Dec 1, 2015

Malayalam Super Hit Songs Starts with 'ഇ' (e)

  1. Ithu Puthan Kaalam (Premam) ഇതു പുത്തന്‍കാലം (പ്രേമം)
    ഇത് പുത്തന്‍കാലം പുതുപുത്തന്‍ ലോകം
    ജനറേഷന്‍ തോറും മാറും പുതു ലോകം
    ഇത് പുത്തന്‍കാലം പുതുപുത്തന്‍ ലോകം
    ജനറേഷന്‍ തോറും മാറും പുതു ലോകം
    ഈ ലോകത്തില്‍ തിരക്കേറിയോടുമ്പോഴും
    തിരിഞ്ഞൊന്നു നോക്കുമ്പോഴും ചിരിക്കാന്‍ മറക്കല്ലേ നീ..
    ഈ ലോകത്തില്‍ മറക്കാന്‍ പഠിക്കുമ്പോഴും
    സഹിക്കാന്‍ മഠിക്കുമ്പോഴും ചിരിക്കാന്‍ മറക്കല്ലേ നീ....
  2. Idayakanyake (Manavaatti) ഇടയകന്യകേ (മണവാട്ടി)
    ഇടയകന്യകേ പോവുക നീ
    ഈ അനന്തമാം ജീവിതവീഥിയില്‍
    ഇടറാതെ കാലിടറാതെ

    കണ്ണുകളാലുള്‍ക്കണ്ണുകളാലേ
    അന്വേഷിക്കൂ നീളേ
    കണ്ടെത്തും നീ മനുഷ്യപുത്രനേ
    ഇന്നല്ലെങ്കില്‍ നാളേ
    (ഇടയകന്യകേ...)
  3. Illaarillam Kaattinullil (Karakaanaakkadal) ഇല്ലാരില്ലം കാട്ടിനുള്ളില്‍ (കരകാണാക്കടല്‍)
    ഇല്ല്ലാരില്ലം കാട്ടിനുള്ളിലൊരിത്തിരിപ്പൂ ഋതുമതിപ്പൂ
    ഋതുമതിപ്പൂവിനു ഞൊറിവെച്ചുടുക്കുവാന്‍
    പുടവയുമായിളം വെയിലേ വാ

