Mar 31, 2015

Malayalam Super Hit Songs Starts with 'ദ' (da)


  1. Dosa Nalloru Dosa (Proprietors Kammath & Kammath [2013]) | ദോശ നല്ലൊരു ദോശ (പ്രൊപ്രൈറ്റേഴ്സ് കമ്മത്ത് & കമ്മത്ത് [2013])
    സാദാ ദോശ, കല്ല്‌ ദോശ, തട്ടു ദോശ, കുട്ടി ദോശ
    റവ ദോശ, മല്ലി ദോശ, തളിരു് ദോശ, മുളകു ദോശ
    കാരറ്റ് ദോശ, ബീറ്റ്‌‌റൂട്ട് ദോശ, കാബേജ് ദോശ, കറുമുറു ദോശ,
    ബോംബെ ദോശ, കുട്ടപ്പ ദോശ, തട്ടിൽ‌കൂട്ടി കീമാദോശ
    മൈദാദോശ, നാടന്‍ ദോശ, അട ദോശ, പൊടി ദോശ,
    പീസ് ദോശ, പനീര്‍ ദോശ, പേപ്പർ ദോശ, ഒണിയൻ ദോശ,
    റോക്കറ്റ് ദോശ, പച്ചരി ദോശ, ഗോതമ്പു് ദോശ, തക്കാളി ദോശ,
    റബ്ബര്‍ ദോശ, പുതിന ദോശ, ഉപ്പുപുളി കീരാ ദോശ,
    ദോശ വേണോ....ദോശ വേണോ....ദോശ വേണോ....
  2. Dalavaatheruvile (Rasikan [2004]) | ദളവാ തെരുവിലെ (രസികന്‍ [2004])
    ദളവാത്തെരുവിലെ മച്ചാനേ മച്ചാനേ മച്ചാനേ
    തെളിനീരൊത്തൊരു മനസ്സാണേ മനസ്സാണേ മനസ്സാണേ
    തെക്കന്‍പാട്ടിലെ മുത്താണേ മുത്താണേ മുത്താണേ
    തെരുവിനു മുഴുവന്‍ സ്വത്താണേ സ്വത്താണേ സ്വത്താണേ
    പാട്ടില്‍ ഇവന്‍ രസികന്‍ നാട്ടില്‍ ഇവന്‍ രസികന്‍
    വീട്ടില്‍ ഇവന്‍ രസികന്‍ റോട്ടില്‍ ഇവന്‍ രസികന്‍
    രസികന്‍ (4)
  3. Dil De Salam (Sharjah To Sharjah [2001]) | ദില്‍ ദേ സലാം (ഷാര്‍ജ റ്റു ഷാര്‍ജ [2001])
    ദിൽ ദിൽ സലാം സലാം
    ദിൽ മുഹമ്മദ് സലാം സലാം
    യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
    ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
    യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള

    പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ
    പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ
    മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ
    മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ
    മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
    വെള്ളിച്ചില്ലക്കിണ്ണത്തിൻ മിന്നും പൊന്നിൻ നാണ്യങ്ങൾ (2)
    ദിൽ ദിൽ സലാം സലാം
    ദിൽ മുഹമ്മദ് സലാം സലാം
    യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
    ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
    യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
  4. Deenadayaalo raamaa (Arayannangalude Veedu [2000]) | ദീനദയാലോ രാമാ (അരയന്നങ്ങളുടെ വീട്‌ [2000])
    ദീന ദയാലോ രാമാ .... ജയ
    സീതാ വല്ലഭ രാമാ
    ദീന ദയാലോ രാമാ .... ജയ
    സീതാ വല്ലഭ രാമാ
    ശ്രിതജനപാലക രഘുപതി രാഘവ
    പീതാംബരധര പാവന രാമാ
  5. Dil Aage Aage (Chilu chilu Chilamboli) (Usthaad [1999]) | ദിൽ ആഗേ ആഗേ [ചിലു ചിലു ചിലമ്പൊലി] (ഉസ്താദ്‌ [1999])
    ആ ആ ആ ആ ........
    ദില്‍ ആഗെ ആഗെ ഓര്‍ മേ പീച്ചേ
    പ്യാര്‍ ഹോ ഗയാ ഓര്‍ ക്യാ സോച്ചേ
    ദിന്‍ ഡസ് ലിയാ ബിച്ചുവാ ജൈസേ
    ഹായേ റാം ജാനേ ശ്യാം ജാനേ
    തന്‍ മന്‍ മില്‍നേ സേ ക്യാ ഹോഗാ ആഗെ..

    ചില്‍ ചില്‍ ചില്‍ ചിലമ്പൊലി താളം
    ഡക് ഡക് ഡക് ഡോല്‍ കെ മേളം
    ഒരു ഷഹനായ് പാടും ഗാനം
    ഹയ്യാ ഹോ ഭയ്യാ പ്യാര്‍ ഭയ്യാ
    മൊഹബ്ബത്തി പെണ്ണിനും ചെറുക്കനും കല്യാണം
  6. Devaraagame (Prem Poojaari [1999]) | ദേവരാഗമേ (പ്രേം പൂജാരി [1999])
    ദേവരാഗമേ മേലേ മേഘത്തേരിൽ
    രിംഝിം രിംഝിം ആടി വാ താഴെ വാ (2)
    ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ (ദേവരാഗമേ...)

    പൂവു ചൂടി നിൽക്കുമീ ഭൂമിയെത്ര സുന്ദരീ
    ദേവദൂതർ പാടുമീ പ്രേമഗീതമായ് വാ
    ഗ്രാമകന്യ കേൾക്കുവാൻ കാവൽ മാടം തന്നിലായ്
    വേണുവൂതും കാമുകൻ പാടുമീണമായ് വാ (ദേവരാഗമേ...)
  7. Doore Maamara Kombil (Varnapakittu [1997]) | ദൂരേ മാമര കൊമ്പില്‍ (വർണ്ണപ്പകിട്ട് [1997])
    ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
    ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍
    മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി
    രാഗസുമംഗലിയായ് ദേവമനോഹരിയായ്....
    ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
    ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍
  8. Dekho simple magic (Indraprastham [1996]) | ദേഖോ സിമ്പിള്‍ മാജിക്ക്‌ (ഇന്ദ്രപ്രസ്ഥം [1996])
    ദേഖോ സിം‌പിള്‍ മാജിക് ഇത് ഇന്റര്‍നെറ്റിന്‍ മാജിക്
    മണിച്ചിത്രമേലാപ്പ്
    സ്വപ്നങ്ങളും സങ്കല്പവും കമ്പ്യൂട്ടറില്‍ കണ്ടു ഞാന്‍
    സംഗീതവും സല്ലാപവും കമ്പ്യൂട്ടറില്‍ കേട്ടുഞാന്‍

    അതിരുകളില്ലാ ലോകം മതിലുകളില്ലാ രാജ്യം
    വന്‍‌കരയക്കരെയിക്കരെയെത്താന്‍ ഒരുനിമിഷത്തേര്
    കൊച്ചിരുമൂക്കില്‍ തൊട്ടാല്‍ ഒരു പ്രണയവസന്തം പൂക്കും
    പാരിസ് നഗരം പോലും ഇനി കയ്യെത്തും ദൂരെ
    സ്വപ്നങ്ങളും സങ്കല്പവും കമ്പ്യൂട്ടറില്‍ കണ്ടു ഞാന്‍
    സംഗീതവും സല്ലാപവും കമ്പ്യൂട്ടറില്‍ കേട്ടുഞാന്‍
    [ദേഖോ സിം‌പിള്‍ മാജിക്]
  9. Devakanyaka (Ee Puzhayum Kadannu [1996]) | ദേവകന്യക (ഈ പുഴയും കടന്ന് [1996])
    ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നു
    സ്നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
    മഞ്ഞളാടുന്ന പൊന്‍‌വെയില്‍
    മഞ്ഞുകോടിയുടുക്കുന്നു
    വിണ്ണില്‍ മേയുന്ന വെണ്മുകില്‍
    വെള്ളിച്ചാമരം വീശുന്നൂ
    (ദേവകന്യക...)
  10. Devasangeetham [M] (Guru [1997]) | ദേവസംഗീതം [(M)] (ഗുരു [1997])
    ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ
    തേങ്ങുമീ കാറ്റു നീയല്ലേ തഴുകാന്‍ ഞാനാരോ
    ദേവസംഗീതം നീയല്ലേ നുകരാന്‍ ഞാനാരോ
    ആരുമില്ലാത്ത ജന്മങ്ങള്‍ തീരുമോ ദാഹമീ മണ്ണില്‍
    നിന്നോര്‍മ്മയില്‍ ഞാനേകനായ് (2)
    ( തേങ്ങുമീ...)
  11. Devasabhaathalam (His Highness Abdulla [1990]) | ദേവസഭാതലം (ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ള [1990])
    ആ ആ ആ.....
    ദേവസഭാതലം രാഗിലമാകുവാന്‍ നാദമയൂഖമേ സ്വാഗതം
    സ്വാഗതം..സ്വാഗതം

    (ദേവസഭാതലം ….............) (2)
    സരി ഗമപ രിഗ മപധ ഗമ പധനി മപധ നിസ സനിധപമഗരി സാ സാ - ഷഡ്ജം
    സരിഗമപധ സരിഗമപധനിസ സനിധപമപ സനിധപമഗരിസ സാ......

    മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗതമന്ത്രം
    മയൂര നടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം

    പമഗമഗ..നി ..നി..സരിഗമപധനിസരി രി - ഋഷഭം.. ഉം

    ഋഷഭ സ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി
    ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി


    സരിഗപ ഗരി സരിഗപ ധപഗരി സരിഗപ ധസധപഗരി ധസരിഗപധസരി ഗഗ ഗഗ- ഗാന്ധാരം
  12. Devaanganangal kayyozhinja (Njaan Gandharvan [1991]) | ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ (ഞാന്‍ ഗന്ധര്‍വന്‍ [1991])
    ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...
    സായാഹ്നസാനുവില്‍ വിലോലമേഘമായ്
    (ദേവാങ്കണങ്ങള്‍.....)
    അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
    അമൃതകണമായ് സഖീ ധന്യനായ്...
    (ദേവാങ്കണങ്ങള്‍.....)
  13. Devi Aathmaraagam (Njaan Gandharvan [1991]) | ദേവീ ആത്മരാഗം (ഞാന്‍ ഗന്ധര്‍വന്‍ [1991])br> ദേവീ....
    ദേവീ.... ആത്മരാഗമേകാം...
    കന്യാവനിയില്‍ ...
    സുഖദം... കളഗാനം...
    പകരാനണയൂ...
    ഗന്ധര്‍വ്വ വീണയാകൂ ...നീ
    ദേവീ.....
  14. Doore doore (Naadodi [1992]) | ദൂരെ ദൂരെ (നാടോടി [1992])
    ദൂരേ ദൂരെ ദൂരെ പാറും വാനമ്പാടീ
    പോരൂ പോരൂ കാടിൻ തേങ്ങൽ കേൾക്കുന്നില്ലേ
    പാടിപ്പാടിപ്പാടി പോകും വാനമ്പാടീ
    താഴേ താഴേ താഴെക്കാട്ടിൽ കൂടൊന്നില്ലേ
    എന്തേ തുമ്പീ തുള്ളാനെന്തേ പോരാത്തൂ
    അന്തിച്ചോപ്പിന്‍ പൊന്നും മിന്നും പോരാഞ്ഞോ
    മേലേക്കാവിൽ കാറ്റിൻ താളം പോരാഞ്ഞോ
    വേലേം പൂരോം കാണാൻ ഞാനും പോരാഞ്ഞോ
    കൊടിയേറീ കോവിൽ മുറ്റത്തെ
    വാകപ്പൂം കൊമ്പിന്മേൽ (ദൂരേ ദൂരേ...)
  15. Dum dum dum dundubhinaadam (Vaishali [1988]) | ദും ദും ദും ദുന്ദുഭിനാദം നാദം നാദം (വൈശാലി [1988])
    ദും ദും ദും ദുന്ദുഭിനാദം നാദം നാദം(2)
    ദേവ ദുന്ദുഭി തൻ വർഷ മംഗലഘോഷം(2)

    ഇന്ദ്രധനുസ്സേന്തിവരുന്ന ഘനാഘന സേനകളേ
    വന്നാലും ഇതിലെ ഇതിലെ ഇതിലെ (വന്നാലും)
    (ദേവ)

    ആ..

    ചുടുവേനൽക്കൂടാരത്തിൽ മയങ്ങുന്നു ഭൂമി
    അമൃതം പെയ്തവളെ തഴുകിയുണർത്തൂ
    അളകങ്ങൾ മാടിയൊതുക്കി കളഭക്കുറി ചർത്തൂ
    മാലേയക്കുളിരണിയിക്കൂ മാറിടമാകെ
    ആലൊലം പൂവും പൊന്നും പുടവയും അണിയിക്കൂ
    (ദും ദും ദും)
  16. Doore Kizhakkudikkin (Chithram [1988]) | ദൂരെ കിഴക്കുദിക്കിൻ (ചിത്രം [1988])
    ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
    ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍

    ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
    ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍

    ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക

    ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ

    നല്ല തളിര്‍വെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ
    തെക്കന്‍പുകല നന്നായ്‌ ഞാന്‍ വെട്ടിയരിഞ്ഞു വെച്ചേ
    ഇനി നീയെന്നെന്റെ അരികില്‍ വരും
    കിളിപാടും കുളിര്‍രാവില്‍ ഞാന്‍ അരികില്‍ വരാം
    പറയൂ മൃദു നീ എന്തു പകരം തരും
    നല്ല തത്തക്കിളിച്ചുണ്ടന്‍ വെറ്റില നുറൊന്നു തേച്ചു തരാം
    എന്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം
  17. Devadoothar (Kaathodu Kaathoram [1985]) | ദേവദൂതര്‍ പാടി (കാതോടു കാതോരം [1985])
    ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി
    ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍

    ഇന്നുനിന്റെ പാട്ടുതേടി കൂട്ടുതേടിയാരോ
    വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
    ആടു മേയ്ക്കാന്‍ കൂടെ വരാം പയ്ക്കളുമായ് പാടിവരാം
    കാതിലാരോ ചൊല്ലി
    ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി
    ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍
  18. Devathaaru poothu (Engine Nee Marakkum [1983]) | ദേവദാരു പൂത്തു (എങ്ങിനെ നീ മറക്കും [1983])
    ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍ (൨)
    നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍
    // ദേവദാരു പൂത്തു എന്‍ .. .. //


    നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല

    നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല
    മഴവില്ലിന്‍ അഴകായി ഒരു നാളില്‍ വരവായി
    ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന്‍
  19. Devi Sreedevi (Kaavyamela [1965]) | ദേവീ ശ്രീദേവീ (കാവ്യമേള [1965])
    ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍
    നിന്‍ ദേവാലയവാതില്‍ തേടിവരുന്നൂ ഞാന്‍

    അമ്പലനടയിലും കണ്ടില്ല - നിന്നെ
    അരയാല്‍ത്തറയിലും കണ്ടില്ല
    ആശ്രമവനത്തിലും അന്ത:പ്പുരത്തിലും
    അല്ലിപ്പൂങ്കാവിലും കണ്ടില്ല
    (ദേവീ)

Malayalam Super Hit Songs Starts with 'ഡ' (da)


  1. Doctor saare (Sandarbham [1984]) | ഡോക്ടർ സാറേ (സന്ദര്‍ഭം [1984])
    ഡോക്ടര്‍ സാറേ ലേഡിഡോക്ടര്‍ സാറേ
    എന്‍റെ രോഗമൊന്നു കേള്‍ക്കണേ ആദ്യം തന്നെ

    ഡോക്ടര്‍ സാറേ ലേഡിഡോക്ടര്‍ സാറേ
    എന്‍റെ രോഗമൊന്നു കേള്‍ക്കണേ ആദ്യം തന്നെ
    കയ്യിലെ കുഴലും നെഞ്ചില്‍ വെച്ചെന്‍
    രോഗമൊന്നു നോക്കണേ ഫീസില്ലാതെ
    സീരിയസ്സാണേ കാര്യം സീരിയസ്സാണേ
    നേരം പോയാല്‍ പിന്നെ ആപത്താണേ
    ഹും .... ഡോണ്‍ട് ടച്ച് മീ
    (ഡോക്ടര്‍ സാറേ )
  2. DISCO (Swarnathaamara Kiliye) (Ee Thanalil Ithiri Neram [1985]) | ഡിസ്കോ (സ്വർണ്ണത്താമര കിളിയേ) (ഈ തണലില്‍ ഇത്തിരി നേരം [1985])
    D I S C O ഡിസ്കോ ഡിസ്കോ
    ഡിസ്കോ ഡിസ്കോ (2)
    സ്വർണ്ണത്താമരക്കിളിയേ തങ്കത്താഴികക്കുടമേ
    ഉള്ളിലാനന്ദത്തിൻ താളം കൊണ്ട് ഞാനെത്തുമ്പോൾ
    മുന്നിൽ സാരള്യത്തിൻ സാരം പോലെ നീ നിൽക്കുമ്പോൾ
    നേരാം നന്മകൾ ഇന്നെൻ ജീവനിൽ
    ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ
    (D I S C O ഡിസ്കോ ...)
  3. Darling Darling (Azhakulla Saleena [1973]) | ഡാര്‍ലിംഗ്‌ ഡാര്‍ലിംഗ്‌ (അഴകുള്ള സെലീന [1973])
    ഡാര്‍ലിങ് ഡാര്‍ലിങ് നീയൊരു ഡാലിയാ
    താഴമ്പൂക്കള്‍ക്കിടയില്‍ പൂത്തൊരു ഡാലിയാ

    ശരോണിലെ ശരല്‍ക്കാലത്തിന്‍ സ്മരണകളോ
    പൂവായ് വിരിഞ്ഞനാള്‍ നിന്നിലുണര്‍ന്ന വികാരങ്ങളോ?
    നിന്‍ മൃദുലാധര സിന്ദൂരത്തിനു നിറം നല്‍കി?
    അതോ ഈ മധുചഷകം നിനക്കു നീട്ടും പ്രേമപൌരുഷമോ?
  4. Don't Mess With Me (Peruchaazhi [2014]) | ഡോണ്ട് മെസ് വിത് മി (പെരുച്ചാഴി [2014])
    Go....
    Go go no
    Don't mess with me
    You can come n' call me Peruchazhi
    Peruchazhi...

    You can come n' call me Peruchazhi

    Adipoli... Kathakali...
    Give me my money... Peruchazhi...

    Bulls Eye
    Go...
  5. Da da da daddy (Thakilu Kottaampuram [1981]) | ഡ ഡ ഡ ഡാഡി (തകിലു കൊട്ടാമ്പുറം [1981])
    ഡഡഡ ഡാഡീ മ മ മ മമ്മീ
    മമ്മിക്കൊരുമ്മ ഡാഡിക്കൊരുമ്മ
    ഉമ്മ ഉമ്മ പൊന്നുമ്മ
    ചക്കരമോൾക്ക് നൂറുമ്മ
    (ഡഡഡ...)

