Feb 18, 2015

Malayalam Super Hit Songs Starts with 'മ ' (ma)


  1. Maanikya Malaraaya (Oru Adaaru Love) മാണിക്യ മലരായ (ഒരു അഡാറ് ലവ്)
    മാണിക്യ മലരായ പൂവി
    മഹതിയാം ഖദീജ ബീവി
    മക്കയെന്ന പുണ്യനാട്ടിൽ
    വിലസിടും നാരി
    വിലസിടും നാരി... (മാണിക്യ....)
  2. Moha Munthiri (Madhuraraja) മോഹ മുന്തിരി (മധുരരാജ)
    മോഹമുന്തിരി വാറ്റിയ രാവ് സ്‌നേഹരതിയുടെ രാസനിലാവ്
    ഹൃദയരാഗം ചിറകില്‍ വിരിയും മധുരവീഞ്ഞില്‍ ശലഭം വരവായ്
    അടടാ പയ്യാ അഴകിതയ്യാ ഉടലിതൊന്നായ് ഒഴുകാന്‍ ഒരുകുറിവാ..അഹ്ഹാ

    തൊട്ട് തൊട്ട് നിന്ന് മുട്ടി മുട്ടി വന്ന് മുത്ത് മുത്തമിട്ടതാരാണേ
    കണ്ണ് കണ്ണെറിഞ്ഞ് കാത്ത്കാത്ത കനി കട്ടെടുത്ത കള്ളകാമുകനെ

    മോഹമുന്തിരി വാറ്റിയ രാവ് സ്‌നേഹരതിയുടെ രാസനിലാവ്

    ഇരവു മെത്തയില്‍ പുണരുകെന്നെ നീ അരികെ ഞാന്‍ വരാം
    തനിയെ
    പുലരിയോളമായ് കരതലങ്ങളില്‍ അലിയുമിന്നു ഞാന്‍
    ഉയിരേ.....
  3. Madhurikkum Ormakale (Kaaranavar) മധുരിക്കും ഓര്‍മ്മകളേ (കാരണവർ)
    മധുരിക്കും ഓർമ്മകളേ.....
    മലർമഞ്ചൽ കൊണ്ടുവരൂ.....
    കൊണ്ടുപോകൂ ഞങ്ങളെയാ...മാഞ്ചുവട്ടിൽ...
    മാഞ്ചുവട്ടിൽ.....

    മധുരിക്കും ഓർമ്മകളേ...മലർമഞ്ചൽ കൊണ്ടുവരൂ...
    കൊണ്ടുപോകൂ ഞങ്ങളെയാ...മാഞ്ചുവട്ടിൽ...
    മാഞ്ചുവട്ടിൽ.....
    (മധുരിക്കും ഓർമ്മകളേ...)
  4. Megham Paayum Pole (Sapthama Sree Thaskara) മേഘം പായും പോലെ (സപ്തമശ്രീ തസ്ക്കരാ).
    മേഘം പായും പോലേ...പോകാം ഒന്നായ് നേരേ
    സപ്തമ.ശ്രീ.തസ്കരാഃ...
    കൂരിരുൾ വന്നു വീഴും മുൻപേ...
    കാറും കോളും മൂടും മുൻപേ പാത താണ്ടി പോകാം....
    ആവേശം ചോരാതെ നീങ്ങണം
    പിന്നിട്ട കാലങ്ങളുൾ‌ത്തീയിൽ വെണ്ണീറുപോലെ മായേണം
    എല്ലാരും പൊൻസൂര്യനാളമായ് മുന്നോട്ടു പായണം
    നെഞ്ചോരം വിണ്ണോളമാശകൾ വേണം....
    കാണുന്നേതോ തീരം തേടാൻ...പോകാം ഒന്നായ് നേരേ
    സപ്തമ.ശ്രീ.തസ്കരാഃ...
    മേഘം പായും പോലേ...പോകാം ഒന്നായ് ദൂരെ...
    സപ്തമ.ശ്രീ.തസ്കരാഃ...
    ആ...ആ....ആ...തസ്കരാഃ
    ആ...ആ....ആ...തസ്കരാഃ...
  5. Megham (Vikramadithyan) മേഘം (വിക്രമാദിത്യൻ) 
    മേഘം മഴവില്ലിൻ പീലിക്കുട ചൂടി
    മേലേ നിൽക്കുന്നുവോ....
    വരൂ വരൂ വരൂ താഴെ...വരൂ വരൂ വരൂ കൂടെ...
    തരൂ തരൂ കുളിർ നീളെ....ഈ മണ്‍പാതയിൽ
    ഇരുൾപ്പടം വെയിൽ മായ്ച്ചു...പുലർക്കതിർ കളം തീർത്തു
    പകൽ ചിരാതുകൾ പൂത്തു...ഈ വിണ്‍വീഥിയിൽ...
  6. Maranamethunna Nerathu (Spirit) മരണമെത്തുന്ന നേരത്ത് (സ്പിരിറ്റ്‌)
    മരണമെത്തുന്ന നേരത്തു നീയെന്റെ
    അരികില്‍ ഇത്തിരി നേരം ഇരിക്കണേ...
    കനലുകള്‍ കോരി മരവിച്ച വിരലുകള്‍
    ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍...
    ഒടുവിലായ് അകത്തേയ്ക്കെടുക്കും ശ്വാസക്കണികയില്‍
    നിന്റെ ഗന്ധമുണ്ടാകുവാന്‍...
    മരണമെത്തുന്ന നേരത്തു നീയെന്റെ
    അരികില്‍ ഇത്തിരി നേരം ഇരിക്കണേ.....
  7. Mazhakondu Mathram (Spirit) മഴകൊണ്ടുമാത്രം (സ്പിരിറ്റ്‌)
    മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
    ചിലതുണ്ടു മണ്ണിന്‍ മനസ്സില്‍
    പ്രണയത്തിനാല്‍ മാത്രം എരിയുന്ന ജീവന്റെ
    തിരികളുണ്ടാത്മാവിനുള്ളില്‍...
    (മഴകൊണ്ടു മാത്രം...)
  8. Madhavettanennum (Arabeem Ottakom P Madhavan Nairum (Oru Marubhoomikkadha)) മാധവേട്ടനെന്നും (അറബീം ഒട്ടകോം പി മാധവന്‍ നായരും(ഒരു മരുഭൂമിക്കഥ) )
     മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം
    ചുമ്മാ കൂടെ നിന്നു തന്നാൽ ഞങ്ങൾ പൊന്നു കൊണ്ടു മൂടാം (2)
    അറബിയിൽ ചിരിക്കും ഒയാസിസ് കിണറിലൊട്ടകപ്പെൺ
    ഏതോ വിസ കളഞ്ഞ സിംബം ചലിക്കും വില കുറഞ്ഞ ക്യാബോ
  9. Malaakhapole (Mummy and Me) മാലാഖപോലെ  (മമ്മി ആന്റ് മീ ) 
    മാലാഖ പോലെ മകളെ നീ, മടി മേലേ
    പാലാഴി തുള്ളി വരവായി, അകമാകേ
    പുണ്യം കുടഞ്ഞ പനിനീരില്‍
    നീരാടുമെന്റെ നിധിയേ
    വാലിട്ടു കണ്ണിലെഴുതീടാം
    വാത്സല്യമെന്ന മഷിയേ
    ഇളനീരിന്‍ പുഴപോലെ,
    നിറയൂ നീ ഉയിരാകെ
    (മാലാഖ പോലെ)
  10. Manikkinaavin Kothumbuvallam (Pokkiri Raja) മണിക്കിനാവിൻ കൊതുമ്പുവള്ളം (പോക്കിരിരാജ)
    മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു
    ..നീയെനിക്കുവേണ്ടി
    വെയിൽ‌പ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ
    ..ഇന്നെനിക്കുവേണ്ടി
    ചിരിയുടെ കുളിരലകൾ അതിലിളകിയ തരിവളകൾ
    നീയഴകിന്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാൻ
    പ്രണയിനി..ഹരിമുരളിയിലിന്നനുരാഗ രാഗമാല്യമായ് നീ
  11. Muthe Muthe [D] (Kaanaakkanmani) മുത്തേ മുത്തേ [D]  (കാണാകണ്മണി)
    മുത്തേ മുത്തേ കിങ്ങിണിമുത്തേ
    നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
    കാൽത്തളയിൽ കൈവളയിൽ കിലുകിലെ നീ
    കളിയാടിവരുന്നേരം കാതോർത്തിരുന്നീയമ്മ
    പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ..
    എൻമിഴിതന്നിലെ കൃഷ്ണമണിനീയേ… (പിച്ചാ പിച്ചാ) (മുത്തേമുത്തേ)
  12. Muttathe [D] ( Maayaavi) മുറ്റത്തെ മുല്ലേ ചൊല്ലു [D] (മായാവി)
    മുറ്റത്തെ മുല്ലേ ചൊല്ല് കാലത്തെ നിന്നെ കാണാൻ
    വന്നെത്തും തമ്പ്രാനാരാരോ
    ഒന്നൊന്നും മിണ്ടിടാതെ കാതോരം തന്നീടാതെ
    എങ്ങെങ്ങോ മായുന്നാരാരോ
    പേരില്ലേ നാളില്ലേ എന്താണെന്ന് ഏതാണെന്ന്
    എന്തെന്നോ ഏതെന്നോ മിണ്ടാനൊന്നും നിന്നേയില്ലെന്നോ
    (മുറ്റത്തെ..)
  13. Moonnuchakravandi (Kochiraajaavu) മൂന്നുചക്രവണ്ടി (കൊച്ചീരാജാവ്‌)
    മൂന്നുചക്രവണ്ടിയിത് മൂച്ചെടുക്കും വണ്ടിയിത്
    മുരട്ടുകാളവണ്ടികളെ തുരത്തിയോടും വണ്ടിയിത്
    പറ പറക്കും വണ്ടിയിത് പാവങ്ങടെ വണ്ടിയിത്
    കുറുകുറുമ്പിന്റെ വണ്ടിയിത് കുടുംബങ്ങൾക്ക് വേണ്ടിയിത്
    കൈയ്യേൽത്തട്ടിക്കൂപ്പിട്ടാൽ നിൽക്കും
    കാറ്റിൻ സ്പീഡിൽ സിറ്റീലു പറക്കും
    ട്രാഫിക്ക് ജാമിൽ നെട്ടോട്ടം കുതിയ്ക്കും ഈ
    റോക്കറ്റ് കണ്ടാലെല്ലാരും വിറയ്ക്കും (മൂന്നു ചക്ര...)
  14. Munthirippaadam (Kochiraajaavu) മുന്തിരിപ്പാടം (കൊച്ചീരാജാവ്‌)
    മുന്തിരി പാടം പൂത്തു നില്കണ മുറ്റത്തു കൊണ്ടോവാം
    മുത്തു പോലെ നിന്നെ നെഞ്ചില്‍ കാത്തു വച്ചോളാം
    പൊട്ടു തൊട്ടെന്‍ പട്ടു നെറ്റിയില്‍ ഉമ്മ വച്ചോളാം
    പവിഴ ചുണ്ടിലെ പന നൊന്ഗിലെ പാല്‍ ചുരന്നോളാം
  15. Meharuba Meharuba (M) (Perumazhakkaalam) മെഹറുബാ മെഹറുബാ (M) (പെരുമഴക്കാലം)
    മെഹറുബാ മെഹറുബാ ഹേയ് പുതുക്കപ്പെണ്ണേ മെഹറുബാ
    പത്തു‌കൊട്ട പൊന്ന് നിന്റെ മൊഹറ് മെഹറുബാ
    നിന്റെ പകിട്ടില്‌ കണ്ണ് വെയ്ക്കണ്‌ പുതുമണവാളന്‍
    മെഹറുബാ മെഹറുബാ‍ കള്ളിപ്പെണ്ണേ മെഹറുബാ
    കഞ്ചകപ്പൂം ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ
    നാളെ ഇരസപൂങ്കാവനത്തില്‌ മധുവിധുവല്ലേ..
    ഹേ റസിയാ ഓ ....ഹേ റസിയാ ഹേ റസിയാ..
  16. Minnaara Ponnalle (Runway ) മിന്നാരപ്പൊന്നല്ലേ (റണ്‍വേ)
    മിന്നാരപ്പൊന്നല്ലേ മിന്നാമിന്നിപ്പെണ്ണല്ലേ
    ആരോടും മിണ്ടാച്ചുണ്ടില്‍ തൊട്ടാവാടിപ്പൂവല്ലേ…
    മറ്റാരും കാണാതെ ചിങ്കാരപ്പൂങ്കാറ്റാവാം
    മാനത്തെ മാരിത്തേരില്‍ മായക്കൂത്താടാം
    ഒരു വേനല്‍ ചാറ്റല്‍മഴയില്‍
    ഒരു മീവല്‍ക്കിളിയായ് മാറിപ്പാറി പറക്കാം
    ഹേ.... ഈ ആപ്പിള്‍പ്പാടം മുഴുവന്‍
    ഒരു മേവും മുകിലായ് പമ്മിപ്പമ്മി കിതയ്ക്കാം
  17. Maasam Maasam (Aparichithan) മാസം മാസം(അപരിചിതന്‍)
    മാസം മാസം മാസം മാസം മാസം
    മാസം മാസം മാസം മാസം മാസം
    മാസം മാസം മാസം

