Mar 31, 2015

Malayalam Super Hit Songs Starts with 'ദ' (da)


  1. Dosa Nalloru Dosa (Proprietors Kammath & Kammath [2013]) | ദോശ നല്ലൊരു ദോശ (പ്രൊപ്രൈറ്റേഴ്സ് കമ്മത്ത് & കമ്മത്ത് [2013])
    സാദാ ദോശ, കല്ല്‌ ദോശ, തട്ടു ദോശ, കുട്ടി ദോശ
    റവ ദോശ, മല്ലി ദോശ, തളിരു് ദോശ, മുളകു ദോശ
    കാരറ്റ് ദോശ, ബീറ്റ്‌‌റൂട്ട് ദോശ, കാബേജ് ദോശ, കറുമുറു ദോശ,
    ബോംബെ ദോശ, കുട്ടപ്പ ദോശ, തട്ടിൽ‌കൂട്ടി കീമാദോശ
    മൈദാദോശ, നാടന്‍ ദോശ, അട ദോശ, പൊടി ദോശ,
    പീസ് ദോശ, പനീര്‍ ദോശ, പേപ്പർ ദോശ, ഒണിയൻ ദോശ,
    റോക്കറ്റ് ദോശ, പച്ചരി ദോശ, ഗോതമ്പു് ദോശ, തക്കാളി ദോശ,
    റബ്ബര്‍ ദോശ, പുതിന ദോശ, ഉപ്പുപുളി കീരാ ദോശ,
    ദോശ വേണോ....ദോശ വേണോ....ദോശ വേണോ....
  2. Dalavaatheruvile (Rasikan [2004]) | ദളവാ തെരുവിലെ (രസികന്‍ [2004])
    ദളവാത്തെരുവിലെ മച്ചാനേ മച്ചാനേ മച്ചാനേ
    തെളിനീരൊത്തൊരു മനസ്സാണേ മനസ്സാണേ മനസ്സാണേ
    തെക്കന്‍പാട്ടിലെ മുത്താണേ മുത്താണേ മുത്താണേ
    തെരുവിനു മുഴുവന്‍ സ്വത്താണേ സ്വത്താണേ സ്വത്താണേ
    പാട്ടില്‍ ഇവന്‍ രസികന്‍ നാട്ടില്‍ ഇവന്‍ രസികന്‍
    വീട്ടില്‍ ഇവന്‍ രസികന്‍ റോട്ടില്‍ ഇവന്‍ രസികന്‍
    രസികന്‍ (4)
  3. Dil De Salam (Sharjah To Sharjah [2001]) | ദില്‍ ദേ സലാം (ഷാര്‍ജ റ്റു ഷാര്‍ജ [2001])
    ദിൽ ദിൽ സലാം സലാം
    ദിൽ മുഹമ്മദ് സലാം സലാം
    യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
    ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
    യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള

    പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ
    പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ
    മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ
    മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ
    മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
    വെള്ളിച്ചില്ലക്കിണ്ണത്തിൻ മിന്നും പൊന്നിൻ നാണ്യങ്ങൾ (2)
    ദിൽ ദിൽ സലാം സലാം
    ദിൽ മുഹമ്മദ് സലാം സലാം
    യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
    ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
    യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
  4. Deenadayaalo raamaa (Arayannangalude Veedu [2000]) | ദീനദയാലോ രാമാ (അരയന്നങ്ങളുടെ വീട്‌ [2000])
    ദീന ദയാലോ രാമാ .... ജയ
    സീതാ വല്ലഭ രാമാ
    ദീന ദയാലോ രാമാ .... ജയ
    സീതാ വല്ലഭ രാമാ
    ശ്രിതജനപാലക രഘുപതി രാഘവ
    പീതാംബരധര പാവന രാമാ
  5. Dil Aage Aage (Chilu chilu Chilamboli) (Usthaad [1999]) | ദിൽ ആഗേ ആഗേ [ചിലു ചിലു ചിലമ്പൊലി] (ഉസ്താദ്‌ [1999])
    ആ ആ ആ ആ ........
    ദില്‍ ആഗെ ആഗെ ഓര്‍ മേ പീച്ചേ
    പ്യാര്‍ ഹോ ഗയാ ഓര്‍ ക്യാ സോച്ചേ
    ദിന്‍ ഡസ് ലിയാ ബിച്ചുവാ ജൈസേ
    ഹായേ റാം ജാനേ ശ്യാം ജാനേ
    തന്‍ മന്‍ മില്‍നേ സേ ക്യാ ഹോഗാ ആഗെ..