    ഇളം കവുങ്ങിന്‍ പൂക്കുല ചൂടിച്ചു
    നിറപറവെച്ചു വിളക്കുവെച്ചേ
    ഈ ഋതുമതിപ്പൂവിനെ നീരാടിക്കാന്‍
    ഇതുവഴിനീ കാറ്റേ വാ കുളിര്‍ കാറ്റേവാ
  4. Inquilab Zindabad (Inquilab Zindabad) ഇൻക്വിലാബ്‌ സിന്ദാബാദ്‌ (ഇൻക്വിലാബ്‌ സിന്ദാബാദ്‌ )
    ഇങ്ക്വിലാബ് സിന്ദാബാദ്
    ഇൻഡ്യൻ സമരഭടന്മാർ ആദ്യമുയർത്തിയ മുദ്രാവാക്യം
    സ്വന്തം ചോരയിൽ മർദ്ദിത കോടികളെഴുതിയ മുദ്രാവാക്യം
    നമ്മുടെ മുദ്രാവാക്യം
    (ഇങ്ക്വിലാബ്..)
  5. Innaleyolavum (Darshanam) ഇന്നലെയോളവും (ദര്‍ശനം )
    ഇന്നലെയോളവുമെന്തെന്നറിഞ്ഞീല
    ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
    ഇന്നിക്കണ്ടതടിക്കുവിനാശവും
    ഇന്ന നേരമെന്നേതുമറിവീല
  6. Inangiyaalen Thankam (Raathriyile Yaathrakkaar) ഇണങ്ങിയാലെൻ തങ്കം (രാത്രിയിലെ യാത്രക്കാർ)
    ഇണങ്ങിയാലെൻ തങ്കം ചിരിക്കുടുക്ക ഒന്നു
    പിണങ്ങിയാൽ പായുന്ന പടക്കുതിര
    കഥയറിയാതെ നീ കയർക്കരുതേ ഈ
    കല്യാണച്ചെറുക്കനെ വലയ്ക്കരുതേ (ഇണങ്ങിയാൽ)
  7. Indraneela Thukilukal (Rajaankanam) ഇന്ദ്രനീല തുകിലുകൾ (രാജാങ്കണം)
    ഇന്ദ്രനീലത്തുകിലുകള്‍ ചാര്‍ത്തീ..... ചന്ദ്രക്കിരണാവലികള്‍ വിടര്‍ത്തീ....
    ഉത്സവപന്തലില്‍ ഉല്ലാസയാമിനീ ഉന്മാദനടനം തുടരൂ... നിന്‍
    ശൃംഗാരമഞ്ജിമ പകരൂ.....
    ഇന്ദ്രനീലത്തുകിലുകള്‍ ചാര്‍ത്തീ ചന്ദ്രക്കിരണാവലികള്‍ വിടര്‍ത്തീ....
  8. Ivide swargam (Kaadu Njangalude Veedu) ഇവിടെ സ്വർഗ്ഗം (കാട് ഞങ്ങളുടെ വീട് )
    ഇവിടെ സ്വര്‍ഗ്ഗം ഇവിടെ നരകം
    മേലേ എന്നതു കള്ളം
    ജനനം മരണം രണ്ടിനും മദ്ധ്യേ
    മൂന്നു ദിനമീ വാഴു്വു്
    ഏ.. മൂന്നു ദിനമീ വാഴു്വു്
  9. Innenikku Pottukuthaan (Guruvayoor Kesavan) ഇന്നെനിക്കു പൊട്ടുകുത്താന്‍  (ഗുരുവായൂര്‍ കേശവന്‍)
    ഇന്നെനിക്കു പൊട്ടുകുത്താന്‍
    സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
    ഇന്നെനിക്ക് കണ്ണെഴുതാന്‍
    വിണ്ണിലെ നക്ഷത്ര മഷിക്കൂട്ട്

    എന്റെസ്വപ്നത്തിന്‍ ഏഴുനിലവീട്ടില്‍
    കഞ്ജബാണന്റെ കളിത്തോഴന്‍
    കണ്ണിനാകെ കതിരൊളിവീശി
    വന്നുകയറിപ്പോയി
  10. Ilakozhiyum (Varshangal Poyathariyaathe) ഇലകൊഴിയും (വര്‍ഷങ്ങള്‍ പോയതറിയാതെ)
    ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
    മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
    മറഞ്ഞു പോയി ആ മന്ദഹാസം
    ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം

    ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
    ഇണക്കിളി ഈ നെഞ്ചില്‍ പറന്നു വന്നു
    പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ്
    അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
    എരിഞ്ഞു പോയി രാപ്പാടി പെണ്ണിന്‍ കനവുകളും
    ആ കാട്ടു തീയില്‍ (ഇല കൊഴിയും )
  11. Innee Naadin Raajaavu (Oru Sindoorapottinte Ormakku) ഇന്നീ നാടിന്‍ രാജാവ് (ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക്)
    ഇന്നീ നാടിന്‍ രാജാവു ഞാന്‍
    ഇങ്ങെല്ലാര്‍ക്കും നേതാവു ഞാന്‍..
    ഇന്നീ നാടിന്‍ രാജാവു ഞാന്‍...ഹേയ്
    ഇങ്ങെല്ലാര്‍ക്കും നേതാവു ഞാന്‍
    എന്നോമൽ ‌പ്രജകളെ നേരിട്ടു കാണുവാന്‍
    സഞ്ചാരം ചെയ്യുന്നു നാടുനീളെ ഞാന്‍...
    (ഇന്നീ നാടിന്‍.....)
  12. Illilam Poo (Male Bit) (Akalangalil) 
    ഇല്ലിലം പൂ ഇത്തിരിപ്പൂ
    ചിത്തിരക്കാട്ടിലൊരായിരം കിങ്ങിണിപ്പൂ
    പൂവുതിരും താഴ്വരയില്‍
    ചങ്ങാലിപ്പെണ്ണിരുന്നൊറ്റയ്ക്കു പാടുന്നൂ
    അങ്ങകലേ ഇണയെത്തേടുന്നൂ
  13. Ilam manjin kulirumayoru (Ninnishtam Ennishtam) ഇളം മഞ്ഞിൻ കുളിരുമായൊരു (നിന്നിഷ്ടം എന്നിഷ്ടം )
    ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
    ഇടം നെഞ്ചില്‍ കൂടുകൂട്ടുന്ന സുഖം
    ഹൃദയമുരളിയില്‍ പുളകമേളതന്‍
    രാഗം ഭാവം താളം
  14. Ithaa Bhaaratham (Thozhil Allengil Jail ) ഇതാ ഭാരതം (തൊഴില്‍ അല്ലെങ്കില്‍ ജയില്‍)
    ഇതാ ഭാരതം ഇതാ കേരളം
    ഇതാണു നമ്മുടെ ജീവിതം
    ഉയരുന്നിതാ ഉണരുന്നിതാ
    യുവഭാരതത്തിന്റെ ശംഖനാദം
    (ഇതാ...)
  15. Ilamaankidavupol (Kalari) ഇളമാന്‍ കിടാവുപോല്‍ (കളരി)
    ഇളമാന്‍ കിടാവുപോല്‍ പൂമെയ് വഴങ്ങുവാന്‍
    തൊട്ടാല്‍ തുടിക്കുവാന്‍...ഉള്ളം മദിക്കുവാന്‍
    ഒത്തിരി മേനി ഒതുക്കിയൊരുങ്ങാന്‍
    അമ്പിളിപോലെ മെലിഞ്ഞോളായ്...
    ഒന്നു പോന്നാട്ടേ......
    (ഇളമാന്‍ കിടാവുപോല്‍...)
  16. Indraneela Nabhassil (Panchavaadyam) ഇന്ദ്രനീല നഭസ്സില്‍ (പഞ്ചവാദ്യം)
    ഇന്ദ്രനീല നഭസ്സില്‍ മുങ്ങിയ
    ഇന്ദീവരനയനനെ കണ്ടു!
    ചന്ദ്രോദയം കണ്ടു, ചന്തത്തിലങ്ങനെ
    ചെന്താമരാക്ഷനെ കണ്ടു!
    (ഇന്ദ്രനീല)
  17. Indulekha kanthurannu (Oru Vadakkan Veeragadha) ഇന്ദുലേഖ കണ്‍തുറന്നു (ഒരു വടക്കന്‍ വീരഗാഥ)
    ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
    ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറി
    ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്