    പപ്പര പര പമ്പരം
    പാൽക്കടലിലു പാമരം
    പപ്പയ പയ പമ്പയം
    പിന്നെ
    പപ്പര പര പമ്പരം
    പാൽക്കടലിലു പാമരം
    അമ്പിളിമാമനു തേനുണ്ണാൻ ആകാശത്തിൽ പൂമരം
    (ഡഡഡ...)
  6. Diana (Ring Master [2014]) | ഡയാന (റിംഗ് മാസ്റ്റർ [2014])
    ഡയാനാ ഡയാനാ ഡയാനാ
    ആക്റ്റ് ചെയ്താല്‍ കരീനാ
    നോക്കിലോ നീ തമന്നാ
    പാട്ടിലോ നീ മഡോണാ
    പ്രിന്‍സിന്‍ ഡയാനാ
    ശുനകകുമാരി ശുനകകുമാരി
    ശ്വാനസുരാംഗി
    അനുപമ റാണി
    ഇനി മാലോകരെ നായാക്കണ നാടിന്‍ മനങ്ങളില്‍
    സ്വയം ആളായൊരു നായാണിവളാണേ മനോഹരി
    ഡയാനാ ഡയാനാ ഡയാനാ
    ഈ ലോകം നിന്‍ കൈയില്‍ ബനാനാ
    ഡയാനാ ഡയാനാ ഡയാനാ
    (ആക്റ്റ് ചെയ്താല്‍ )
  7. Daffodils Veendum Viriyunnu (America America [1983]) | ഡാഫോഡില്‍സ്‌ വീണ്ടും വിരിയുന്നു (അമേരിക്ക അമേരിക്ക [1983])
    ഡാഫോഡില്‍സ് വീണ്ടും വിരിയുന്നു ഏതോ തീരത്തില്‍
    ഡാഫോഡില്‍സ് വീണ്ടും വിരിയുന്നു ഏതോ തീരത്തില്‍
    തളിരോട് കുളിരലയും കുളിരോട് തളിരിലയും
    തളിരോട് കുളിരും കുളിരോട് തളിരും
    ഇണ ചേരും യാമങ്ങളില്‍
    (ഡാഫോഡില്‍സ്)
  8. Daddy how are you today (Onnum Mindaatha Bhaarya [1984]) | ഡാഡി ഹൌ ആര്‍ യൂ ടുഡേ (ഒന്നും മിണ്ടാത്ത ഭാര്യ [1984])
    ഡാഡി,ഹൌ ആർ യൂ ടുഡേ?
    മെനി തിങ്ങ്സ് ഹാപ്പെന്റ് ഓൺ ദ് വേ
    ഹൌ ആർ യൂ ഹൌ ആർ യൂ ടുഡേ?
    ബീനു ഓ ഓ ബീനു ഹൌ ആർ യൂ ടുഡേ?
    മെനി തിങ്ങ്സ് ഹാപ്പെന്റ് ഓൺ ദ് വേ
    ഹൌ ആർ യൂ ഹൌ ആർ യൂ ബീനു ടുഡേ?
  9. Ding Dong (Puthan Thalamura) (Ellaavarkkum Nanmakal (Puthan Thalamura) [1987]) | ഡിങ്ങ് ഡോങ്ങ് (പുത്തന്‍ തലമുറ) (എല്ലാവര്‍ക്കും നന്മകള്‍(പുത്തന്‍ തലമുറ) [1987])
    ഡിങ് ഡോങ് ഡിങ് ഡോങ്.....

    പുത്തന്‍ തലമുറകള്‍ വയര്‍ കത്തും തലമുറകള്‍
    നാടിന്‍ നാറിയ മുഖമൊന്നു മാറ്റാന്‍ പോരിനിറങ്ങിയവര്‍
    സ്വയം മാറും തലമുറകള്‍

    അരയും തലയും മുറുക്കി ഞങ്ങള്‍
    അഴിമതിക്കാരോടു പൊരുതും
    പാവങ്ങളുടെ വയറുകള്‍ കീറും
    ബ്ലേഡ് കമ്പനി പൊളിക്കും
    ചൂഷണം ജീവിത പാഷനായ് മാറ്റിയ
    പാഷാണ കൃമികളെ തകര്‍ക്കും
    കള്ളവേഷങ്ങള്‍ കീറി വലിച്ചെറിയും
  10. Darling darling (Darling Darling [2000]) | ഡാര്‍ലിംഗ്‌ ഡാര്‍ലിംഗ്‌ (ഡാര്‍ലിംഗ്‌ ഡാര്‍ലിംഗ്‌ [2000])
    ഡാർലിങ്ങ് ഡാർലിങ്ങ് നീയെനിക്കൊരു ലവിംഗ്സ്റ്റാർ
    ഇണങ്ങും പിണങ്ങും കിലുക്കാംപെട്ടി
    നിന്നെ എനിക്കുകിട്ടി ഹേ.. (ഡാർലിങ്ങ്)
    വീ ചാനൽ സുന്ദരിമാർ വീശും ടെംപ്റ്റേഷൻ
    വീക്കെൻഡിൽ കാണുമ്പോൾ വീണ്ടും കൺഫ്യൂഷൻ ഹേ..
    ഐ ലവ് യൂ പരിമളപഴംകിളി.. (ഡാർലിങ്ങ്)
  11. Daddy My Daddy (Daddy Cool [2009]) | ഡാഡി മൈ ഡാഡി (ഡാഡി കൂൾ [2009])
    ഡാഡി മൈ ഡാഡി ആർ യൂ മെയ്‌ഡ് ബോഡി

    ഡാഡി മൈ ഡാഡി മൈ സൂപ്പർ സൂപ്പർ ഡാഡി
    ഹൂസ് ഐ ഡി സി.ഐ.ഡി തരി പോലുമില്ല പേടി
    ഉണ്ട വെടിയുണ്ട കളി ഡാഡിയോടു വേണ്ട

    റെയ്‌സ് കാർ റേയ്‌സ് ടോം ക്രൂസുമായ് ചേയ്സ്
    എവർ ലൗ റിവർ ആൻഡ് ഹീ ഈസ് ദ മാൻ ഓഫ് പവർ
    ഇയ്യാ ഉലു ഉലു ഉലു ഉലു ഇയ്യാ (4)
    മലയാളത്തിൽ മിണ്ടാൻ വയ്യ സ്കൂൾ കാമ്പസ്സിൽ
    അറിയാതെങ്ങാൻ മിണ്ടിപ്പോയാൽ കേറ്റും കോമ്പസ്സിൽ
    എല്ലാവർക്കും ഫ്രീഡം കിട്ടി ഹലോ മിസ്റ്റർ പീ
    കോബാൾട്ട് കാണാൻ ഇല്ലാ ഫ്രീഡം കഷ്ടം വാട്ട് ഐ സീ
  12. Daffodil Poovu (Raghuvinte Swantham Rasiya [2011]) | ഡഫോഡിൽ പൂവ് (രഘുവിന്റെ സ്വന്തം റസിയ [2011])
    ഡാഫോഡിൽ പൂവു നീ പൂത്തു നിൽക്കുന്നു
    ഡാവിഞ്ചി ശില്പമായ് നീ നോക്കി നിൽക്കുന്നു
    മലനിരയുടെ മടികളിലിതാ പ്രണയകാലം
    മധുശലഭം പോലെ നീ എന്നെ മൂടുന്നു
    ഡാഫോഡിൽ പൂവു ഞാൻ പൂത്തു നിൽക്കുന്നു
    ഡാവിഞ്ചി ശില്പമായ് ഞാൻ നോക്കി നിൽക്കുന്നു

Malayalam Super Hit Songs Starts with 'ഞ' (nja)


  1. Njaanurangaan Pokum (Thommante Makkal [1965]) | ഞാനുറങ്ങാന്‍ പോകും (തൊമ്മന്റെ മക്കള്‍ [1965])
    ഞാനുറങ്ങാൻ പോകും മുൻപായ്‌
    നിനക്കേകുന്നിതാ നന്ദി നന്നായ്‌
    ഇന്നു നീ കരുണ്യപൂർവ്വം-തന്ന
    നന്മകൾക്കൊക്കെയ്ക്കുമായി
  2. Njaattuvelakkiliye [M] (Midhunam [1993]) | ഞാറ്റുവേലക്കിളിയേ [M] (മിഥുനം [1993])br> ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ
    കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍
    കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ
    ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ
  3. Njan oru paattu paadaam (Megham [1999]) | ഞാൻ ഒരു പാട്ടു പാടാം (മേഘം [1999])
    ഞാനൊരു പാട്ടു പാടാം.. പാട്ടു പാടാം.. പാട്ടു പാടാം