    ചില്‍ ചില്‍ ചില്‍ ചിലമ്പൊലി താളം
    ഡക് ഡക് ഡക് ഡോല്‍ കെ മേളം
    ഒരു ഷഹനായ് പാടും ഗാനം
    ഹയ്യാ ഹോ ഭയ്യാ പ്യാര്‍ ഭയ്യാ
    മൊഹബ്ബത്തി പെണ്ണിനും ചെറുക്കനും കല്യാണം
  6. Devaraagame (Prem Poojaari [1999]) | ദേവരാഗമേ (പ്രേം പൂജാരി [1999])
    ദേവരാഗമേ മേലേ മേഘത്തേരിൽ
    രിംഝിം രിംഝിം ആടി വാ താഴെ വാ (2)
    ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ (ദേവരാഗമേ...)

    പൂവു ചൂടി നിൽക്കുമീ ഭൂമിയെത്ര സുന്ദരീ
    ദേവദൂതർ പാടുമീ പ്രേമഗീതമായ് വാ
    ഗ്രാമകന്യ കേൾക്കുവാൻ കാവൽ മാടം തന്നിലായ്
    വേണുവൂതും കാമുകൻ പാടുമീണമായ് വാ (ദേവരാഗമേ...)
  7. Doore Maamara Kombil (Varnapakittu [1997]) | ദൂരേ മാമര കൊമ്പില്‍ (വർണ്ണപ്പകിട്ട് [1997])
    ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
    ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍
    മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി
    രാഗസുമംഗലിയായ് ദേവമനോഹരിയായ്....
    ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
    ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍
  8. Dekho simple magic (Indraprastham [1996]) | ദേഖോ സിമ്പിള്‍ മാജിക്ക്‌ (ഇന്ദ്രപ്രസ്ഥം [1996])
    ദേഖോ സിം‌പിള്‍ മാജിക് ഇത് ഇന്റര്‍നെറ്റിന്‍ മാജിക്
    മണിച്ചിത്രമേലാപ്പ്
    സ്വപ്നങ്ങളും സങ്കല്പവും കമ്പ്യൂട്ടറില്‍ കണ്ടു ഞാന്‍
    സംഗീതവും സല്ലാപവും കമ്പ്യൂട്ടറില്‍ കേട്ടുഞാന്‍

    അതിരുകളില്ലാ ലോകം മതിലുകളില്ലാ രാജ്യം
    വന്‍‌കരയക്കരെയിക്കരെയെത്താന്‍ ഒരുനിമിഷത്തേര്
    കൊച്ചിരുമൂക്കില്‍ തൊട്ടാല്‍ ഒരു പ്രണയവസന്തം പൂക്കും
    പാരിസ് നഗരം പോലും ഇനി കയ്യെത്തും ദൂരെ
    സ്വപ്നങ്ങളും സങ്കല്പവും കമ്പ്യൂട്ടറില്‍ കണ്ടു ഞാന്‍
    സംഗീതവും സല്ലാപവും കമ്പ്യൂട്ടറില്‍ കേട്ടുഞാന്‍
    [ദേഖോ സിം‌പിള്‍ മാജിക്]
  9. Devakanyaka (Ee Puzhayum Kadannu [1996]) | ദേവകന്യക (ഈ പുഴയും കടന്ന് [1996])
    ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നു
    സ്നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
    മഞ്ഞളാടുന്ന പൊന്‍‌വെയില്‍
    മഞ്ഞുകോടിയുടുക്കുന്നു
    വിണ്ണില്‍ മേയുന്ന വെണ്മുകില്‍
    വെള്ളിച്ചാമരം വീശുന്നൂ
    (ദേവകന്യക...)
  10. Devasangeetham [M] (Guru [1997]) | ദേവസംഗീതം [(M)] (ഗുരു [1997])
    ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ
    തേങ്ങുമീ കാറ്റു നീയല്ലേ തഴുകാന്‍ ഞാനാരോ
    ദേവസംഗീതം നീയല്ലേ നുകരാന്‍ ഞാനാരോ
    ആരുമില്ലാത്ത ജന്മങ്ങള്‍ തീരുമോ ദാഹമീ മണ്ണില്‍
    നിന്നോര്‍മ്മയില്‍ ഞാനേകനായ് (2)
    ( തേങ്ങുമീ...)
  11. Devasabhaathalam (His Highness Abdulla [1990]) | ദേവസഭാതലം (ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ള [1990])
    ആ ആ ആ.....
    ദേവസഭാതലം രാഗിലമാകുവാന്‍ നാദമയൂഖമേ സ്വാഗതം
    സ്വാഗതം..സ്വാഗതം

