോയി
  19. kayalkarayilake (Venisile Vyapari) കായൽക്കരയിലാകെ (വെനിസിലെ വ്യാപാരി) 
    കായൽക്കരയിലാകെ പൊൻനാര്
    മുറ്റത്തെ കല്പകമുത്തിന്റെ പൊൻനാര്
    വള കിലുക്കണ കൈകൾ പിരി പിരിച്ച കയറിൽ
    കൂടിപ്പിടിച്ചു പിടിച്ചു കയറാം എല്ലാവർക്കും
    ഒത്തിരിപ്പോകാൻ ഒത്തിരി നേടാൻ
    ഒത്തു പിടിക്കണമേല്ലാരും വന്നാട്ടെ
    (കായൽക്കരയിലാകെ ...)
  20. konchathe konchenam (Female Unnikrishnan) കൊഞ്ചാതെ കൊഞ്ചേണം (ഫീമേയിൽ ഉണ്ണികൃഷ്ണൻ) 
    കൊഞ്ചാതെ കൊഞ്ചേണം തഞ്ചം നോക്കി കൊഞ്ചേണം
    നോവാതെ നുള്ളേണം ഉന്നം നോക്കി കിള്ളേണം
    തലോലമാട്ടി പുൽകേണം ... (കൊഞ്ചാതെ കൊഞ്ചേണം ..)
  21. kasthoori manakkunnallo (Nayika) കസ്തൂരി മണക്കുന്നല്ലോ (നായിക) 
    കസ്തൂരി മണക്കുന്നല്ലോ കാറ്റേ
    നീ  വരുമ്പോൾ
    കണ്മണിയേ കണ്ടുവോ നീ
    കവിളിണ തഴുകിയോ നീ
    വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളി തുള്ളി
    നീ  വരുമ്പോൾ
    കള്ളിയവൾ കളി പറഞ്ഞോ
    കാമുകന്റെ കഥ പറഞ്ഞോ
  22. kanavinu kalyanam (Kadhayile Nayika) കനവിനു കല്യാണം (കഥയിലെ നായിക) 
    കനവിനു കല്യാണം പൊന്നിൻ തളികയിൽ താംബൂലം (2 )
    വെള്ളോട്ടിൻ വിളക്കിൽ തിരിയഞ്ചും നീ കൊളുത്ത്
    താളത്തിൽ പാടാനായി പാട്ടു വേണം
    താമര നൂലില് താലി വേണം
    ഇരുമിഴിയിണയെഴുതാനായ്   നല്ല കരിമഷി കരുതേണം (2 )
    (കനവിനു കല്യാണം ...) 
  23. kattumakkan (Pappi Appacha) കാട്ടുമാക്കാൻ (പാപ്പി അപ്പച്ചാ) 
    കാട്ടുമാക്കാനായാലും വെട്ടി നിരത്തി തട്ടും ഞാൻ
    വേട്ടമാനെ പൂട്ടിയിടും  സിംഹം
    കോട്ട കാട്ടി വിരട്ടല്ലേ പാട്ട കൊട്ടി അകറ്റല്ലേ
    ചട്ടിയിലിട്ടു വറക്കും ഞാൻ നിന്നെ
  24. kettille kettille (PokkiriRaja) കേട്ടില്ലേ കേട്ടില്ലേ (പോക്കിരിരാജ) 
    കേട്ടില്ലേ കേട്ടില്ലേ എന്റെ കള്ളച്ചെറുക്കന് കല്യാണം
    കേട്ടില്ലേ കല്യാണമേളം
    കണ്ടില്ലേ കണ്ടില്ലേ എന്റെ എട്ടനോരുക്കിയ സമ്മാനം
    കനവിൽ കണ്ടൊരു മുത്താരം
    കരളിൽ തകിലടിച്ചു
    നെഞ്ചിൽ ഉത്സവ മത്സരമായ്
    ഉള്ളു തുടി തുടിച്ചു വന്നല്ലോ കല്യാണം
    വന്നല്ലോ കല്യാണം 
  25. kattu paranjathum (THanthonni) കാറ്റു പറഞ്ഞതും (താന്തോന്നി ) 
    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    പോള്ളല്ല പൊന്നേ ഉള്ളകമാകെ
    പൊള്ളുന്ന നോവാണേ(2 )
    (കാറ്റു പറഞ്ഞതും ...)
  26. Kaayalarikathu (Neelakkuyil) കായലരികത്തു (നീലക്കുയില്‍) 
    കായലരികത്ത് വലയെറിഞ്ഞപ്പോൾ
    വള കിലുക്കിയ സുന്ദരീ
    പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ
    ഒരു നറുക്കിനു ചേർക്കണേ

    (കായലരികത്തു...)
  27. Kuyilinethedi (Neelakkuyil) കുയിലിനെതേടി (നീലക്കുയില്‍) 
    കുയിലിനെത്തേടി കുയിലിനെത്തേടി
    കുതിച്ചുപായും മാരാ
    പട്ടുകുപ്പായക്കാരാ....
    പട്ടുകുപ്പായക്കാരാ നിന്നോടുഞാനൊരു
    കിന്നാരം ചോദിക്കാം
    ഞാനൊരു കിന്നാരം ചോദിക്കാം
  28. Kizhakku Ninnoru Pennuvannu (Avar Unarunnoo) കിഴക്കുനിന്നൊരു പെണ്ണൂവന്ന് (അവര്‍ ഉണരുന്നു)
    കിഴക്കുനിന്നൊരു പെണ്ണുവന്ന്
    കിനാവുപോലൊരു പെണ്ണുവന്ന്
    കയറുപിരിക്കണ് കതിരിഴനൂല്‍ക്കണ്
    കാണാനെന്തൊരു ശേല്
    ആ................
  29. Kannum Poottiyuranguka (Snehaseema) കണ്ണും പൂട്ടിയുറങ്ങുക (സ്നേഹസീമ)
    കണ്ണും പൂട്ടിയുറങ്ങുക നീയെന്‍
    കണ്ണേ പുന്നാരപ്പൊന്നു മകളേ
    അമ്മേം അച്ഛനും ചാരത്തിരിപ്പൂ
    ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ
    (കണ്ണും പൂട്ടി)
  30. Kaathu Sookshichoru (Nairu Pidicha Pulivaalu) കാത്തു സൂക്ഷിച്ചൊരു (നായര് പിടിച്ച പുലിവാല്)
    കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം - ആ . . . . . .

    കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും
    അയ്യോ കാക്കച്ചി കൊത്തിപ്പോകും
    നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാല്‍ പോകും
    നിന്‍റെ നോട്ടം തെറ്റിയാല്‍ പോകും
    കാത്തു …....
  31. Kadalivaazhakayyilirunnu (Umma) കദളിവാഴക്കയ്യിലിരുന്ന്  (ഉമ്മ) 
    കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ച്
    വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടേ

    മാരനാണ് വരുന്നതെങ്കില്‍ ....
    മാരനാണ് വരുന്നതെങ്കില്‍ മധുരപ്പത്തിരി വെക്കേണം
    മാവുവേണം വെണ്ണവേണം പൂവാലിപ്പശുവേ പാല്‍തരണം
    കദളിവാഴക്കയ്യിലിരുന്ന് ....
  32. Keledi Ninne Njaan (Doctor) കേളെടി നിന്നെ ഞാന്‍ (ഡോക്ടര്‍) 
    കേളെടി നിന്നെഞാന്‍ കെട്ടുന്ന കാലത്ത്
    നൂറിന്റെ നോട്ടുകൊണ്ടാറാട്ട്
    കണ്ണാണെ നീയെന്നെ കെട്ടിയില്ലെങ്കിലോ
    കണ്ണീ‍രിലാണെന്റെ നീരാട്ട്
    അയ്യേ.... മ്...മ്...മ്..
  33. Kanikaanum Neram (Omanakuttan) കണികാണും നേരം (ഓമനക്കുട്ടൻ)
    കണികാണുംനേരം കമലനേത്രന്റെ
    നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി
    കനകക്കിങ്ങിണി വളകള്‍ മോതിരം
    അണിഞ്ഞു കാണേണം ഭഗവാനേ (കണികാണും)
  34. Kaattil Ilam Kaattil (Odayil Ninnu) കാറ്റില്‍ ഇളം കാറ്റില്‍ (ഓടയില്‍ നിന്ന്) 
    കാറ്റിൽ ഇളംകാറ്റിൽ ഒഴുകിവരും ഗാനം ഒരു
    കാണാക്കുയിൽ പാടും കളമുരളീഗാനം

    ആത്മവിപഞ്ചികയിൽ..മധു
    മാസ പഞ്ചമിയിൽ..(2) അന്നു
    മാലിനിതീരത്തു ശകുന്തള പാടിയ
    മായാമോഹനഗാനം ( മാലിനി))
    ഇതാ.. ഇതാ..ഇതാ‍..
    ആ‍.....ആ‍....
    (കാറ്റിൽ)
  35. Kaakkathamburaatti (Inapraavukal) കാക്കത്തമ്പുരാട്ടി (ഇണപ്രാവുകള്‍) 
    കാക്കത്തമ്പുരാട്ടി.. കറുത്ത മണവാട്ടി..

    കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
    കൂടെവിടെ കൂടെവിടെ (കാക്കത്തമ്പുരാട്ടി....)
    കൂട്ടിന്നിണയല്ലേ കൊഞ്ചും മൊഴിയല്ലേ
    കൂടെ വരൂ കൂടെ വരൂ..
  36. Kadalinakkare Ponore (Chemmeen) കടലിനക്കരെപ്പോണോരേ (ചെമ്മീന്‍) 
    കടലിന്നക്കരെ പോണോരേ
    കാണാപ്പൊന്നിനു പോണോരേ
    കടലിന്നക്കരെ പോണോരേ
    കാണാപ്പൊന്നിനു പോണോരേ
    പോയ്‌ വരുമ്പോഴെന്തു കൊണ്ടുവരും - കൈ നിറയെ
    പോയ്‌ വരുമ്പോഴെന്തു കൊണ്ടു വരും
    പതിനാലാം രാവിലെ പാലാഴിത്തിരയിലെ
    മത്സ്യകന്യകമാരുടെ
    മാണിക്യക്കല്ലു തരാമോ
    ഓഹോ...ഓ...ഒഹോ..ഓ..(കടലിനക്കരെ)
  37. Kaananachaaya (Ramanan) കാനനഛായയിലാടുമേയ്ക്കാന്‍ (രമണന്‍) 
    കാനനഛായയിലാടുമേയ്ക്കാന്‍
    ഞാനും വരട്ടെയോ നിന്റെകൂടെ
    പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
    പാടേമറന്നൊന്നും ചെയ്തുകൂടാ (കാനന)
  38. Kannuthurakkaatha (Agniputhri) കണ്ണുതുറക്കാത്ത  (അഗ്നിപുത്രി) 
    കണ്ണുതുറക്കാത്ത ദൈവങ്ങളേ
    കരയാനറിയാത്ത ചിരിക്കാനറിയാത്ത
    കളിമണ്‍പ്രതിമകളേ
    മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ മറക്കൂ
  39. Kasthoorithailamittu (Kadalppaalam) കസ്തൂരിത്തൈലമിട്ടു (കടല്‍പ്പാലം) 
    കസ്തൂരിത്തൈലമിട്ടു മുടിമിനുക്കീ
    മുത്തോടുമുത്തുവെച്ച വളകിലുക്കീ കയ്യില്‍
    മുത്തോടുമുത്തുവെച്ച വളകിലുക്കീ
    മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ
    മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് മാറില്‍
    മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്
    (കസ്തൂരി...)
  40. Kaattile Paazhmulam (Vilaykku Vaangiya Veena) കാട്ടിലെ പാഴ്മുളം തണ്ടിൽ (വിലയ്ക്കു വാങ്ങിയ വീണ)
    ആ............ കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
    പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
    ആനന്ദകാരിണീ.. അമൃതഭാഷിണീ
    ഗാനവിമോഹിനീ വന്നാലും....
  41. Kaattu Vannu Kallane pole (Karakaanaakkadal) കാറ്റു വന്നു കള്ളനെപ്പോലെ (കരകാണാക്കടല്‍)
    കാറ്റു വന്നൂ.....
    കാറ്റു വന്നൂ കള്ളനെ പോലെ
    കാട്ടു മുല്ലയ്ക്കൊരുമ്മ കൊടുത്തു
    കാമുകനെപ്പോലെ
    കാറ്റു വന്നൂ കള്ളനെ പോലെ
    കാട്ടു മുല്ലയ്ക്കൊരുമ്മ കൊടുത്തു
    കാമുകനെപ്പോലെ
    കാറ്റു വന്നു കള്ളനെ പോലെ
  42. Kettille Kottayathoru (Maanyashree Vishwaamithran) കേട്ടില്ലേ കോട്ടയത്തൊരു (മാന്യശ്രീ വിശ്വാമിത്രൻ) 
    ഹേയ്...കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ...
    തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയ്...
    ( ഹേയ് കേട്ടില്ലേ കോട്ടയത്തൊരു....)
    താലി വാങ്ങി വന്നു മാല വാങ്ങി വന്നു
    താനും കൂട്ടുകാരും പന്തലിൽ ചെന്നൂ....
    (താലി വാങ്ങി.......)
    ഹേയ്...കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ...
    തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയ്...
  43. Kadali Kankadali (Nellu) കദളി കണ്‍കദളി (നെല്ല്) 
    കദളി കണ്‍കദളി ചെങ്കദളി പൂ വേണോ..
    കവിളില്‍ പൂമദമുള്ളൊരു പെണ്‍‌പൂ വേണോ പൂക്കാരാ...(2)

