Oct 1, 2015

Malayalam Super Hit Songs Starts with 'എ' (e or a)


  1. Enne Thallendammavaa (Oru Vadakkan Selfie) എന്നെ തല്ലേണ്ടമ്മാവാ (ഒരു വടക്കൻ സെൽഫി)
    എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ
    മണ്ണിലടിയും വരെ ഞാൻ നന്നാവൂല്ലാ
    നെഞ്ചിൽ തിരതല്ലും താളം അസുരതാളം..
    താളത്തിലാടാൻ കൂട്ടിനസുരഗണം..
    ജീവിതം ഒരു മരണമാസ്സ്...
    ഞാനതിൽ ..കൊലമാസ്സ്
    എന്നെ..
    എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ ..വൂല്ലാ
    മണ്ണിലടിയും വരെ .....വൂല്ലാ
    ചാം ചക്കം ..ചാം ചക്കം ..ചാം ചക്കം ..
    ഓ കമോണ്‍ ജാഗോ ബേബി..
    ചാം ചക്കം ..ചാം ചക്കം ..ചാം ചക്കം ..
    ഓ കമോണ്‍ ജാഗോ ബേബി..
  2. Entammede Jimikki Kammal (Velipaadinte Pusthakam) എന്റമ്മേടെ ജിമിക്കി കമ്മൽ (വെളിപാടിന്റെ പുസ്തകം)
    എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയേ
    എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചു തീർത്തേ
    ഇവിടൊരു ചാകരയും വേലകളീം ഒത്തു വന്ന പോൽ
    ചിലരുടെ തോർത്തു കീറി പോയ കാര്യം ഓർത്തു പോകവേ
    അലകടൽ കാറ്റിനു നീ കാതുകുത്താൻ പാടുപെടേണ്ട
    സദാചാര സേനാപതി വീരാ പടുകാമലോലുപാ
    (എന്റമ്മേടേ…)
  3. En poove (Pappayude Swandam Appus) എൻ പൂവേ (പപ്പയുടെ സ്വന്തം അപ്പൂസ്‌ )
    എന്‍ പൂവേ പൊന്‍‌പൂവേ
    ആരീരാരം പൂവേ
    കനവും നീ നിനവും നീ
    വായോ വായോ വാവേ
    ഉണ്ണിക്കണ്ണാ എന്നെന്നും
    നിന്നെക്കൂടാതില്ലാ ഞാന്‍
    കുഞ്ഞാവേ ഓ...
    (എന്‍ പൂവേ)
  4. Ezhaam Baharinte (Aarunee Jinmakale) (Gazal) ഏഴാം ബഹറിന്റെ (ആരു നീ ജിന്മകളെ) (ഗസല്‍)
    ഏഴാം ബഹറിന്റെ അക്കരെ നിന്നൊരു
    കസ്‌തൂരിമണമുള്ള കാറ്റ് - കാറ്റ് കാറ്റ് കാറ്റ്
    തങ്ങളുപ്പാപ്പാന്റെ വിരലില് മിന്നണ
    മോതിരക്കല്ലിന്റെ റങ്ക് - റങ്ക് റങ്ക് റങ്ക്
    പത്തിരിവട്ടത്തില്‍ മാനത്ത് ലങ്കണ
    പതിനാലാം രാവിന്റെ മൊഞ്ച്
    മൊഞ്ച്... മൊഞ്ച്... മൊഞ്ച്...
  5. Ellaarkkum Kittiya (Aayirappara) എല്ലാര്‍ക്കും കിട്ടിയ (ആയിരപ്പറ)
    എല്ലാർക്കും കിട്ടിയ സമ്മാനം (2)
    അതു വോട്ടല്ലേ തോന്ന്യാസച്ചീട്ടല്ല
    വോട്ടല്ലേ തോന്ന്യാസച്ചീട്ടല്ല
    അതു വോട്ടല്ലേ തോന്ന്യാസച്ചീട്ടല്ല
    കാട്ടല്ലേ കയ്യാങ്കളി കാട്ടാല്ലേ
    നാട്ടാരേ കടിപിടി കൂട്ടല്ലേ
  6. En Makane (Achan) എന്മകനേ നീയുറങ്ങുറങ്ങ് (അച്ഛന്‍ )
    എന്മകനേ നീയുറങ്ങുറങ്ങ് സുഖമായെന്‍
    പൊന്മകനേ നീയുറങ്ങുറങ്ങ്