    മാസം മാസം മൺസൂൺ മാസം
    മായപ്പൂക്കൾ പൂക്കും മാസം
    പകലാകെയും നിലവാകവേ
    പല കോണിലും വെയിൽ ചായവേ
    തുടി താളവും തകിൽ മേളവും
    ഇനിയെങ്ങും രാപ്പൂരം
    മാസം മാസം മൺസൂൺ മാസം
    മായപ്പൂക്കൾ പൂക്കും മാസം
  18. Makkasai (Vettam) മക്കസായി (വെട്ടം)
    മാക്കാസായി മാക്കാസായി റംപംപോ (4 )

    റം എടുത്തതില്‍ കരിക്കൊഴിച്ചിട്ട്
    വലിച്ചു കേറ്റട ചങ്ങായി
    മൊട്ടപ്പത്തിരി മട്ടന്‍ ചാറില്
    കൊഴച്ചു തിന്നട ചങ്ങായി
    നാട്ടിലുള്ളോരു ഓട്ടക്കാരന്
    ലോട്ടോ കിട്ടീട ചങ്ങായി
    ലോട്ടോ കിട്ടീപ്പം നോട്ടു കൊണ്ടവന്‍
    കോട്ടു തുന്നീടചങ്ങായി
  19. Maine pyar kiya (CID Moosa) മേനേ പ്യാര്‍ കിയാ (സിഐഡി മൂസ )
    Maine pyar kiya
    kyaa kiyaa
    pyar kiya tho darna kya Oho
    Maine pyar kiya
    pyar kiya tho darna kya chal chal
    Akele hum akele thum tho kyaa
    kabhi khushi kabhi e gham
    Akele hum akele thum
    kabhi khushi kabhi e gham
    Muje kuch kahna hei kyaa kahnaa hai Ey
    kuch kuch hotha hei hei
    (maine..)
  20. Melleyonnu Paadi Ninne (Manassinakkare) മെല്ലെയൊന്നു പാടി നിന്നെ (മനസ്സിനക്കരെ )
    മെല്ലെയൊന്നു പാടി നിന്നെ
    ഞാനുണർത്തിയോമലേ
    കണ്ണിലുള്ള കനവൂതാതെ നിൻ
    ചുണ്ടിലുള്ള ചിരി മായാതെ
    പാതി പെയ്ത മഴ കാണാതെ വെൺ
    പാരിജാത മലരറിയാതെ
  21. Marakudayaal (Manassinakkare) മറക്കുടയാല്‍ (മനസ്സിനക്കരെ )
    മറക്കുടയാല്‍ മുഖംമറയ്ക്കും മാനല്ല
    മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ല
    പൂനിലാവല്ല പുലര്‍വേളയില്‍
    മുല്ലയാവില്ല മൂവന്തിയില്‍
    അവള്‍ അല്ലിയാമ്പലല്ല കുഞ്ഞുതെന്നലേ
    കുറുമ്പിന്റെ മറക്കുടയാല്‍ മുഖംമറയ്ക്കും
    മറക്കുടയാല്‍ മുഖംമറയ്ക്കും മാനല്ല
    മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ല
  22. Marakkaam ellaam marakkaam (Swapnakkoodu) മറക്കാം എല്ലാം മറക്കാം (സ്വപ്നക്കൂട്‌ )
    മറക്കാമെല്ലാം മറക്കാം
    നിനക്കായു് എല്ലാം മറക്കാം
    (മറക്കാമെല്ലാം)
    കണ്ടു കൊതിച്ചതെല്ലാം
    നെഞ്ചില്‍ നിറച്ചതെല്ലാം
    കഴിഞ്ഞ കഥയിലെയോര്‍മ്മകളായു്
    ഇനി മറന്നുകൊള്ളാം
    ഞാന്‍ മറന്നുകൊള്ളാം
    മറക്കാമെല്ലാം മറക്കാം നിനക്കായു്
  23. Maayaa sandhye (Swapnakkoodu) മായാ സന്ധ്യേ (സ്വപ്നക്കൂട്‌ )
    മായാ സന്ധ്യേ പോയ്‌ വരാം
    രജനീഗന്ധീ പോയ്‌ വരാം
    ഒരു നൂറോര്‍മ്മകള്‍ തുഴയും തോണിയില്‍
    വെറുതെ അലയാം
    ഒരു പ്രണയത്തിന്‍ തണല്‍ മരത്തില്‍
    ഇല പൊഴിയുന്ന വിരഹവുമായ്
    ഓഹോ ...
    (മായാ സന്ധ്യേ)
  24. Malarkkili (Swapnakkoodu) മലര്‍ക്കിളി (സ്വപ്നക്കൂട്‌ )
    മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ നിന്നൊരിക്കലും
    പിരിയില്ല ഞങ്ങള്‍ .....
    ഇനി ഒരിക്കലും പിരിയില്ല ഞങ്ങള്‍.....
    ചെറുമണിക്കനവുകൊണ്ടൊരു തുള്ളിവെളിച്ചം കൊണ്ടിവരുടെ
    കരൾക്കൂട്ടിനുള്ളില്‍.........
    ഞങ്ങള്‍ ആയിരം ഊഞ്ഞാലു തീര്‍ക്കും....
    മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ നിന്നൊരിക്കലും
    പിരിയില്ല ഞങ്ങള്‍ .....
    ഇനി ഒരിക്കലും പിരിയില്ല ഞങ്ങള്‍.......
  25. Maaninte mizhiyulla (Oomapenninu Uriyadappayyan) മാനിന്റെ മിഴിയുള്ള(ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍)
    മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച
    ചെറുമന്റെ സ്നേഹത്തിന്‍ കഥ പറയാം ...(2)
    അന്നാരോ മോഹിക്കും ആ സുന്ദരിയാം തമ്പുരാട്ടി
    കണ്ടു കണ്ണാലെ ഒരു കാക്കക്കറുമ്പന്‍ കാത്തനെ
    കരളിലോ കനവു പൂവണിഞ്ഞു.....
    (മാനിന്റെ....)
  26. Manikkuyile (Vaalkkannaadi) മണിക്കുയിലേ (വാല്‍ക്കണ്ണാടി )
     മണിക്കുയിലേ മണിക്കുയിലേ
    മാരിക്കാവിൽ പോരൂല്ലേ
    മൗനരാഗം മൂളൂല്ലേ
    നിറമഴയിൽ ചിരിമഴയിൽ
    നീയും ഞാനും നനയൂല്ലേ
    നീലക്കണ്ണും നീറയൂല്ലേ
    ചെറുതാലിയണിഞ്ഞില്ലേ
    മിനുമിന്നണ മിന്നല്ലേ
    ചിന്നഴിവാതിൽ മെല്ലെയടഞ്ഞു
    നല്ലിരവിൽ തനിയെ
    (മണിക്കുയിലേ)
  27. Manju Pole (Dosth) മഞ്ഞു പോലെ മാന്‍(ദോസ്ത്‌)
    മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ

    മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    തന്നന്നാന നന്നന്നാ നാ.. നന നന്നന്നാന നന്നന്നാന
    നന്നന്നാന നന്നന്നാ നന്നന്നാന നന്നന്നാനോ...
    മുത്തു പോലെ മുളം തത്ത പോലെ മിന്നല്‍ പോലെ ഇളം തെന്നല്‍ പോലെ....
    മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    നെഞ്ചലിഞ്ഞ കിളി പോലെ
    അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍ ..
  28. Manimuttathaavani (Dreamz) മണിമുറ്റത്താവണി  (ഡ്രീംസ്‌ )
     മണിമുറ്റത്താവണിപ്പന്തൽ മേലാപ്പ് പോലെ
    അണിയാരത്തമ്പിളിപ്പന്തൽ (2)
    മണവാട്ടിപ്പെണ്ണൊരുങ്ങ് മാമ്പൂ മെയ്‌ പൂത്തിറങ്ങ്
    ഇന്നല്ലേ നിന്റെ കല്യാണം
    കണ്ണാടിമുല്ലേ
    ഇന്നല്ലേ നിന്റെ കല്യാണം (മണിമുറ്റത്താവണി)
  29. Mizhiyariyaathe (Niram) മിഴിയറിയാതെ (നിറം )
    മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
    കനവറിയാതെ ഏതോ കിനാവുപോലെ ~~
    മനമറിയാതെ പാറിയെന്‍ മനസരസോരം
    പ്രണയനിലാക്കിളി നീ ശഹാന പാടി~ ~
    ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം
    എവിടെ മറന്നു ഞാന്‍ ഈ പ്രിയാനുരാഗം ~
    [മിഴിയറിയാതെ]
  30. Minnithennum Nakshathrangal (Niram) മിന്നിതെന്നും നക്ഷത്രങ്ങള്‍ (നിറം )
    (m) മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില്‍ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ
    (f) ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം പോലെ
    (m) വിരിയും മഴവില്‍ ചിറകേറിടാം വെറുതെ ഇതിലെ അലയാം
    (f) കുളിരാം കുളിരിന്‍ കുടം ഏന്തിടാം (m) കുറുവായ്പ്പറവേ വരു നീ....
    (m) ഓ............ ഓ............ ഓ..........
    (chorus female) ഓ.... ഒഒഒഓ..... ഒഒഒഓ..... ഒഒഒഓ..... (൨)
  31. Maaya Devakikku Makan Piranne (Chandranudikkunna Dikkil) മായാ ദേവകിക്കു മകൻ പിറന്നേ (ചന്ദ്രനുദിക്കുന്ന ദിക്കില്‍)
    മായാദേവകിയ്ക്കു മകൻ പിറന്നേ നല്ല മകൻ പിറന്നേ
    മായക്കണ്ണനായിട്ടവൻ വളർന്നേ മണ്ണിലവൻ അവൻ വളർന്നേ
    പൈയ്യും കന്നുമായിട്ടവനലഞ്ഞേ കാട്ടിൽ നടന്നലഞ്ഞേ
    പാട്ടും കൂത്തുമായി കുടം നിറഞ്ഞേ പാലിൻ കുടം നിറഞ്ഞേ
    പീലിത്തിരുമുടിയുണ്ടേ പീതാംബര ഞൊറിയുണ്ടേ
    കോലക്കുഴൽ വിളിയുണ്ടേ ഗോപിക്കുറിയഴകുണ്ടേ
    ആരാരും കണ്ടാലെ പിന്നാളാകും വിരുതുണ്ടേ
    (മായാദേവകിയ്ക്കു...)
  32. Manju Peyyana (Chandranudikkunna Dikkil) മഞ്ഞു പെയ്യണ (ചന്ദ്രനുദിക്കുന്ന ദിക്കില്‍)
    മഞ്ഞു പെയ്യണ മരം കുളിരണ മകരമാസപ്പെണ്ണേ
    മലയിറങ്ങി പുഴയില്‍ മുങ്ങി വാ
    കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ കുളിരു വില്‍ക്കും കാറ്റേ
    കൂവളത്തിനു കണ്ണു പൊത്താന്‍ വാ
    കണ്ണന്‍ വന്നെത്തും നേരം കണ്ണില്‍ കടലിന്റെ താളം
    ഇരവാം പയ്യിന്റെ പാലോ മധുരപ്പൂന്തേന്‍ നിലാവോ
    നിറ നിറയണു പത പതയണു കാത്തിരിക്കും നെഞ്ചില്‍
    (മഞ്ഞു........കണ്ണു പൊത്താന്‍ വാ )
  33. Manjakkiliyude (Kanmadam) മഞ്ഞക്കിളിയുടെ  (കന്മദം)
    മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
    മനസ്സിനുള്ളില്‍ മാരിക്കാവടിചിന്തും ചിന്തുണ്ടേ
    // മഞ്ഞക്കിളിയുടെ..........//
    തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
    ചിരിക്കുമ്പോള്‍ ചിലമ്പുന്ന ചിലങ്കയുണ്ടേ
    വലംകയ്യില്‍ കുസൃതിയ്ക്കു വളകളുണ്ടേ