    (ദേവസഭാതലം ….............) (2)
    സരി ഗമപ രിഗ മപധ ഗമ പധനി മപധ നിസ സനിധപമഗരി സാ സാ - ഷഡ്ജം
    സരിഗമപധ സരിഗമപധനിസ സനിധപമപ സനിധപമഗരിസ സാ......

    മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗതമന്ത്രം
    മയൂര നടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം

    പമഗമഗ..നി ..നി..സരിഗമപധനിസരി രി - ഋഷഭം.. ഉം

    ഋഷഭ സ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി
    ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി


    സരിഗപ ഗരി സരിഗപ ധപഗരി സരിഗപ ധസധപഗരി ധസരിഗപധസരി ഗഗ ഗഗ- ഗാന്ധാരം
  12. Devaanganangal kayyozhinja (Njaan Gandharvan [1991]) | ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ (ഞാന്‍ ഗന്ധര്‍വന്‍ [1991])
    ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...
    സായാഹ്നസാനുവില്‍ വിലോലമേഘമായ്
    (ദേവാങ്കണങ്ങള്‍.....)
    അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
    അമൃതകണമായ് സഖീ ധന്യനായ്...
    (ദേവാങ്കണങ്ങള്‍.....)
  13. Devi Aathmaraagam (Njaan Gandharvan [1991]) | ദേവീ ആത്മരാഗം (ഞാന്‍ ഗന്ധര്‍വന്‍ [1991])br> ദേവീ....
    ദേവീ.... ആത്മരാഗമേകാം...
    കന്യാവനിയില്‍ ...
    സുഖദം... കളഗാനം...
    പകരാനണയൂ...
    ഗന്ധര്‍വ്വ വീണയാകൂ ...നീ
    ദേവീ.....
  14. Doore doore (Naadodi [1992]) | ദൂരെ ദൂരെ (നാടോടി [1992])
    ദൂരേ ദൂരെ ദൂരെ പാറും വാനമ്പാടീ
    പോരൂ പോരൂ കാടിൻ തേങ്ങൽ കേൾക്കുന്നില്ലേ
    പാടിപ്പാടിപ്പാടി പോകും വാനമ്പാടീ
    താഴേ താഴേ താഴെക്കാട്ടിൽ കൂടൊന്നില്ലേ
    എന്തേ തുമ്പീ തുള്ളാനെന്തേ പോരാത്തൂ
    അന്തിച്ചോപ്പിന്‍ പൊന്നും മിന്നും പോരാഞ്ഞോ
    മേലേക്കാവിൽ കാറ്റിൻ താളം പോരാഞ്ഞോ
    വേലേം പൂരോം കാണാൻ ഞാനും പോരാഞ്ഞോ
    കൊടിയേറീ കോവിൽ മുറ്റത്തെ
    വാകപ്പൂം കൊമ്പിന്മേൽ (ദൂരേ ദൂരേ...)
  15. Dum dum dum dundubhinaadam (Vaishali [1988]) | ദും ദും ദും ദുന്ദുഭിനാദം നാദം നാദം (വൈശാലി [1988])
    ദും ദും ദും ദുന്ദുഭിനാദം നാദം നാദം(2)
    ദേവ ദുന്ദുഭി തൻ വർഷ മംഗലഘോഷം(2)

    ഇന്ദ്രധനുസ്സേന്തിവരുന്ന ഘനാഘന സേനകളേ
    വന്നാലും ഇതിലെ ഇതിലെ ഇതിലെ (വന്നാലും)
    (ദേവ)

    ആ..