    ഒരു താതനായ ഞാനിന്നറിവു താതഹൃദയമഹിമ
    എന്‍ താതനോടു ഞാന്‍ ചെയ്തൊരു പാതകത്തിന്‍ കൊടുമ
  7. Ellaarum Chollanu (Neelakkuyil) എല്ലാരും ചൊല്ലണു (നീലക്കുയില്‍)
    എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
    കല്ലാണീ നെഞ്ചിലെന്ന്
    കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്

    ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്റെ
    തുണ്ടാണ് കണ്ടതയ്യാ- ചക്കര
    ത്തുണ്ടാണ് കണ്ടതയ്യാ
  8. Engine Nee Marakkum (Neelakkuyil) എങ്ങിനെ നീ മറക്കും (നീലക്കുയില്‍)
    എങ്ങിനേ നീ മറക്കും കുയിലേ
    എങ്ങിനേ നീ മറക്കും
    നീലക്കുയിലെ നീ മാനത്തിന്‍ ചോട്ടില്‍
    നിന്നെ മറന്നു കളിച്ചോരു കാലം

    നക്ഷത്രക്കണ്ണുള്ള മാണിക്യ പൈങ്കിളി
    മേലോട്ടു നിന്നെ വിളിച്ചോരു കാലം
    ഒരോ കിനാവിന്റെ മാമ്പൂവും തിന്ന്
    ഒരോരോ മോഹത്തിന്‍ തേന്‍പഴം തന്ന്
  9. En Karalil Kanneriyum (BaalyaSakhi) എന്‍ കരളില്‍ കണ്ണെറിയും (ബാല്യസഖി)
    (പു) എന്‍ കരളേല്‍ കണ്ണെറിയും ഗൗരിയേ
    എന്തിനെടി കോപമലങ്കാരിയേ
    (എന്‍ കരളേല്‍)
    കോപമലങ്കാരിയേ

    (സ്ത്രീ) നാടറിയേ താലികെട്ടാതെങ്ങനെ
    നാണമില്ലേ കൊഞ്ചിവരാനിങ്ങനെ
    (നാടറിയേ)
    കൊഞ്ചിവരാനിങ്ങനെ
  10. Enthoru Thontharavu (Moodupadam) എന്തൊരു തൊന്തരവ് (മൂടുപടം)
    എന്തൊരു തൊന്തരവു അയ്യയ്യോ എന്തൊരു തൊന്തരവ്‌
    ഒരു സുന്ദരിപ്പെണ്ണിനെ സ്വന്തമായ്‌ കിട്ടാൻ
    എന്തൊരു തൊന്തരവ്‌ (ഒരു സുന്ദരി..)
    എന്തൊരു തൊന്തരവ്‌ അയ്യയ്യോ എന്തൊരു തൊന്തരവ്‌
  11. Ekaanthathayude (Bhargaveenilayam) ഏകാന്തയുടെ അപാരതീരം (ഭാര്‍ഗ്ഗവീ നിലയം)
    ഏകാന്തതയുടെ അപാരതീരം

    പിന്നില്‍ താണ്ടിയ വഴിയതിദൂരം
    മുന്നില്‍ അജ്ഞാത മരണകുടീരം
    ഇന്നു നീ വന്നെത്തിയൊരിടമോ
    ഏകാന്തതയുടെ അപാരതീരം
  12. Ekaantha Padhikan Njaan (Ummaachu) എകാന്ത പഥികൻ ഞാൻ (ഉമ്മാച്ചു)
    ഏകാന്ത പഥികന്‍ ഞാന്‍ .....

    ഏകാന്ത പഥികന്‍ ഞാന്‍ - ഏതോ
    സ്വപ്ന വസന്ത വനത്തിലെ
    ഏകാന്ത പഥികന്‍ ഞാന്‍
  13. Elelayya Elelam (Maram) ഏലേലയ്യാ ഏലേലം (മരം)
    ഏലേലം അടി ഏലേലം
    ഒത്തു പിടിച്ചാല്‍ മലയും പോരും
    ഒത്തു പിടിച്ചാല്‍ മരവും പോരും
    ഏലേലം ഏലേലം ഏലേലം
    ഓ ...ഓ ...
    ഹൈയ്യാഹോ ഹൈയ്യാ (3)
    ഓ ഹൈയ്യാ ഓ ഹൈയ്യാ ഹോ
    ഓ ഹൈയ്യാ
  14. Ezhilam Paala Poothu (Kaadu) ഏഴിലം പാല പൂത്തു (കാട് )
    ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു
    വെള്ളിമലയില്‍ വേളിമലയില്‍
    ഏലേലം പാടിവരും കുയിലിണകള്‍ കുരവയിട്ടു
    വെള്ളിമലയില്‍ വേളിമലയില്‍
  15. Ezhu Swarangal (Ezhu Swarangal) ഏഴു സ്വരങ്ങള്‍ (ജയിക്കാനായ്‌ ജനിച്ചവൻ)
    ഏഴുസ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ
    എങ്ങും നിറയും സംഗീതമേ