Feb 17, 2015

Malayalam Super Hit Songs Starts with 'ല ' (la)


  1. Laalee Laaleele (Kalimannu) ലാലീ ലാലീലേ (കളിമണ്ണ്)
    ലാലീ ലാലീലെ ലാലീ ലാലീലേലോ
    ലാലീ ലാലീലെ ലാലീ ലാലീലേലോ...

    മലരൊളിയേ മന്ദാരമലരേ
    മഞ്ചാടിമണിയേ...ചാഞ്ചാടുമഴകേ...
    പുതു മലരേ..പുന്നാര മലരേ
    എന്നോമൽ കണിയേ...എൻ കുഞ്ഞുമലരേ...
    ലാലീ ലാലീലെ ലാലീ ലാലീലേലോ
    ലാലീ ലാലീലെ ലാലീ ലാലീലേലോ...
  2. Lallalam Chollum Poonkatte (Ente Priyathamanu) ലല്ലലം ചൊല്ലും പൂങ്കാറ്റേ (എന്റെ പ്രിയതമന്)
    ലല്ലല്ലം ചൊല്ലും പൂങ്കാറ്റേ
    തന്നനം ചുറ്റും പൂമ്പാറ്റേ
    സിന്ദൂരപ്പൂങ്കാവിൽ മന്ദാരപ്പൂങ്കാവിൽ
    മുത്തവും കൊണ്ടു വന്നെങ്കിൽ
    എന്റെ നൃത്തവും കണ്ടു നിന്നെങ്കിൽ
    (ലല്ലലം ചൊല്ലും....)
  3. Loka samastha(4 The People) ലോകാസമസ്താ (4 ദ പീപ്പിള്‍)
    ലോകാ സമസ്താ സുഖിനോ ഭവന്തു
    നെഞ്ചോടു ചേർത്തു ജപിക്കാം
    സൂര്യന്റെ ജാലകവാതിൽ തുറക്കാം
    നക്ഷത്ര രാജ്യം ജയിക്കാം
    ഉള്ളതോ നേരത്തിൽ പൊങ്ങിപ്പോകാം
    ആകാശ നാളം കൊളുത്താം
    കണ്ണെത്താ ദൂരങ്ങൾ സ്വപ്നം കാണാം
    ആശാവസന്തം തിരക്കാം ഹോ ഹോ ഹോ
    (ലോകാ സമസ്താ ...)
  4. Lajjaavathiye (4 The People) ലജ്ജാവതിയെ (4 ദ പീപ്പിള്‍)
    Lajjaavathiye ninte kallakkadakkannil
    thaazhampoovo thaamarathaaro theno then nilaavo
    maampazha mutho mallikkoluntho
    meeno maarivillo
    thotturummi ninnaatte
    nee thottavadi pennaale
    maanasakkottaara kettinakathulla rojaa raaja raani
    (Lajjaavathiye...)
  5. Lalsalam (Laal Salaam) ലാല്‍ സലാം (ലാല്‍ സലാം)
    ലാല്‍‌സലാം ലാല്‍‌സലാം ലാല്‍‌സലാം
    ജയിലറകള്‍ തുറന്നു വരും ജനനായകരേ
    ലാല്‍‌സലാം ലാല്‍‌സലാം ലാല്‍‌സലാം
    രണഭൂമിയിലേക്കു വരൂ വീണ്ടും
    ലാല്‍‌സലാം ലാല്‍‌സലാം ലാല്‍‌സലാം
    ഒരു പിടിയരളിപൂക്കളുമായ്
    അരുണപതാകയുമായ്
    വരവേല്‍ക്കുന്നൂ ഞങ്ങള്‍
    ലാല്‍‌സലാം ലാല്‍‌സലാം ലാല്‍‌സലാം
  6. Lallalam Chollunna [M] (Vietnam Colony) ലല്ലലം ചൊല്ലുന്ന [M]  (വിയറ്റ്നാം കോളനി)
    (m) ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ വേടന്‍ കുരുക്കും കടംകഥ ഇക്കഥ
    (Joined chorus) നീലക്കുരുവികളും ചോലപ്പറവകളും മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു

    (m) വേടന്‍ വരുന്നേ കാടന്‍ വരുന്നേ കൂടൊരു മാടന്‍ ഉണ്ടേ കൂട്ടരും കൂടെ ഉണ്ടേ

    (chorus) ലല്ലേ ലല്ലേ ലാ ലല്ല (൨)
    (m) ഒന്നു് രണ്ട് മുന്നെണ്ണി ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്
    (chorus) ഒന്നു് രണ്ട് മുന്നെണ്ണി ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്
    (m) കണ്ണും മിഴിച്ചങ്ങ് കാടന്മാര്‍ നിന്നപ്പോള്‍ ആ വല വീണു തലയ്ക്കം മീതേ
    (m) നീലക്കുരുവികളും ചോലപ്പറവകളും
    (Joined) മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു
  7. La Ilaaha (Subaida) ലാ ഇലാഹാ (സുബൈദ)
    ലാഇലാഹാ ഇല്ലല്ലാ
    മുഹമ്മദ് റസൂലുള്ളാ
    ഹബ്ബീ റബ്ബീ സെല്ലല്ലാ
    മാഫീ ഹല്‍ബി ഹൈറുള്ളാ
    നൂറുമുഹമ്മദ് സെല്ലള്ളാ ഹക്
    ലാഇലാഹാ ഇല്ലല്ലാ

Malayalam Super Hit Songs Starts with 'ജ' (ja)



  1. Jeevaamshamaayi (Theevandi) ജീവാംശമായി  (തീവണ്ടി ) 
     ജീവാംശമായ് താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ
    ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തൂ നീയേ
    പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ കാല്പാടുതേടി അലഞ്ഞു ഞാൻ
    ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം പൊൻ പീലിയായി വളർന്നിതാ
  2. Johny Mone (Pappaa) (ABCD - American Born Confused Desi) ജോണി മോനേ (പപ്പാ) (എ ബി സി ഡി - അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേശി) 
    ജോണീ മോനേ ജോണീ...
    യൂ ആർ മൈ കണ്ണിംഗ് ബണ്ണി
    ജോണീ മോനേ ജോണീ...
    വൈ യൂ ഡോൺ‌ട് ലെൻഡ് സം മണി...

    പപ്പാ ഭരണം വേണ്ടപ്പാ
    ഇതു് ന്യൂയോർക്ക് ലൈഫ് ‌എന്റപ്പാ
    വീ ആർ ന്യൂയോർക്ക് ബോയ്സ് പപ്പാ
    സോറി പപ്പാ....(2)
    ജോണീ മോനേ ജോണീ...
    യൂ ആർ മൈ കണ്ണിംഗ് ബണ്ണി
    ജോണീ മോനേ ജോണീ...
    സൊ വൈ യൂ ഡോൺ‌ട് ലെൻഡ് സം മണി...
  3. Jesus you are my savior (Kissaan (Ilakal Pacha Pookkal Manja))ജീസസ്‌ യു ആർ മൈ സേവ്യർ (കിസ്സാൻ [ഇലകൾ പച്ച പൂക്കൾ മഞ്ഞ] )
    ജീസസ് യൂ ആർ മൈ സേവ്യർ
    യൂ ആർ ദേർ ഇൻ മൈ ലൈഫ് ഫോർ എവർ
    ജീസസ് യൂ ആർ മൈ ലൈറ്റ്
    ലീഡ് മി കൈൻ‌ഡ്‌ലി റ്റു ഹെവൻലി ഹൈറ്റ്സ്

    യേശു...ജീവന്റെ നാഥാ...
    സ്നേഹരാജ്യത്തില്‍ നീ രാജന്‍
    നീയേ ദീപനാളം
    ഇരുള്‍ മൂടിയ പാതകളില്‍
  4. Junile Nilamzhayil (Nammal Thammil (Fifty Fifty)) ജുണിലെ നിലാമഴയില്‍ (നമ്മള്‍ തമ്മില്‍ (ഫിഫ്റ്റി ഫിഫ്റ്റി))
    ജൂണിലെ നിലാമഴയില്‍ നാണമായി നനഞ്ഞവളേ
    ഒരു ലോലമാം നറുതുള്ളിയായി (2)
    നിന്‍റെ നെറുകയിലുരുകുന്നതെന്‍ ഹൃദയം
    (ജൂണിലെ)

    പാതിചാരും നിന്‍റെ കണ്ണില്‍ നീലജാലകമോ
    മാഞ്ഞുപോകും മാരിവില്ലിന്‍ മൗനഗോപുരമോ
    പ്രണയം തുളുമ്പും ഓര്‍മ്മയില്‍
    വെറുതെ തുറന്നു തന്നു നീ
    നനഞ്ഞു നില്‍ക്കുമഴകേ
    നീ എനിക്കു പുണരാന്‍ മാത്രം
  5. Jim thaka jim thaka (The Prince) ജിം തക ജിം തക  (ദ പ്രിന്‍സ്‌ )
    ജിം തക ജിം തക
    ജിം തക തക തക
    ജിം തക ജിം തക
    ജിം തക തക തക

    നെഞ്ചകം കൊഞ്ചിയോ
    ചിഞ്ചില ചില ചില
    ഉള്ളിലെ മദ്ദളം
    ധിം തക തക ധിമി
    ഹോ ... ഹോ ...
  6. Jaanaki Jaane (Dhwani) ജാനകി ജാനേ (ധ്വനി)
    ജാനകീജാനേ രാമാ ജാനകീജാനേ
    കദനനിദാനം നാഹം ജാനേ
    മോക്ഷകവാടം നാഹം ജാനേ
    ജാനകീജാനേ രാമാ രാമാ രാമാ
    ജാനകീ ജാനേ.....രാമാ
  7. John Jaffer Janaardanan (John Jaffer Janaardanan)ജോൺ ജാഫർ ജനാർദ്ദനൻ  (ജോൺ ജാഫർ ജനാർദ്ദനൻ)
    ജോൺ ജാഫർ ജനാർദ്ദനൻ
    ഒരുമിക്കും പന്തങ്ങൾ
    ജോൺ ജാഫർ ജനാർദ്ദനൻ
    ഒരുമിക്കും പന്തങ്ങൾ