    ഞാനൊരു പാട്ടു പാടാം, കുഞ്ഞുമണി വീണ മീട്ടാം
    പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
    ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
    കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും..ഞാന്‍ കൊണ്ടുപോകും
    ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
    പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
    ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
    കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും
  4. Njan Kelkkunnu Nin Naadam (Achaammakkuttiyude Achaayan [1998]) | ഞാൻ കേൾക്കുന്നു നിൻ നാദം (അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ [1998])
    ഞാൻ കേൾക്കുന്നു നിൻ നാദം
    ഞാൻ തേടുന്നു നിൻ പാദം (2)
    നിൻ സായൂജ്യമാ സ്നേഹം
    ഉയിരിൽ നിറയെ പരമാനന്ദം
    ഇന്നുമേ നീ വരൂന്നു
    ഹിമമണിഞ്ഞ രാവിൽ ഈ നിലാവിൽ
  5. Njanundu Neeyundu [M] (Kabani [2001]) | ഞാനുണ്ട്‌ നീയുണ്ട്‌ (M) (കബനി [2001])
    ഞാനുണ്ട് നീയുണ്ട് നമ്മളുമുണ്ട്
    മാനത്ത് കത്തുന്ന കണ്ണൊന്നുണ്ട്
    കാടിന്റെ മക്കള് വേട്ടപ്പണ്ടങ്ങള്
    പണ്ട് ചിരിച്ചു കളിച്ചൊരു മണ്ണ്
  6. Njaan Nadakkum (Poovalla) (Vajram [2004]) | ഞാൻ നടക്കും (പൂവല്ല) (വജ്രം [2004])
    ഞാന്‍ നടക്കും ചാലിലൊരു ചെമ്പകത്തൈയ്‌
    ചെമ്പകത്തിന്‍ പൂ പറിക്കാന്‍ വന്നു ഞാനും
    ആഹാ....വന്നു ഞാനും....
    ചില്ല മെല്ലെ കാറ്റുലച്ച കണ്ടുകണ്ടു്
    മരക്കല്ലിലീ ഞാന്‍ അന്തിവരെ നില്‍ക്കണോ ...
    ഞാന്‍ നടക്കും ചാലിലൊരു ചെമ്പകത്തൈയ്‌
    ഇന്നലെയോ കരിമൊട്ടു്...ഇന്നയ്യോ പൂമൊട്ടു്
    നാളെകഴിഞ്ഞു വന്നാല്‍ പൂചൂടി പോകാല്ലോ
    പൂചൂടി പോകാല്ലോ.....പൂചൂടി പോകാല്ലോ
    ഞാന്‍ നടക്കും ചാലിലൊരു ചെമ്പകത്തൈയ്‌.......
  7. Njan Ninne Premikkunnu (Sarasayya [1971]) | ഞാൻ നിന്നെ പ്രേമിക്കുന്നു (ശരശയ്യ [1971])
     ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ
    മെയ്യില്‍ പാതിപകുത്തുതരൂ
    മനസ്സില്‍പ്പാതിപകുത്തുതരൂ
    മാന്‍കിടാവേ

    നീവളര്‍ന്നതും നിന്നില്‍ യൌവനശ്രീവിടര്‍ന്നതും
    നോക്കിനിന്നൂ ഞാന്‍ നോക്കിനിന്നൂ
    കാലം പോലും കാണാതെനിന്നില്‍
    കാമമുണര്‍ന്നതും കണ്ടുനിന്നൂ ഞാന്‍ കണ്ടുനിന്നൂ
    മിഴികള്‍തുറക്കൂ താമരമിഴികള്‍ തുറക്കൂ
    കുവലയമിഴി നിന്റെമാറില്‍ ചൂടുണ്ടോ?
    ചൂടിനുലഹരിയുണ്ടോ?
  8. Njanoru Raajavaayal (Kabadi Kabadi [2008]) | ഞാനൊരു രാജാവായാല്‍ (കബഡി കബഡി [2008])                                                                                                           ഞാനൊരു രാജാവായാല്‍ നിന്നെ റാണിയാക്കാം പെണ്ണേ
    കൊച്ചു രാജകുമാരനും രാജകുമാരിയും
    തോളിലേറി തുള്ളേണം...എന്റെ തോളിലേറി തുള്ളേണം..
    (ഞാനൊരു രാജാവായാല്‍....)

Mar 30, 2015

Malayalam Super Hit Songs Starts with 'യ ' (ya)



  1. Yamune Ninnude (Yaathra [1985]) | യമുനേ നിന്നുടെ (യാത്ര [1985])
    യമുനാ തീരെ ഹോയ്യരെ ഹോയേ
    യമുനേ നിന്നുടെ നെഞ്ചില്‍
    നിറയെ കാര്‍നിറമെന്തേ
    പറയൂ നിന്നിലലിഞ്ഞോ കാര്‍വണ്ണൻ (യമുനേ )
    പാവം പെണ്‍കൊടിമാരെ പാട്ടില്‍ നിർത്തുമവൻ
    പാവം നിന്നുടെ നെഞ്ചില്‍ പാട്ടായ്‌ മുങ്ങിയവന്‍
  2. Ya ya ya yadava (Devaraagam [1996]) | യാ യാ യാ യാദവാ (ദേവരാഗം [1996])
    യയ്യയാ യാ യാദവാ എനിക്കറിയാം
    യയ്യയാ യാ യദുമുഖഭാവങ്ങളറിയാം
    പീലിക്കണ്ണിന്‍ നോട്ടവും കുസൃതിയും
    കോലക്കുഴല്‍‌പ്പാട്ടിലെ ജാലവും കണ്ണാ
    കണ്ണാ സ്വയംവരമധുമയാ
    മൃദുലഹൃദയാ കഥകളറിയാം
  3. Yaathrayaay (Niram [1999]) | യാത്രയായ് (നിറം [1999])
    യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
    ആര്‍ദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി
    യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
    ആര്‍ദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി

    ആ ആ.ആ .).
  4. Yeh Dosthi (Four Friends [2010]) | യേ ദോസ്തി (ഫോർ ഫ്രണ്ട്സ് [2010])
    Yeh dosthi hum nahin thodenge
    thodenge dham magar
    theraa saath na chhodenge.. (2)

    are meri jeet teri jeet..teri haar meri haar
    sun ae mere yaar
    tera gham mera gham..meri jaan teri jaan
    aisa apna pyaar
    are jaan pe bhi khelenge..there liye le lenge
    oh..jaan se bhi khelenge.. there liye le lenge
    sab se dushmani..

Malayalam Super Hit Songs Starts with 'ത ' (tha)

  1.  Thumbi Vava (Koodappirappu) തുമ്പീ തുമ്പീ വാ വാ  (കൂടപ്പിറപ്പ്‌)
    തുമ്പി തുമ്പി വാവാ
    ഈ തുമ്പത്തണലില്‍ വാ വാ
    തുമ്പത്തണലില്‍ വാവാ

    പട്ടുറുമാലും കെട്ടി ഒരു
    പച്ചക്കമ്പിളി ചുറ്റി
    എത്തറ കാടുകളെത്തറനാടുക-
    ളിത്തറനാളും കണ്ടു
  2. Thankam Kondoru (Nithyakanyaka) തങ്കം കൊണ്ടൊരു (നിത്യകന്യക)
    തങ്കം കൊണ്ടൊരു കൊട്ടാരം
    താമസിക്കാനൊരു കൊട്ടാരം
    കാത്തിരിക്കും താമരപ്പെണ്ണിനു
    കളിത്തോഴന്‍ തന്ന കൊട്ടാരം

    നീരാടാന്‍ പനിനീര്
    നെറ്റിയിലണിയാന്‍ കസ്തൂരി
    കിടന്നുറങ്ങാന്‍ പൂമെത്ത
    കിള്ളിയുണര്‍ത്താന്‍ പൂന്തെന്നല്‍
  3. Thaamasamenthe Varuvan (Bhargaveenilayam) താമസമെന്തേ വരുവാന്‍  (ഭാര്‍ഗ്ഗവീ നിലയം)
    താമസമെന്തേ..... വരുവാന്‍....

    താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍

    ഹേമന്ത യാമിനിതന്‍ പൊന്‍വിളക്കു പൊലിയാറായ്‌
    മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ്‌
    (താമസമെന്തേ ......)
  4. Thulliyodum Pullimaane (Kannoor Deluxe) തുള്ളിയോടും പുള്ളിമാനെ (കണ്ണൂര്‍ ഡീലക്സ്‌)
    തുള്ളിയോടും പുള്ളിമാനെ നില്ല്
    നിന്റെ വള്ളിമേടക്കാടെവിടേ ചൊല്ല് ചൊല്ല്
    നില്ല് നില്ല് ചൊല്ല് ചൊല്ല്

    മാന്‍പേടപോലെ മയില്‍പ്പേടപോലെ
    മാനത്തും കാവിലെ മാലാഖപ്പെണ്ണ്
    പദ്മരാഗരത്നമാല പവിഴമാലപോലെ...
    പാരിജാതപ്പൂവനത്തിന്‍ പൊന്‍ കിനാവുപോലെ..
    എന്തിനായി വന്നുവീണൂ നീ
    എന്റെ മുന്നില്‍ മിന്നിനിന്നൂ
    തുള്ളിയോടും പുള്ളിമാനെ നില്ല്
    നിന്റെ വള്ളിമേടക്കാടെവിടേ ചൊല്ല് ചൊല്ല്
    നില്ല് നില്ല് ചൊല്ല് ചൊല്ല്
  5. Thallu Thallu  (Aabhijaathyam) തള്ള്‌ തള്ള്‌ (ആഭിജാത്യം‌)
    തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ
    തള്ള് തള്ള് തള്ള് തള്ളീ തല്ലിപ്പൊളി വണ്ടീ
    ഈ തല്ലിപ്പൊളിവണ്ടീ....
    തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ
    തള്ള് തള്ള് തള്ള് തള്ളീ തല്ലിപ്പൊളി വണ്ടീ
    ഈ തല്ലിപ്പൊളിവണ്ടീ....
  6. Thiruvaabharanam Chaarthi (Lankaadahanam) തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം (ലങ്കാദഹനം)
    തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു
    തിരുവാതിര നക്ഷത്രം
    പ്രിയദര്‍ശിനി നിന്‍ ജന്മദിനത്തില്‍
    ഹൃദയം തുടികൊട്ടുന്നൂ ഹൃദയം തുടികൊട്ടുന്നൂ

    ധനുമാസത്തിന്‍ ശിശിരക്കുളിരില്‍
    തളിരുകള്‍ മുട്ടിയുരുമ്മുമ്പോള്‍
    മധുരമനോഹര മാധവ ലഹരിയില്‍
    മുഴുകാന്‍ ലതികകള്‍ വെമ്പുമ്പോള്‍
    തളിരണിയട്ടേ നിന്‍ ഭാവനകള്‍
    മലരണിയട്ടേ നിന്‍ വനികള്‍
    ലാലലാല ലാല ലാല ലാലാ ലാലാലാ...
  7. Thankabhasmakkuriyitta (Koottukudumbam) തങ്കഭസ്മക്കുറിയിട്ട  (കൂട്ടുകുടുംബം)
     തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
    തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാന്‍
    തിരുവില്വാമലയില്‍ നേദിച്ചുകൊണ്ടുവരും
    ഇളനീര്‍ക്കുടമിന്നുടയ്ക്കും ഞാന്‍
    തങ്കഭസ്മക്കുറിയിട്ട........