    താകിടതകജം തരിതാ തത്തക്കിടതകജം തരിതൈ
    താകിടതകജം തരി തത്തക്കിടതകജം തരി
    തത്തരി തധനു തഝണു തധിമി തരികിട
    തധിംകിണ്ണത്തോം തധിംകിണ്ണത്തോം താ
    ത തധിംകിണ്ണതോം ത....
  16. Ezhaamkadalinakkareyakkare (Rakthamillaattha Manushyan) ഏഴാംകടലിനക്കരെയക്കരെ (രക്തമില്ലാത്ത മനുഷ്യൻ)
    ഏഴാംകടലിന്നക്കരെയക്കരെ
    ഏഴുനിറമുള്ള കിളിയുണ്ട്‌
    (ഏഴാംകടലിന്നക്കരെ.....)
    കിളിയെ കാണാനെന്തുവഴി ? - 2
    കിളിയെ കിട്ടാനെന്തുവഴി ? - 2
    കടലുകളേഴു കടക്കേണം
    കടലു കടക്കാൻ തുണവേണം
    (ഏഴാംകടലിന്നക്കരെ.....)
  17. Ezhu Swarangalum (Chiriyo Chiri) ഏഴു സ്വരങ്ങളും (ചിരിയോ ചിരി)
    ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം..
    ഗാനം... ദേവഗാനം.. അഭിലാഷ ഗാനം...
    മാനസ്സവീണയില്‍ കരപരിലാളന ജാലം...
    ജാലം.. ഇന്ദ്രജാലം...അതിലോല ലോലം..
    ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം...
  18. Ethra pookkaalam (M) (Raakkuyilin Raagasadassil ) എത്ര പൂക്കാലം (M) (രാക്കുയിലിന്‍ രാഗസദസ്സില്‍)
     എത്ര പൂക്കാലമിനി എത്ര മധുമാസമതില്‍
    എത്ര നവരാത്രികളില്‍ അമ്മേ (എത്ര )
    നിന്‍ മുഖം തിങ്കളായ്‌ പൂനിലാ
    പാല്‍ചോരിഞ്ഞെന്നില്‍ വീണലിയുമെന്‍ ദേവീ
    മിഥില ഇനിയും പ്രിയ ജനക സുധയെയൊരു
    വിരഹ കഥയാക്കുമോ
    പറയുക പറയുക പറയുക നീ
    ഷണ്മുഖ പ്രിയ രാഗമോ
    നിന്നിലെ പ്രേമ ഭാവമോ
    എന്നെ ഞാനാക്കും ഗാനമോ
    ഒടുവിലെന്റെ ഹൃദയ തീരാ
    അണയുമോരഴകിത് (ഷണ്മുഖ)
  19. Ekaanthachandrike (In Harihar Nagar) ഏകാന്ത ചന്ദ്രികേ (ഇന്‍ ഹരിഹര്‍ നഗര്‍) 
    കുളിരിനോ കൂട്ടിനോ എന്റെ
    കരളിലെ പാട്ടിനോ

    ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ
    കുളിരിനോ കൂട്ടിനോ എന്റെ
    കരളിലെ പാട്ടിനോ
  20. Ente sundara (Devadas) എന്റെ സുന്ദര (ദേവദാസ്)
    എന്റെ സുന്ദരസ്വപ്ന സാമ്രാജ്യങ്ങൾ
    എല്ലാം എനിക്കിന്നു പുല്ല്‌ പുല്ല്‌
    (എന്റെ...)

    സ്വർഗ്ഗവും നരകവും മോക്ഷവും സൗഖ്യവും
    ദുഃഖവും ദുരിതവും പുല്ല്‌ എനിക്ക്‌ പുല്ല്‌
    നീളുന്ന നിഴലും അഴലും ദാഹവും
    കാളും വിശപ്പും പുല്ല്‌
    (എന്റെ...)
  21. Ezhu nirangalulla kuppivala (Raadha Maadhavam) എഴു നിറങ്ങളുള്ള (രാധാമാധവം) 
    ഏഴു നിറങ്ങളുള്ള കുപ്പിവള വിൽക്കും
    മാരിവിൽ കാവടിക്കാരാ(2)
    ഓരോ നിറത്തിലും ഓരോ വള വേണം
    ഒന്നിങ്ങു വന്നേ പോ ഒന്നിങ്ങു നിന്നേ പോ (ഏഴു നിറങ്ങളുള്ള..)
  22. Etho Vaarmukilin (Pookkaalam Varavayi) ഏതോ വാര്‍മുകിലിന്‍ (പൂക്കാലം വരവായി)
    ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നു
    ഓമലേ.. ജീവനിൽ അമൃതേകാനായ് വീണ്ടും
    എന്നിലേതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീവന്നു…. (ഏതോ വാർമുകിലിൻ)
  23. Ezhimalappoonchola (Sphadikam) ഏഴിമല പൂഞ്ചോല (സ്ഫടികം) 
    ഏഴിമല പൂഞ്ചോല ഹാ മാമലക്കു മണിമാല
    പൊൻ മാല പൊൻ മാല
    ഹേ പുത്തൻ ഞാറ്റുവേല
    കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മുത്തേ (ഏഴിമല..)