    മുകളില്‍ ഝിലു ഝിലു ഝിലു ഝിങ്കിലമോടെ
    മുകില്‍പ്പൂ വിടര്‍ത്തും പൊന്‍‌കുടക്കീഴേ....(2)
    വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി
    തെയ്യാരെ തെയ്യാരെ താരേ.....
    (കദളി)
  44. Kanakasimhaasanathil (Arakkallan Mukkaalkkallan) കനകസിംഹാസനത്തില്‍ (അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍) 
    ആ....ആ....ആ...ആ.....
    കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ
    ശുനകനോ വെറും ശുംഭനോ
    (കനകസിംഹാസനത്തിൽ.....)
    ആനൊംത സാനൊംത സാനംതനൊംതനൊംതനൊംത
    കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ
    ശുനകനോ വെറും ശുംഭനോ
  45. Kasthoori manakkunnalo (Picnic) കസ്തൂരിമണക്കുന്നല്ലോ (പിക് ‌നിക്)
    കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീവരുമ്പോള്‍
    കണ്മണിയെക്കണ്ടൂവോ നീ കവിളിണ തഴുകിയോ നീ?
    വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളിത്തുള്ളി നീ വരുമ്പോള്‍
    കള്ളിയവള്‍ കളി പറഞ്ഞോ കാമുകന്റെ കഥ പറഞ്ഞോ?
  46. Kannum kannum thammil (Angaadi) കണ്ണും കണ്ണും തമ്മിൽ (അങ്ങാടി) 
    (M)കണ്ണും കണ്ണും.... തമ്മില്‍ തമ്മില്‍....
    കഥകള്‍ കൈമാറും അനുരാഗമേ
    നീയറിഞ്ഞോ നിന്നിലൂറും
    മോഹ ഗംഗാജലം മധുര ദേവാമൃതം
    മധുര ദേവാമൃതം
  47. Kaayalonnu chirichal (Kakka) കായലൊന്നു ചിരിച്ചാൽ (കക്ക)
    കായലൊന്നു ചിരിച്ചാല്‍ കരയാകെ നീര്‍മുത്ത്
    ഓമലൊന്നു ചിരിച്ചാല്‍ പൊട്ടിച്ചിതറും പൊന്‍ മുത്ത്‌
    കായലൊന്നു ചിരിച്ചാല്‍ കരയാകെ നീര്‍മുത്ത്
    ഓമലൊന്നു ചിരിച്ചാല്‍ പൊട്ടിച്ചിതറും പൊന്‍ മുത്ത്‌
  48. Kalabham chaarthum (Thaalavattam) കളഭം ചാര്‍ത്തും (താളവട്ടം) 
    കളഭം ചാര്‍ത്തും കനകക്കുന്നില്‍
    മരുവും താലോലം കിളികള്‍
    പതിവായേവം ഒന്നായ് പാടും
    കനിയൂ ഉടയോരെ കനിയൂ ഉടയോരെ (കളഭം....)
  49. Kannaam Thumpee (Kaakkothikavile Apooppanthaadikal) കണ്ണാം തുമ്പീ പോരാമോ (കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍)
    കണ്ണാന്തുമ്പീ പോരാമോ, എന്നോടിഷ്‌ടം കൂടാമോ
    നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളില്‍ പൂക്കാലം
    കളിയാടാമീ കിളിമരത്തണലോരം - 2
    (കണ്ണാന്തുമ്പീ...)
  50. Kavilinayil (Vandanam) കവിളിണയിൽ (വന്ദനം)
    കവിളിണയില്‍ കുങ്കുമമോ
    പവിഭവവര്‍ണ്ണ പരാഗങ്ങളോ
    കരിമിഴിയില്‍ കവിതയുമായ്
    വാ വാ എന്റെ ഗാഥേ...
    നിന്റെ ചൊടിയില്‍ വിരിയും
    മലരിന്നളികള്‍ മധു നുകരും
    (കവിളിണയില്‍...)
  51. Kalikkalam (Raamji Rao Speaking) കളിക്കളം (റാംജി റാവു സ്പീക്കിങ്ങ്) 
    കളിക്കളം ഇതു കളിക്കളം
    പടക്കളം ഒരു പടക്കളം
    പോരാട്ടമാരംഭമായ് പടനിലങ്ങളിലാകെയും
    പടഹ കാഹളഭേരികൾ
    പരിചയും കവചങ്ങളും
    പൊരുതുവാൻ കരവാളുമായ്
    ഇറങ്ങുവിൻ തുടങ്ങുവിൻ സന്നാഹം
    കൊതിച്ചതോ ഒരു കളിക്കളം
    വിധിച്ചതോ ഈ പടക്കളം
    കളിക്കളം ഇതു കളിക്കളം
    പടക്കളം ഒരു പടക്കളം
  52. Kanneerkkaayaliletho (Raamji Rao Speaking) കണ്ണീര്‍ക്കായലിലേതോ (റാംജി റാവു സ്പീക്കിങ്ങ്)
    കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ തോണി
    അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ
    മനസ്സിലെ ഭാരം പങ്കുവെയ്ക്കുവാനും
    കൂടെയില്ലൊരാളും കൂട്ടിന്നു വേറെ
    (കണ്ണീര്‍)
  53. Kunjikkiliye Koodevide (Indrajaalam) കുഞ്ഞിക്കിളിയേ കൂടെവിടെ (F) (ഇന്ദ്രജാലം) 
    കുഞ്ഞിക്കിളിയേ കൂടെവിടെ?
    കുഞ്ഞോമന നിന്‍ കൂടെവിടെ?
    എന്റെ കൂട്ടില്‍ നീ പോരാമോ?
    എന്നോടൊത്ത് നീ പാടാമോ?
    പാടത്തെ പൂ നുള്ളാന്‍
    മാറത്തെ ചൂടേല്‍ക്കാന്‍
    (കുഞ്ഞിക്കിളിയേ)
  54. Kasthoori ente kasthoori (Vishnulokam) കസ്തൂരി എന്റെ കസ്തൂരി (വിഷ്ണുലോകം)
    കസ്തൂരി എന്റെ കസ്തൂരി
    അഴകിൻ ശിങ്കാരി കളിയാടാൻ വാ
    മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
    നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടൊരുങ്ങി
    (കസ്തൂരി...)
  55. Kilukilppambaram (Kilukkam) കിലുകില്‍ പമ്പരം (കിലുക്കം) 
    കിലുകിൽ പമ്പരം തിരിയും മാനസം
    അറിയാതമ്പിളി മയങ്ങൂ വാ വാ വോ
    ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം
    പനിനീർചന്ദ്രികേ ഇനിയീപൂങ്കവിൾ
    കുളിരിൽ മെല്ലെ നീ തഴുകൂ വാവാവോ
    ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം
  56. Kunu kune (Yodha) കുനു കുനെ (യോദ്ധ) 
    (പു) കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
    (സ്ത്രീ) നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
    (പു) ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
    (സ്ത്രീ) മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
    (പു) ഇനിയൊരു ലഹരി തരു
    (സ്ത്രീ) ഇഴുകിയ ശ്രുതി പകരു
    (ഡു) ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു തരു
  57. Krishna kripaasaagaram (Sargam)കൃഷ്ണ കൃപാസാഗരം  (സര്‍ഗ്ഗം) 
    കൃഷ്ണകൃപാസാഗരം… കൃഷ്ണകൃപാസാഗരം…
    ഗുരുവായുപുരം… ജനിമോക്ഷകരം..
    ഗുരുവായുപുരം… ജനിമോക്ഷകരം (കൃഷ്ണകൃപാസാഗരം)
  58. Kannaadi Aadyamaayen (Sargam) കണ്ണാടി ആദ്യമായെൻ (സര്‍ഗ്ഗം)
    ആ.....നാ....താനാ....
    തതനാ.....
    സരിഗപധ ...ഗപധസധപ ഗധപഗരി
    ഗപധപഗരി സഗരിസധപ
    ആ......
    കണ്ണാടിയാദ്യമായെന്‍ ബാഹ്യരൂപം സ്വന്തമാക്കി
    ഗായകാ നിന്‍ സ്വരമെന്‍ ചേതനയും സ്വന്തമാക്കി
    ചേതനയും സ്വന്തമാക്കി....
    കണ്ണാടിയാദ്യമായെന്‍ ......
  59. Kaakka poocha (Pappayude Swandam Appus) കാക്ക പൂച്ച (പപ്പയുടെ സ്വന്തം അപ്പൂസ്‌) 
    ഹേ ഹേ ലലല്ലാ ലല്ലലല്ലാ