    എവിടെ സ്വര്‍ഗ്ഗ കന്യകള്‍
    എവിടെ സ്വര്‍ണ്ണചാമരങ്ങള്‍
    ആയിരം ജ്വാലാമുഖങ്ങളായ്
    ധ്യാനമുണര്‍ത്തും തുടിമുഴങ്ങി
    ഇന്ദുലേഖ കണ്‍തുറന്നു....
  18. Indraneelimayolum (Vaishali) ഇന്ദ്രനീലിമയോലും (വൈശാലി)
    ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ
    ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു
    (ഇന്ദ്രനീലിമയോലും)
    ഇന്നൊരു ഹൃദയത്തിൻ കുന്‌ദ ലതാഗൃഹത്തിൽ
    പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ
    അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ
    (ഇന്ദ്രനീലിമ)
  19. Indupushpam (Vaishali) ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി  (വൈശാലി)
    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദന പൂം പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)
  20. Innallo poothirunnal (Nandini Oppol) ഇന്നല്ലോ പൂത്തിരുനാൾ (നന്ദിനി ഓപ്പോൾ)
    ഇന്നല്ലോ പൂത്തിരുനാള്‍ മകം പിറന്നൊരു മങ്കയ്ക്ക്
    പുന്നെല്ലിന്‍ പുത്തരിയാല്‍ വിരുന്നൊരുക്കാം തങ്കയ്ക്ക്
    പുള്ളോര്‍വീണേ കുടവും പാട്ടിനിളനീരുമായോടിവാ
    എല്ലാര്‍ക്കും പൊന്‍‌മകളാം മകം പിറന്നൊരു മങ്കയ്ക്ക്
    മുത്തായ മുത്തുകളിഴകോര്‍ത്ത് കഴലിലണിയുമണിനൂപുരങ്ങള്‍
  21. Illikkaattil (Kadal) ഇല്ലിക്കാട്ടില്‍ (കടൽ)
    ഇല്ലിക്കാട്ടില്‍നിന്നും പുള്ളിക്കുയില്‍ ചോദിച്ചു (2)
    പള്ളിക്കെട്ടു നടത്തേണ്ടേ കല്യാണത്താലി വേണ്ടേ
    കസവുള്ള മന്ത്രകോടി വേണ്ടേ
    കണ്ണും പോത്തി കണ്ണും പൊത്തിക്കളിക്കാതെ
    ഇല്ലിക്കാട്ടില്‍നിന്നും പുള്ളിക്കുയില്‍ ചോദിച്ചു
  22. Isal thenkanam (Gazal) ഇശല്‍ തേന്‍കണം (ഗസല്‍ ) 
    ഇശല്‍ത്തേന്‍‌കണം കൊണ്ടുവാ തെന്നലേ നീ
    ഗസല്‍പ്പൂക്കളാലെ ചിരിച്ചൂ വസന്തം
    നദീതീരവും രാത്രിയും പൂനിലാവും
    വിളിക്കുന്നു നമ്മെ മലര്‍ക്കൈകള്‍ നീട്ടി
    (ഇശല്‍...)
  23. Iniyonnupaadu (Golaantharavaartha) ഇനിയൊന്നു പാടൂ (ഗോളാന്തരവാര്‍ത്ത)
    ഇനിയൊന്നു പാടൂ ഹൃദയമേ.. എന്‍
    പനിമതി മുന്നിലുദിച്ചുവല്ലോ...
    ശിശിരനിലാവിന്‍ പുടവചുറ്റി.. എന്‍
    ശശിലേഖ കൈവിളക്കേന്തി നില്‍പ്പൂ..
    ഇനിയൊന്നു പാടൂ ഹൃദയമേ....
  24. Inneekkochuvarambin (Vaalsalyam) ഇന്നീക്കൊച്ചുവരമ്പിന്‍ (വാത്സല്യം)
    ഇന്നീക്കൊച്ചുവരമ്പിന്‍ മേലെ കൊയ്തടുക്കണ കതിരോണ്ട്
    നാടാകെ കല്യാണസദ്യയൊരുക്കണ്ടേ
    ഈ നാടാകെ പൊന്നോണച്ചന്തമൊരുക്കേണ്ടേ
    മേലെച്ചന്തേലാളും കൂട്ടോം കലപിലകൂട്ടണ കേട്ടില്ലേ
    സൈതാലിക്കാക്കന്റെ കാളേ നടകാളേ
    ഹൊയ് പൊന്നാലിക്കോയാന്റെ കാളേ നടകാളേ
  25. Ilamaavin (Ikkareyaanente Maanasam) ഇളമാവിന്‍ (ഇക്കരെയാണെന്റെ മാനസം )
    ഇളമാവിന്‍ തുഞ്ചത്തെ മണിയൂഞ്ഞാല്‍ പടിമേലെ
    കുറുവാല്‍ക്കിളിയായ് നിന്നെ കളിയാട്ടാം ഞാന്‍
    പകല്‍ മായും പടവിന്മേല്‍ പനിനീരിന്‍ ചിറകിന്മേല്‍
    പതിയെപ്പതിയെ നിന്നെ കുളിരൂട്ടാം ഞാന്‍
    പീലിമിഴിത്തുമ്പാലെ മെയ്യുഴിയാം
    നാലുമണിപ്പൂവാലേ തെന്‍ പൊതിയാം
    നിന്നെ മലര്‍ മഞ്ചലില്‍ നെഞ്ചിലെ മഞ്ചത്തില്‍ കൊണ്ടുപോരാം
    [ഇളമാവിന്‍ ]
  26. Innale Mayangunna (Chandralekha)<ഇന്നലെ മയങ്ങുന്ന (ചന്ദ്രലേഖ)
    ഇന്നലെ മയങ്ങുന്ന നേരം ....
    ഒളിച്ചെന്നെ വിളിച്ചവനാരോ .....
    കുളിരോ.... കനവോ ....

