Jan 1, 2016

Anthakshari songs starts with 'ആ' (aa)

  1. Aaluva Puzhayude (Premam) ആലുവാ പുഴയുടെ (പ്രേമം) 
    ആലുവാപുഴയുടെ തീരത്തു് ആരോരുമില്ലാനേരത്തു്
    തന്നനം തെന്നിത്തെന്നി തേടിവന്നൊരു മാർകഴിക്കാറ്റു്
    പൂമരക്കൊമ്പിൽ ചാരത്തു് പൂമണം വീശും നേരത്തു്
    തന്നനം തെന്നിത്തെന്നി തേടിവന്നൊരു പൈങ്കിളിക്കാറ്റു്....

    പറയാതെ പള്ളിയിൽവെച്ചെൻ കരളിൽ കേറിയൊളിച്ചവളേ...
    പതിവായി പലപലവട്ടം മനസ്സിൽ ചൂളമടിച്ചവളേ...(2)
    ആദ്യമായ് ഉള്ളിന്നുള്ളിൽ പൂത്ത പൂവല്ലേ...
    സമ്മതം തന്നാൽ നിന്നെ താലികെട്ടി കൊണ്ടുപോവില്ലേ...
    (ആലുവാപുഴയുടെ...)
  2. Aaranne Aaranne (Urumi) ആരാന്നേ ആരാന്നേ (ഉറുമി )
    ആർപ്പോയ്...ഇർ‌റോഇർ‌റോ ഇർ‌റോ..

    ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ
    തീയാടാൻ തിറയാടാൻ മാണിക്കക്കാവിലുറഞ്ഞാടാൻ
    ഓനാന്ന് ഓനാന്ന് എത്തു പിടിക്കണതോനാന്ന്
    നേരാന്നേ നേരാന്നേ ഊട്ടിനു വന്നതവനാന്നേ
    മണ്ണാന്ന് മണ്ണാന്ന് പൊന്നു വിളയണ മണ്ണാന്ന്
    പോയോരും വന്നോരും ചോര പൊടിച്ചൊരു മണ്ണാന്ന്
    കതിരെല്ലാം കെട്ടണ്‌ കെട്ടണ്‌
    പതിരെല്ലാം പാറ്റണ്‌ പാറ്റണ്‌
    നിറപറയറ വിറയട്ടെ തന്തിര തന്താനോ (2)
    (ആരാന്നെ ആരാന്നെ .....)
  3. Aalippazham Perukkaan (My Dear Kuttichaathan (Digital Version))
    ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ (2)
    പൂങ്കുരുവീ പൂവാങ്കുരുവീ
    പൊന്നോലഞ്ഞാലിക്കുരുവീ
    ഈ വഴി വാ
    (ആലിപ്പഴം...)
  4. Aadamalle (Kaanaakkanmani)ആദമല്ലേ (കാണാകണ്മണി )
    ആദമല്ലേ ഈ മണ്ണിലാദ്യം
    ദൈവാംശമോടെ ഉണ്ടായവന്‍ അല്ലേ?
    അങ്ങനാണേല്‍ ഈ നമ്മളല്ലേ
    ഭൂലോകനാട്ടിന്‍ മുന്‍ഗാമികള്‍?
    നിന്‍ പൊയ്‌വാക്കു ചൊരുക്ക്
    പോയ് വേദങ്ങള്‍ പഠിക്ക്
    നേരല്ലേ നേരല്ലേ ശരവണനാഥാ
    വേലയ്യാ വീരയ്യാ എല്ലാംനീയോ ചോദിക്ക്
  5. Aadiyushassandhya (Keralavarma Pazhassi Raaja)ആദിയുഷസ്സന്ധ്യ (കേരളവർമ്മ പഴശ്ശിരാജ )
    ആദിയുഷഃസന്ധ്യ പൂത്തതിവിടെ……
    ആദിസർഗ്ഗതാളമാർന്നതിവിടെ
    ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ
    ആദിസർഗ്ഗതാളമാർന്നതിവിടെ
    ബോധനിലാപ്പാൽ കറന്നും
    മാമുനിമാർ തപം ചെയ്തും
    നാകഗംഗയൊഴുകി വന്നതിവിടെ
    (ആദിയുഷഃ...)
  6. Aarumukhan Munnil Chennu (Mulla)ആറുമുഖന്‍ മുന്നില്‍ ചെന്ന്‌ (മുല്ല )
    ആറുമുഖന്‍ മുന്നില്‍ ചെന്നു
    കാവടിയൊന്നാടു മുരുകന്റെ പുകള്‍ പാട്‌
    ഉള്ളിലാളും ദുഖങ്ങള്‍ മൂട്‌
    വള്ളിനാഥന്‍ തരും കാരുണ്യത്തിന്‍
    പഞ്ചാമൃതം തേട്‌

    തന്നന്നന്നാധിന തന്നനെ.......(4)
    തന്നന്നന്നാധിന തന്നനെ.......(4)
  7. Aaattinkarayorathe (Rasathanthram)ആറ്റിൻകരയോരത്തെ (രസതന്ത്രം)
    ആറ്റിന്‍ കരയോരത്തെ ചാറ്റല്‍മഴ ചോദിച്ചു
    കാറ്റേ കാറ്റേ വരുമോ?