    ലല്ലല്ലാ ലല്ലല്ലാ ലല്ലല്ലാ ലല്ലല്ലാ
    ആഹാ..
    കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
    ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
    തപ്പും കൊട്ടി താളം കൊട്ടി പാടാന്‍ വാ
    അപ്പുക്കുട്ടാ ഉപ്പും കൊണ്ടു കേറാന്‍ വാ
    ആര്‍പ്പു വിളി ആര്‍ഭാടം കൊമ്പു വിളി കൂത്താട്ടം
    ഹേയ് മനസ്സിലൊരു മാമാങ്കം
    തകിട ധിമി ഭം ഭം ഭം വെറും
    കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
    ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
  60. Kunju Paavakkinnallo (Naadodi) കുഞ്ഞു പാവയ്ക്കിന്നല്ലോ (നാടോടി )
    കുഞ്ഞുപാവയ്ക്കിന്നല്ലോ
    നല്ല നാള് പിറന്നാള്
    തുന്നിവെച്ചതാരാണീ
    കിന്നരിപ്പൊൻ തലപ്പാവ്
    ചന്തമുള്ളൊരാന
    നല്ല കൊമ്പനാന
    ചങ്ങലയും പൊന്ന്
    തന്നതാരീ സമ്മാനം (കുഞ്ഞുപാവ...)
  61. Kanaka nilaave (Kauravar) കനകനിലാവേ (കൗരവർ) 
     കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി
    || പാപമ ഗമഗമ പാപമ ഗമഗമ | പാപസ' നി.പ മാ.ഗ (൨) || സ
    || മാമമ .മമഗ സാസസ .സഗസ | നി.നിനി .നിനിനി സാസസ ||
    || ഗമപാ . . . . മപനി. . . . . | പനിസ'. . . . . നിസ'നിപ മപമഗ ||
    || ഗമപാ . . . . മപനി. . . . . | പനിസ'. . . . . ♪ . . . ♪ ♪ ♪ ♪ ||
    കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി
    മലയോര പൂഞ്ചോലയില്‍ തളിരാമ്പല്‍ കുടം തോര്‍ന്നുലഞ്ഞു പോയ്
    കളിമണ്‍ വീണയില്‍ …........സ്വരമേളങ്ങളില്‍.............
    കോമള ലതകളില്‍ ഓമന മൈനകള്‍ ലല്ലല ലലലം പാടി
    പൊന്മയില്‍ ആടി മാനസ വനികയില്‍ ആരവം ഇളകിയ നടനം
    ധന ധീംതധിം തനന ധീംതധിം തനന ധീംതധിം തനന ധിരണ
    ഇനിയും............ പ്രണയം.............. വിടരാന്‍............
    കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി
  62. Kalikkaam Namukku Kalikkaam (Kallanum Policum) കളിക്കാം നമുക്കു കളിക്കാം  (കള്ളനും പോലീസും) 
    കളിക്കാം നമുക്കു കളിക്കാം കള്ളനും പോലീസും കളിക്കാം
    കളിയിൽ ഞാൻ എപ്പൊഴും പോലീസ്
    കഥയറിയുന്നവൻ നീ കള്ളൻ
    ലാത്തിയും തോക്കും എന്റെ കൈയ്യിൽ
    അടിയും തൊഴിയും നിന്റെ മെയ്യിൽ
    (കളിക്കാം ....)
  63. Koottinilamkili (Butterflies) കൂട്ടിനിളംകിളി (ബട്ടര്‍ഫ്ലൈസ്‌ ) 
    കൂട്ടിന്നിളംകിളി പാട്ടുംകളീയുമായ്
    പാറിപ്പറന്നേ വരാം
    പുന്നാരം ചൊല്ലുമീ മന്ദാരച്ചോലയില്‍
    ഇമ്പം ചൊരിഞ്ഞേവരാം
  64. Kaattile mainaye (Aakaasha Doothu) കാട്ടിലെ മൈനയെ (ആകാശദൂത്‌)
    കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ
    കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻമുളം കാടോ മലർമേടോ
    അലമാലയായിരം മയിലാടിടുന്ന പോൽ ഇളകും കടലോ നിനയോരം
  65. Kallipoonkuyile (Thenmaavin Kombathu) കള്ളിപ്പൂങ്കുയിലെ  (തേന്മാവിന്‍ കൊമ്പത്ത്) 
     കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ കാതില്‍ മെല്ലെ ചൊല്ലുമോ
    കാവടി കാക്ക തന്‍ കൂട്ടില്‍ മുട്ടയിട്ടന്നൊരു നാള്‍
    കാനനം നീളെ നീ പാറിപ്പറന്നൊരു കള്ളം പറഞ്ഞതെന്തേ
    കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ കാതില്‍ മെല്ലെ ചൊല്ലുമോ
  66. Kannaadippuzhayude (Bhaarya) കണ്ണാടിപ്പുഴയുടെ കടവത്തു നിൽക്കണ (ഭാര്യ)
    കണ്ണാടിപ്പുഴയുടെ കടവത്തു നില്‍ക്കണ
    കണിക്കൊന്ന മലരണിഞ്ഞു ആദ്യമായ്
    കണിമലരികളേ ഉണരുണരെന്റെ
    കടിഞ്ഞൂല്‍ക്കുഞ്ഞിനു കണികാണാന്‍
    ആരീരോ ആരീരോ ആരീരാരോ
    (കണ്ണാടിപ്പുഴയുടെ)
  67. Karutha penne (Thenmaavin Kombathu) കറുത്ത പെണ്ണേ (തേന്മാവിന്‍ കൊമ്പത്ത്) 
    കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
    വരുത്തപ്പെട്ടേന്‍ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ
    തുടിച്ചുതുള്ളും മനസ്സിന്നുള്ളില്‍
    തനിച്ചു നിന്നെ ഞാന്‍ നിനച്ചിരിപ്പുണ്ടേ