    ചുടുവേനൽക്കൂടാരത്തിൽ മയങ്ങുന്നു ഭൂമി
    അമൃതം പെയ്തവളെ തഴുകിയുണർത്തൂ
    അളകങ്ങൾ മാടിയൊതുക്കി കളഭക്കുറി ചർത്തൂ
    മാലേയക്കുളിരണിയിക്കൂ മാറിടമാകെ
    ആലൊലം പൂവും പൊന്നും പുടവയും അണിയിക്കൂ
    (ദും ദും ദും)
  16. Doore Kizhakkudikkin (Chithram [1988]) | ദൂരെ കിഴക്കുദിക്കിൻ (ചിത്രം [1988])
    ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
    ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍

    ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
    ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍

    ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക

    ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ

    നല്ല തളിര്‍വെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ
    തെക്കന്‍പുകല നന്നായ്‌ ഞാന്‍ വെട്ടിയരിഞ്ഞു വെച്ചേ
    ഇനി നീയെന്നെന്റെ അരികില്‍ വരും
    കിളിപാടും കുളിര്‍രാവില്‍ ഞാന്‍ അരികില്‍ വരാം
    പറയൂ മൃദു നീ എന്തു പകരം തരും
    നല്ല തത്തക്കിളിച്ചുണ്ടന്‍ വെറ്റില നുറൊന്നു തേച്ചു തരാം
    എന്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം
  17. Devadoothar (Kaathodu Kaathoram [1985]) | ദേവദൂതര്‍ പാടി (കാതോടു കാതോരം [1985])
    ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി
    ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍

    ഇന്നുനിന്റെ പാട്ടുതേടി കൂട്ടുതേടിയാരോ
    വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
    ആടു മേയ്ക്കാന്‍ കൂടെ വരാം പയ്ക്കളുമായ് പാടിവരാം
    കാതിലാരോ ചൊല്ലി
    ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി
    ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍
  18. Devathaaru poothu (Engine Nee Marakkum [1983]) | ദേവദാരു പൂത്തു (എങ്ങിനെ നീ മറക്കും [1983])
    ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍ (൨)
    നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍
    // ദേവദാരു പൂത്തു എന്‍ .. .. //


    നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല

    നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല
    മഴവില്ലിന്‍ അഴകായി ഒരു നാളില്‍ വരവായി
    ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന്‍
  19. Devi Sreedevi (Kaavyamela [1965]) | ദേവീ ശ്രീദേവീ (കാവ്യമേള [1965])
    ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍
    നിന്‍ ദേവാലയവാതില്‍ തേടിവരുന്നൂ ഞാന്‍

    അമ്പലനടയിലും കണ്ടില്ല - നിന്നെ
    അരയാല്‍ത്തറയിലും കണ്ടില്ല
    ആശ്രമവനത്തിലും അന്ത:പ്പുരത്തിലും
    അല്ലിപ്പൂങ്കാവിലും കണ്ടില്ല
    (ദേവീ)

5 comments:

  1. 1.dhadha sahib varunne...
    (Dhadha sahib)

    ReplyDelete
  2. Devadundubhi ragalayam...., devi kshetra nadayil..., devi nin chiriyo....

    ReplyDelete
  3. Dhooreyoru tharam, dhoore dhoore aazhipennin

    ReplyDelete
  4. Doore oru mazhavillin ezham varnam pol......

    ReplyDelete
  5. Hey, you did a extraordinary job. Posts like benefiting from this net site. I aid this flower and would for my part recommend my friends. Thank you for your help.
    Best Social Media Marketing Services at Cheap Price
    visit website Buy Lead Generation

    ReplyDelete