    വടക്കിനിത്തളത്തില്‍ പൂജയെടുപ്പിനു
    വെളുപ്പാന്‍ കാലത്തു കണ്ടപ്പോള്‍
    മുറപ്പെണ്ണേ നിന്റെ പൂങ്കവിളിങ്കല്‍ ഞാന്‍
    ഹരിശ്രീയെഴുതിയതോര്‍മ്മയില്ലേ -പ്രേമത്തിന്‍
    ഹരിശ്രീയെഴുതിയതോര്‍മ്മയില്ലേ?
    തങ്കഭസ്മക്കുറിയിട്ട.........
  8. Thappukottaampuram (Nadi) തപ്പുകൊട്ടാമ്പുറം (നദി)
    തപ്പുകൊട്ടാമ്പുറം തകിലു കൊട്ടാമ്പുറം
    കൊട്ടാമ്പുറത്തൊരു കുഞ്ഞ്‌
    കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ?
    കുഞ്ഞിനെ വാങ്ങാനാളുണ്ടോ?
    ആളുണ്ടോ ആളുണ്ടോ ആളുണ്ടോ? (തപ്പുകൊട്ടാമ്പുറം)
  9. Thambraan Thoduthathu (Sindooracheppu) തമ്പ്രാൻ തൊടുത്തതു മലരമ്പു് (സിന്ദൂരച്ചെപ്പ്)
    തമ്പ്രാന്‍ തൊടുത്തത് മലരമ്പ്
    തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
    ദാഹിച്ച് മോഹിച്ച് തപസിരുന്ന്
    തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
    (തമ്പ്രാന്‍...)

    ചങ്ങലകിലുക്കം കേള്‍ക്കുമ്പോള്‍
    ചങ്കിനകത്തൊരു പെടപെടപ്പ്
    മനയ്ക്കലെ പാപ്പാനെ കാണുമ്പോള്‍
    പെണ്ണിന്‍റെ കവിളത്ത് തുടുതുടുപ്പ്
    (തമ്പ്രാന്‍...)
  10. Thenum Vayambum (Thenum Vayambum) തേനും വയമ്പും  (തേനും വയമ്പും)
    തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി (2)
    രാഗം ശ്രീരാഗം പാടൂ നീ
    വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും..)

    മാനത്തെ ശിങ്കാരത്തോപ്പില്‍
    ഒരു ഞാലിപ്പൂവന്‍ പഴത്തോട്ടം (മാനത്തെ..)
    കാലത്തും വൈകീട്ടും പൂമ്പാളത്തേനുണ്ണാന്‍
    ആ വാഴത്തോട്ടത്തില്‍ നീയും പോരുന്നോ? (തേനും..)
  11. Thumbi vaa thumbakudathin (Olangal) തുമ്പി വാ തുമ്പക്കുടത്തിന്‍(ഓളങ്ങള്‍)
    തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം (2)
    ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം (2)
    തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം (2)

    ല ല ല ലാ.......ലാ ല
    ആ ... ല ലാ ല ലാ ലാ ആ....ല ലാ...
    മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യ കയ്യാല്‍ തൊടാം (2)
    ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലില്‍ (2)
    ഊഞ്ഞാലേ പാടാമോ (2)
    മാനത്തെ മാമന്റെ തളികയില്‍
    മാമുണ്ണാന്‍ പോകാമോ നമുക്കിനി
  12. Thannannam Thaanannam (Yaathra) തന്നന്നം തന്നന്നം (യാത്ര)
    തന്നന്നം താനന്നം താളത്തിലാടി
    മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
    ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികള്‍
    ഒന്നാനാം കുന്നിന്‍റെ ഓമനകള്‍
    കാടിന്‍റെ കിങ്ങിണികള്‍
    (തന്നന്നം)
  13. Thankathoni (Mazhavilkkaavadi) തങ്കത്തോണി  (മഴവില്‍ക്കാവടി)
    തങ്കത്തോണി തെന്മലയോരം കണ്ടേ
    പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ
    കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ
    ഇടനെഞ്ചില്‍ തുടിയുണ്ടേ...
    തുടികൊട്ടും പാട്ടുണ്ടേ...
    കരകാട്ടം കാണാനെന്നത്താനുണ്ടേ...
    (തങ്കത്തോണി)
  14. Thaane poovitta moham (Sasneham) താനേ പൂവിട്ട മോഹം (സസ്നേഹം)
     താനെ പൂവിട്ട മോഹം .. മൂകം വിതുമ്പും നേരം.. (താനേ പൂവിട്ട..)
    പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം..
    ശാന്ത നൊമ്പരമായി. (താനേ പൂവിട്ട.. )

    ഓമല്‍ക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോള്‍ ..
    ദൂരെ നിന്നും തെന്നല്‍ ഒരു ശോക നിശ്വാസമായി..(2)
    തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ.. രാക്കിളി പാടാത്ത യാമങ്ങളില്‍..
    ആരോ വന്നെന്‍ കാതില്‍ ചൊല്ലി ... തേങ്ങും നിന്റെ മൊഴി.. (താനേ പൂവിട്ട ..)
  15. Thaaram Vaalkannaadi Nokki (Keli) താരം വാല്‍ക്കണ്ണാടി നോക്കി (കേളി)
     ആ... ആ... ആ...
    താരം വാല്‍ക്കണ്ണാ‍ടി നോക്കി
    നിലാവലിഞ്ഞ രാവിലേതോ
    താരം വാല്‍ക്കണ്ണാ‍ടി നോക്കി
    നിലാവുചൂടി ദൂരെ ദൂരെ ഞാനും
    വാല്‍ക്കണ്ണാ‍ടി നോക്കി
  16. Thinthakathom(Ottayal Pattaalam) തിന്തകത്തോം (ഒറ്റയാള്‍ പട്ടാളം)
    തിന്തകത്തോം ചിലമ്പണിഞ്ഞു വാളെടുത്തു്
    കോമരങ്ങൾ തുള്ളവേ...(2)
    കാവൽ ദൈവങ്ങളേ...പോകാനിടം തരൂ...
    വാനമ്പാടി പോലെ ദൂരെ ദൂരേ...
    തിന്തകത്തോം ചിലമ്പണിഞ്ഞു വാളെടുത്തു്
    കോമരങ്ങൾ തുള്ളവേ...
  17. Thaaraapadham (Anashwaram) താരാപഥം  (അനശ്വരം)
    താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
    നവമേഘമേ കുളിര്‍കൊണ്ടു വാ......
    ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍
    (താരാപഥം ചേതോഹരം....)
  18. Thamarakkannan Urangenam (Vaalsalyam) താമരക്കണ്ണനുറങ്ങേണം (വാത്സല്യം)
    താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം (2)
    അച്ഛന്നു തുണയായ് വളരേണം അമ്മയ്ക്കു തണലായ് മാറേണം
    അമ്പിളിമാമന്റെ കൊമ്പില്ലാക്കൊമ്പനെ കയ്യിലെടുക്കേണം

    വീണുയര്‍ന്നു വളരേണം കണ്ണു രണ്ടും തെളിയണം
    പൂ വിരിഞ്ഞ വഴികളില്‍ മുള്ളു കണ്ടു നീങ്ങണം
    ഉവ്വാവു മാറുവാന്‍ നാമം ജപിയ്ക്കേണം
    നല്ലവനാകേണം
  19. Thalirvettilayundo (Dhruvam) തളിര്‍വെറ്റിലയുണ്ടോ (ധ്രുവം)
    തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം
    കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
    കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ
    തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം (2)
    ഓ..ഓ..ഓ.....
    (കറുകവയല്‍ കുരുവീ ....)
  20. Thumbi penne (Dhruvam) തുമ്പിപ്പെണ്ണേ (ധ്രുവം)
    തുമ്പിപ്പെണ്ണേ വാ‍ വാ തുമ്പച്ചോട്ടില്‍ വാവാ
    ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
    കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ
    നീ വാ
    തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാവാ

    ആ......
  21. Thennivarum poonthennale (Kulapathi) തെന്നിവരും പൂന്തെന്നലേ (കുലപതി)
    തെന്നി വരും പൂന്തെന്നലേ താരാട്ടൊന്നു പാടാമോ
    പൂമാനമേ വെണ്മേഘമേ ശോകഗാഥ കേൾക്കാമോ
    തങ്കക്കനിയോമന മൂകാർദ്രമായിതാ
    ഏതോ ജന്മപാപം ആരോമൽ ശാപം
    (തെന്നിവരും..)
  22. Thoomanjo paragam pol (Thakshashila) തൂ മഞ്ഞൊ പരാഗം പോല്‍ (തക്ഷശില)
    തൂമഞ്ഞോ പരാഗം പോൽ
    ഈ മണ്ണിൻ പ്രസാദം പോൽ
    നീലത്താഴ്വാരം കാറ്റിലണയും
    കാവ്യ ശകലം കേട്ടു നിൽക്കുമ്പോൾ
    (തൂമഞ്ഞോ...)
  23. Thechippoove (Radholsavam) തെച്ചി പൂവേ (രഥോല്‍സവം)
    തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ
    വായോ വായോ നീയെന്‍ മാറില്‍‌ച്ചായോ
    മഞ്ഞള്‍പ്പൂത്താലി തരാം നിന്‍റെ മാരനായ് കൂടെവരാം
    പൊന്നും മിന്നും പൂണാരോം വേണ്ട പൊള്ളാച്ചിത്തേവരല്ലേ
    വായോ വായോ നീയെന്‍ മാറില്‍ ചായോ
    മാര്‍‌ഗഴിമാസമല്ലേ മാട്ടുപ്പൊങ്കലെന്‍ നെഞ്ചിലല്ലേ
  24. Thaamarappoovil Vaazhum (Chandralekha) താമരപ്പൂവില്‍ വാഴും  (ചന്ദ്രലേഖ)
    താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
    പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
    (താമരപ്പൂവില്‍.... )

    നിന്റെ തിരുനടയില്‍ നറു നെയ്ത്തിരി കതിരായ്
    ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (നിന്റെ തിരുനടയില്‍ ....)
    സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാലേ (2)
    എന്നുമീ ശ്രീലകം ധന്യമായീടൂ
    ശ്യാമയാമിനിയില്‍ നീ സാമ ചന്ദ്രികയായ്
    (താമരപ്പൂവില്‍ ....)
  25. Thaimaavin thanalil (Oru Yaathramozhi) തൈമാവിന്‍ തണലില്‍ (ഒരു യാത്രാമൊഴി)
    തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ
    വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ
    ഝിം ഝിഞ്ചിലഝിം - പൂപ്പുഞ്ചിരിക്കൊഞ്ചലുമായ്
    ധിം നാധിനധിം - എന്‍ ചിത്തരമുത്തൊരുങ്ങ്
    ഉത്രാടക്കുട ചൂടും പൂത്തിരുനാള്
    തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള്
    (തൈമാവിന്‍)
  26. Thaarakkoottam (Oru Maravathoor Kanavu) താറാക്കൂട്ടം (ഒരു മറവത്തൂർ കനവു്)
    താറാക്കൂട്ടം കേറാക്കുന്ന്
    മാറാപ്പോളം മണ്ണ്
    കുന്നിനു മേലേ കാവലിനുണ്ടേ
    കാടു കുലുക്കും കൊമ്പൻ
    പുലിവാലൻ പൂങ്കോഴീ
    എലി പോലെ പതുങ്ങല്ലേ
    എള്ളോളം കാന്താരി എരിതീയിൽ വറചട്ടി
    ചാണ്ടിച്ചനു സപ്പറു ജോറായി ഓ..ഓ..ഓ..
    (താറാക്കൂട്ടം..)
  27. Thumbayum thulasiyum (Megham) തുമ്പയും തുളസിയും (മേഘം )
    തുമ്പയും തുളസിയും കുടമുല്ലപ്പൂവും
    തൊഴു കയ്യായ് വിരിയണ മലനാട്
    വേലയും പൂരവും കൊടിയേറും കാവില്‍
    വെളിച്ചപ്പാടുറയണ വള്ളുവനാട് ..
    ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട് (തുമ്പയും തുളസിയും .....)
  28. Thanithanka Kinappongal(Friends) തനി തങ്ക കിനാ പൊങ്കൽ  (ഫ്രണ്ട്സ്)
    തങ്കക്കിനാപ്പൊങ്കൽ തകിൽതാളം പിടിക്കുമ്പോൾ
    അഴകെന്നേ വിളിക്കുന്നു നിറമേഴും പൊലിക്കുന്നു
    കണ്ണിലെ കലവറ നിറയും വർണ്ണാഭ വിടരുകയായ്‌
    മഞ്ചലിൽ മണിയറയണയും മംഗളം മധുരവിലയമായ്‌
    പാട്ടുമായ്‌ കൂത്തുമായ്‌ വാ തപ്പുംതട്ടി
  29. Thengaappoolum (Vaasanthiyum Lakshmiyum Pinne Njaanum) തേങ്ങാ പൂളും  (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)
    തേങ്ങാപ്പൂളും കൊക്കിലൊതുക്കി കാക്കക്കറുമ്പിയെപ്പോലെ
    അമ്പിളിക്കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ
    തിരുവാതിരാരാവ് മേലേ

    തേങ്ങാപ്പൂളും കൊക്കിലൊതുക്കി കാക്കക്കറുമ്പിയെപ്പോലെ
    അമ്പിളിക്കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ
    തിരുവാതിരാരാവ് മേലേ
  30. Thakilu pukilu (Raavanaprabhu) തകില്‌ പുകില്‌ (രാവണപ്രഭു)
    ഹേ ആണ്ടവനേ ആണ്ടിമനസ്സെ
    ഐലസ്സ ഐലസ്സ
    ഹേ തൈ പിറന്നേ കൊടി പറന്നേ
    ഐലസ്സ ഐലസ്സ (2)
    ഏ മാരിയപ്പാ ഏ തെരയിഴുക്ക്
    ഹേ നാച്ചിമുത്ത് ഹേ മദ്ദളം കൊട്ട്
    ഹേ സടക് സടക് സടക് സടക്
    സടക് സടക് ഹേയ്
    ഹേയ് യായീ ഹേയ് യായീ (2)

    തകിലു പുകിലു കുരവക്കുഴൽ തന്തനത്തനം പാടി വാ
    സടക് സടക് ഹേയ് സടക് സടക്
    പടകു കുഴഞ്ഞ് പടഹമടിച്ച് പാണ്ടിയപ്പട കേറി വാ
    സടക് സടക് ഹേയ് സടക് സടക് ഹേയ്
    അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ
    തായ് മൊഴിയിൽ താളമേള മംഗളം (2)
    തങ്കമാന സംഘകാലതമിഴു പാടി തേരിലേറി
    താളം തുള്ളാൻ ആശ
    അമ്മാടിയേ ആശ
    എടീ എപ്പോവുമേ ആശാ
    ഹരോ ഹരോ ഹര
    വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (2)
    (തകിലു പുകിലു....)
  31. Thinkale (Kalyaanaraaman) തിങ്കളെ (കല്യാണരാമന്‍)
    തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
    ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
    ഉഹൂഹും..ഉഹൂഹും..

    ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
    ഇന്നു താലി പീലി പൊന്നും കെട്ടി മുത്തഴകു മണിച്ചെറുക്കൻ
    തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ

    കരിമുകിലിൻ ജലനലഴിയിൽ
    ഈ കണ്മണിയെ നോക്കരുതേ
    ഇന്നതിന്നാർക്കു ചേരേണമെന്നത് വിധിയുടെ വിളയാട്ടം
  32. Thumbikkalyaanathinu  (Kalyaanaraaman) തുമ്പി കല്യാണതിനു (കല്യാണരാമന്‍ )
    തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ തുമ്പികളിൽ<br>
    തുമ്പക്കൊടിയഴകുള്ളവളാരോ (2)<br>
    കുന്നിമണി തേരിൽ വരും ചെക്കനെയും കൂട്ടരേയും <br>
    വരവേൽക്കാൻ നിൽക്കുന്നവരാണേ<br>
    <br>
    അമ്പാടിക്കണി മുത്തേ പൂക്കണി മുത്തേ<br>
    മിണ്ടിപോയാൽ എന്തേ കോപം<br>
    മാനത്തെ മഴവില്ലിൻ നെഞ്ചിലുമില്ലേ<br>
    മഴയായ് തൂകും മിന്നൽ കോപം<br>
    മിണ്ടാൻ കൊതിച്ചതെല്ലാം മറന്നുവൊ <br>
    (തുമ്പി..)
  33. Thankathinkal Vaanil (Manassinakkare) തങ്കത്തിങ്കള്‍ വാനില്‍  (മനസ്സിനക്കരെ)
    തങ്കതിങ്കൾ വാനിലൊരുക്കും വർണ്ണക്കൊട്ടാരം
    സങ്കൽപ്പങ്ങൾ പൂത്തുവിടർത്തും സ്വർണ്ണപ്പൂന്തോട്ടം
    മുറ്റത്തേ ഒരുനക്ഷത്രം ഒറ്റയ്ക്കെത്തി കാവൽനിൽക്കും
    സ്വർഗ്ഗത്തിൻ ഒരുസംഗീതം വിണ്ണിൽനിന്നും മാലാഖമാർ പാടും
  34. Thaamarakkuruvikku (Achuvinte Amma [2005]) | താമരക്കുരുവിക്കു (അച്ചുവിന്റെ അമ്മ  [2005])
    താമരക്കുരുവിക്കു തട്ടമിടു് തങ്കക്കിനാവിന്റെ കമ്മലിടു്
    അരിമുല്ലക്കഴുത്തിൽ ഏലസ്സിടു് സുറുമക്കണ്ണിണയിൽ സൂര്യനിടു് (താമര)
    വരണൊണ്ടേ വിമാനച്ചിറകിൽ സുൽത്താന്മാർ ഒത്തൊരുമിച്ചിരിക്കാൻ
    ആരാണാ ബീബി.. ഇതിലാരാണാ ഹൂറി
    ആരാണാ ബീബി.. ഇതിലാരാണാ ഹൂറി ഹേ ഹേ
    (താമര)
  35. Thaaraka Malarukal (Arabikkadha [2007]) | താരക മലരുകൾ (അറബിക്കഥ [2007])
    താരകമലരുകള്‍ വിരിയും പാടം ദൂരെ അങ്ങു ദൂരെ
    വാടാമലരുകള്‍ വിരിയും പാടം നെഞ്ചില്‍ ഇടനെഞ്ചില്‍
    കതിരുകള്‍ കൊയ്യാന്‍ പോകാം ഞാനൊരു കൂട്ടായ് കൂടാം
    ആകാശത്തമ്പിളിപോലൊരു കൊയ്ത്തരിവാളുണ്ടോ
    കരിവളകള്‍ മിന്നും കയ്യില്‍ പൊന്നരിവാളുണ്ടേ
    (താരകമലരുകള്‍)
  36. Thirike Njaan Varumenna Vaartha [M] (Arabikkadha [2007]) | തിരികെ ഞാന്‍ വരുമെന്ന (അറബിക്കഥ [2007])
    തത്തിന്തക തെയ്തോം തത്തിന്തക തെയ്തോം
    തത്തിന്തക തെയ്തോം ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം (തത്തിന്തക...... )

    തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
    തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
    വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു
    വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു
    തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
    തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
  37. Take it easy (Happy Husbands [2010]) | റ്റേക് ഇറ്റ് ഈസി (ഹാപ്പി ഹസ്ബന്റ്സ് [2010])
    ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി
    കണ്ണിലൊരു മുള്ളു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി
    ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി
    കാതിലൊരു നുള്ളു തന്നാൽ ടേക്ക് ഇറ്റ് ഈസി
    കാതൽ തോന്നിയാൽ ടേക്ക് ഇറ്റ് ഈസി
    കൊഞ്ചൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി
    കൂട്ടം തെറ്റിയാൽ ടേക്ക് ഇറ്റ് ഈസി
    കൂട്ടിൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി
    (ടേക്ക് ഇറ്റ് ഈസി...)
  38. Thottu Thottu (Diamond Necklace [2012]) | തൊട്ട് തൊട്ട് (ഡയമണ്ട് നെക്‌ലേസ് [2012])
    തൊട്ടു് തൊട്ടു് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
    വിട്ടു് വിട്ടു് വിട്ടു പോകാതെ എന്നും ചുറ്റീടാമോ നിന്നെ
    പൊള്ളാതെ ആശയെ തീര്‍ത്തു് പോതൂം നീ ആടിടക്കൂത്തു്
    കള്ളാ നീ പേച്ചയെ മാത്ത് കാതല്‍ വരുവാ..

    തൊട്ടു് തൊട്ടു് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
    ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടു് നില്ലു് കണ്ണേ
  39. Thaamarappoonkaavanathil (Baalyakaalasakhi [2014]) | താമരപൂങ്കാവനത്തില്‍ (ബാല്യകാലസഖി [2014])
    താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
    പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്ക്റങ്കുള്ളോളെ
    പങ്ക്റങ്കുള്ളോളെ
    പൂനിലാവ് വന്ന് പൂ വിതറുന്നുണ്ട്
    പൂക്കളിൽ റാണിയായ് പൂത്തുനിൽക്കുന്നോളെ
    പൂത്തുനിൽക്കുന്നോളെ (താമരപ്പൂ)

Malayalam Super Hit Songs Starts with 'ര ' (ra)


  1. Raajashilpi (Panchavankaadu)രാജശില്‍പ്പി(പഞ്ചവന്‍കാട്)
    രാജശില്‍പ്പി നീയെനിക്കൊരു
    പൂജാവിഗ്രഹം തരുമോ?
    പുഷ്പാഞ്ജലിയില്‍ പൊതിയാനെനിക്കൊരു
    പൂജവിഗ്രഹം തരുമോ?

    തിരുമെയ് നിറയെ പുളകങ്ങള്‍ കൊണ്ടുഞാന്‍
    തിരുവാഭരണം ചാര്‍ത്തും
    ഹൃദയത്തളികയില്‍ അനുരാഗത്തിന്‍ അമൃതു നിവേദിയ്ക്കും ഞാന്‍...
    അമൃതു നിവേദിയ്ക്കും
    മറക്കും എല്ലാം മറക്കും ഞാനൊരു മായാലോകത്തിലെത്തും
    രാജശില്‍പ്പി നീയെനിക്കൊരു
    പൂജാവിഗ്രഹം തരുമോ?
  2. Raare Raareeram (Onnumuthal Poojyam Vare) രാരീ രാരീരം (ഒന്നു മുതല്‍ പൂജ്യം വരെ)
    രാരീ രാരീരം രാരോ..
    പാടീ രാക്കിളി പാടീ
    പൂമിഴികള്‍ പൂട്ടി മെല്ലെ
    നീയുറങ്ങീ ചായുറങ്ങി
    സ്വപ്‌നങ്ങള്‍ പൂവിടും പോലെ നീളെ
    വിണ്ണില്‍ വെണ്‍താരങ്ങള്‍
    മണ്ണില്‍ മന്ദാരങ്ങള്‍
    പൂത്തു വെണ്‍താരങ്ങള്‍
    പൂത്തു മന്ദാരങ്ങള്‍
    (രാരീ രാരീരം രാരോ..)
  3. Raagam Sreeragam (Bandhanam) രാഗം ശ്രീരാഗം (ബന്ധനം)
    രാഗം ശ്രീരാഗം ഉദയശ്രീ രാഗം
    മധുകരമധുരശ്രുതിയില്‍
    ഹൃദയസരോവരമുണരും രാഗം
    തുടുതുടെ വിടരും പൂവിന്‍ കവിളില്‍
    പടരും നിര്‍വൃതിരാഗം
  4. Raappadithan (Daisy) രാപ്പാടിതന്‍ (ഡെയ്‌സി)
    രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
    രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ (രാപ്പാടി തന്‍ ...)
    രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ

    ദൂരെ നീലാംബരം കേള്‍ക്കുന്നിതാ കാവ്യം
    ഏതോ പ്രേമോല്‍സവം തേടുന്നു പാരാകവേ
    ഗാനം തന്‍ ചുണ്ടിലും മൂളുന്നു പൂന്തിങ്കള്‍
    ഞാനും ആനന്ദത്താല്‍ തീര്‍ക്കുന്നു സല്‍കാവ്യം
    മൂകം പൂവാടിയെ മൂടും നിലാവൊളി
    ഭൂമിയില്‍ എഴുതിയതാ പുതിയ കവിതകള്‍ സാനന്ദം
    രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
  5. Raakkolam (Ente Sooryaputhrikku) രാക്കോലം  (എന്റെ സൂര്യപുത്രിക്ക്‌)
    രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ (2)
    ഉള്ളം പതഞ്ഞ വേളയിൽ തമ്മിൽ തുളുമ്പുവാൻ
    താളം പതിഞ്ഞ മേളയിൽ മേളം കലമ്പുവാൻ
    (രാക്കോലം..)

    മേളമേറെ മാറിമാറി ആദിതാളമായ്
    അംഗമേറെ മാറി മാറി ആരവങ്ങളായ്
    ആരവങ്ങളേറിയേറി ഉത്സവങ്ങളായ്
    ഉത്സവപ്പറമ്പിൽ നമ്മളൽഭുതങ്ങളായ്
    തിങ്കൾ താലമേ കന്നിത്താരമേ
    മേലേ മേട്ടിലെ മാമ്പൂ തെന്നലേ
    ഒന്നിറങ്ങി വന്നാൽ ഒന്നു ചേർന്നു നിന്നാൽ
    ഒത്തു കൂടി പാട്ടു പാടി നൃത്തമാടാം
    (രാക്കോലം..)
  6. Raappadippakshikkoottam (Ente Sooryaputhrikku) രാപ്പാടിപ്പക്ഷിക്കൂട്ടം (എന്റെ സൂര്യപുത്രിക്ക്‌)
    രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ കൂട്ടിൽ നിന്നും
    പറന്നിടുന്നേ ചുറ്റിക്കറങ്ങിടുന്നേ
    മുത്താരക്കൊമ്പിൽ കെട്ടും മത്താപ്പൂ കത്തിപ്പൊട്ടും
    വെടിപ്പടക്കം വാടീ വാടീ പടയ്ക്കിറങ്ങാം
    ഹൊയ്യാരേ ഹൊയ്യാ ഹൊയ് ഹൊയ്യാരേ
    (രാപ്പാടീ...)
  7. Raamakadha Gaanalayam (Bharatham) രാമകഥാ ഗാനലയം  (ഭരതം)
    രാമകഥാ ഗാനലയം
    മംഗളമെന്‍ തംബുരുവില്‍
    പകരുക സാഗരമേ
    ശ്രുതിലയ സാഗരമേ
    സാകേതം പാടുകയായ് ഹേ രാമാ...
    കാതരയാം ശാരികയായ്
    സാകേതം പാടുകയായ് വീണ്ടും
    (രാമകഥാ ഗാനലയം)
  8. Raghuvamsapathe (Bharatham) രഘുവംശപതേ (ഭരതം)
    - രാഗവിസ്താരം -

    [ പല്ലവി ]

    രഘുവംശപതേ പരിപാലയമാം

    [ അനുപല്ലവി ]

    നിരുപമലാവണ്യവാരിധേ

    ജയമാരുതി പരിസേവിത രാമാ

    [ ചരണം ]

    ജയജാനകി ഹൃദയേശ്വരാ
    ജയഗൗതമമുനി സംസേവിത രാമ
    കുരുമേ കുശലം ഭവമേ സുകൃതം
    മാരുതിസമേത രംഗ രാഗ ശശാങ്ക വദന
    ദുഷ്ട ദര്‍പ്പഘോഷണ
  9. Raamayanakkaatte (Abhimanyu) രാമായണക്കാറ്റേ (അഭിമന്യു)
    രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

    തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍
    കുങ്കുമം പെയ്യൂമീ വേളയില്‍
    രാത്രിബന്ധനങ്ങളില്‍ സൌഹൃദം പകര്‍ന്നു വരൂ

    രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

    (ആആ ആആ ..........
    ചല്‍ ചലെ ചലെ ചലോ....ചലെ ചലോ...
    ചല്‍ ചലെ ചലെ ചലോ....ചലെ ചലോ...)

    രാഗം പുതു രാഗം..ഈ മണ്ണിന്‍ മാറില്‍ നിറയാന്‍...
    വര്‍ണം പുതു വര്‍ണം..ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍..
    രാഗം പുതു രാഗം..ഈ മണ്ണിന്‍ മാറില്‍ നിറയാന്‍...
    വര്‍ണം പുതു വര്‍ണം..ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍..
  10. Raamaa Sreeraama (Ulsavamelam) രാമാ ശ്രീരാമാ (ഉത്സവമേളം)
    രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍
    നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ
    രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍
    നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ

    കുളിരുള്ള പൂമ്പുഴയില്‍ കുളിക്കാലോ
    കിളിയുള്ള മരച്ചോട്ടില്‍ കളിക്കാലോ
    കാറ്റത്തു ചക്കരമാമ്പഴം പൊഴിയുമ്പോള്‍
    ഇഷ്ടം പോലെടുത്തങ്ങു തിന്നാലോ

    രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍
    നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ
  11. Raappadi (Aakaasha Doothu) രാപ്പാടി (ആകാശദൂത്‌)
    രാപ്പാടീ കേഴുന്നുവോ? രാപ്പൂവും വിട ചൊല്ലുന്നുവോ?
    നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍
    താരാട്ടുപാടുന്നതാരോ?
    രാപ്പാടീ...........

    വിണ്ണിലെ പൊന്‍ താരകള്‍ ഓരമ്മപെറ്റോരുണ്ണികള്‍
    അവരൊന്നുചേര്‍ന്നോരങ്കണം നിന്‍ കണ്ണിനെന്തെന്തുത്സവം
    കന്നിത്തേനൂറും ചൊല്ലുണ്ടോ കൊഞ്ചും
    ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ
    അവരൊന്നു ചേരുമ്പോള്‍
    രാപ്പാടീ...........
  12. Raajahamsame (Chamayam) രാജഹംസമേ  (ചമയം)
    രാജഹംസമേ മഴവില്‍ കുടിലില്‍
    സ്നേഹ ദൂതുമായ് വരുമോ
    സാഗരങ്ങളേ മറുവാക്കു മിണ്ടുമോ
    എവിടെയെന്റെ സ്നേഹ ഗായകന്‍
    ഓ....(രാജ)

    ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
    നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2)
    എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
    വരുമെന്നൊരു കുറിമാനം തന്നുവോ
    നാഥന്‍ വരുമോ പറയൂ (രാജ)
  13. Rathisukhasaare (Kanyakumariyil Oru Kavitha) രതിസുഖസാരേ  (കന്യാകുമാരിയില്‍ ഒരു കവിത)
    രതിസുഖസാരേ ഗതമഭിസാരേ മദനമനോഹര വേഷം (2)
    നകുടുനിതംബിനി ഗമനവിളംമ്പനം അനുസ്വരതം ഹൃദയേശം
    രതിസുഖസാരേ
    ധീരസമീരേ യമുനാ തീരേ വസതിവനേവനമാലി

    നാമസമേതം കൃതസംകേതം വാദയതേ മൃദുധേനം (2)
    ബഹുമനുതേയതനുതേ തനുസംഗതപവന ചലിതമതിരേണം (2)
    ധീരസമീരേ യമുനാ തീരേ വസതിവനേവനമാലി
    രതിസുഖസാരേ
  14. Raasanilavinu (Paadheyam) രാസനിലാവിന്‌ (പാഥേയം)
    രാസനിലാവിനു താരുണ്യം
    രാവിനു മായിക ഭാവം (രാസ )
    മന്ദാകിനിയില്‍ അപ്സര നര്‍ത്തന
    മോഹന രാഗ തരംഗങ്ങള്‍
    നിന്‍ മിഴിയിണയില്‍ ഇതു വരെ ഞാന്‍
    കാണാത്ത മാസ്മര ലോകം (രാസനിലാവിനു )
  15. Raathinkal poothaali (Ee Puzhayum Kadannu) രാത്തിങ്കള്‍ പൂത്താലി (ഈ പുഴയും കടന്ന്)
    രാത്തിങ്കൾപൂത്താലി ചാർത്തി
    കണ്ണിൽ നക്ഷത്രനിറദീപം നീട്ടി
    നാലില്ലക്കോലായിൽ പൂവേളിപ്പുല്‍പ്പായിൽ
    നവമിനിലാവേ നീ വിരിഞ്ഞു - നെഞ്ചിൽ
    നറുജപതീർത്ഥമായ് നീ നിറഞ്ഞു
  16. Raavin Nilaakkaayal (Mazhavillu) രാവിന്‍ നിലാക്കായല്‍ (മഴവില്ല്)
    രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
    നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
    പള്ളിത്തേരില്‍ നിന്നെക്കാണാന്‍
    വന്നെത്തുന്നു വെള്ളിത്തിങ്കള്‍
    രജനീ ഗീതങ്ങള്‍ പോലെ
    വീണ്ടും കേള്‍പ്പൂ.....
    സ്നേഹ വീണാനാദം.....
    അഴകിന്‍ പൊൻതൂവലില്‍ നീയും
    കവിതയോ പ്രണയമോ
    (രാവിന്‍ നിലാക്കായല്‍...)
  17. Raakkilikal (Suvarna Simhaasanam) രാക്കിളികള്‍(സുവര്‍ണ്ണ സിംഹാസനം)
    രാക്കിളികള്‍ ചേക്കേറി വരും കിളിക്കൂടാണീ കൊച്ചു കളിവീടു്
    ചന്തമെഴും മണിപ്പളുങ്കുവള്ളം തുഴഞ്ഞെത്തിയതാണെന്റെ സ്വപ്നങ്ങള്‍
    (രാക്കിളികള്‍ )

    മുത്തുകളാല്‍ മണിമാല കൊരുക്കുന്ന മുത്തശ്ശിക്കഥയുണ്ടു്
    മാടി വിളിക്കുമ്പോളരികത്തു് വന്നെത്തും അംബിളമാമനുണ്ടു്
    (മുത്തുകളാല്‍ )
  18. Raakkuyil (Kasthoorimaan) രാക്കുയില്‍  (കസ്തൂരിമാന്‍)
    രാക്കുയില്‍ പാടി രാവിന്‍റെ ശോകം
    നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള (2)
    ഇടറുന്നു താളം തുളുമ്പുന്നു കണ്ണീര്‍
    ഇടനെഞ്ചിലേതോ മണിവീണ തേങ്ങി

    ഈ കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം
    അതു മുറ്റം മുട്ടും വെള്ളം മഴവെള്ളം മഴവെള്ളം
    ഞാന്‍ ഉണ്ടാം കളിവള്ളം താനേ തുള്ളിനു നിന്‍ ഉള്ളം
  19. Raakkilithan (Perumazhakkaalam) രാക്കിളിതന്‍ (പെരുമഴക്കാലം)
    രാക്കിളിതന്‍ വഴിമറയും
    നോവിന്‍ പെരുമഴക്കാലം
    കാത്തിരിപ്പിന്‍ തിരി നനയും
    ഈറന്‍ പെരുമഴക്കാലം
    ഒരു വേനലിന്‍ വിരഹബാഷ്പം
    ജലതാളമാര്‍ന്ന മഴക്കാലം
    ഒരു തേടലായ്‌ മഴക്കാലം..
  20. Raakkadal (Kalyaanaraaman) രാക്കടല്‍ (കല്യാണരാമന്‍)
    രാക്കടൽ ‍കടഞ്ഞെടുത്ത രാഗമുത്തു പോലേ
    കോടമഞ്ഞിലോടിയോടിവന്നതെന്തിനാണു നീ
    ഒന്നു മിണ്ടുവാന്‍ നൂറു കാര്യമോതുവാന്‍
    ഒന്നു കാണുവാന്‍ മനം പകുത്തു നല്‍കുവാന്‍
    ഞാന്‍ വന്നു വേഴാമ്പലായി പൂത്തു നിന്നു നീലാമ്പലായി
    // രാക്കടൽ ‍കടഞ്ഞെടുത്ത............//
    പൊന്‍മേഘമേ പറന്നിറങ്ങി വാ പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