    മാരനെ കണ്ടാൽ മയിലെണ്ണ തോൽക്കും
    പാറ കരിമ്പാറ
    പാറ തന്നുള്ളിൽ പനിനീരൊഴുകും ചോല
    തേൻ ചോല
    കണ്ണാടി നോക്കും കാട്ടുപൂവേ
    കണ്ണു വയ്ക്കാതെ തമ്പുരാനെ
    പുത്തൻ ഞാറ്റുവേല
    കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
    കൊഞ്ചെടി മുത്തേ (ഏഴിമല..)
  24. Ente manassiloru Naanam (Thenmaavin Kombathu) എന്റെ മനസ്സിലൊരു നാണം (തേന്മാവിന്‍ കൊമ്പത്ത്)
    എന്റെ മനസ്സിലൊരു നാണം
    ഓ എന്തേ മനസ്സിലൊരു നാണം
    പീലിത്തൂവല്‍പ്പൂവും നുള്ളി
    പ്രേമലോലനീവഴി വരവായ്

    (എന്തേ)
  25. Enthinu Veroru Sooryodayam (Mazhayethummunpe) എന്തിനു വേറൊരു സൂര്യോദയം (മഴയെത്തും മുന്‍പെ)
    എന്തിനു വേറൊരു സൂര്യോദയം
    നീയെന്‍ പൊന്നുഷഃസന്ധ്യയല്ലേ
    എന്തിനു വേറൊരു മധുവസന്തം
    എന്തിനു വേറൊരു മധുവസന്തം
    ഇന്നു നീയെന്നരികിലില്ലേ
    മലര്‍വനിയില്‍...വെറുതെ...
    എന്തിനു വേറൊരു മധുവസന്തം
  26. Ennodenthinee Pinakkam (Kaliyaattam) എന്നോടെന്തിനീ പിണക്കം (കളിയാട്ടം)
    എന്നോടെന്തിനീപ്പിണക്കം,ഇന്നു-
    -മെന്തിനാണെന്നോട് പരിഭവം
    ഒരുപാട് നാളായ് കാത്തിരുന്നു നീ
    -യൊരുനോക്ക് കാണാൻ വന്നില്ലാ
    ചന്ദനത്തെന്നലും പൂനിലാവും എന്റെ
    കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ
    (എന്നോടെന്തിനീ)
  27. Ennum ninne (Aniyathipraavu) എന്നും നിന്നെ (അനിയത്തിപ്രാവ്)
    എന്നും നിന്നെ പൂജിയ്ക്കാം
    പൊന്നും പൂവും ചൂടിയ്ക്കാം
    വെണ്ണിലാവിന്‍ വാസന്ത ലതികേ
    എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍
    കുഞ്ഞുമാരിക്കുളിരായ് നീ അരികേ
    ഒരുപൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം
    ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ
    ഇനിയീ നിമിഷം വാചാലം
  28. Ethra Nermaay Njaan (Irattakkuttikalude Achan) എത്ര നേരമായ്‌ ഞാന്‍ (ഇരട്ടക്കുട്ടികളുടെ അഛന്‍ )
    എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്‍പൂ
    ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ

    എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്‍പൂ
    ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ
    പിണങ്ങരുതേ അരുതേ അരുതേ അരുതേ
    പുലരാറായി തോഴി‌
  29. Ethrayo Janmamaay (Summer in Bethlehem) എത്രയോ ജന്മമായ്‌ (സമ്മർ ഇൻ ബെത്‌ലെഹേം) 
    എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
    ഉം.. ഉം..
    അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
    ഉം.. ഉം..
    ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
    ഉം...
    (എത്രയോ ജന്മമായ് ..)
  30. Etho Nidrathan (Ayaal Kadhayezhthukayaanu) എതോ നിദ്ര തൻ (അയാൾ കഥയെഴുതുകയാണു്) 
    ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍
    ഏഴുവര്‍ണ്ണങ്ങളും നീര്‍ത്തി തളിരിലത്തുമ്പില്‍ നിന്നുതിരും
    മഴയുടെയേകാന്ത സംഗീതമായ്‌ മൃദുപദമോടേ മധുമന്ത്രമോടേ
    അന്നെന്നരികില്‍ വന്നുവെന്നോ
    എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല
    ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍
  31. Ellaam Marakkaam (Punjabi House) എല്ലാം മറക്കാം (പഞ്ചാബി ഹൗസ്‌) 
    എല്ലാം മറക്കാം നിലാവേ എല്ലാം മറയ്ക്കാം കിനാവില്‍
    പൂവിന്‍ മിഴിനീര്‍ മുത്തേ നീ തൂമഞ്ഞിന്‍ തുള്ളിയോ
    തേങ്ങുന്നോരെന്‍ ആത്മദാഹമോ
    (എല്ലാം മറക്കാം ....)
  32. Eriyunna Kanal (Punjabi House) എരിയുന്ന കനൽ (പഞ്ചാബി ഹൗസ്‌)
    എരിയുന്ന കരളിന്റെ കനലുകള്‍ തിരയുന്ന സുഖം സുഖം എവിടേ
    പൊലിയുന്നു ദീപങ്ങള്‍ ഇരുളുന്നു തീരങ്ങള്‍ പൊന്‍പ്രഭാതമെവിടേ
    പിടയുന്ന മാനിന്റെ നൊമ്പരം കാണുമ്പോളലിയുന്ന മിഴിയെവിടേ
    തണല്‍ മരം തേടുന്ന കിളിയുടെ സങ്കടം അറിയുന്ന കൂടെവിടേ
  33. Enthe Mulle (F) (Panchaloham) എന്തേ മുല്ലേ പൂക്കാത്തൂ [F] (പഞ്ചലോഹം) 
    എന്തേ മുല്ലേ പൂക്കാത്തൂ എന്റെ പൊന്‍ കിനാവില്‍ നീ
    മഞ്ചാടി ചുണ്ടത്തു മുത്താഞ്ഞൊ? നെഞ്ചോടുരുമി കിടക്കാഞ്ഞൊ ?
    മെല്ലേ..മെല്ലേ പുല്‍കും പൂന്തെന്നലേ എന്റെ സ്വന്തമാണു നീ ?
    പായാരം കൊഞ്ചി കുണുങ്ങല്ലേ പാലാഴി തൂമുത്തേ പോവല്ലേ
  34. Ente ulludukkum kotti (Deepasthambham Mahaashcharyam) എന്റെ ഉള്ളുടുക്കും കൊട്ടി (ദീപസ്തംഭം മഹാശ്ചര്യം) 
    (M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
    കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
    പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍ (എന്റെ ഉള്ളുടുക്കും....)
    (F) ഓ.... നിന്റെ കൈയ്യില്‍ കയ്യും കോര്‍ത്ത്‌ തോളിലെന്റെ തോളും ചേര്‍ത്ത്
    കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍
    പൊന്നേ നിന്റെ കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍....
    (M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
    കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
    പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍..
  35. Enthubhangi (Joker) എന്തു ഭംഗി (ജോക്കര്‍)
    എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ

    എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ
    മകരസൂര്യനോമനിക്കും മഞ്ഞുതുള്ളി പോലെ (2)
    മുത്തുമാല ചാര്‍ത്തി നില്‍ക്കും മുല്ലവള്ളി പോലെ
    എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ
  36. Enikkum (Oomapenninu Uriyadappayyan) എനിക്കും (ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍)
    (സ്ത്രീ) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും
    നിന്നെ എന്തു ഞാന്‍ വിളിക്കും
    (എനിക്കും ഒരു )

    (എനിക്കും ഒരു )

    (സ്ത്രീ) പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ
    (പു) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും
    നിന്നെ എന്തു ഞാന്‍ വിളിക്കും
    കണ്ണെന്നോ കരളെന്നോ കലമാന്‍ മിഴിയെന്നോ

    (സ്ത്രീ) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും
    നിന്നെ എന്തു ഞാന്‍ വിളിക്കും
  37. Ennamme onnu kaanan (Nammal) എന്നമ്മേ ഒന്നു കാണാന്‍ (നമ്മള്‍) 
    എന്നമ്മേ.. ഒന്നുകാണാന്‍
    എത്ര നാളായ് ഞാന്‍കൊതിച്ചു
    ഈ മടിയില്‍ വീണുറങ്ങാന്‍
    എത്ര രാവില്‍ ഞാന്‍നിനച്ചു
    കണ്ടില്ലല്ലോ..കേട്ടില്ലല്ലോ എന്‍
    കരളുരുകുമൊരു താരാട്ട്... (എന്നമ്മേ)
  38. Ente ellaamellaamalle (Meesa Maadhavan) എന്റെ എല്ലാമെല്ലാമല്ലേ (മീശ മാധവന്‍) 
    എന്റെ എല്ലാമെല്ലാം അല്ലേ..എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ..
    നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ.. ഞാനല്ലേ..
    നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ..