    പടർന്നു കത്തിത്തുരത്തിടും നാം
    അനീതിതൻ പടയെ
    പടർന്നു കത്തിത്തുരത്തിടും നാം
    അനീതിതൻ പടയെ
  8. Jik Jik Theevandi (Snehathinte Mukhangal) ജിക്‌ ജിക്‌ തീവണ്ടി (സ്നേഹത്തിന്റെ മുഖങ്ങള്‍)
    ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക്
    ജിക് ജിക് ജിക് ജിക് ജിക് തീവണ്ടി (2)
    പച്ചവിളക്കു തെളിച്ചാലുടനെ പായും പുകവണ്ടി
    ചുവപ്പുവെട്ടം കണ്ടാലുടനെ നില്ക്കും റയിൽവണ്ടി
    (പച്ചവിളക്കു...)
    ഇതു മാംഗളൂർ മദ്രാസ് മദ്രാസ് മാംഗളൂർ മെയിൽവണ്ടി - 2
  9. Jayikkaanaay Janichavan (Chattambikkalyaani) ജയിക്കാനായ്‌ ജനിച്ചവൻ  (ചട്ടമ്പിക്കല്യാണി ) .
    ജയിക്കാനായ് ജനിച്ചവന്‍ ഞാന്‍
    എതിര്‍ക്കാനായ് വളര്‍ന്നവന്‍ ഞാന്‍
    കാലത്തിന്‍ കോവിലില്‍ പൂജാരി ഞാന്‍
    കള്ളന്റെ മുന്‍പില്‍ ധിക്കാരി
    ജയിക്കാനായ് ജനിച്ചവന്‍ ഞാന്‍
    എതിര്‍ക്കാനായ് വളര്‍ന്നവന്‍ ഞാന്‍
  10. Jeevitham Oru Kochu (Priyathama) ജീവിതം ഒരു കൊച്ചു (പ്രിയതമ)
    jeevitham oru kochu kilukkampetti
    vidhiyenna kalikkutti viralukalkonduthatti
    kilukkikkalikkumoru kilukkampetti

    kilukkampettiyile kinginippettiyile
    kunnikkurukkalallo nammal
    evidekkennillathe enthinennillathe
    idarikkarangunnu nammal
    jeevithamoru.........
  11. Jinjakkam Thaaro (Neelakkuyil) ജിഞ്ചക്കം താരോ (നീലക്കുയില്‍)
    ജിഞ്ചക്കം താരോ ജിഞ്ചക്കം താരോ
    ജിഞ്ചക്കം ജിഞ്ചക്കം ജിഞ്ചക്കം താരോ
    തകതകതകതക
    പുഞ്ചവയല്‍ കൊയ്തല്ലോ
    കൊഞ്ചടി കൊഞ്ചടി തത്തമ്മേ ഹൈ
    പുഞ്ചവയല്‍ കൊയ്തല്ലോ
    കൊഞ്ചടി കൊഞ്ചടി തത്തമ്മേ!
  12. Jayajayajaya Janmmabhoomi (School Master) ജയജയജയ ജന്മഭൂമി  (സ്കൂള്‍ മാസ്റ്റര്‍ )
    ജയ ജയ ജയ ജന്മ ഭൂമി
    ജയ ജയ ജയ ഭാരത ഭൂമി (2)

    ആകാശഗംഗയൊഴുകി വന്ന ഭൂമി(2)
    ശ്രീകൃഷ്ണ ഗീതയമൃതു തന്ന ഭൂമി (2)
    വേദാന്തസാരവിഹാര പുണ്യ ഭൂമി (2)
    ഭാസുര ഭൂമി ഭാരത ഭൂമി (ജയ)
  13. Janmabhoomi Bhaaratham (Devatha)ജന്മഭൂമി ഭാരതം (ദേവത)
    ജന്മഭൂമി ഭാരതം കര്‍മ്മഭൂമി ഭാരതം
    ജനത നാം ജയിച്ചുയര്‍ന്ന ധര്‍മ്മഭൂമി ഭാരതം
    മണ്ണെറിഞ്ഞാല്‍ പൊന്നു വിളയും മണ്ണുചേര്‍ന്ന ഭാരതം
    വര്‍ണ്ണശബളജീവിതങ്ങള്‍ പൂത്തു നില്‍ക്കും ഭാരതം
    (ജന്മഭൂമി)

Malayalam Super Hit Songs Starts with 'ബ' (ba)


  1. Baggy Jeansum (Sainyam) ബാഗ്ഗി ജീൻസും (സൈന്യം)
    ബാഗീ ജീൻസും ഷൂസുമണിഞ്ഞ്
    ടൗണിൽ ചെത്തി നടക്കാൻ
    100 സി സി ബൈക്കും അതിലൊരു പൂജാഭട്ടും വേണം
    തിയറി ക്ലാസ്സുകൾ അറുബോറാണേ
    ബോറടി മാറ്റാൻ മാറ്റിനി കാണാം

    ബാഗീ ജീൻസും ടോപ്പുമണിഞ്ഞ്
    ടൗണിൽ ചെത്തി നടക്കാം
    ഐസ്ക്രീം പാർലറില്‍ ബ്ലാക്ക് സ്റ്റാലിയണും
    സൂപ്പു നുണഞ്ഞുമിരിക്കാം
  2. Balla Balla (Punjabi House) ബല്ല ബല്ല (പഞ്ചാബി ഹൗസ്‌)
    ബല്ലാ ബല്ലാ ബല്ലാ ഹേ (6)
    അല്ലിപ്പൂവിൻ കല്യാണം മുല്ലക്കാറ്റിൻ കല്യാണം
    ഒരോ നാളും നാളും കാത്തിരുന്നു
    നാടൻ പാട്ടും പൂത്തിരുന്നു നാണം ചൂടും പെണ്ണു വന്നു പോയി വാ (2)
    ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി
    ഇനിയെല്ലാ നാളേക്കാവാം പോയി വാ
    (ബല്ലാ ബല്ലാ ....)
  3. Bandhuvaru Sathruvaaru [M] (Bandhukkal Shathrukkal) ബന്ധുവാര്‌ ശത്രുവാര്‌ [M] (ബന്ധുക്കള്‍ ശത്രുക്കള്‍)
    ബന്ധുവാര് ശത്രുവാര്
    ബന്ധനത്തിന്‍ നോവറിയും കിളിമകളേ പറയൂ (2)
    അരങ്ങത്തു ബന്ധുക്കള്‍ അവര്‍ അണിയറയില്‍ ശത്രുക്കള്‍ (2)
    (ബന്ധുവാര് ശത്രുവാര്)
  4. Butterfly (Pachakkuthira) ബട്ടര്‍ഫ്‌ളൈ  (പച്ചക്കുതിര)
    ബട്ടർ ഫ്ലൈ ബട്ടർ ഫ്ലൈ കം കം കം
    സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ്
    പൂക്കൾ പാടുമീ ഓമൽച്ചില്ല മേൽ
    മഞ്ഞിൻ മുത്തായ് മാറി സ്നേഹം
    സ്മട്ടർലിംഗ് സ്മട്ടർലിംഗ് കം കം കം
    സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ്
  5. Baavaakkum Puthranum (Makane Ninakku Vendi) ബാവായ്ക്കും പുത്രനും (മകനേ നിനക്കു വേണ്ടി) 
    ബാവായ്ക്കും പുത്രനും പരിശുദ്ധറൂഹായ്ക്കും
    സ്തുതിയായിരിക്കട്ടെ.. എപ്പോഴും സ്തുതിയായിരിക്കട്ടേ

    കരുണാമയനായ കര്‍ത്താവേ കാത്തരുളീടേണമേ
    ഞങ്ങളേ കാത്തരുളീടേണമേ
    കണ്ണീര്‍നിറഞ്ഞൊരീ പാനപാത്രങ്ങള്‍ നീ
    കൈനീട്ടി വാങ്ങേണമേ
    ബാവായ്ക്കും പുത്രനും .....

Feb 2, 2015

Malayalam Super Hit Songs Starts with 'പ' (pa)


  1. Poomuthole (Joseph) പൂമുത്തോളെ (ജോസഫ്)
    പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ
    ഞാൻ മഴയായി പെയ്തെടി
    ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ
    മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ
    മാനത്തോളം മഴവില്ലായ് വളരേണം എൻ മണീ
  2. Pachakkilikkoru Koodu (Bangalore Days) പച്ചക്കിളിക്കൊരു കൂടു് (ബാംഗ്ലൂർ ഡേയ്സ്)
    പച്ചക്കിളിക്കൊരു കൂടു്...പച്ചക്കരിമ്പഴിയുള്ള കൂടു്
    ആ...പച്ചക്കിളിക്കൊരു കൂടു്...പച്ചക്കരിമ്പഴിയുള്ള കൂടു്
    കണ്ണാളൻ കെട്ടുന്നുണ്ടല്ലോ ഓ ഓ ഓ...
    അതു നിന്നെ പൂട്ടാനാണല്ലോ...
    തുടക്കം മാംഗല്യം...തന്തുനാനേനാ...
    പിന്നെ ജീവിതം...തുന്തനാനേനാ...(3)
  3. Pularmanju Peythatho (Iniyum Ethra Dooram) പുലർമഞ്ഞു പെയ്തതോ (ഇനിയും എത്ര ദൂരം)
    പുലർമഞ്ഞു പെയ്തതോ....കുളിർ കാറ്റുണർന്നതോ....
    അതു നീയറിഞ്ഞതോ....പറയാൻ മറന്നതോ....
    ഇതു് നമ്മൾ തേടും മധുമാസമൊന്നിൽ വിരിയുന്ന പൂക്കളോ
    പുലർമഞ്ഞു പെയ്തതോ....കുളിർ കാറ്റുണർന്നതോ....
  4. Parayuvaan Ariyaathe (Black Coffee) പറയുവാനറിയാതെ നിറയും (ബ്ലാക്ക് കോഫി)
    പറയുവാനറിയാതെ നിറയും വേദനയിൽ
    എരിയുകയാണെൻ ചേതനയും....
    പിരിയുവാനാണോ നീ മനസ്സിൻ മാളികയിൽ
    പൊൻമയിൽപ്പീലിയാൽ കൂടൊരുക്കി...
    വിധിയുടെ കാലടികൾ നിഴലായ് അരികിൽ
    സാന്ത്വനമേകാൻ നീയെവിടെ...
    ഇനി ഈ ഹൃദയവിഷാദരാഗം...
    നോവും നെഞ്ചിൻ സ്വരമാകും...
    നിറയും യാമിനിയിൽ....
    പറയുവാനറിയാതെ നിറയും വേദനയിൽ
    എരിയുകയാണെൻ ചേതനയും....
  5. Poonthinkale (Mr Fraud) പൂന്തിങ്കളേ (മിസ്റ്റർ ഫ്രോഡ്)
    പൂന്തിങ്കളേ...മിന്നി നിന്നു നീ...
    എൻ നെഞ്ചിലെ...മേഘപാളിയിൽ...
    പൂന്തിങ്കളേ....പൂന്തിങ്കളേ....
    കണ്ണെറിഞ്ഞു നീ....ഓ...ഓ...
    ആത്മാവിലെ മൗനശാഖിയിൽ...
    ഓ...ഓ...മൗനശാഖിയിൽ...
    ഓ...ഓ...ഓ...ഓ...
    പൂന്തിങ്കളേ...ഓഓ..എൻ കൂടെ വാ...
    തിങ്കളേ......
  6. Pullippulikalu (Pullippulikalum Aattinkuttiyum) പുള്ളിപ്പുലികളു് (പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും)
    പുള്ളിപ്പുലികളു് മൂന്നു്
    ആട്ടിൻ‌കുട്ടിയതൊന്നു്
    കള്ളപ്പുലികളി നൂറു്
    ആടിനു പകരം കീടു്
    കുട്ടിമനസ്സിനു കിട്ടീ
    ബുദ്ധികൊടുക്കും വേരു്
    മുട്ടൻ പുലികളു് ഞെട്ടീ
    മുട്ടു മടക്കീ നേരു്.... 
  7. Pallivaalu (Ladies and Gentleman) പള്ളിവാളു് (ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍)
    പള്ളിവാളു് ഭദ്ര വട്ടകം...
    കയ്യിലേന്തും തമ്പുരാട്ട്യേ...
    ചെമ്പട്ടിന്റേം ചിലമ്പിന്റേം ചേലിൽ
    കളി തുടങ്ങീ.....
    അങ്ങനങ്ങനെ....
    ഇനി ഞാനും വിളിച്ചിടാം..കോലക്കുഴൽ വിളിച്ചിടാം....
    ഉണർന്നീടുക കാനന മലരേ..വേഗം തന്നെ....
    അങ്ങനങ്ങനെ......
    (പള്ളിവാളു് ഭദ്ര വട്ടകം.....)
  8. Paattupaadiyurakkaam (Seetha) പാട്ടുപാടിയുറക്കാം ഞാന്‍ (സീത)
    പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
    കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ
    കരളിന്റെ കാതലേ

    നിന്നാലീ‍ പുല്‍മാടം പൂമേടയായെടാ(2)
    കണ്ണായ് നീയെനിക്കു സാമ്രാജ്യം കൈ വന്നെടാ
    വന്നെടാ...
    (പാട്ടുപാടി..)
  9. Periyaare ( Bhaarya) പെരിയാറേ (ഭാര്യ) 
    പെരിയാറേ പെരിയാറേ
    പര്‍വതനിരയുടെ പനിനീരേ
    കുളിരും കൊണ്ട് കുണുങ്ങി നടക്കും
    മലയാളിപ്പെണ്ണാണ്‌ നീ ഒരു
    മലയാളിപ്പെണ്ണാണ്‌ നീ
    (പെരിയാറേ)