    (കറുത്തപെണ്ണേ)
  68. Kaboolivala (Kaboolivala ) കാബൂളിവാലാ നാടോടി(കാബൂളിവാല )
    കാബൂളിവാലാ നാടോടി കാടാറുമാസം സഞ്ചാരി
    ഊരെങ്ങോ വീടെങ്ങോ കൂടാരം കൂടെങ്ങോ
    തോളില്‍ താലോലം ചാഞ്ചാടും മാറാപ്പില്‍
    താരാട്ടുപാട്ടിന്‍ നോവുണ്ടോ
    കാബൂളിവാലാ നാടോടി
  69. Kokkum poonchirakum (Praayikkara Paapaan) കൊക്കും പൂഞ്ചിറകും (പ്രായിക്കര പാപ്പാന്‍)
    കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുകിളി
    കക്കുന്നെന്തിനുള്ളം
    വനചാരുതേ, വരു ചാരെ നീ
    ചുണ്ടില്‍ ചോര്‍ന്ന കനിതുണ്ടില്‍ വാര്‍ന്നതെന്റെ
    സ്വന്തം തേന്‍ കിനാക്കള്‍
    ഇടയേകുമോ ഇടനെഞ്ചില്‍ നീ.
  70. Keli Vipinam [M] (Maanthrikam) കേളി വിപിനം [M] (മാന്ത്രികം)
    കേളീവിപിനം വിജനം
    മേലേ ഇരുളും ഗഗനം
    മണ്ണിന്‍ നിശതന്‍ നിറകലികകളോ
    കണ്ണിന്‍ കനവിന്‍ കതിര്‍മലരുകളോ വിരിവൂ
    (കേളീവിപിനം)
  71. Kaliveedurangiyallo[F] (Deshaadanam) കളിവീടുറങ്ങിയല്ലോ? [F]  (ദേശാടനം) 
    കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
    ഒരു നോക്കു കാണുവാനെൻ ആത്മവു തേങ്ങുന്നല്ലോ
    തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
    അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മദുഃഖം
    ( കളിവീടുറങ്ങിയല്ലോ )
  72. Kottum Kuzhalvili Thaalam (Kaalapaani) കൊട്ടും കുഴല്‍ വിളി താളം  (കാലാപാനി)
    കൊട്ടുംകുഴൽ വിളി താളമുള്ളിൽ തുള്ളി കണ്ണിൽ തെന്നി
    തങ്കത്തിങ്കൾ രഥമേറി സ്വരം പാടി വരൂ ദേവി (2)
    കളഭപ്പൊട്ടും തൊട്ട് പവിഴ പട്ടും കെട്ടി
    അരികിൽ നിൽക്കും നിന്നെ വരവേൽക്കാം ഞാൻ
    വരവേൽക്കാം ഞാൻ
    പൊന്നാതിരയല്ലേ നെയ്യാമ്പലിലെ പൊന്നൂയലിലാടിടാം
    (കൊട്ടും കുഴൽ..)
  73. Kannil kannil (The Prince) കണ്ണിൽ കണ്ണിൽ (ദ പ്രിന്‍സ്‌)
    കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
    കണ്ണീർ മുത്തിൽ മുത്തങ്ങൾ ചാർത്തി (2)
    മഞ്ഞു പുതപ്പിൽ രണ്ടു കുഞ്ഞിക്കുരുന്നായ്
    ഒന്നിച്ചിരിക്കാം തമ്മിൽ കൊഞ്ചിക്കുണുങ്ങാം
    ഒരാരിരാരിരാരി രാരിരാരൊ
    (കണ്ണിൽ കണ്ണിൽ..)
  74. Kaakkakkarumban (Ee Puzhayum Kadannu) കാക്കക്കറുമ്പന്‍  (ഈ പുഴയും കടന്ന്) 
    കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
    കാര്‍വര്‍ണ്ണന്‍ നീല കാര്‍വര്‍ണ്ണന്‍
    കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
    കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍
  75. Kaathil Thenmazhayaay (Thumbolikkadappuram) കാതില്‍ തേന്മഴയായ് (തുമ്പോളി കടപ്പുറം)
    കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ (2)
    കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ത്താരാരോ
    മധുരമായ്‌ പാടും മണി ശംഖുകളായ്
    കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
  76. Kannanennu peru revathy naalu (Irattakkuttikalude Achan) കണ്ണനെന്നു പേര് രേവതി നാള് (ഇരട്ടക്കുട്ടികളുടെ അഛന്‍)
    കണ്ണനെന്നു പേര് രേവതി നാള്
    ഉയരങ്ങളിലുയരാനൊരു രാജയോഗം
    മടിയിലുറങ്ങുമ്പോള്‍ തിങ്കളാണിവന്‍
    സൂര്യനായ് ഉണരുമെന്‍ കൈകളില്‍
    കണ്ടാലും കണ്ടാലും കൊതി തീരില്ല
    (കണ്ണനെന്ന്‍)
  77. Kannaadikkoodum Kootti (Pranayavarnangal) കണ്ണാടികൂടും കൂട്ടി (പ്രണയ വർണ്ണങ്ങൾ) 
    കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി
    കാവളം പൈങ്കിളി വായോ
    കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍ കുടമുല്ലക്കോടിയുമായി
    കൂകിയും കുറുകിയും വായോ
    മഴയോലും മഞ്ഞല്ലേ മുളയോലക്കൂടല്ലേ
    അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
    മണവാളന്‍ വന്നുവിളിച്ചാല്‍ നാണം കൊള്ളും മനസ്സല്ലേ
    (കണ്ണാടി)
  78. Karunaamayane (Oru Maravathoor Kanavu) കരുണാമയനേ(ഒരു മറവത്തൂർ കനവു് )
    കരുണാമയനേ കാവല്‍‌വിളക്കേ
    കനിവിന്‍ നാളമേ...
    അശരണരാകും ഞങ്ങളെയെല്ലാം
    അങ്ങില്‍ ചേര്‍ക്കണേ...
    അഭയം നല്‍കണേ...
    (കരുണാമയനേ)
  79. Kanninilaa penkodiye (Oru Maravathoor Kanavu) കന്നിനിലാ പെണ്‍കൊടിയെ (ഒരു മറവത്തൂർ കനവു്) 
    കന്നിനിലാ പെണ്‍കൊടിയേ കണ്ണുകളില്‍ നാണമെന്താണ് ഊഹും
    കാട്ടുകുയില്‍ പാട്ടിനൊത്ത് ചോടു വയ്ക്കാന്‍ കാര്യമെന്താണ് ഊഹും
    എല്ലാമെല്ലാം ഞങ്ങള്‍ക്കറിയാം കാടാകെ പാടിനടക്കാന്‍ വയ്യ
    അയ്യോ ചതിക്കല്ലേ
  80. Kuppivala Kilukile (Ayaal Kadhayezhthukayaanu) കുപ്പിവള കിലുകിലെ (അയാൾ കഥയെഴുതുകയാണു്)
    (സ്ത്രീ) കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ
    കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ‌
    കരളിന്റെ കരളേ പറയാമോ
    ഞാനൊന്നു കൂടേ പോന്നോട്ടേ
    താഴ്വാരമാകേ
    വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
    ഓ...
    വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
  81. Kunnimanikkoottil (Summer in Bethlehem)കുന്നിമണിക്കൂട്ടിൽ (സമ്മർ ഇൻ ബെത്‌ലെഹേം)
    കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
    മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
    നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത്
    കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ
    (കുന്നിമണിക്കൂട്ടില്‍)
  82. Kodamanjin Thaazhvarayil [F] (Kochu Kochu Santhoshangal) കോടമഞ്ഞിന്‍ താഴ്‌വരയില്‍ [F]  (കൊച്ചു കൊച്ചു സന്തോഷങ്ങള്‍ )
    കോടമഞ്ഞിന്‍ താഴ്വരയില്‍ രാക്കടമ്പു പൂക്കുമ്പോള്‍
    പൊന്നണിഞ്ഞ് പൊട്ടുതൊട്ട് രാത്രിമുല്ല പൂക്കുമ്പോള്‍
    പ്രണയനിലാ... കിളിവാതില്‍....
    പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
    ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണോ..
  83. Keli nilaavoru (Life is Beautiful) കേളി നിലാവൊരു (ലൈഫ്‌ ഇസ്‌ ബ്യുട്ടിഫുള്‍)
    കേളിനിലാവൊരു പാലാഴി
    ഞാനതിലൊഴുകും വനമുരളി
    ഇന്ദുകരാംഗുലി തഴുകുമ്പോള്‍
    തേങ്ങിയുണര്‍ന്നൊരു വനമുരളി
    (കേളിനിലാവൊരു)
  84. Katturumbinnu (Priyam) കട്ടുറുമ്പിനു (പ്രിയം)
    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
    കെട്ടിലമ്മയ്ക്ക് മിണ്ടാട്ടം കട്ടെടുക്കണു താമ്പൂലം
    പുത്തനച്ചി വരുന്നേരം പൂ വിരിക്ക്

    ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ്
    ആടിമാസക്കിഴവി വരുന്നെ കൈയ്യില്‍
    ആട്ടുരലിന്‍ കുഴവിയിരുന്നേ
    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
  85. Kunnimani (Priyam) കുന്നിമണി(പ്രിയം)
    (m) കുന്നിമണിക്കണ്ണഴകേ പനിനീര്‍പ്പാടം
    (f) പൊന്നിതളേ നിന്നരികില്‍ കനകം മുത്തും
    (m) കുന്നുമണിക്കണ്ണഴകേ പനിനീര്‍പ്പാടം

    (f) ലലലാ..........

    (m) തേന്‍തുള്ളിപ്പാട്ടില്‍ ഒരു തേവാരക്കാട്ടില്‍
    (f) പാലപ്പൂവീട്ടില്‍ പുതുപാല്‍വള്ളിക്കൂട്ടില്‍
    (m) വിളിക്കാതെ വന്നു വിളക്കായി നിന്നു
    (m) കുന്നിമണിക്കണ്ണഴകേ പനിനീര്‍പ്പാടം
    (f) ഒരു നാള്‍ ഞാന്‍ വരും
  86. Kadamizhiyil (Thenkaashippattanam) കടമിഴിയില്‍ (തെങ്കാശിപട്ടണം )
    കടമിഴിയിൽ കമലദളം
    നടനടന്നാൽ പുലരിമഴ
    കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
    നടനടന്നാൽ പുലരിമഴ പൂഞ്ചൊടിയിൽ പുന്നാരം (2)
    കന്നിപ്പൂമാനത്തെ വെള്ളിക്കിണ്ണം
    കരളിൽ ഞാൻ നിനക്കായ് ഒളിച്ചു വെച്ചു
    മൂക്കുത്തിക്കമ്മലിടും പൂത്താരങ്ങൾ
    സഖിമാരായ് നിന്നൊടൊത്തണഞ്ഞു നിന്നു
  87. Kadalkkaattin Nenjil [M] (Friends) കടൽ കാറ്റിൻ നെഞ്ചിൽ [M] (ഫ്രണ്ട്സ്) 
    കടല്‍ കാറ്റിന്‍ നെഞ്ചില്‍ കടലായ് വളര്‍ന്ന സ്നേഹമുറങ്ങീ
    കനലായ് എരിഞ്ഞ സന്ധ്യ മയങ്ങീ
    മുകില്‍ കാട്ടില്‍ നിന്നും മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞൂ
    മിഴിനീരണിഞ്ഞ രാത്രി തളര്‍ന്നൂ
    തിരയിളകുന്നു നുര ചിതറുന്നൂ ഇരുളിന്‍ തീരങ്ങളില്‍
    (കടല്‍ കാറ്റിന്‍ നെഞ്ചില്‍...........സന്ധ്യ മയങ്ങീ )
  88. Kaattile Maaninte (Vaasanthiyum Lakshmiyum Pinne Njaanum) കാട്ടിലെ മാനിന്റെ (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)
    കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
    മാരാരു പണ്ടൊരു ചെണ്ട...2
    കോലോണ്ടു തൊട്ടാൽ ചിരിക്കുന്ന ചെണ്ട
    മേളത്തളമ്പുള്ള ചെണ്ട..2 (കാട്ടിലെ)