    എന്റെ എല്ലാമെല്ലാം അല്ലേ..എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ..
    നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ.. ഞാനല്ലേ..
    നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ..
    കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ
    പിണങ്ങാനെന്താണെന്താണ്
    ഹോയ് ഹോയ് ഹോയ് ഹോയ്..
    മിനുങ്ങാനെന്താണെന്താണ് എന്താണ്
    മയങ്ങാനെന്താണെന്താണ് എന്താണ്
    (എന്റെ എല്ലാമെല്ലാം......ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ)
  39. Eninnale Choppanam (Bamboo Boys) ഏനിന്നലെ ചൊപ്പനം (ബാംബൂ ബോയ്‌ സ്)
    ഏനിന്നലെ ചൊപ്പനം കണ്ടപ്പം ചൊപ്പനം കണ്ടേ
    പോക്കാച്ചി തവള നല്ലൊരു പാമ്പിനെ തിന്നേ (൨)
    ബും ബും ബും മൂളിവന്ന കൊമ്പനൊരീച്ച പോക്കാച്ചി തവളേം പിന്നോരാനയേം തിന്നേ (൨)
    (ഏനിന്നലെ ചൊപ്പനം...)
  40. Ennittumenthe (Chirikkudukka) എന്നിട്ടുമെന്തേ ചിരിക്കുടുക്ക)
    എന്നിട്ടുമെന്തേ വന്നീലാ എന്റെ
    കണ്ണിനു പൂക്കണി തന്നീലാ..(എന്നിട്ടുമെന്തേ..)
    കാട്ടില്‍ കടമ്പുകള്‍ പൂക്കുന്ന മാസത്തില്‍
    കാണാം എന്നു പറഞ്ഞില്ലാ...(കാട്ടില്‍...)
    (എന്നിട്ടുമെന്തേ....)
  41. Enna Thavam seythaney yashoda (Thilakkam) എന്നത്തവം ശെയ്‌തനെയ് യശോദാ (തിളക്കം)
    എന്ന തവം ശെയ്തനേ യശോദാ
    എന്ന തവം ശെയ്തനേ.....

    എന്ന തവം ശെയ്തനേ യശോദാ
    എന്ന തവം ശെയ്തനേ യശോദാ....

    എങ്കും നിറൈ‍ പരബ്രഹ്മം അമ്മാ എന്റ്രഴൈക്ക
    എങ്കും നിറൈ‍ പരബ്രഹ്മം അമ്മാ എന്റ്രഴൈക്ക
    എങ്കും നിറൈ‍ പരബ്രഹ്മം അമ്മാ എന്റ്രഴൈക്ക
    എന്ന തവം ശെയ്തനേ യശോദാ
    എന്ന തവം ശെയ്തനേ യശോദാ....
  42. Enikkoru pennund (Thilakkam) എനിക്കൊരു പെണ്ണുണ്ട്‌ (തിളക്കം) 
    എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
    കരളില്‍ നൂറുനൂറ് കനവുണ്ട്

    എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
    കരളില്‍ നൂറുനൂറ് കനവുണ്ട്
    എനിക്കൊരു പെണ്ണുണ്ട് മൊഴിയില്‍ തേനുണ്ട്
    ചിരിയിലൊരനുരാഗച്ചിറകുണ്ട്- അവളുടെ
    ചിരിയിലൊരനുരാഗച്ചിറകുണ്ട്
    (എനിക്കൊരു)
  43. Enthnaay nin (Mizhirandilum) എന്തിനായ്‌ നിന്‍ (മിഴിരണ്ടിലും)
    എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
    എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
    പഞ്ചബാണന്‍ എഴുന്നെള്ളും നെഞ്ചി‌ലുള്ള കിളി ചൊല്ലി
    എല്ലാമെല്ലാം അറിയുന്ന പ്രായമയില്ലെ
    ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ
    (എന്തിനായ്)
  44. Ennulliletho (Meerayude Dukhavum Muthuvinte Swapnavum) എന്നുള്ളിലേതോ (മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും)
    എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം
    വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം
    ജീവനിൽ പൂവിടും ചിന്ത്
    തിമി തക തിമി തകതിമി തകതക തോം
    (എന്നുള്ളിലേതോ..)
  45. Ettu nila pattanam (Kaakkakarumban) എട്ടുനിലപ്പട്ടണം (കാക്കക്കറുമ്പന്‍) 
    എട്ടുനിലപ്പട്ടണം...പട്ടണത്തില്‍ ചുറ്റണം
    കെട്ടവനെ തട്ടണം...ട്ടണം ണം ണം ണം
    പത്തുപണം കിട്ടണം...സൈക്കിളിന്മേല്‍ ചെത്തണം
    മൈക്കിളവന്‍ ഞെട്ടണം...ട്ടണം ണം ണം ണം
    കടിപിടി കൂടണം ...പിടിവലി കാണണം
    അടിപൊളിയാക്കണം...ട്ടണം ട്ടണം ട്ടണം ട്ടണം...
    (എട്ടുനിലപ്പട്ടണം....)
  46. Enthu Paranjaalum [M] (Achuvinte Amma) എന്തു പറഞ്ഞാലും [M] (അച്ചുവിന്റെ അമ്മ)
    എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ
    നിന്നു പിണങ്ങാതെ ഒന്നു കൂടെപ്പോരൂ പൂവേ
    മാനത്തെ കൂട്ടില്‍ മഞ്ഞുമൈനയുറങ്ങീല്ലേ
    താരാട്ടും പാട്ടില്‍ മണിത്തത്തയുറങ്ങീല്ലേ
    പിന്നെയും നീയെന്റെ നെഞ്ചില്‍ച്ചാരും
    ചില്ലിന്‍ വാതിലില്‍ എന്തേ മുട്ടീല്ലാ
    (എന്തു പറഞ്ഞാലും)
  47. Enikkaanu nee (Hridayathil Sookshikkaan) എനിക്കാണു നീ (ഹൃദയത്തില്‍ സൂക്ഷിക്കാന്‍)
     എനിക്കാണു നീ നിനക്കാണു ഞാൻ
    ഹൃദയത്തിൽ സൂക്ഷിക്കാൻ ഈ വാക്കുകൾ
    ചിരിക്കുമ്പോളും നടക്കുമ്പോളും
    ഹൃദയത്തിൽ സൂക്ഷിക്കാൻ നിന്നോർമ്മകൾ
    ഹൃദയത്തിൽ സൂക്ഷിക്കാൻ നിൻ ഓർമ്മകൾ
    എൻ പ്രിയേ നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചു പോയ് (എനിക്കാണു നീ...)
  48. Enikkinnu venam (Junior Senior) എനിക്കിന്നു വേണം (ജൂനിയര്‍ സീനിയര്‍)
    എനിക്കിന്നു വേണം ഈ കള്ളനാണം
    കവിളത്തു മറുകുള്ള പെണ്ണേ
    അഴകുമഴവില്ലേ അരികിലൊന്നു നില്ല്
    ഇനിയെന്റേതാണു നീ
    എനിക്കുള്ളതെല്ലാം നിന്‍ സ്വന്തമല്ലേ
    കണ്ണിനും കണ്ണായ കണ്ണേ
    അലയിളകിടാതെ ലഹരി നുരയാതെ
    ഒന്നു തെല്ലു നില്ലു നീ ..
  49. Ente khalbile (f) (Classmates) എന്റെ ഖൽബിലെ വെണ്ണിലാവു നീ [F] (ക്ലാസ്സ്‌മേറ്റ്‌സ്‌)
    എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
    തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും
    അത്തറൊന്നു വേണ്ടേ

    എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
    തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും
    അത്തറൊന്നു വേണ്ടേ .. അത്തറൊന്നു വേണ്ടേ
    എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ
  50. Enthe kannanu (Photographer) എന്തേ കണ്ണനു കറുപ്പുനിറം (ഫോട്ടോഗ്രാഫര്‍) 
    എന്തേകണ്ണനു കറൂപ്പുനിറം?
    എന്തേ കണ്ണനു കറുപ്പുനിറം?
    എന്തേ കണ്ണനിത്ര കറുപ്പു നിറം
    കാളിന്ദിയില്‍ കുളിച്ചതിനാലോ
    കാളിയനെക്കൊന്നതിനാലോ
    ശ്യാമരാധേ ചൊല്ലു നിന്‍
    ചുടുചുംബനമേറ്റതിനാലോ?
    എന്തേ കണ്ണനു കറുപ്പുനിറം?
  51. Enikku Paadaan (Ivar Vivaahitharaayaal) എനിക്കു പാടാന്‍ (ഇവര്‍ വിവാഹിതരായാല്‍) 
    എനിയ്ക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
    എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്... (2)
    കിളിപ്പെണ്ണ് ….
    കുളിരാമ്പലത്തളിര്‍ കൂമ്പിനില്‍ക്കണ കണ്ണ്...
    അവളമ്പിളിയുടെ കുമ്പിളിലൊരു പൊന്ന്...
    ചിരി കണ്ടാല്‍ ചൊക ചൊക്കും ഒരു ചുന്ദരിപ്പെണ്ണ്...
  52. Entadukke Vannadukkum (Marykkundoru Kunjaadu) എന്റെടുക്കെ വന്നടുക്കും (മേരിക്കുണ്ടൊരു കുഞ്ഞാട്) 
    എന്റടുക്കെ വന്നടുക്കും പെമ്പറന്നോളേ
    സമ്മതമോ കന്മദമോ നിന്‍ കടക്കണ്ണില്‍
    കട്ടെടുത്തോ കട്ടെടുത്തോ എന്‍ കിനാവും നീ
    കണ്ടെടുത്തോ വീണ്ടെടുത്തോ എന്‍ വിചാരം നീ
    മനസ്സമ്മതപ്പൂ നിന്‍ കൊതിപ്പൂ
    തന്നിടുമ്പോള്‍ കുമ്പിടുമ്പോള്‍
    ആ കിന്നാരം കാതില്‍ ചൊല്ലാംഞാന്‍
    (എന്റടുക്കെ വന്നടുക്കും...)
  53. Enthinennariyilla (My Boss) എന്തിനെന്നറിയില്ല (മൈ ബോസ്സ്) 
    എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
    എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി
    ഇഷ്ടമായി.....
    എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല
    എന്നിലെയെന്നെ നീ തടവിലാക്കി
    എല്ലാം സ്വന്തമാക്കി...
    നീ സ്വന്തമാക്കി...
    എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
    എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി
    ഇഷ്ടമായി.........
  54. Ennodukoodi (Immanuel) എന്നോടുകൂടി (ഇമ്മാനുവൽ)
    എന്നോടു കൂടി വസിക്കുന്ന ദൈവമേ
    സത്യ സൗന്ദര്യമേ...
    നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും
    എത്തേണ്ടതായുള്ളോരിടവും....
    നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും
    എത്തേണ്ടതായുള്ളോരിടവും....
    എന്നോടു കൂടി വസിക്കുന്ന ദൈവമേ
    സത്യ സൗന്ദര്യമേ...
  55. En Ithonnum Arinjatheyille (Celluloid) ഏൻ ഇതൊന്നും അറിഞ്ഞതേയില്ലേ (സെല്ലുലോയ്ഡ് )
    ഏന്‍ ഇതൊന്നും അറിഞ്ഞതേ ഇല്ലേ
    പുന്നാരപ്പൂങ്കുയിലേ...

    ഏനേനോ നേനേനോ നേനേനേനോ
    ഏനേനോ നേനേനോ നേനേനോ നേനേനോ
    ഏനോ ഏനോ നേനേനോ....

    ഏനുണ്ടോടീ അമ്പിളിച്ചന്തം
    ഏനുണ്ടോടീ താമരച്ചന്തം
    ഏനുണ്ടോടീ മാരിവില്‍ച്ചന്തം
    ഏനുണ്ടോടീ മാമഴച്ചന്തം
    കമ്മലിട്ടോ...പൊട്ടു തൊട്ടോ...
    ഏനിതൊന്നും അറിഞ്ഞതേ ഇല്ലേ
    പുന്നാരപ്പൂങ്കുയിലേ...
  56. Ente Kannil Ninakkaayi (Bangalore Days) എന്റെ കണ്ണിൽ നിനക്കായ് (ബാംഗ്ലൂർ ഡേയ്സ് )
    എന്റെ കണ്ണിൽ നിനക്കായൊരുക്കിയ സ്വപ്‌നങ്ങൾ
    കാണേണ്ട നീ കണ്ടു നിൽക്കേണ്ട നീ
    ആരാണ് നീ എനിക്കെന്നാരോടും
    ചൊല്ലേണ്ട നീ കഥ പറയേണ്ട നീ
    തമ്മിൽ തമ്മിൽ മൂളും പാട്ടുകേൾക്കേണ്ട നീ
    കൂടെ പാടേണ്ട നീ കൂടെ ആടേണ്ട നീ