Feb 1, 2016

Malayalam Anthakshari songs in alphabatic order 'അ' (a)



  1. Avalu Vendra (Premam) അവള് വേണ്ട്രാ(പ്രേമം)
    അവള് വേണ്ട്രാ ഇവള് വേണ്ട്രാ
    ഈ കാണുന്നവൾമാരൊന്നും വേണ്ട്രാ
    ലവ് വേണ്ട്രാ നമുക്ക് വേണ്ട്രാ
    ഇവിടല്ലേലും സീൻ മൊത്തം കോണ്ട്രാ
    മുട്ടി മുട്ടി നടക്കാൻ
    തൊട്ടുരുമ്മി ഇരിക്കാൻ
    24/7 ഫുൾ ഡേറ്റിങ്ങ് കളിക്കാൻ
    കഷ്ടപ്പെട്ട് ബുദ്ധിമുട്ടി
    പുറകെ നടന്നിട്ടും
    വല വീശി എറിഞ്ഞിട്ടും
    നോ റിപ്ലൈ
    പെറ്റ തള്ള പോലും സഹിക്കാത്ത
    കോസ്റ്റ്യൂം‌സ് വലിച്ചു കേറ്റി ഒലിപ്പിച്ചു നടന്നിട്ടും
    നോ റിപ്ലൈ
    അവള് വേണ്ട്രാ ലവ് വേണ്ട്രാ
    ഇവിടല്ലേലും സീൻ മൊത്തം കോണ്ട്രാ
  2. Anuraaga Vilochananaayi (Neelathaamara)അനുരാഗ വിലോചനനായി (നീലത്താമര )
    അനുരാഗ വിലോചനനായി
    അതിലേറെ മോഹിതനായി
    പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം...
    പതിനേഴിന്‍ പൗര്‍ണ്ണമി കാണും
    അഴകെല്ലാമുള്ളൊരു പൂവിനു
    അറിയാതിന്നെന്തേയെന്തേയിതളനക്കം
    പുതുമിനുക്കം ചെറുമയക്കം
  3. Alliyaambal [Remix] (Loudspeaker)അല്ലിയാമ്പല്‍ [റീമിക്സ്‌] (ലൌഡ്സ്പീക്കര്‍)
    അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
    അന്നു നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
    നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം
    അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം.
  4. Annaarakanna Vaa (Bhramaram)അണ്ണാറക്കണ്ണാ വാ (ഭ്രമരം )
    അണ്ണാറക്കണ്ണാ വാ..പൂവാലാ
    ചങ്ങാത്തം കൂടാൻ വാ..
    മൂവാണ്ടൻ മാവേൽ വാ വാ..
    ഒരു പുന്നാര തേൻ കന്നി താ താ
    നങ്ങേലി പശുവിന്റെ പാല്
    വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം
    ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ
    അണ്ണാറക്കണ്ണാ വാ പൂവാലാ
    ചങ്ങാത്തം കൂടാൻ വാ..
  5. Ambalakkara [Extended] (Black)അമ്പലക്കര (extended) (ബ്ലാക്ക്‌)
    അമ്പലക്കരെ തെച്ചിക്കാവില് പൂരം
    അമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം
    അമ്പലക്കരെ തെച്ചിക്കാവില് പൂരം
    അവിടമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം
    പാണ്ടി നെയ്യാണ്ടി മേളം പടയിളക്കത്തിന്നോളം
    പൂരം കാണാന്‍ നീയും പോരെടി പെണ്ണേ(അമ്പലക്കരെ....)
  6. Allikalil (Praja)അല്ലികളില്‍ (പ്രജ )
    അല്ലികളിൽ അഴകലയോ ചില്ലകളിൽ കുളിരലയോ
    നിൻ മൊഴിയിൽ മദന മധുവർഷമോ
    സായം സന്ധ്യ തന്നോ നിൻ പൊന്നാടകൾ
    മേഘപ്പൂക്കൾ തുന്നും നിന്റെ പൂവാടകൾ
    രതിസ്വരം ഏറ്റു പാടും പുഴയോ
    പുഴയുടെ പാട്ടുമൂളിടും പൂവോ
    പൂവിനു കാറ്റു നൽകിടും മണമോ നിൻ നാണം [..അല്ലികളിൽ...
  7. Alliyaambalppoove [F] (Daadaasaahib)അല്ലിയാമ്പല്‍പ്പൂവേ (ദാദാസാഹിബ്‌ )
    അല്ലിയാമ്പൽപൂവേ ചൊല്ലു ചൊല്ലു പൂവേ
    അല്ലിയാമ്പൽപൂവേ ചൊല്ലു ചൊല്ലു പൂവേ
    വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ
    നിന്നെയിഷ്ടമാണോ നിനക്കിഷ്ടമാണോ
    നിന്നെയിഷ്ടമാണോ നിനക്കിഷ്ടമാണോ
    പൂനിലാവുനെയ്തോ പുടവതന്നോമാരൻ
    അല്ലിയാമ്പൽപൂവേ ചൊല്ലു ചൊല്ലു പൂവേ
    വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ
  8. Appukutta [Onnaam Vattam] (Chandralekha)അപ്പുക്കുട്ടാ (ചന്ദ്രലേഖ)
    അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പം കല്യാണം
    മകരമാസത്തില്‍ വേലി കെട്ടീട്ടപ്പ കല്യാണം

    ഒന്നാംവട്ടം കണ്ടപ്പം പെണ്ണിനു കിണ്ടാണ്ടം
    രണ്ടാംവട്ടം കണ്ടപ്പം പെണ്ണിനു മിണ്ടാട്ടം
    ഒരു കുങ്കുമക്കുയിലായ് കുണുകുണുങ്ങി വന്നാട്ടേ
    കണ്ണാടിപ്പൂംചിന്ദൂരം കവര്‍ന്നെടുത്തോട്ടെ ഞാന്‍
    കവര്‍ന്നെടുത്തോട്ടെ
  9. Aniyathipraavinu (Aniyathipraavu)അനിയത്തിപ്രാവിനു (അനിയത്തിപ്രാവ് )
    അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ്
    അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട്
    ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ്
    നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍(അനിയത്തിപ്രാവിനു..)
  10. Akale akale [Resung from Midumidukki] (Adyathe Kanmani)അകലെ അകലെ (മിടുമിടുക്കിയില്‍ നിന്നും വീണ്ടും പാടിയത്) (ആദ്യത്തെ കണ്മണി )
    അകലെ...
    അകലെ നീലാകാശം

    അകലെയകലെ നീലാകാശം
    അലതല്ലും മേഘതീര്‍ത്ഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീര്‍ത്ഥം
    അകലെ നീലാകാശം
  11. Anju sharangalum (Parinayam)അഞ്ചു ശരങ്ങളും പോരാതെ മന്മഥൻ (പരിണയം)
    അഞ്ചുശരങ്ങളും പോരാതെ മന്മഥന്‍
    നിന്‍ ചിരി സായകമാക്കി
    നിന്‍ പുഞ്ചിരി സായകമാക്കി (2)
    ഏഴു സ്വരങ്ങളും പോരാതെ ഗന്ധര്‍വ്വന്‍ (2)
    നിന്‍ മൊഴി സാധകമാക്കി
    നിന്‍ തേന്‍മൊഴി സാധകമാക്കി
  12. Allimalar kaavil pooram (Midhunam)അല്ലിമലര്‍ക്കാവില്‍ പൂരം (മിഥുനം)
    അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍
    അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
    ദൂരെയൊരാല്‍മര ചോട്ടിലിരുന്നു
    മാരിവില്‍ ഗോപുര മാളിക തീര്‍ത്തു
    അതില്‍ നാമൊന്നായ് ആടി പാടീ
    അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍
    അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
  13. Anthikkadapurathu (Chamayam)അന്തിക്കടപ്പുറത്ത് (ചമയം )
    അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
    നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്
    ഞാനല്ല പരുന്തല്ല തെരകളല്ല
    ചെമ്മാനം വാഴണ തൊറയരന്‍
    അങ്ങേക്കടലില് പള്ളിയൊറങ്ങാന്‍
    മൂപ്പര് പോണതാണേ(അന്തിക്കടപ്പുറത്ത്)
  14. Ambalappuzhe (Adwaitham)അമ്പലപ്പുഴെ (അദ്വൈതം )
    അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
    എന്തു പരിഭവം മെല്ലെയോതിവന്നുവോ
    കൽ‌വിളക്കുകൾ പാതി മിന്നി നിൽക്കവേ
    എന്തു നൽകുവാനെന്നെ കാത്തു നിന്നു നീ
    തൃപ്രസാദവും മൌനചുംബനങ്ങളും
    പങ്കുവെക്കാനോടി വന്നതാണു ഞാൻ
    രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
    ഗോപകന്യയായോടി വന്നതാണു ഞാൻ…….. (അമ്പലപ്പുഴെ)
  15. Azhake nin (Amaram)അഴകേ നിന്‍ (അമരം )
    അഴകേ നിന്മിഴിനീര്‍മണിയീകുളിരി‍ല്‍ തൂവരുതേ
    കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ
    പരിഭവങ്ങളില്‍ മൂടി നിര്‍ത്തുമീ വിരഹവേളതന്‍ നൊമ്പരം
    ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാനെന്റെ ജീവനില്‍ പങ്കിടാം
    ഒരു വെണ്മുകിലിനുമഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെന്നഴകാമെന്‍
    അഴകേ നിന്മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
    കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ
  16. Anthiveyil (Ulladakkam)അന്തിവെയില്‍ (ഉള്ളടക്കം )
    അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
    വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
    കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍
    അരികേ...വാ.. മധു ചന്ദ്രബിംബമേ .. (അന്തിവെയില്‍...)
  17. Avanavan kurukkunna (Raamji Rao Speaking)അവനവന്‍ കുരുക്കുന്ന (റാംജി റാവു സ്പീക്കിങ്ങ്)
    അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ
    പരസ്പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പം ഗുലുമാൽ
    ജനനഭാരങ്ങൾ ചുമന്നും
    സമയതീരങ്ങൾ തിരഞ്ഞും
    നിലയുറയ്ക്കാതെ കുഴഞ്ഞും
    തുഴകളില്ലാതെ തുഴഞ്ഞും
    ഇരുളിലങ്ങിങ്ങു പകലു തേടുമ്പം ഗുലുമാൽ
  18. Anthipponvettam (Vandanam)അന്തിപ്പൊന്‍വെട്ടം (വന്ദനം )
    അന്തിപൊൻവെട്ടം.... മെല്ലെത്താഴുമ്പോള്‍...
    അന്തിപൊൻവെട്ടം കടലിൽ മെല്ലെത്താഴുമ്പോള്‍
    മാനത്തെ മുല്ലത്തറയിലെ മാണിക്ക്യചെപ്പ് വിണ്ണിന്‍ മാണിക്ക്യചെപ്പ്

    താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ.....
  19. Ambalappuzhappalpayasam(Parivarthanam)അമ്പലപ്പുഴപ്പാൽപ്പായസം (പരിവർത്തനം ) 
  20.   അമ്പലപ്പുഴപ്പാൽപ്പായസം
      മുമ്പിൽത്തുളുമ്പുമീ മന്ദഹാസം
      താരുണ്യസ്വപ്നത്തിൽ  താരാ പരാഗങ്ങൾ
      തോരണം ചാർത്തുമീ മന്ദഹാസം

      അമൃതുമായ് വരും അപ്സരസേ ഞാൻ
      അമരനല്ലൊരു മനുഷ്യപുത്രൻ
      അരമനയിൽ നിന്നന്തപ്പുരത്തിൽ
      ഒരു ജോലിതന്നെന്നെയനുഗ്രഹിക്കൂ
      ഉദരനിമിത്തം പലവിധവേഷം
  21. Anganangane (Ladies and Gentleman) അങ്ങനങ്ങനെ (ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍)
    അങ്ങനങ്ങനെ...അങ്ങനങ്ങനെ...
    അങ്ങനങ്ങനങ്ങനങ്ങനങ്ങനെ...
    അങ്ങനങ്ങനെ...അങ്ങനങ്ങനെ....
    അങ്ങനങ്ങനങ്ങനങ്ങനങ്ങനെ...

    പള്ളിവാളു് ഭദ്ര വട്ടകം...
    കയ്യിലേന്തും തമ്പുരാട്ട്യേ...
    ചെമ്പട്ടിന്റേം ചിലമ്പിന്റേം ചേലിൽ
    കളി തുടങ്ങീ.....
    അങ്ങനങ്ങനെ....
    ഇനി ഞാനും വിളിച്ചിടാം..കോലക്കുഴൽ വിളിച്ചിടാം....
    ഉണർന്നീടുക കാനന മലരേ..വേഗം തന്നെ....
    അങ്ങനങ്ങനെ......
    (പള്ളിവാളു് ഭദ്ര വട്ടകം.....)