    മയിലാടുംകുന്നില്‍ പിറന്നൂ പിന്നെ
    മയിലാഞ്ചിക്കാട്ടില്‍ വളര്‍ന്നൂ
    നഗരം കാണാത്ത നാണം മാറാത്ത
    നാടന്‍പെണ്ണാണ് നീ ഒരു
    നാടന്‍പെണ്ണാണ് നീ
    (പെരിയാറേ)
  10. Pennaale Pennaale (Chemmeen) പെണ്ണാളേ പെണ്ണാളേ (ചെമ്മീന്‍)
    പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
    കന്നിത്താമരപ്പൂ‍മോളേ (2)
    ആഹാ
    പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

    തന്തന തന്തന തന്താന(2)

    കടല് തന്നൊരു മുത്തല്ലേ കുളിര് കോരണ മുത്തല്ലേ
    ഹോയ് ഹോയ്
    ഏലേലം തോണിയിലേ അരയന് താലോലം കിളി പെണ്ണല്ലേ
    പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

    തന്തന തന്തന തന്താന(2)

    മാനത്ത് പറക്കണ ചെമ്പരുന്തേ
    ഹേയ്(2)
    മീനിന്നു മത്തിയോ ചെമ്മീനോ(2)
    ഹേയ്
    അർത്തുങ്കൽ പള്ളീല് പെരുനാള് വന്നല്ലോ(2)
    ഒരു നല്ല കോരു താ കടലമ്മേ ഹെയ്
    ഒരു നല്ല കോരു താ കടലമ്മേ
  11. Paarijaatham Thirumizhi (Thokkukal Kadha Parayunnu) പാരിജാതം തിരുമിഴിതുറന്നു (തോക്കുകള്‍ കഥ പറയുന്നു)
    പാരിജാതം തിരുമിഴിതുറന്നു
    പവിഴമുന്തിരി പൂത്തുവിടര്‍ന്നു
    നീലോല്പലമിഴി നീലോല്പലമിഴി
    നീമാത്രമെന്തിനുറങ്ങി

    മൂടല്‍ മഞ്ഞു മുലക്കച്ച കെട്ടിയ
    മുത്തണിക്കുന്നിന്‍ താഴ്വരയില്‍
    നിത്യകാമുകീ.....
    നിത്യകാമുകീ നില്‍പ്പൂ ഞാനീ
    നിശാനികുഞ്ജത്തിന്നരികില്‍
    എഴുന്നേല്‍ക്കൂ സഖീ എഴുന്നേല്‍ക്കൂ
    ഏകാന്തജാലകം തുറക്കൂ..
    പാരിജാതം.....
  12. Paadaatha Veenayum ( Rest House) പാടാത്ത വീണയും (റസ്റ്റ്‌ ഹൗസ്‌)
    പാടാത്ത വീണയും പാടും
    പ്രേമത്തിൻ ഗന്ധർവ്വ വിരൽ തൊട്ടാൽ
    പാടാത്ത മാനസവീണയും പാടും (പാടാത്ത)

    സ്വപ്നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർക്കുന്ന
    ശിൽപ്പിയാണീ മോഹ നവയൗവ്വനം (സ്വപ്നങ്ങളാൽ)
    നീലമലർമിഴിത്തൂലിക കൊണ്ടെത്ര
    നിർമ്മല മന്ത്രങ്ങൾ നീയെഴുതീ
    ഓ.....ഓ...
    മറക്കുകില്ല..മറക്കുകില്ല...
    ഈ ഗാനം നമ്മൾ മറക്കുകില്ല (പാടാത്ത)
  13. Poonthenaruvi (Oru Penninte Kadha) പൂന്തേനരുവി (ഒരു പെണ്ണിന്റെ കഥ)
    പൂന്തേനരുവീ
    പൊന്മുടിപ്പുഴയുടെ അനുജത്തീ
    നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
    നമുക്കൊരേ ദാഹം
    പൂന്തേനരുവീ......

    ഒരു താഴ്വരയില്‍ ജനിച്ചു നമ്മള്‍
    ഒരു പൂന്തണലില്‍ വളര്‍ന്നു
    പൂനിലാവലക്കിയ പുളിയിലക്കരയുള്ള
    പുടവയുടുത്തു നടന്നു നമ്മള്‍
    പൂക്കളിറുത്തു നടന്നു..
    ഓര്‍മ്മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലയ്ക്കുമോ?
    ആഹാ..ആഹാ..ആഹാഹാഹാ
    ഓഹോ ഓഹോ ഓ..ഹോഹൊഹോ
    പൂന്തേനരുവീ.....
  14. Pravachakanmare (Anubhavangal Paalichakal) പ്രവാചകന്മാരേ (അനുഭവങ്ങള്‍ പാളിച്ചകള്‍)
    പ്രവാചകന്മാരേ....

    പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
    പ്രപഞ്ച ശില്‍പ്പികളേ പറയൂ പ്രകാശമകലെയാണോ

    ആദിയുഷഃസ്സിന്‍ ചുവന്ന മണ്ണില്‍ നിന്നായുഗ സംഗമങ്ങള്‍
    ഇവിടെയുയര്‍ത്തിയ വിശ്വാസ ഗോപുരങ്ങള്‍ ഇടിഞ്ഞു വീഴുന്നൂ
    കാറ്റില്‍ ഇടിഞ്ഞു വീഴുന്നൂ...
    ഈ വഴിത്താരയില്‍ ആലംബമില്ലാതെ ഈശ്വരന്‍ നില്‍ക്കുന്നൂ...
    ധര്‍മ്മ നീതികള്‍ താടി വളര്‍ത്തി
    തപസ്സിരിക്കുന്നൂ തപസ്സിരിക്കുന്നൂ.... (പ്രവാചകന്മാരേ ....)
  15. Paadaam Paadaam (Aromalunni ) പാടാം പാടാം (ആരോമലുണ്ണി)
    പാടാം പാടാം ആരോമൽചേകവര്‍ പണ്ടങ്കം വെട്ടിയ കഥകള്‍
    വീര കഥകള്‍ ധീര കഥകള്‍ അത്ഭുത കഥകള്‍ പാടാം (പാടാം...)

    പന്ത്രണ്ടങ്കം പദവി തീര്‍ത്തു പതിനെട്ടങ്കം താരി താഴ്ത്തി
    പുത്തൂരം വീട്ടിലെ കണ്ണപ്പചേകോര്‍ പുത്രനു കളരിയിലുറുമി നല്‍കി (പാടാം...)

    തുളുനാട്ടില്‍ പോയി പഠിച്ചിറങ്ങി തുളുക്കുറ്റം തീര്‍ത്തു ചുരിക വാങ്ങി
    പുത്തൂരംവീട്ടിലെ ആരോമല്‍ചേകവര്‍ പുത്തരിയങ്കം കുറിച്ചു വന്നു
    ചമയങ്ങളെല്ലാമണിഞ്ഞു കൊണ്ടേ ചുരിക പരിചയെടുത്തു കൊണ്ടേ
    ആരോമല്‍ ചേകവര്‍ അരുണോദയത്തില്‍ അങ്കത്തിനായി പുറപ്പെട്ടു (പാടാം...)
  16. Pathinaalam Raavudichathu (Maram) പതിനാലാം രാവുദിച്ചത് (മരം)
    പതിനാലാം രാവുദിച്ചത് മാനത്തോ
    കല്ലായിക്കടവത്തോ
    പനിനീരിന്‍ പൂ വിരിഞ്ഞത്
    മുറ്റത്തോ.. കണ്ണാടി കവിളത്തോ (പതിനാലാം )

    തത്തമ്മ ചുണ്ടു ചുവന്നത്
    തളിര്‍ വെറ്റില തിന്നിട്ടോ (2)
    മാരനോരാള്‍ തേനില്‍ മുക്കി
    മണിമുത്തം തന്നിട്ടോ
    തനതിന്ത താനതിന്ത തിന്തിന്നോ .......
    താനിന്നി താനതിന്ത താനിന്നോ ....... (പതിനാലാം )
  17. Poovukalkku Punyakaalam (Chuvanna Sandhyakal) പൂവുകൾക്കു പുണ്യകാലം (ചുവന്ന സന്ധ്യകൾ)
    പൂവുകള്‍ക്ക്‌ പുണ്യകാലം
    മേയ്‌ മാസ രാവുകള്‍ക്ക്‌ വേളിക്കാലം
    നക്ഷത്ര തിരികൊളുത്തും നിലാവിന്റെ കൈകളില്‍
    നിശ്ചയ താമ്പൂല താലം
    പൂവുകള്‍ക്ക്‌ പുണ്യകാലം
    മേയ്‌ മാസ രാവുകള്‍ക്ക്‌ വേളിക്കാലം
  18. Poomaaname (Nirakoottu) പൂമാനമേ (നിറക്കൂട്ട്‌)
    പൂമാനമേ ഒരു രാഗമേഘം താ
    കനവായ്...... കണമായ്......
    ഉയരാന്‍ ഒഴുകാനഴകിയലും
    പൂമാനമേ ഒരു രാഗമേഘം താ

    കരളിലെഴും ഒരു മൗനം
    കസവണിയും ലയമൗനം
    സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍ ഹാ
    കരളിലെഴും ഒരു മൗനം
    കസവണിയും ലയമൗനം
    സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍
    വീണയായ് മണിവീണയായ്
    വീചിയായ് കുളിര്‍‌വാഹിയായ്
    മനമൊരു ശ്രുതിയിഴയായ്
    പൂമാനമേ ഒരു രാഗമേഘം താ
  19. Paadaam namukku paadam (Yuvajanolsavam) പാടാം നമുക്ക്‌ പാടാം (യുവജനോത്സവം )
    പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
    പാടി പതിഞ്ഞ ഗാനം, പ്രാണനുരുകും ഗാനം ഗാനം
    പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം

    ലെറ്റ് അസ് സിങ്ങ് ദ സോങ്ങ് ഓഫ് ലവ്
    ലെറ്റ് അസ് പ്ലേ ദ ട്യൂണ്‍ ഓഫ് ലവ്
    ലെറ്റ് അസ് ഷെയര്‍ ദ പെയിന്‍സ് ഓഫ് ലവ്
    ലെറ്റ് അസ് വെയര്‍ ദ ത്രോണ്‍സ് ഓഫ് ലവ്

    പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം
  20. പൊന്‍ വീണേ (താളവട്ടം) Pon veene (Thaalavattam)
    പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
    ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
    ദൂതും പേറി നീങ്ങും മേഘം
    മണ്ണിന്നേകും ഏതോ കാവ്യം
    ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ

    പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
    ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
  21. Peeliyezhum Veesi Vaa (Poovinu Puthiya Poonthennal) പീലിയേഴും വീശി വാ (പൂവിനു പുതിയ പൂന്തെന്നല്‍)
    പീലിയേഴും വീശി വാ
    സ്വരരാഗമാം മയൂരമേ (പീലി)
    ആയിരം വര വര്‍ണ്ണങ്ങള്‍
    ആടുമീ ഋതു സന്ധ്യയില്‍
    (പീലി)

    മാധവം മദനോത്സവം
    വാഴുമീ വന വീഥിയില്‍ (മാധവം)
    പാടൂ നീ രതി ജതിയുടെ താളങ്ങളില്‍
    തേടൂ നീ ആകാശഗംഗകള്‍ (പാടൂ)
    (പീലി)
  22. Poonkaattinodum (Poonkaattinodum) പൂങ്കാറ്റിനോടും (പൂമുഖപടിയില്‍ നിന്നെയും കാത്ത്‌ )
    പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
    കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ
    നിഴലായ്‌ (F) ആ ആ.
    അലസമലസമായി (F) ആ ആ
    അരികില്‍ ഒഴുകി ഞാന്‍ (F) ആ ആ ആ
    പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
    കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ
  23. Poonkaatte poyi (Shyaama) പൂങ്കാറ്റേ പോയി (ശ്യാമ)
    പൂങ്കാറ്റെ പോയി ചൊല്ലാമോ
    തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
    നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
    നീ നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
    എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..