    ഇന്നലെ മയങ്ങുന്ന നേരം
    ഒളിച്ചെന്നെ വിളിച്ചവനാരോ
    കുളിരോ കനവോ കുഞ്ഞി കാറ്റോ
    കദളിപ്പൂങ്കിളിയുടെ പാട്ടോ
    (ഇന്നലെ ....)
  27. Ithra madhurikkumo (Five Star Hospital ) ഇത്ര മധുരിക്കുമോ (ഫൈവ്‌ സ്റ്റാര്‍ ഹോസ്പിറ്റല്‍)
    ഇത്ര മധുരിക്കുമോ പ്രേമം
    ഇത്ര കുളിരേകുമോ...
    ഇതുവരെ ചൂ‍ടാത്ത പുളകങ്ങള്‍
    ഇതളിട്ടു വിടരുന്ന സ്വപ്‌നങ്ങള്‍
    (ഇത്ര...‌)
  28. Ini maanathum (Cover Story) ഇനി മാനത്തും (കവര്‍ സ്റ്റോറി )
    ഇനി മാനത്തും നക്ഷത്രപൂക്കാലം
    ഇതു മാറ്റേറും രാപ്പക്ഷി കൂടാരം
    കുനു കുഞ്ഞു ചിറകാർന്ന നീല ശലഭങ്ങൾ പൂക്കളാവുന്നുവോ
    ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന
    നറുനിലാവിന്റെ തൂമുത്തം
    മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ
    ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ
    ഇരുളിൽ മിന്നുന്ന മിന്നായം
    പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ
    (ഇനി മാനത്തും ...)
  29. Indraneelam (Varnakkaazhchakal) ഇന്ദ്രനീലം  (വര്‍ണക്കാഴ്ചകള്‍)
    ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
    പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി
    ഇന്നു പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി

    (ഇന്ദ്രനീലം)
  30. Iniyenthu Paadendu Njan [M] (Udayapuram Sulthan) ഇനിയെന്തു പാടേണ്ടു ഞാൻ [M] (ഉദയപുരം സുൽത്താൻ)
    ഇനിയെന്തു പാടേണ്ടു ഞാന്‍.. എന്റെ
    ഉള്ളം തുറന്നൊന്നു കാട്ടുവാന്‍ നിന്‍ മുന്നില്‍
    ഇനിയെന്തു പാടേണ്ടു ഞാന്‍...
    മനതാരില്‍ നിറയുന്ന മൂക ദുഃഖങ്ങളെ
    അറിയുവാനിനിയെന്തു പാടേണ്ടു ഞാന്‍....
    ഇനിയെന്തു പാടേണ്ടു ഞാന്‍...
  31. Iru meyyum (Njangal Santhushtaraanu) ഇരു മെയ്യും (ഞങ്ങൾ സന്തുഷ്ടരാണു്)
    ഇരുമെയ്യും ഒരു മനസ്സും
    ഈറനാം ഈ രാവുകളും
    ഇതളിതളായ് തേന്‍ ചൊരിയും
    ഈ നിലാവും പൂവുകളും
    തഴുകിമയങ്ങും മധുരിമയില്‍ നിന്‍
    ഹൃദയശലഭം ഉണരുമോ
    മതിവരുവോളം നുകരുമോ
  32. Iniyum paribhavam (f) (Kaikkudanna Nilaavu) ഇനിയും പരിഭവം [F] (കൈക്കുടന്ന നിലാവ് )
    ഇനിയും പരിഭവമരുതേ - 2
    സ്വാമിന്‍ ഇനിയും പരിഭവമരുതേ
    അഭയമിരുന്നു വരുന്നൊരു സാധുവില്‍
    അഗ്നിപരീക്ഷണമരുതേ അരുതേ
    (ഇനിയും)
  33. Innale Ente Nenchile (Balettan) ഇന്നലെ എന്റെ നെഞ്ചിലെ (ബാലേട്ടന്‍)
    ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു
    മണ്‍വിളക്കൂതിയില്ലേ.. കാറ്റെന്‍
    മണ്‍വിളക്കൂതിയില്ലേ..
    കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോൽ
    ഒറ്റയ്ക്കു നിന്നില്ലേ ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ..
  34. Ishtamalleda Enikkishtamalleda (Swapnakkoodu) ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ (സ്വപ്നക്കൂട്‌)
    ഓ മൈ ഡാര്‍ളിങ്ങ്
    വേണ്ട മാറിക്കോ മാറിക്കോ
    അടുത്തു വരരുത് ഛീ പോടാ സൈഡ് പ്ലീസ്സ്
    ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ അയ്യോ

    ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
    ഈ തൊട്ടുനോട്ടം ഇഷ്ടമല്ലെടാ
    കാര്യമില്ലെടാ ഒരു കാര്യോമില്ലെടാ
    എന്‍റെ പിറകേ നടന്നു കാര്യമില്ലെടാ
    കൊച്ചുകള്ളനേ എടാ എടാ വേണ്ട മോനേ
    വേണ്ട മോളേ വേണ്ട മോളേ വേണ്ട മോളേ ഛി
  35. Iniyoru Janmamundengil (Kannaki) ഇനിയൊരു ജന്മമുണ്ടെങ്കില്‍ (കണ്ണകി)
    ഇനിയൊരു ജന്മമുണ്ടെങ്കില്‍
    നമുക്കാ സരയൂതീരത്തു കാണാം
    പിന്നെയും ജന്മമുണ്ടെങ്കില്‍
    യാദവയമുനാതീരത്തു കാണാം
    (ഇനിയൊരു)
  36. Illathe Kalyanathinu (F) (Vettam) ഇല്ലത്തെ കല്യാണത്തിനു (F) (വെട്ടം) 
    ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി
    ആകാശോം ഭൂമീം പോകുന്നു
    കൈയ്യിൽ വെള്ളിത്താലം കൊണ്ട്
    മുടി കെട്ടി പൂവും ചൂടി വാർമേഘപ്പെണ്ണും പോകുന്നു
    ഓ.കുടമുല്ല പന്തലു വേണം തകിൽ മേളം വേണം
    നെയ് വിളക്കു പൊൻ നാളത്താൽ തിരിയേഴും തെളിയേണം
    പൂവാരി തൂവാൻ കൂടെ നീയും പോരൂ
    (ഇല്ലത്തെ...)
  37. Ishtam Ishtam (Amrutham) ഇഷ്ടം ഇഷ്ടം (അമൃതം)
    ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം
    മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം
    ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം
    മുന്നിൽ സൂര്യന്‍ വരും നേരം എനിക്കിഷ്ടം
    ഇഷ്ടമാണിളം കാറ്റ്
    എനിക്കിഷ്ടമാണിള വെയില്‍
    (ഇഷ്ടം..)
  38. Iniyum mizhikal (Ben Johnson) ഇനിയും മിഴികള്‍ (ബെന്‍ ജോണ്‍സണ്‍)
    ഇനിയും മിഴികള്‍ നിറയരുതേ
    ഇനിയും വെറുതെ പിണങ്ങരുതേ
    അലിയും നിനവിന്‍ പരിഭവങ്ങള്‍
    മഴവില്‍ മുന കൊണ്ടെഴുതരുതേ
    ഇന്നലെകള്‍ കരിയില പോലെ മാഞ്ഞു പോകും ഓർമ്മകളില്‍
    മായരുതേ മറയരുതേ നിന്‍ ഏഴു നിറമുള്ള ചിരിയഴക്‌
    നിന്‍ ജീവിതം തളിരിടാന്‍.. ഓ...
    തണലായി ഞാന്‍ ഇനി വരാം..ഓ...
    (ഇനിയും മിഴികള്‍ ..)
  39. Ilam Nilaamazha (Josettante Hero) ഇളം നിലാമഴ (ജോസേട്ടന്റെ ഹീറോ)
    ഇളം നിലാമഴ പോലെ നീ വരൂ നിഹാര ദൂതികേ
    മനം തരാമിനി തെന്നലേ സ്വനം തരാം മൃദുഹാസമേ
    കുളിരുമീ താരയാമം കുറുമൊഴി സ്നേഹഗീതം
    പവിഴമഴകിന്‍ മധുരമുതിരും കിനാവായ് വന്നു നീ
    ഇളം നിലാമഴ പോലെ നീ വരൂ നിഹാര ദൂതികേ
  40. Ithu Polikkum (Ithihaasa) ഇതു പൊളിക്കും (ഇതിഹാസ)
    ഇത് പൊളിക്കും ഇത് പൊളിക്കും
    എപ്പ പോളിച്ചെന്ന്‌ ചോയിച്ചാ മതി
    എന്തേ ഡൌട്ട് ഉണ്ടോ