    താളമിടുന്നൊർക്കു പൊൻ പണം കിട്ടാൻ
    തല്ലു കൊള്ളുന്നൊരു ചെണ്ട..2
    കാവുകൾ തോറും കറങ്ങുന്ന ചെണ്ട
    തേവരെ പുൽകിയുണർത്തുന്ന ചെണ്ട...2(കാട്ടിലെ)
  89. Kallan Chakkettu (Thachilledathu Chundan) കള്ളന്‍ ചക്കേട്ടു  (തച്ചിലേടത്തു ചുണ്ടന്‍)
    (സ്ത്രീ) കള്ളന്‍ ചക്ക്യേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപ്പയ്യേ കൊണ്ടെത്തിന്നോട്ടേ
    (പു) തീവെട്ടിച്ചുണ്ടന്‍ മേലേ നീലക്കായലില്‍ താളത്തണ്ടും വീശിപ്പായുമ്പം
    അഴകേ.. ആരുയിരേ... ഇതിലേ... വാ കല്യാണത്തേനുണ്ണും തുമ്പിയല്ലേ
    (സ്ത്രീ) കള്ളന്‍ ചക്ക്യേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപയ്യേ കൊണ്ടു തിന്നോട്ടേ
    (പു) തീവെട്ടിച്ചുണ്ടന്‍ മേലേ നീലക്കായലില്‍ താളത്തണ്ടും വീശിപ്പായുമ്പം

    (കോ) തിത്തിത്താര തെയ്യെത്താര തിത്തേ തക തെയ്യേത്താര
    തിത്തിത്താര തിത്തിത്താര തെയ്യ് (2)
  90. Kaduvaaye Kiduva (Thachilledathu Chundan) കടുവായെ കിടുവ (തച്ചിലേടത്തു ചുണ്ടന്‍)
    തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം
    തെയ്യത്തോം - തകതകതക
    (തെയ്യത്തോം )

    ഹോയ് - ഹോയ് - ഹോയ്
    കടുവായേ കിടുവ പിടിക്കുന്നോ
    അമ്പമ്പോ
    മരയോന്തിനു ചായമടിക്കുന്നോ
    അയ്യയ്യേ
    കടുവായേ കിടുവ പിടിക്കുന്നോ - അമ്പമ്പോ
    മരയോന്തിനു ചായമടിക്കുന്നോ - അയ്യയ്യേ
    വവ്വാലിനെ ഊഞ്ഞാല്‍ ആട്ടുന്നോ - കുമാരി
    പുഴമീനിനു നീന്തല്‍ കോച്ചിങ്ങോ - കൂത്താടി
    കനവും പോയേ - കളവും പോയേ - കാനാടി കുട്ടിച്ചാത്താ
    വാഹായ സ്വാഹാ വായ – ഹോയ് ഹോയ് ഹോയ്
    കടുവായേ കിടുവ പിടിക്കുന്നോ - അമ്പമ്പോ
    മരയോന്തിനു ചായമടിക്കുന്നോ - അയ്യയ്യേ
  91. കൈതപ്പൂവിന്‍ (കണ്ണെഴുതി പൊട്ടുംതൊട്ട്) Kaithappoovin [F] (Kannezhuthi Pottumthottu)
    കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ
    കണ്ണും കണ്ണും തേടിയുഴിഞ്ഞൂ കണ്ടൂ കണ്ടില്ലാ
    മുള്ളാലേ വിരൽ മുറിഞ്ഞു
    മനസ്സിൽ നിറയെ മണം തുളുമ്പിയ മധുര നൊമ്പരം (കൈതപ്പൂവിൻ...)

    പൂമാരാ.....
    തെന്നി തെന്നി പമ്പ ചിരിച്ചു ചന്നം പിന്നം മുത്തു തെറിച്ചു
    തുഴയിൽ ചിതറി വെള്ള താമര (തെന്നി തെന്നി...)
    ഓലകൈയാൽ വീശിയെന്നെ ഓളത്തിൽ താളത്തിൽ മാടി വിളിച്ചു (2)
    (കൈതപ്പൂവിൻ ....)
  92. Kalavaani neeyaadyam (Deepasthambham Mahaashcharyam) കളവാണി നീയാദ്യം (ദീപസ്തംഭം മഹാശ്ചര്യം)
    കളവാണി നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍
    പല ജന്മം മുന്‍പേ നമ്മള്‍ പരിചിതരാണെന്നു തോന്നി
    ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി... നെഞ്ചില്‍ നീറി
    (കളവാണി....)
  93. Kanneer mazhayathu (Joker) കണ്ണീര്‍ മഴയത്തു (ജോക്കര്‍)
    കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി

    കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
    നോവിന്‍ കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍ വാരി
    മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞു ഞാന്‍
    ലോകമേ നിന്‍ ചൊടിയില്‍ ചിരി കാണാന്‍
    കരള്‍വീണമീട്ടി പാട്ടു പാടാം
    കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2)
  94. Karale nin kai (Devadoothan) കരളേ നിന്‍ കൈ (ദേവദൂതന്‍)
    കരളേ നിന്‍ കൈ പിടിച്ചാല്‍
    കടലോളം വെണ്ണിലാവ്
    ഉള്‍ക്കണ്ണിന്‍ കാഴ്ചയില്‍ നീ
    കുറുകുന്നൊരു വെണ്‍‌പിറാവ്
    മന്ത്രകോടി നെയ്തൊരുങ്ങി
    പള്ളിമേട പൂത്തൊരുങ്ങി
    കാരുണ്യത്തിരികളൊരുങ്ങി
    മംഗല്യപ്പന്തലൊരുങ്ങി
    എന്നുവരും നീ.. തിരികെ
    എന്നുവരും നീ
  95. Krishna krishna (Millenium Stars) കൃഷ്ണ കൃഷ്ണ (മില്ലേനിയം സ്റ്റാര്‍സ്‌)
    കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദനാ
    കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
    കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദനാ
    കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
    അച്യുതാനന്ദ ഗോവിന്ദ മാധവാ
    സച്ചിതാനന്ദ നാരായണാ ഹരേ
    അച്യുതാനന്ദ ഗോവിന്ദ മാധവാ
    സച്ചിതാനന്ദ നാരായണാ ഹരേ
    കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദനാ
    കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
  96. Kaakkappoo kaithappoo (Arayannangalude Veedu) കാക്കപ്പൂ കൈതപ്പൂ (അരയന്നങ്ങളുടെ വീട്‌)
    ഹേ... ഹാ...
    ആയീരേ ഹോളീ ആയീരേ
    രംഗോം കീ ബാരിശ് ലായീ രേ
    ജീവൻ മെ ഖുശിയാ ലായീ ഹോളീ
    ദിൽ സേ അബ് ദിൽകോ മിലാ ദേ
    ദുനിയാ രംഗീനു ബനാ ദേ
    സബ് മിൽകേ ഹോളീ ഖേലേംഗേ
    ഹോളീ ഹോളീ ആയീ ഹോളീ ആയീ

    കാക്കപ്പൂ കൈതപ്പൂ കന്നിപ്പൂ കരയാമ്പൂ
    കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ
    ഓ പൊന്നാര്യൻ കൊയ്യുന്നോരെന്റെ നാട്ടിൽ
    കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ
    പൊന്നാര്യൻ കൊയ്യുന്നോരെന്റെ നാട്ടിൽ
    വളർമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ
    ഹരിനാമം ചൊല്ലുന്നോരമ്മയുണ്ടേ
    അമ്മയുണ്ടേ...
    (ആയീ രേ...)
  97. Kavililoromana (Swayamvara Panthal ) കവിളിലൊരോമന (സ്വയംവരപ്പന്തല്‍)
    കവിളിലൊരോമന മറുകുമായി പൂര്‍ണേന്ദു അരികിലുദിച്ചപോലേ (2)
    കണ്ടുമറന്ന കിനാവുപോലവള്‍ കൊഞ്ചും കിളിമകള്‍ പോലേ
    കൊഞ്ചും കിളിമകള്‍പോലേ
    കവിളിലൊരോമന മറുകുമായി പൂര്‍ണേന്ദു അരികിലുദിച്ചപോലേ
  98. Kannaare kannaare (Raakshasa Raajaavu) കണ്ണാരേ കണ്ണാരേ (രാക്ഷസ രാജാവ്‌) 
    കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
    പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ (2)
    പീലിക്കണ്ണോ മിന്നുന്നു പിടിയിലവൻ തെന്നുന്നു
    കാലിക്കൂട്ടം മേയുന്നു കളിയൊരുക്കം കാണുന്നു
    തിത്തയ്യേ തിന്താരേ തെരുവിലെല്ലാം മേളം
    താളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ
    (കണ്ണാരേ കണ്ണാരേ...)
  99. Kukku Kukku Kuyile (Nakshathrangal Parayaathirunnathu) കുക്കൂ കുക്കൂ കുയിലേ (നക്ഷത്രങ്ങള്‍ പറയാതിരുന്നത്‌)
     കുക്കുക്കുക്കു കുയിലേ എന്റെ കൈനോക്കുമോ
    ആരും കാണാതെന്നോടൊരു കാര്യമോതുമോ
    അവൻ ആരെന്നുചൊല്ലുമോ നീചൊല്ലുമോ
    അനുരാഗരാജയോഗമൊന്നു നീയോതുമോ നീ പാടുമോ (കുക്കുക്കുക്കു)
  100. Kai kottu penne (Karumaadikkuttan ) കൈ കൊട്ടു പെണ്ണേ (കരുമാടിക്കുട്ടന്‍)
    കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
    കൊഞ്ചും വളയിട്ട് കൈ കൊട്ട്
    കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
    കൊഞ്ചും വളയിട്ട് കൈ കൊട്ട്

    കരുമാടിക്കുട്ടനും നന്ദിനിക്കുട്ടിക്കും
    ആറ്റുനോറ്റുണ്ടായ കല്യാണം (2)
    നാദസ്വരം വേണം തകിലു വേണം
    പിന്നെ ആശാന്‍ ചേന്നന്റെ തപ്പു വേണം (2)
  101. Kaatte Nee Veesharuthippol (Kaattu Vannu Vilichappol) കാറ്റേ നീ വീശരുതിപ്പോള്‍ (കാറ്റു വന്നു വിളിച്ചപ്പോള്‍)
     കാറ്റേ നീ വീശരുതിപ്പോള്‍
    കാറേ നീ പെയ്യരുതിപ്പോള്‍
    ആരോമല്‍ത്തോണിയിലെന്റെ
    ജീവന്റെ ജീവനിരിപ്പൂ (കാറ്റേ നീ)
  102. Kandu Kandu Kandilla (Ishtam) കണ്ടു കണ്ടു കണ്ടില്ല (ഇഷ്ടം )
    കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല

    കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
    കൊച്ചു പൂമ്പോടിയായ് പൂമഴയായ് പൊന്നോമന കിന്നാരം (2)
    ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ ആയിരം പൂക്കാലം
    ഈ പുഞ്ചിരിതന്‍ പാല്‍ക്കടലില്‍ ഞാന്‍ ആലില പൂന്തോണി
    ഒന്നു വന്നു കൂട്ടിരുന്നു ഒന്നു മിണ്ടി മിണ്ടീല
    കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2)
  103. Kaanumpol (Ishtam ) കാണുമ്പോള്‍  (ഇഷ്ടം ) 
    കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം
    നീ ഒരുകുറി എൻ കാറ്റേ (2)
    പ്രിയമാനസം ചൊല്ലും മൊഴി കാതില്‍ നീ ചൊല്ലും
    നിന്റെ തരിവളകള്‍ പൊട്ടിച്ചിരിയുണര്‍ത്തും
    പുഴ കണ്ണാടി നോക്കും കാറ്റേ
  104. Kilippenne (Dosth) കിളിപ്പെണ്ണേ നിലാവിന്‍ (ദോസ്ത്‌ )
    കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
    വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ
    ചിലമ്പിന്‍ താളമില്ലേ ചിരിയ്ക്കാന്‍ നേരമില്ലേ
    ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ
    കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
    കിനാവിന്‍ താമ്പാളം തന്നില്ലേ
    ഓ ഓ ഓ.. (3)