    പെ: പൂങ്കാറ്റെ പോയി ചൊല്ലാമോ
    തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
    കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
    ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
    എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..
  24. Pularkala Sundara (Oru Meymaasappulariyil) പുലര്‍കാല സുന്ദര (ഒരു മെയ്മാസ പുലരിയില്‍)
    പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
    പൂമ്പാറ്റയായിന്നു മാറി
    വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
    വര്‍ണ്ണച്ചിറകുമായ് പാറി
    പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
    പൂമ്പാറ്റയായിന്നു മാറി
  25. Paadam Pootha Kaalam (Chithram) പാടം പൂത്ത കാലം (ചിത്രം)
    പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
    പൊന്നാറ്റിന്‍ അപ്പുറത്തു നിന്നു പുന്നാരം ചൊല്ലി നീ വന്നു
    പാടം പൂത്ത കാലം പാടാന്‍ വന്നു നീയും

    ഓലത്തുമ്പത്തൊരൂഞ്ഞാലു കെട്ടി നീ ഓണപ്പാട്ടൊന്നു പാടീ
    പാടം കൊയ്യുമ്പോള്‍ പാടാന്‍ പനംതത്തേ നീയും പോരാമോ കൂടെ
    പുഴയോരത്തുപോയ്‌ തണലേറ്റിരുന്നു
    കളിയും ചിരിയും നുകരാം [ആ ......]
    പാടം പൂത്തകാലം പാടാന്‍ വന്നു നീയും
  26. Puzhayorathil (Adharvam) പുഴയോരത്തില്‍ (അഥര്‍വ്വം) 
    പുഴയോരത്തില്‍ പൂത്തോണി എത്തീലാ (2)
    മന്ദാരം പൂക്കും മറുതീരത്താണോ
    പുന്നാകം പൂക്കും പുഴയോരത്താണോ
    ആരാനും കണ്ടോ ദൂരെ എന്‍ പൂത്തോണി
    പുഴയോരത്തില്‍ പൂത്തോണി എത്തീലാ (2)
  27. Poovaay virinju (Adharvam) പൂവായ് വിരി‍ഞ്ഞു (അഥര്‍വ്വം)
    പൂവായ് വിരിഞ്ഞു.. പൂന്തേന്‍ കിനിഞ്ഞു..
    പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു..
    പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു..
    (പൂവായ്..)
    ആ കയ്യിലോ അമ്മാനയാട്ടും..
    ഈ കയ്യിലോ പാല്‍കാവടി..
    കാലം പകര്‍ന്നു തുടി താളം..
    (പൂവായ്..)
  28. Pramadavanam (His Highness Abdulla) പ്രമദവനം (ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ള)
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ശുഭസായാഹ്നം പോലെ
    തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
    എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

    എതേതോ കഥയിൽ
    സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ
    എതേതോ കഥയിൽ
    സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ
    കവിയുടെ ഗാനരസാമൃതലഹരിയിലൊരു
    നവകനകകിരീടമിതണിയുമ്പോൾ.....ഇന്നിതാ......
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
  29. Paathiraamazhayetho (M) (Ulladakkam )പാതിരാമഴയേതോ(M) (ഉള്ളടക്കം)
    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിന്‍‌നിലാവിലലിഞ്ഞു
    നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി
    (പാതിരാമഴ)

    കൂരിരുള്‍‌ച്ചിമിഴില്‍ ഞാനും മൗനവും മാത്രം
    മിന്നിയുലയും വ്യാമോഹജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നോ...
    ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴ)
  30. Pookkaalam vannu (Godfather) പൂക്കാലം വന്നു (ഗോഡ്‌ ഫാദര്‍) 
    പൂക്കാലം വന്നു പൂക്കാലം
    തേനുണ്ടോ തുള്ളി തേനുണ്ടോ ?
    പെ: പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
    ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ

    കുറുനില കൊണ്ടെന്‍ മനസ്സില്‍
    എഴുനില പന്തലൊരുങ്ങി
    പെ: ചിറകടിച്ചതിനകത്തെന്‍
    ചെറുമഞ്ഞക്കിളികുറുങ്ങി
  31. Puthiyakudumbathin (Koodikkaazhcha) പുതിയ കുടുംബത്തിന്‍ (കൂടിക്കാഴ്ച)
    പുതിയ കുടുംബത്തിൻ കതിരുകളുയരുന്നു
    തിരുസഭ വിജയത്തിൻ പൊൻ തൊടുകുറിയണിയുന്നു (2)
    ദാമ്പത്യത്തിൻ വെള്ളിത്തേരിൽ പുത്തൻ മണവാട്ടി
    സ്വപ്നംപോലെ മുന്നേറുമീ മണവാളനൊപ്പം
    ആയിരം കിനാക്കളോടെ ആയിരം പ്രതീക്ഷയോടെ
    ജീവിതം പ്രകാശമാക്കുവിൻ
    (പുതിയ...)
  32. Peraattin akkareyakkare (Venal Kinaavukal) പേരാറ്റിന്‍ അക്കരെയക്കരെ (വേനല്‍ക്കിനാവുകള്‍)
    പേരാറ്റിന്‍ അക്കരെ അക്കരെ അക്കരെ ഏതോ
    പേരറിയാ കരയില്‍ നീന്നൊരു പൂത്തുമ്പി
    നാടായ നാടുകള്‍ ചുറ്റി
    കാണായ കാഴ്ചകള്‍ കാണാന്‍
    കൂടെപ്പോയി ഇക്കരെ ഇന്നൊരു
    പൂവാലന്‍തുമ്പി പൂവാലന്‍തുമ്പി
    (പേരാറ്റിന്‍ അക്കരെ)

Feb 1, 2015

Malayalam Super Hit Songs Starts with 'ച ' (cha)


  1. chakarvarthini (Chemparathi) ചക്രവര്‍ത്തിനീ(ചെമ്പരത്തി)
    ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
    ശില്പഗോപുരം തുറന്നു
    പുഷ്പപാദുകം പുറത്തു വെയ്ക്കു, നീ
    നഗ്നപാദയായ് അകത്തു വരൂ
    (ചക്രവര്‍ത്തിനീ)
  2. chandanathil kadanjeduthoru (Shasthram Jayichu Manushyan Thottu) ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു(ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു)
    ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
    മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്തം
    പ്രിയയോ കാമശിലയോ നീയൊരു പ്രണയഗീതകമോ
    ചന്ദനത്തില്‍........

    ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ്
    ഇതളിട്ടുണരും താളലയങ്ങള്‍ ഈറന്‍ പൂന്തുകിലായ്
    രതിയോ രാഗനദിയോ നീസുഖ രംഗസോപാനമോ?
    ചന്ദനത്തില്‍........
  3. chandrkkalamanathu (Picnic) ചന്ദ്രക്കലമാനത്ത് (പിക് ‌നിക്)
    ചന്ദ്രക്കലമാനത്ത് ചന്ദനനദി താഴത്ത്
    നിന്‍ കൂന്തല്‍ തഴുകിവരും പൂന്തെന്നല്‍ കുസൃതിയോ
    തങ്കനിലാവിന്റെ തോളത്ത്

    ഇന്നെന്റെയിണക്കിളിയക്കരേ
    ഇടനെഞ്ചുപൊട്ടിഞാനിക്കരെ
    അലതല്ലുമാറ്റിലെ അമ്പിളിയെന്നപോല്‍
    ആത്മാവിലാമുഖം തെളിയുന്നൂ
    എവിടെ എവിടെ നീയെവിടെ
    വിളികേള്‍ക്കൂ........
    ചന്ദ്രക്കലമാനത്ത്.........
  4. chettikkulangara bharani nalil (Sindhu) ചെട്ടികുളങ്ങര ഭരണി നാളില്‍ (സിന്ധു)
    ചെട്ടികുളങ്ങര ഭരണി നാളില്‍
    ഉത്സവം കണ്ടു നടക്കുമ്പോള്‍
    ചെട്ടികുളങ്ങര ഭരണി നാളില്‍
    ഉത്സവം കണ്ടു നടക്കുമ്പോള്‍
    കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
    ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
    തേരോട്ടം ...തേരോട്ടം (ചെട്ടികുളങ്ങര)
  5. chemparathi poove chollu (Shyama) ചെമ്പരത്തിപ്പൂവേ ചൊല്ല് (ശ്യാമ)
    ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
    അമ്പലത്തിലിന്നല്ലയോ സ്വര്‍ണരഥഘോഷം

    ദേവനു നല്‍കാന്‍ കയ്യില്‍ നാണത്തിന്‍ നൈവേദ്യമോ
    കോവിലില്‍ പോയി ദൂരെ നാണിച്ചു നിന്നവളേ
    വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന്

    താഴ്വരയാറ്റിന്‍ തീരെ ആടുവാന്‍ വന്ന കാറ്റേ
    കാലിലെ പാദസരം കാണാതെ വീണതെങ്ങ് ?
    താഴമ്പൂക്കാട്ടിലെ ചന്ദനക്കട്ടിലിലോ

    ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
    അമ്പലത്തില്‍ ഇന്നല്ലയോ സ്വര്‍ണരഥഘോഷം
  6. chandanam manakkunna (Achuvettante Veedu) ചന്ദനം മണക്കുന്ന(അച്ചുവേട്ടന്റെ വീട്)
    ചന്ദനം മണക്കുന്ന പൂന്തോട്ടം....
    ചന്ദ്രികമെഴുകിയ മണിമുറ്റം....
    ഉമ്മറത്തമ്പിളി നിലവിളക്ക്....
    ഉച്ചത്തില്‍ സന്ധ്യക്കു നാമജപം
    ഹരിനാമജപം

    ചന്ദനം മണക്കുന്ന പൂന്തോട്ടം
    ചന്ദ്രികമെഴുകിയ മണിമുറ്റം
    ഉമ്മറത്തമ്പിളി നിലവിളക്ക്
    ഉച്ചത്തില്‍ സന്ധ്യക്കു നാമജപം
    ഹരിനാമജപം
  7. chandanamani vaathil (Marikkunnilla Njan) ചന്ദനമണിവാതില്‍(മരിക്കുന്നില്ല ഞാന്‍)
    ചന്ദനമണിവാതില്‍ പാതി ചാരി
    ഹിന്ദോളം കണ്ണില്‍ തിരയിളക്കി
    ശൃംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
    എന്തായിരുന്നു മനസ്സില്‍ ?
    (ചന്ദനമണി വാതില്‍..)
  8. chandanalepa sugandham (Oru Vadakkan Veeragadha) ചന്ദനലേപ സുഗന്ധം (ഒരു വടക്കന്‍ വീരഗാഥ)
    ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ (2)
    മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തതു യൌവ്വനമോ ഋതു ദേവതയോ
    യൌവ്വനമോ ഋതു ദേവതയോ
    ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ

    ചെങ്കദളി മലര്‍ ചുണ്ടിലിന്നാര്‍ക്കു നീ കുങ്കുമ രാഗം കരുതി വച്ചു
    തൊഴുതു മടങ്ങുമ്പോള്‍ കൂവളപ്പൂമിഴി മറ്റേതു ദേവനെ തേടി വന്നു
    മാറണിക്കച്ച കവര്‍ന്നോ കാറ്റു നിന്‍ അംഗപരാഗം നുകര്‍ന്നോ
    (അ അ ആ......)
    ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ
  9. chanchakkam thenniyum (Johny Walker) ചാഞ്ചക്കം തെന്നിയും (ജോണി വാക്കര്‍)
    ചാഞ്ചക്കം തെന്നിയും താളത്തില്‍ ചിന്നിയും
    ആകാശത്താലവട്ടപ്പീലികെട്ടും ചില്ലുമേഘമേ

    വെണ്‍പ്രാവുകള്‍ ചേക്കേറുമീ ചുരങ്ങളില്‍ മരങ്ങളില്‍ കാറ്റോതിയോ
    പൂം തുമ്പികള്‍ വിണ്‍കുമ്പിളില്‍ പമ്മിയും പതുങ്ങിയും തേന്‍ തേടിയോ
    നക്ഷത്രങ്ങള്‍ തേടി നവരത്നങ്ങള്‍ തേടി
    സ്വപ്നത്തേരില്‍ നിന്നെ കാണാനെത്തുമ്പോള്‍
    (ചാഞ്ചക്കം)
  10. chambakkulam thachanunnam (Chambakkulam Thachan) ചമ്പക്കുളംതച്ചനുന്നം(ചമ്പക്കുളം തച്ചൻ)
    ചമ്പക്കുളംതച്ചനുന്നം പിടിപ്പിച്ച പൊന്നാഞ്ഞിലിത്തോണിയോ
    ആറന്മുളത്തേവരാറട്ടിനെത്തുന്ന പള്ളിപ്പെരും തോണിയോ
    ഉലകിന്റെപുകഴായ തോണി തച്ചനുയിരൂതി ഓട്ടുന്ന തോണി
    ഒരുതച്ചുപണിയാം ഒരുമിച്ചുതുഴയാം
    ഹൈലേസ ഹൈലേസ ഹൈ