    ഹൊ ഹോ (ആറ്റിന്‍ കര..)
    മാരിവില്ലു മേഞ്ഞൊരു മണ്‍കുടിലിന്‍ ജാലകം
    മെല്ലെ മെല്ലെ തുറന്നൊ?
    കാണാതെ കാണാനെന്തു മോഹം
    കാണുമ്പോളുള്ളിന്നുള്ളില്‍ നാണം
    മിണ്ടാത്ത ചുണ്ടില്‍ നിന്റെ പാട്ടിന്നീണം(ആറ്റിന്‍ കര..)
  8. Aaraarum Kaanaathe [D] (Chandrolsavam)ആരാരും കാണാതെ (ചന്ദ്രോത്സവം)
    ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ? (2)
    പൂഞ്ചില്ലത്തുമ്പിന്മേല്‍ ചാഞ്ചാടും തൂമൊട്ടെന്‍ നെഞ്ചോടു ചേര്‍ന്നിടുമോ?(ആരാരും കാണാതെ..)
  9. Aalilathaaliyumaay (Mizhirandilum)ആലിലത്താലിയുമായ്‌ (മിഴിരണ്ടിലും)
    ആലിലത്താലിയുമായ്‌ വരു നീ
    തിങ്കളേ ഇതിലെ ഇതിലെ
    ആവണിപ്പൊയ്കയില്‍ നാണമോലും
    ആമ്പലോ വധുവായ്‌ അരികെ
    മാനത്തായ്‌ മുകില്‍ അകലെ മറയുമൊരു
    യാമത്തില്‍ അനുരാഗമലിയുമൊരു [മാനത്തായ്‌]
    മാംഗല്യം രാവിൽ‍.[ആലിലത്താലിയുമായ്‌]
  10. Aaru Paranju (Pulivaal Kalyaanam)ആരു പറഞ്ഞു (പുലിവാല്‍ കല്യാണം )
    Aaru paranju aaru paranju
    Njaan kandathu raakkanavananenaaru paranju
    Ezhu niram kondezhuthiyathellam
    Mazhavillu virinjathu polennaaru paranju
    Kali chollum kuyilaano
    Kuzhaloothum kattaano
    Araanee kallam cholliyathaaraanaavo
  11. Aaroraal (Pattaalam)ആരൊരാള്‍ (പട്ടാളം )
    ആരൊരാള്‍ പുലര്‍മഴയില്‍ ആര്‍ദ്രമാം ഹൃദയവുമായ്
    ആദ്യമായ് നിന്‍ മനസ്സിന്‍ ജാലകം തിരയുകയായ്
    പ്രണയമൊരു തീനാളം അലിയൂ നീ ആവോളം
    പീലി വിടരും നീലമുകിലേ ഓ... ഓ...
    (ആരൊരാള്‍)
  12. Aalilakkanna Ninte (F) (Vaasanthiyum Lakshmiyum Pinne Njaanum)ആലിലകണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോള്‍
    ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോള്‍
    എൻമനസ്സിൽ പാട്ടുണരും ആയിരം കനവുണരും (ആലിലക്കണ്ണാ )
    ഉയിരിൻവേദിയില്‍ സ്വരകന്യകമാര്‍നടമാടും (ആലിലക്കണ്ണാ )
  13. Aanalla Pennalla Adipoli Vesham (Njangal Santhushtaraanu)
    ആണല്ലാ പെണ്ണല്ലാ അടിപൊളി വേഷം (ഞങ്ങൾ സന്തുഷ്ടരാണു്)

    ആണല്ല.. പെണ്ണല്ല.. അടിപൊളിവേഷം..
    പെണ്ണായാൽ കാണില്ലേ പേരിനു നാണം
    ഊട്ടിയിൽ പോയി പഠിച്ചാലും നാട്ടുനടപ്പു മറക്കാമോ
    മാനത്തു‌ പൊങ്ങി പറന്നാലും മണ്ണിനെ വിട്ടുകളിക്കാമോ
    പോലീസേമാന്റെ പൊൻകുടമായാലും തന്റേടം ഇങ്ങനെ ആകാമോ..
  14. Aavanipponnoonjaal Aadumpol (Kottaaram Veettile Apputtan)
    ആവണി പൊന്നൂഞ്ഞാൽ ആടുമ്പോള്‍ (കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ )

    ആവണിപൊന്നൂഞ്ഞാലാടുമ്പോളെന്നെ നീ
    ആദ്യമായ് കണ്ടില്ലേ വെണ്ണിലാവേ
    ആയില്യപാലകൾ പൂചൂടും രാവിൽ നീ
    ആശിച്ചതെന്തെന്നും ചൊല്ലുകില്ലേ
    മാനസജാലകം താനേ തുറന്നു
    മാൻമിഴിരണ്ടിലും ദീപം തെളിഞ്ഞു
    നീയിന്നെൻ മാറിൽ പൂമാല്യമായ്….. (ആവണി)
  15. Aaro Viral Neetti (F) (Pranayavarnangal)ആരോ വിരല്‍ നീട്ടി [F] (പ്രണയ വർണ്ണങ്ങൾ )
    ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...
    ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം...
    തളരും തനുവോടെ... ഇടറും മനമോടെ...
    വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ....
    ഇന്നാരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...
  16. Aattuthottilil Ninne (Poonilaamazha)ആട്ടുതൊട്ടിലില്‍ നിന്നെ (പൂനിലാമഴ)
    ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ
    മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ
    സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും
    നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ
    വെണ്ണിലാച്ചിറകുള്ള രാത്രിയിൽ
    വെള്ളിനീർക്കടലല കൈകളിൽ
    നീന്തി വാ തെളിനീർത്തെന്നലേ
    നനയുമീ പനിനീർമാരിയിൽ ഓ..ഓ.. (ആട്ടുതൊട്ടിലിൽ..)
  17. Aattirambile Kombile [F] (Kaalapaani)ആറ്റിറമ്പിലെ കൊമ്പിലെ [(M)] (കാലാപാനി )
    ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
    ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി
    വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി
    കാട്ടുകുന്നിലെ തെങ്ങിലെ തേൻകരിക്കിലെ തുള്ളിപോൽ
    തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടി
    കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരി
    നെഞ്ചിലൊരു കുഞ്ഞിളം തുമ്പി എന്തോ തുള്ളുന്നൂ
    ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു
  18. Aathmaavin Pusthakathaalil [M] (Mazhayethummunpe)ആത്മാവിന്‍ പുസ്തക താളില്‍ [M] (മഴയെത്തും മുന്‍പെ )
    ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു
    വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു
    വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ
    കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു (ആത്മാവിന്‍...)
  19. Aaraattu Kadavinkal (Venkalam)ആറാട്ടുകടവിങ്കല്‍ (വെങ്കലം)
    ആറാട്ടു കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍
    പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങി (ആറാട്ടു..)
    ചെമ്പൊന്നിന്‍ ചെപ്പുകുടം കടവത്തു കമഴ്തി (2)
    തമ്പുരാട്ടി കുളിര്‍ നീരില്‍ മുങ്ങാം കുഴിയിട്ടല്ലോ ?
  20. Aalilamanjalil (Sooryagaayathri)ആലില മഞ്ചലിൽ (സൂര്യഗായത്രി )
    ആലില മഞ്ചലില്‍ നീയാടുമ്പോള്‍
    ആടുന്നു കണ്ണായിരം
    ചാഞ്ചക്കം താമരപ്പൂമിഴിയില്‍
    ചാഞ്ചാടും സ്വപ്നമേതോ
    പൂ...വല്‍ പൊന്നും തേനും
    നാ...വില്‍ തേച്ചതാരോ
    പാവക്കുഞ്ഞും കൂടെയാട്(ആലില)
  21. Aalappuzha (Bandhukkal Shathrukkal)ആലപ്പുഴ (ബന്ധുക്കള്‍ ശത്രുക്കള്‍ )
    ആലപ്പുഴ പട്ടണത്തില്‍ അതിമധുരം വിതറിയോളെ (2)
    കണ്ണും കണ്ണും കടം പറഞ്ഞു കടംകഥയില്‍ മനം പുകഞ്ഞു (2)
    കൊതിപ്പിച്ചു കടന്നതെന്തേ കുട്ടനാട്ടുകാരീ എന്നെ
    കൊതിപ്പിച്ചു കടന്നതെന്തേ കുട്ടനാട്ടുകാരീ
    ആലപ്പുഴ പട്ടണത്തില്‍ അതിമധുരം വിതറിയോളെ
    ആലപ്പുഴ പട്ടണത്തില്‍.....
  22. Aathiravaravaayi (Thudarkadha)ആതിര വരവായി (തുടര്‍ക്കഥ )
    ആതിര വരവായി
    പൊന്നാതിര വരവായി
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നു
    മംഗല്യഹാരം ദേവിയ്ക്കു ചാര്‍ത്താന്‍
    മഞ്ജുസ്വരങ്ങള്‍ കോര്‍ത്തൊരു ഹാരം
    ശ്രീരാഗമായ്...(ആതിര)
  23. Aalaapanam (Ente Sooryaputhrikku)ആലാപനം (എന്റെ സൂര്യപുത്രിക്ക്‌ )
    ആലാപനം തേടും തായ്‌മനം
    വാരിളം പൂവേ ആരീരം പാടാം
    താരിളം തേനേ ആരീരോ ആരോ
    ആലാപനം തേടും തായ്‌മനം