    ഇങ്ങള് കൊച്ചീലെ പെമ്പിള്ളേരേ കണ്ട്ട്ടണ്ടാ
    നല്ല കലിപ്പ് പെമ്പിള്ളേരേ കണ്ട്ട്ടണ്ടാ
    കിടു സ്റ്റൈലൻ പെമ്പിള്ളേരേ കണ്ട്ട്ടണ്ടാ
    കണ്ടില്ലെങ്കി വാ
    ഇങ്ങ് കൊച്ചീലോട്ട് വാ
    കച്ചടാക്കല്ലട്ടോ
  41. Eeshwaranorikkal (Lankaadahanam) ഈശ്വരനൊരിക്കൽ (ലങ്കാദഹനം)
    ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി
    രാജകൊട്ടാരത്തില്‍ വിളിക്കാതെ..
    കന്മതില്‍ ഗോപുരവാതിലിനരികില്‍
    കരുണാമയനവന്‍ കാത്തുനിന്നൂ..
    കരുണാമയനവന്‍ കാത്തുനിന്നൂ..

    അലങ്കാരദീപങ്ങള്‍ ആര്‍ത്തുചിരിച്ചു..
    അന്തഃപ്പുരമാകെ കോരിത്തരിച്ചു..
    കോരിത്തരിച്ചു...
    വിഭവങ്ങളൊരുങ്ങി വിദ്വാന്മാരൊരുങ്ങി
    വിലാസ നൃത്തം തുടങ്ങി..
    (ഈശ്വരനൊരിക്കല്‍)
  42. Eeso Mariyam (Mayilaadumkunnu) ഈശോ മറിയം (മയിലാടും കുന്ന്)
    ഈശോ മറിയം ഔസേപ്പേ
    ഈ അപേക്ഷ കൈക്കൊള്ളേണമേ
    ഈ പ്രാര്‍ഥന കേള്‍ക്കേണമേ

    എന്റെ നെഞ്ചിലെ നൊമ്പരമത്രയും
    അറിയുന്നവരല്ലേ എന്നില്‍ കനിവുള്ളവരല്ലേ?
    എത്ര കൊടുങ്കാറ്റടിച്ചാലും
    ഏതുമരുഭൂവിലായാലും
    തിരിച്ചുവരുംവരെ പ്രിയമുള്ളവനവ-
    നൊരുമുള്ളു പോലും കൊള്ളരുതേ
  43. Eeshwaran Hinduvalla (Postmaane Kaanaanilla) ഈശ്വരൻ ഹിന്ദുവല്ല (പോസ്റ്റ്മാനെ കാണ്മാനില്ല)
    ഈശ്വരന്‍ ഹിന്ദുവല്ല ഇസ്ലാമല്ല
    ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല

    വെള്ളപൂശിയ ശവക്കല്ലറയിലെ
    വെളിച്ചപ്പാടുകളേ.. നിങ്ങള്‍
    അമ്പലങ്ങള്‍ തീര്‍ത്തു ആശ്രമങ്ങള്‍ തീര്‍ത്തു
    ആയിരം പൊയ്‌മുഖങ്ങള്‍ തീര്‍ത്തു
    ഈശ്വരന്നായിരം പൊയ്‌മുഖങ്ങള്‍ തീര്‍ത്തു...