    ആടിവാ ആടിവാളന്‍ കുറത്തീ
    തെയ്യത്തെയ്യാരത്തെയ്യാ
    അമ്പലം കൂത്താടിവാ കുറത്തീ
    തെയ്യത്തെയ്യാരത്തെയ്യാ
  11. chandrakantham kondu (Padheyam) ചന്ദ്രകാന്തം കൊണ്ട് (പാഥേയം)
    ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍
    ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍
    ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
    ആകാശഗംഗയും ആമ്പല്‍ക്കുളം

    ആതിരാപ്പെണ്ണിന്റെ വെണ്ണിലാപ്പാല്‍ക്കുടം
    നീയൊന്നുതൊട്ടപ്പോള്‍ പെയ്തുപോയി
    മഴവില്‍ തംബുരു മീട്ടുമ്പോള്‍ എന്‍
    സ്നേഹസ്വരങ്ങള്‍ പൂമഴയായ്
    പാദസരം തീര്‍ക്കും പൂഞ്ചോല
    നിന്മണിക്കുമ്പിളില്‍ മുത്തുകളായ്
    ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
    ആകാശഗംഗയും ആമ്പല്‍ക്കുളം
    ചന്ദ്രകാന്തം......
  12. chinkarakinnaram (Minnaram) ചിങ്കാരകിന്നാരം (മിന്നാരം)
    ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന
    മണിക്കുരുന്നേ വാ പുന്നാരം പുന്നാരം
    കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ
    അമ്മാനം അമ്മാനം
    കുഞ്ഞിക്കുളിരമ്പിളിയേ ചെല്ലച്ചെറുകുമ്പിളിലെ
    മമ്മമാമുണ്ടു മിന്നാരം കണ്ടു മിന്നാമിന്നിയായ് വാ
    വാവാവോ വാവാവോ (ചിങ്കാര...)
  13. chandanakkatte kulirkonduvaa (Bhishmacharya) ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ (ഭീഷ്മാചാര്യ)
    ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ
    ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ
    മുറിവേറ്റ പൈങ്കിളിക്കൊരു
    സ്വരരാഗകല്‍പ്പകത്തിന്‍
    തളിര്‍കൊണ്ടുവാ.....
    ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ

    ഓര്‍ത്തിരുന്നു നിന്നേ കാത്തിരുന്നൂ ഞങ്ങള്‍
    സ്നേഹമേ നീ മാത്രം വന്നതില്ലാ(2)
    കണ്ണീരിന്‍ മണികള്‍ പോലും നറുമുത്തായ് മാറ്റും ഗാനം
    നീ പാടാമോ?
    ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ.....
  14. chandanacholayil mungi (Sallapam) ചന്ദനച്ചോലയില്‍ മുങ്ങി (സല്ലാപം)
    ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍
    ഇളമാന്‍ കിടാവേ ഉറക്കമായോ
    വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍
    ശാലീന പൌര്‍ണ്ണമീ ഉറങ്ങിയോ
    (ചന്ദനച്ചോലയില്‍ മുങ്ങി)

    പൂന്തെന്നലേ നിന്നിലെ ശ്രീസുഗന്ധം
    എന്നൊമലാളിനിന്നു നീ നല്‍കിയോ
    ഏകാകിനീ അവള്‍ വാതില്‍ തുറന്നുവോ
    എന്തെങ്കിലും പറഞ്ഞുവോ
    എന്നാത്മനൊമ്പരങ്ങള്‍ നീ ചൊല്ലിയൊ...
    (ചന്ദനച്ചോലയില്‍ മുങ്ങി)
  15. choolamadichu (Summer In Bethlehem) ചൂളമടിച്ച് (സമ്മർ ഇൻ ബെത്‌ലെഹേം)
    ചൂളമടിച്ച് കറങ്ങി നടക്കും
    ചോലക്കുയിലിനു കല്യാണം ഓ..ഓ
    ആലിൻ കൊമ്പത്തന്തിയുറങ്ങണൊരോലേ-
    ഞ്ഞാലിയ്ക്കു പൂത്താലി ഓ...ഓ..
    ആറ്റിലൊളിച്ചു കളിക്കണ മീനേ
    കാട്ടിൽ കുറുകുഴലൂതണ കാറ്റേ
    കാൽത്തള കെട്ടി കൈവള ചാർത്തി
    കല്യാണത്തിനു കൂടേണ്ടേ ഓ...ഓ..
    (ചൂളമടിച്ചു...)
  16. chellakkatte (Kochu Kochu Santhoshangal) ചെല്ലക്കാറ്റെ (കൊച്ചു കൊച്ചു സന്തോഷങ്ങള്‍)
    ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കര വാക്കില്‍ എന്തൊണ്ട്
    മായക്കാറ്റെ നില്ല്, നില്ല്, ചിത്തിര കൈയില്‍ എന്തൊണ്ട്
    അത്തി മരത്തിലെ കൊച്ചു കിളി കൂട്ടില്‍
    പുള്ളിക്കുയില്‍ കുഞ്ഞു കൊഞ്ചും കുറുമൊഴിയോ
    പെറ്റു പെരുകണ പൊന്‍മയില്‍ പീലിയോ
    ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കര വാക്കില്‍ എന്തൊണ്ട്
    മായക്കാറ്റെ നില്ല്, നില്ല്, ചിത്തിര കൈയില്‍ എന്തൊണ്ട്
  17. Chingamaasam vannu chernnaal (Meesa Maadhavan) ചിങ്ങമാസം വന്നു ചേർന്നാൽ (മീശ മാധവന്‍)
    ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും

    (F) നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും

    (M) മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടു പോകും
    (F) ആഹാ മിന്നൽ മിഴിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും
    [(chorus) അ യ യാ യേയ്....]
    (M) ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
    (F) നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
  18. Chellathathe(F) (Manassinakkare) ചെല്ലത്തത്തേ (മനസ്സിനക്കരെ)
    ചെല്ലത്തത്തേ പാറാന്‍ വാ...
    ചില്ലത്തുമ്പില്‍ ചേക്കേറാം
    ചേക്കേറാം...ചേക്കേറാം...
    ഹേയ് അക്കം പക്കം ആകാശം
    അമ്മയ്ക്കെന്തേ സമ്മാനം...
    സമ്മാനം...സമ്മാനം...
    മുങ്ങിപ്പൊങ്ങാം...മുങ്ങിപ്പൊങ്ങാം...
    മുകിലില്‍ ചെല്ലാം...ഈ മുകിലില്‍ ചെല്ലാം
    മുങ്ങിപ്പൊങ്ങാം മുകിലില്‍ ചെല്ലാം...
    മഴവില്ലിന്‍ ഊഞ്ഞാലേലാടാം....
    ചെല്ലത്തത്തേ പാറാന്‍ വാ...
    ചില്ലത്തുമ്പില്‍ ചേക്കേറാം
    ചേക്കേറാം...ചേക്കേറാം...
  19. Chilambolikkaatte (CID Moosa) ചിലമ്പൊലിക്കാറ്റേ (സിഐഡി മൂസ)
    ചിലമ്പൊലിക്കാറ്റേ ഒന്നു ചുറ്റിയടിച്ചാട്ടേ
    മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
    മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ
    കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
    മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ
    (ചിലമ്പൊലി..)
  20. Chaanthu kudanjoru (Chaanthu Pottu) ചാന്തു കുടഞ്ഞൊരു (ചാന്തുപൊട്ട്)
    ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്..
    പൊട്ടു തൊടുന്നൊരു നാണം തീരത്ത്..
    നിന്‍ ചുടുനിശ്വാസത്തിന്‍ കാറ്റത്ത്‌
    എന്നിലെയെന്നെയറിഞ്ഞരികത്ത്‌
    ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്....
    പൊട്ടു തൊടുന്നൊരു നാണം തീരത്ത്...
  21. Chaanchaadiyaadi (Makalkku) ചാഞ്ചാടിയാടി (മകള്‍ക്ക്‌)
    ചാഞ്ചാടിയാടി ഉറങ്ങു നീ
    ചരിഞ്ഞാടിയാടി ഉറങ്ങു നീ
    ആകാശത്തൂഞ്ഞാല്‍ ആടു നീ
    കാണാക്കിനാക്കണ്ടുറങ്ങു നീ
    (ചാഞ്ചാടിയാടി)

Malayalam Super Hit Songs Starts with 'ഹ' (ha)

  1. hrudayasarassile (Padunna Puzha) ഹൃദയസരസ്സിലെ (പാടുന്ന പുഴ )
    ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
    ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
    ഇനിയും നിൻ കഥ പറയൂ (ഹൃദയസരസ്സിലെ ....)
    അർദ്ധനിമീലിത മിഴികളിലൂറും
    അശ്രുബിന്ദുവെൻ സ്വപ്ന ബിന്ദുവോ? (ഹൃദയസരസ്സിലെ ....)
  2. hosaanaa (Jesus) ഹോശാനാ (ജീസസ് ) 
    ഹോശാനാ ...... ഹോശാനാ......
    കർത്താവിന്നോശാനാ .....
    ഹോശാനാ ഹോശാനാ ഹോശാനാ

    ഹോശാനാ കർത്താവിന്നോശാനാ
    മിശിഹാ കർത്താവിന്നോശാനാ
    ഹോശാനാ ഹോശാനാ ഹോശാനാ
  3. he vennilaa (Pattam Pole) ഹേ വെണ്ണിലാ (പട്ടം പോലെ) 
    ഹേ വെണ്ണിലാ ... പൂം പീലി നീട്ടി
    എൻ നെഞ്ചിനെ ... നീ തൊട്ട നേരം
    പറന്നേറി ഞാനേതോ ചിരിതുമ്പിയായ്
    (ഹേ വെണ്ണിലാ ...)
  4. husbands in goa (Husbands In Goa) ഹസ്ബൻഡ്സ്  ഇൻ ഗോവ (ഹസ്ബൻഡ്സ് ഇൻ ഗോവ ) 
    ഹസ്ബൻഡ്സ് ഇൻ ഗോവ ഗോവ
    ഓ ... ഹസ്ബൻഡ്സ് ഇൻ ഗോവ ഗോവ

    ഈ വയസ്സന്നു വല്ലാത്ത പോല്ലാപ്പിൽ നിന്നൊന്ന്
    കഷ്ടിച്ചോരാഴ്ച റെസ്റ്റ് ....
    ഹസ്ബൻഡ്സ് ഇൻ ഗോവ ഗോവ .....
    ഓ ... ഹസ്ബൻഡ്സ് ഇൻ ഗോവ ഗോവ.....
  5.  Himaval Swami (Makante Achan ) ഹിമവൽ സ്വാമി (മകന്റെ അച്ഛൻ) 
    ഹിമവൽ സ്വാമി ശരണം ഹേമാങ്കസുന്ദര ശരണം (2 )
    ഹരിപാദമേ സ്വാമി ഹര രൂപമേ
    ഹരിഹര ദൈവമേ മമശരണം
    (ഹിമവൽ ....)
  6. harivarasanam (Thathwamasi) ഹരിവരാസനം (തത്ത്വമസി) 
    ഹരിവരാസനം വിശ്വമോഹനം
    ഹരിദധീശ്വരം ആരാദ്ധ്യപാദുകം
    അരി വിമർദ്ദനം നിത്യനർത്തനം
    ഹരഹരാദ്മജം ദേവമാശ്രയേ
  7. happy husbands (Happy Husbands) ഹാപ്പി ഹസ്ബൻഡ്സ് (ഹാപ്പി ഹസ്ബൻഡ്സ്)
    ഹാപ്പി ഹസ്ബൻഡ്സ് ഓ ബ്രിംഗ് ബാങ്ക് ബോലെയു
     അലേ അലേ അലേ അലേ ...(2 )

    ഒരു മഞ്ഞക്കിളിക്കൂട് ഒരു കുഞ്ഞിക്കിളിക്കൂട്
    നിറവാലത്തെ  കൊമ്പത്തെ കിളിക്കൂട്‌
    ഒരു വെള്ളിത്തിങ്കൾ കൂട് ഒരു തങ്കത്തൂവൽ കൂട്
    മഴയിറ്റിറ്റും കാറ്റത്തെ കിളിക്കൂട്‌
    അലേ അലേ അലേ അലേ ...(2 )
    ഹാപ്പി ഹസ്ബൻഡ്സ്
  8. hello (Hello) ഹലോ ഹലോ
    ഹലോ ഹലോ ഹലോ ഹലോ
    അവൾ വിളിച്ചു
    ഹലോ ഹലോ അവൻ വിളിച്ചു
    എന്റെ ഹൃദായാഭിലാഷം ഇതൾ വിരിച്ചു (2)
    ഹലോ ഹലോ..

    ഇളം മഞ്ഞിൽ നറുതുള്ളി ഇതളതിൽ പതിച്ചു (2)
    ഒരു സൂര്യനതിനുള്ളിൽ തിരി തെളിച്ചു
    മലരിന്റെ തപസ്സും മഞ്ഞിന്റെ മനസ്സും (2)
    പനിനീരിൻ പുതുഗന്ധം പങ്കു വെച്ചു
  9. he krishna (Nivedyam) ഹേ കൃഷ്ണാ (നിവേദ്യം)
    ഹേ കൃഷ്ണാ ഗോപീകൃഷ്ണാ
    യദുമുരളീഗായകാ
    ഹേ കൃഷ്ണാ മഥുരാനാഥാ
    വ്രജയുവതീവല്ലഭാ
    ഞാനീ നടയില്‍ ഉരുകുമ്പോഴും
    ചിരിതൂകി നില്പതെന്തു നീ കണ്ണാ

    (ഹേ കൃഷ്ണാ)
  10. hrudayageethamayi (Ammakkilikkoodu) ഹൃദയഗീതമായ് (അമ്മക്കിളികൂട്‌)
    ഹൃദയഗീതമായ് കേള്‍പ്പു ഞങ്ങളാ സ്നേഹഗാനധാര
    വിശ്വമാകവേ പുല്‍കിനില്‍ക്കുമാ ജീവരാഗധാര
    അഴലാഴിപോലെ തൊഴുകൈകളോടെ
    ആ പ്രേമമന്ത്രമുരുവിട്ടു ഞങ്ങള്‍ പാടുന്നു
    (ഹൃദയഗീതമായ്)
  11. ho saina ho saina (Chathikaththa Chandu) ഹോ സൈനാ ഹോ സൈനാ (ചതിക്കാത്ത ചന്തു)
    ഹോ സൈനാ ഹോ സൈനാ സൈനാ

    ഞാനും വരട്ടേ ഞാനും വരട്ടേ ആടു മേയ്ക്കാൻ കാടിനുള്ളിൽ
    ഹോ സൈനാ ഹോ സൈനാ
    പോരൂ പുന്നാരേ പോരൂ പുന്നാരെ മാമ്പൂ പൂക്കും മാസമല്ലേ
    ഹോ സൈനാ ഹോ സൈനാ
    ഓടക്കുഴലൂതി കൊണ്ടടുത്തിരിക്കാം
    ഒരു മരച്ഛായയിൽ കിടന്നുറങ്ങാം
    കണ്ണാരം പൊത്താം കിന്നാരം ചൊല്ലാം
    കുഞ്ഞാടിൻ കൂട്ടത്തിൽ കൂത്താടാം
    (ഞാനും വരട്ടേ..)
  12. hey heavenly star (Note Book) ഹേയ് ഹെവൻലി സ്റ്റാർ (നോട്ട്‌ ബുക്ക്)
    ഹേയ് ഹെവൻലി സ്റ്റാർ
    ലവ് യൂ മോർ ആൻഡ് മോർ
    യൂ ആർ ദ് വൺ അക്വേറിയസ്
    ഹൂ മേയ്ക്ക് മൈ ഡ്രീം കം ട്രൂ.....

    ധും തനക്കും മനം തുടിക്കും ഉള്ളിലെന്തോ തുളുമ്പിടും..
    പിന്നെയെല്ലാം മറന്നിരിക്കും കള്ളനെങ്ങോ മറഞ്ഞിടും
    ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ്
    പതിവായാരോ മൂളുന്നില്ലേ ചെവിയിലായ്
    മതിയില്ലെന്നായ് ചൊല്ലുന്നില്ലേ മനസ്സിലായ്
    തളിരുകള്‍ തരളമായ് പ്രണയമോ..കളഭമായ്..
    ഒളിക്കുന്നുവെന്നാല്‍ പോലും ഉദിക്കുന്നു വീണ്ടും വീണ്ടും
    കടക്കണ്ണിലാരോ സൂര്യനായ്
    സുന്ദരന്റെ വരവോര്‍ത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
    കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ (2)
  13. himasyla (Mazha) ഹിമശൈല (മഴ)
    ഹിമശൈലസൗന്ദര്യമായ് ഒഴുകുന്ന ശിവഗംഗയായ്
    ഉണരുന്നു നീലാംബരി - ഏകാന്തരാഗാംബരി
    ശതകോടി ജന്മങ്ങള്‍ തേടുന്ന സാന്ത്വനം
    പടരുന്ന ഹൃദയാഞ്ജലി....

    (ഹിമശൈല)
  14. himagiri nirakal (Thandavam) ഹിമഗിരി നിരകള്‍(താണ്ഡവം)
    ഹിമഗിരി നിരകള്‍ പൊന്‍തുടികളിലിളകി
    ശിവകരസന്ധ്യാരംഗമൊരുങ്ങി

    ഹിമഗിരി നിരകള്‍ പൊന്‍തുടികളിലിളകി
    ശിവകരസന്ധ്യാരംഗമൊരുങ്ങി
    നാഠഭൈരവി രാഗധാരയില്‍
    മന്ത്രധ്വനിതരംഗ താണ്ഡവനടനയാമമായു്
    (നാഠഭൈരവി)
    ഹിമഗിരി നിരകള്‍ അ... ന...
  15. hrudayasakhee Snehamayi (Vellithira) ഹൃദയസഖീ സ്നേഹമയീ (വെള്ളിത്തിര)
    ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ
    എന്തിനു നിന്‍ നൊമ്പരം ഇനിയും എന്തിനു നിന്‍ നോവുകള്‍ ഇനിയും
    എന്നും നിന്‍ തുണയായി നിഴലായി നിന്‍ അരികില്‍ ഞാന്‍ ഉണ്ടെല്ലോ
    (ഹൃദയസഖീ സ്നേഹമയീ..)
    ഹൃദയസഖീ ആ ആ ആ.....

    നീ ഉറങ്ങുമോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലെല്ലോ
    നീ ഉണര്‍ന്നു നോക്കുമ്പോലും നിന്‍റെ കൂടെ ഉണ്ടെല്ലോ
    കസ്തുരി മാനെ തെടുന്നതാരെ നീ
    നിന്നിലെ ഗന്ധം തെടുന്നതെങ്ങു നീ
    ഓമലെ കണ്‍ തുറക്കു എന്‍ ഓമലെ കണ്‍ തുറക്കു..
    (ഹൃദയസഖീ സ്നേഹമയീ..)
  16. hrudayathil (Saphalyam) ഹൃദയത്തില്‍ (സാഫല്യം)
    ഹൃദയത്തില്‍ തേന്‍‌മഴ പെയ്യും
    ഇടയപ്പെണ്‍‌കൊടിയേ...
    താഴ്‌വരയില്‍ ചെമ്പനീര്‍‌പ്പൂ-
    ത്താലവുമായ് വരുമഴകേ...
    (ഹൃദയത്തില്‍...)

    ഒലീവുചില്ലകളൊരുപിടി മരതക-
    മണികള്‍ കൊരുക്കുകയായി
    ഇണയായ് നീര്‍ക്കിളി നീന്തും
    പൊയ്കയുമിക്കിളി കൊള്ളുകയായി
    തളിര്‍ത്ത മുന്തിരിവള്ളിക്കുടിലില്‍
    തത്തകള്‍ കൊഞ്ചുകയായി
    ഒരു ഗാനത്തിന്‍ ചിറകില്‍ വരൂ നീ
    യറൂശലേം കന്യേ...
    (ഹൃദയത്തില്‍...)
  17. harimuraleeravam (Araam Thamburan) ഹരിമുരളീരവം (ആറാം തമ്പുരാന്‍)
    ഹരിമുരളീരവം ♪ ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം (൨)
    ഹരിമുരളീരവം ............. (൪)
    ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

    മധുമൊഴി രാധേ നിന്നേ തേടി .................................................
    ആ.............................................................................
    മധുമൊഴി രാധേ നിന്നേ തേടി അലയുകയാണൊരു മാധവ ജന്മം
    അറിയുകയായി അവന്‍ ഈ ഹൃദയം
    അരുണ സിന്ദൂരമായ് കുതിരും മൗനം
    നിന്‍ സ്വരമണ്ഢപ നടയില്‍ ഉണര്‍ന്നൊരു
    പൊന്‍ തിരിയായ് അവന്‍ എരിയുകയല്ലോ
    നിന്‍ പ്രിയ നര്‍ത്തന വനിയില്‍ ഉണര്‍ന്നൊരു
    മണ്‍തരി ആയ് സ്വയം ഉരുകുകയല്ലോ
    സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
    മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
    മഗരിസനിസരിഗസ (൨) മഗരിസനിസരിഗ
  18. hey nilakkili (Ennodishtam Koodamo) ഹേയ് നിലാക്കിളീ(എന്നോടിഷ്ടം കൂടാമോ)
    ഹേയ് നിലാക്കിളീ...നേരമായ്
    എന്‍ മനോരഥം സാന്ദ്രമായ്
    സ്നേഹദൂതിയായ് യാമിനി...
    ഉണരുകയായ്‌ കിന്നരന്‍ .....
    ഹേയ് നിലാക്കിളീ...നേരമായ്
    എന്‍ മനോരഥം സാന്ദ്രമായ്....

    അലകള്‍ തൊഴുതുയരും
    മദനലയനദിയില്‍
    നീരാടാന്‍ അഴകിന്‍ പിയോണികള്‍ ...
    വിടരുന്ന വേളയില്‍
    അഴകിന്‍ പിയോണികള്‍.....വിടരുന്ന വേളയില്‍
    ഇന്നു വരുകയായ് കിന്നരന്‍ .....
    ഹേയ് നിലാക്കിളീ...നേരമായ്..........
  19. hrudayavaniyile (Kottayam Kunjachan) ഹൃദയവനിയിലെ(കോട്ടയം കുഞ്ഞച്ചന്‍)
    ഹൃദയവനിയിലെ ഗായികയോ
    യവനകഥയിലെ നായികയോ
    ഹൃദയവനിയിലെ ഗായികയോ
    യവനകഥയിലെ നായികയോ

    അഴകിന്റെ ആത്മാവില്‍ അനുദിനം വളരുന്ന
    ഗരിസനിപനി സനിപമഗമ പമഗരി സഗമപഗമ
    പനി മപനിസ പനിസരിസാ....ആ....
    അഴകിന്റെആത്മാവില്‍ അനുദിനം വളരുന്ന അരുമക്കിനാവിന്‍ സോദരിയൊ
    നീ അരുമക്കിനാവിന്‍ സോദരിയോ
  20. hrudayam kondezhuthunna (Aksharathettu) ഹൃദയംകൊണ്ടെഴുതുന്ന(അക്ഷരത്തെറ്റ്)
    ഹൃദയംകൊണ്ടെഴുതുന്ന കവിത
    പ്രണയാമൃതം അതിന്‍ ഭാഷ (2)

    അര്‍ത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
    അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
    അത് മഹാകാവ്യം
    ദാമ്പത്യം ഒരു മഹാകാവ്യം (ഹൃദയം)
  21. haraharahara shankara (Rasikan) ഹരഹരഹര ശങ്കരാ (രസികന്‍)
    ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
    ദുരിതശമനദായകാ ഓ ദയാമയാ...
    നിന്‍ തുടിയുടെ ധിംധിമി ധിമി ധിമിധിമിക്കുമ്പം
    വന്‍പെഴും നിന്‍റെ അമ്പലങ്ങളില്‍ കുമ്പിടും കുടുംബം
    പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
    എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
    (ഹരഹരഹര)