    നീറി നീറി നെഞ്ചകം
    പാടും രാഗം താളം പല്ലവി
    സാധകം മറന്നതില്‍
    തേടും മൂകം നീലാംബരി
    വീണയില്‍ ഇഴപഴകിയ വേളയില്‍
    ഓമനേ അതിശയ സ്വരബിന്ദുവായ്
    എന്നും നിന്നെ മീട്ടാന്‍ താനെയേറ്റുപാടാന്‍
    ഓ... ശ്രുതിയിടുമൊരു പെണ്‍‌മനം
    (ആലാപനം)
  24. Aaksadeepamennum (Kshanakkathu)ആകശദീപമെന്നും (ക്ഷണക്കത്ത്‌)
    (M)ആകാശ ദീപമെന്നും ഉണരുമിടമായോ
    താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
    (F)ആകാശ ദീപമെന്നും ഉണരുമിടമായോ
    താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
    (M)മൗന രാഗമണിയും താരിളം തെന്നലേ
    (F)പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
    (M)നാം ഉണരുമ്പോള്‍
    (F)രാവലിയുമ്പോള്‍ (ആകാശ...)
  25. Aareyum bhaava (Nakhakshathangal)ആരേയും ഭാവഗായകനാക്കും (നഖക്ഷതങ്ങള്‍ )
    ആരേയും ഭാവഗായകനാക്കും
    ആത്മസൗന്ദര്യമാണു നീ
    നമ്രശീർഷരായ്‌ നിൽപ്പൂ നിൻ മുന്നിൽ
    കമ്ര നക്ഷത്രകന്യകൾ (2)
  26. Aayiram kannumaay (Nokkethaadoorathu Kannumnattu)ആയിരം കണ്ണുമായ്‌ (നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്‌ )
    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാന്‍
    എന്നില്‍ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലര്‍ തേന്‍‌കിളീ (3)

    മഞ്ഞുവീണതറിഞ്ഞില്ലാ (പൈങ്കിളീ..)
    വെയില്‍ വന്നുപോയതറിഞ്ഞില്ലാ (പൈങ്കിളീ..)
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയില്‍ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാന് ‍(പൈങ്കിളീ..)
    വന്നു നീ വന്നു നിന്നു നീയെന്‍‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെന്‍‌റെ
    ജന്മ സാഫല്യമേ
  27. Aadivaa Kaatte (Koodevide)ആടി വാ കാറ്റേ (കൂടെവിടെ)
    ആടിവാകാറ്റേ പാടിവാ കാറ്റേ
    ആയിരം പൂക്കള്‍ നുള്ളിവാ (ആടിവാകാറ്റേ...)
    അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും
    മന്ദാരപ്പൂക്കള്‍ നുള്ളിവാ
    കാണാത്തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
    തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
    കരളില്‍ നിറയും കളരവമായ്...
    പൂങ്കാറ്റേ ലലലാ.....(ആടിവാകാറ്റേ...)
  28. Aalorungi Arangorungi (Ente maamattikuttyammaykku)ആളൊരുങ്ങി അരങ്ങൊരുങ്ങി (എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് )
    ആളൊരുങ്ങി അരങ്ങൊരുങ്ങി
    ആയിരം തേരൊരുങ്ങി
    കാണുവാന്‍ കണിയുണരാനിതുവഴി വാ
    കൊന്നപ്പൂഞ്ചോലകളില്‍ കുളിച്ചൊരുങ്ങീ..(2)
    തുമ്പിക്കുരുന്നേ തുമ്പക്കുടത്തില്‍ തുള്ളിത്തുള്ളി വാ‍
    ഒരുമണിത്തെന്നലില്‍ നീ ഇതിലേ വാ (ആളൊരുങ്ങി....)

4 comments: