Sep 1, 2015

Malayalam Super Hit Songs Starts with 'ഒ ' (o)


  1. Oru Jaathi Oru Matham [Daivame Kaathukolkangu] (Kaalpaadukal) ഒരു ജാതി ഒരു മതം [ദൈവമേ കാത്തുകൊള്‍കങ്ങ്] (കാല്‍പ്പാടുകള്‍)
    ഒരു ജാതി ഒരു മതം ഒരു ദൈവം
    മനുഷ്യനെന്നോതിയ ഗുരുവരോ..

    ദൈവമേ കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളേ.. (2)
    നാവികന്‍ നീ ഭാവാബ്ധിക്കോരാവിവന്‍ തോണി നിന്‍ പദം.. (2)

    ഒന്നൊന്നായ് എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുള്‍ ഒടുങ്ങിയാല്‍...
    നിന്നിടും ദൃക്കു പോലുള്ളം നിന്നിലസ്പന്ദമാകണം......
  2. Oru Roopanottukoduthal (Lottery Ticket) ഒരു രൂപാനോട്ടു കൊടുത്താല്‍(ലോട്ടറി ടിക്കറ്റ്‌ )
    ഒരുരൂപാ നോട്ടു കൊടുത്താല്‍ കൊടുത്താല്‍
    ഒരുലക്ഷം കൂടെപ്പോരും
    ഭാരം താങ്ങിത്തളരുന്നവരെ ഭാഗ്യം നിങ്ങളെത്തേടിനടപ്പൂ
    വരുവിന്‍ നിങ്ങള്‍ വരുവിന്‍
    മായമില്ല മന്ത്രമില്ല ജാലവുമില്ല
  3. Oru madhurakkinaavin (Kaanamarayathu) ഒരു മധുരക്കിനാവിൻ ലഹരി (കാണാമറയത്ത്)
    ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ
    കുടമുല്ലപ്പൂ വിരിഞ്ഞു
    അതിലായിരം ആശകളാല്‍ ഒരു പൊന്‍വല നെയ്യും
    തേന്‍ വണ്ടു ഞാന്‍ അലരേ തേന്‍ വണ്ടു ഞാന്‍ (ഒരു
    മധുര)

    അധരം അമൃത ജലശേഖരം
    നയനം മദന ശിശിരാമൃതം
    ചിരി മണിയില്‍ ചെറുകിളികള്‍
    മേഘനീലമൊഴുകി വരൂ പൂഞ്ചുരുള്‍ ചായല്‍
    എന്തൊരുന്മാദം എന്തൊരാവേശം ഒന്നു പുല്‍കാന്‍
    ഒന്നാകുവാന്‍ അഴകേ ഒന്നാകുവാന്‍ ഒരു മധുര )
  4. Onnaam Thumbi (Makan Ente Makan) ഒന്നാം തുമ്പി  (മകന്‍ എന്റെ മകന്‍)
    ഒന്നാം തുമ്പീ പൊന്നോമല്‍ത്തുമ്പീ
    ഉള്ളങ്ങള്‍ തുള്ളുന്നൊന്നായിതാ
    എന്റെ മുത്തങ്ങള്‍ ചൂടേണം നീ
    എന്റെ തോളത്തൊന്നേറേണം നീ
    കണ്മണിയേ പ്രിയദര്‍ശനനേ
  5. Ore Swaram (Ente Kaanakkuyil) ഒരേ സ്വരം (എന്റെ കാണാക്കുയില്‍)
    ഒരേ സ്വരം ഒരേ നിറം
    ഒരു ശൂന്യ സന്ധ്യാംബരം (2)
    ഒരു മേഘവും വന്നൊരു നീർക്കണം പോലും
    പെയ്യാത്തൊരേകാന്ത തീരം
  6. Onnum onnum randu (Adukkaanentheluppam ) (Akalanendeluppam) ഒന്നും ഒന്നും രണ്ട്‌ (അടുക്കാനെന്തെളുപ്പം) (അകലാനെന്തെളുപ്പം)
    ഒന്നും ഒന്നും രണ്ട്‌ രണ്ടു പേരും ഒന്ന്
    ഒന്ന് ചിരിച്ചേ ഒന്നു കൂടി
    രണ്ടു പേരും ഒന്നു ചിരിക്ക്
    സ്മൈൽ സ്മൈൽ പ്ലീസ്
    (ഒന്നും ഒന്നും...)
  7. Onnaanaam kunnil (Dheem Tharikidathom) ഒന്നാനാം കുന്നില്‍ (ധീം തരികിട തോം )
    ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍
    ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍ കന്നിയിളം പെണ്ണു്
    പണ്ടൊരിക്കല്‍ നറുപഞ്ചമിതന്‍
    പഞ്ചമിതന്‍ തോണിയിലവള്‍ മുത്തിനു പോയി
    മാനത്തേ മുക്കുവപ്പെണ്ണു് ആ ആ മാളോരേ മംഗളപ്പെണ്ണു്
    മുത്തു കിട്ടി മണിമുത്തു കിട്ടി
    മരതകമുത്തുകിട്ടി നെഞ്ചകത്തെ ചെപ്പിലിട്ടപ്പോള്‍
    സ്വപ്നമായി അതു സ്വപ്നമായി
    കളമൊഴിപ്പൊന്നിനപ്പോള്‍ പെണ്ണിനപ്പോള്‍ പത്തരമാറ്റു്
    കൈതൊട്ടാല്‍ ധീം തരികിട തോം
    മെയു് തൊട്ടാല്‍ ധീം തരികിട തോം
  8. Oru Poo Viriyunna (Vichaarana) ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു (വിചാരണ)
    ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
    നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
    ഉണരൂ ഉണരൂ യമുനേ ഉണരൂ
    ഏതോ മുരളിക പാടുന്നൂ...
    ദൂരേ വീണ്ടും പാടുന്നൂ...
  9. Oru Nokku Kaanan(Mangalyachaarthu) (Thennale Ninneyum Thedi) ഒരു നോക്കു കാണാന്‍  (മംഗല്യച്ചാര്‍ത്ത്) (തെന്നലേ നിന്നെയും തേടി)
    ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
    ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കുന്നു
    നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
    നിന്റെ ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കുന്നു
    അറിയാതെന്നുള്ളം തുടിക്കുന്നു
    ഞാന്‍ അഴലിന്റെ കൈയില്‍ പതിക്കുന്നു
    നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
    നിന്റെ ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കുന്നു
  10. Onnaam Raagam Paadi (Thoovaanathumbikal) ഒന്നാം രാഗം പാടി  (തൂവാനത്തുമ്പികള്‍)
    ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ
    വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്‍പില്‍
    പാടുവതും രാഗം നീ തേടുവതും രാഗമാം
    ദേവനുമനുരാഗിയാം അമ്പലപ്രാവേ
    (ഒന്നാം)

    ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍
    എന്നും ഹൃദയസംഗമത്തിന്‍ ശീവേലികള്‍ തൊഴുതു
    കണ്ണുകളാല്‍ അര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം
    എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതില്‍
    (ഒന്നാം )

    നിന്റെ നീലരജനികള്‍ നിദ്രയോടും ഇടയവേ
    ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു
    അന്നു കണ്ട നീയാരോ ഇന്നു കണ്ട നീയാരോ
    എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍
    (ഒന്നാം )
  11. Oru Dalam Maathram (Jaalakam) ഒരു ദലം മാത്രം (ജാലകം)
    ഒരു ദലം... ഒരു ദലം മാത്രം...
    ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
    മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
    തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ
    തഴുകാതെ ഞാന്‍ നോക്കി നിന്നു...
  12. Orukili Irukili (Manu Uncle) ഒരുകിളി ഇരുകിളി  (മനു അങ്കിള്‍)
    ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി ഓലത്തുമ്പത്താടാന്‍ വാ
    ഓലത്തുമ്പത്താടിയുരുന്നൊരു നാടന്‍ പാട്ടും പാടി താ
    പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
    വന്നീ തണലിലിരുന്നാട്ടേ
    (പൊള്ളുന്ന വെയിലല്ലേ.....)
    ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി
    ഓലത്തുമ്പത്താടാന്‍ വാ
    ഓലത്തുമ്പത്താടിയുരുന്നൊരു നാടന്‍ പാട്ടും പാടി താ
  13. Oraayiram kinaakkalal (Raamji Rao Speaking) ഒരായിരം കിനാക്കളാല്‍ (റാംജി റാവു സ്പീക്കിങ്ങ്)
    ഒരായിരം കിനാക്കളാല്‍
    കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം
    കൊളുത്തിയും കെടുത്തിയും
    പ്രതീക്ഷകള്‍ വിളക്കുവച്ചു മൂകം
    എത്രയെത്ര കാതം അപ്പുറത്തു നിന്നും
    എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ
    (ഒരായിരം)
  14. Onnuriyaadaan (Saubhaagyam) ഒന്നുരിയാടാൻ (സൗഭാഗ്യം)
    ഒന്നുരിയാടാന്‍ കൊതിയായി
    കാണാന്‍ കൊതിയായി
    മഴവില്‍മുനയാല്‍ നിന്‍ രൂപം
    എഴുതാന്‍ കൊതിയായി
    മാപ്പുപറഞ്ഞാ പാദം പുണരാന്‍
    മോഹമേറെയായി
    ഓ.....
  15. Oru Murai Vanthu Paarthaaya (Manichithrathaazhu) ഒരു മുറൈ വന്തു പാര്‍ത്തായാ  (മണിച്ചിത്രത്താഴ്)
    (സ്ത്രീ) ഒരുമുറൈ വന്തു പാര്‍ത്തായാ (2)
    നീ ഒരുമുറൈ വന്തു പാര്‍ത്തായാ
    എന്മനം നീയറിന്തായോ
    തിരുമകള്‍ തുമ്പം തീര്‍ത്തായാ
    അന്‍പുടന്‍ കൈയണയ്ത്തായോ
    ഉന്‍ പേര്‍ നിത്തമെങ്കു അന്‍പേ അന്‍പേ നാഥാ
    ഉന്‍ പേര്‍ നിത്തമെങ്കു ഓതിയ മങ്കൈയെന്‍റു
    ഉനതു മനം ഉണര്‍ന്തിരുന്തും
    എനതു മനം ഉനൈ തേട
    ഒരു മുറൈ വന്തു പാര്‍ത്തായാ
    നീ ഒരു മുറൈ വന്തു പാര്‍ത്തായാ
  16. Oru Raajamalli (Aniyathipraavu) ഒരു രാജമല്ലി (അനിയത്തിപ്രാവ്) 
    ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
    ഒരു ദേവഗാനമുടലാര്‍ന്നപോലെ വരമരുളിയെന്നിലൊരു സുഖം
    കറുകനാമ്പിലും മധുകണം
    കവിതയെന്നിലും നിറകുടം
    അറിയുകില്ല നീയാരാരോ
    ഒരു രാജമല്ലി.........
  17. Othiri (Pranayavarnangal) ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ (പ്രണയ വർണ്ണങ്ങൾ)
    ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
    പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍
    (ഒത്തിരി..)

    കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു
    മഞ്ഞു നിലാവില്‍ ചേക്കേറാം
    കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും
    നഗര സരിത്തില്‍ നീരാടാം
    (ഒത്തിരി..)
  18. Onnaanaam Kunninmel (F)(Mayilppeelikkaavu) ഒന്നാനാം കുന്നിന്മേൽ [F] (മയില്‍പ്പീലിക്കാവ്)
    ഒന്നാനാം കുന്നിന്മേൽ പൊൻ വിളക്ക്
    ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്
    രാഗമുല്ലകൾ പൂക്കുന്ന തെളിമാനം
    ആരെയാരെയോ തേടുന്നു മിഴി നാളം
    നീലയവനിക നീർത്തിയണയുക
    നിശയുടെ കുളിരായ് നീ (ഒന്നാനാം....)
  19. Oru Raathri Koodi (Summer in Bethlehem) ഒരു രാത്രി കൂടി വിട വാങ്ങവേ  (സമ്മർ ഇൻ ബെത്‌ലെഹേം )
    ഒരു രാത്രികൂടി വിടവാങ്ങവേ
    ഒരു പാട്ടുമൂളി വെയിൽ വീഴവേ
    പതിയേ പറന്നെന്നരികിൽ വരും
    അഴകിന്റെ തൂവലാണു നീ..
    (ഒരു രാത്രി...)
  20. Oru Simhamalayum Kaattil (Thenkaashippattanam) ഒരു സിംഹമലയും കാട്ടില്‍ (തെങ്കാശിപട്ടണം)
    ഒരു സിംഹമലയും കാട്ടിൽ ചുണയോടെ അലറും കാട്ടിൽ
    വഴിമാറി വന്നുചേർന്നു ഒരു കുഞ്ഞുമാൻ‌കിടാവ്

    ഒരു സിംഹമലയും കാട്ടിൽ ചുണയോടെ അലറും കാട്ടിൽ
    വഴിമാറി വന്നുചേർന്നു ഒരു കുഞ്ഞുമാൻ‌കിടാവ്
    അമറുന്ന സിംഹമരികെ ഇരുളുന്ന രാത്രിയരികെ
    അറിയാത്ത കാട്ടിനുള്ളിൽ പിടയുന്ന നെഞ്ചുമായി
    ആരോരും കൂടെയില്ലാതലയുന്നു മാൻ‌കിടാവ്
    ആരോരും കൂടെയില്ലാതുഴറുന്നു മാൻ‌കിടാവ്
  21. Omanathinkal Kidaavo (Sthree) ഓമനതിങ്കള്‍ കിടാവോ (സ്ത്രീ)
    ഓമനത്തിങ്കള്‍ക്കിടാവോ
    നല്ല കോമളത്താമരപ്പൂവോ

    പൂവില്‍ നിറഞ്ഞ മധുവോ
    പരിപൂര്‍ണ്ണേന്ദു തന്റെ നിലാവോ

    പുത്തന്‍പവിഴക്കൊടിയോ
    ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ
  22. Oshaana Daveedin (Snaapaka Yohannaan) ഓശാനാ ദാവീദിന്‍ (സ്നാപക യോഹന്നാന്‍ )
    ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ
    ഓശാനാ ദാവീദിന്‍ സുതനേ ഓശാന ഓശാന ഓശാനാ

    ആ.........
    പരിശുദ്ധന്‍ പരിശുദ്ധന്‍ പരമശക്തന്‍
    നിരന്തരം തിരുനാമം മുഴങ്ങിടുന്നു
    കര്‍ത്താവിന്‍ നാമത്തില്‍ വന്നവനേ
    അത്യുന്നതങ്ങളില്‍ ഓശാന
    ഓശാനാ ദാവീദിന്‍ സുതനേ.......
  23. Omalaale Kandu Njan (Sindooracheppu) ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ (സിന്ദൂരച്ചെപ്പ്)
    ഓമലാളെക്കണ്ടു ഞാൻ പൂങ്കിനാവിൽ
    താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ (ഓമലാളെ)

    നാലുനിലപ്പന്തലിട്ടു വാനിലമ്പിളി
    നാദസ്വര മേളമിട്ടു പാതിരാക്കിളി (നാലുനില)
    ഏകയായി രാഗലോലയായി
    എന്റെ മുന്നിൽ വന്നവൾ കുണുങ്ങി നിന്നു (ഏകയായി)
    കുണുങ്ങി നിന്നു മുന്നിൽ കുണുങ്ങി നിന്നു
    (ഓമലാളെ)
  24. Oro thulli chorayil (Mooladhanam) ഓരോ തുള്ളി ചോരയിൽ (മൂലധനം)
    ഓരോ തുള്ളിച്ചോരയില്‍ നിന്നും
    ഒരായിരം പേരുയരുന്നു
    ഉയരുന്നു അവര്‍ നാടിന്‍ മോചന
    രണാങ്കണത്തില്‍ പടരുന്നു
  25. Omkaali Mahaakali(Kuttichaathan) ഓംകാളി മഹാകാളി (കുട്ടിച്ചാത്തന്‍ )
    ഓം ഹ്രീം ഓം ഹ്രീം ഓം ഹ്രീം
    ഓം കാളി മഹാകാളി ഭദ്രകാളി
    ഓംകാരത്തുടി കൊട്ടും
    രുദ്രകാളി ജയഭദ്രകാളീ

    ചെഞ്ചിടയിൽ മണിനാഗഫലങ്ങളാടി
    ചെത്തിപ്പൂ അസ്ഥീപൂമാലകളാടി
    ദാരുകശിരസ്സിലെ രുധിരം നിറയും
    താമരത്തളികകൾ പന്താടീ
    താണ്ഡവമാടും രക്തേശ്വരീ ജയ രക്തേശ്വരീ
    ഓം മഹാരുദ്രായെ നമഃ
    ഓം മഹാഭദ്രകായൈ നമഃ
    ഓം കാന്താരവാസിനൈ നമഃ
    ഓം രക്താംബരധാരിണ്യൈ നമഹ്
    പൊന്മാനാംബര ധാരിണ്യൈ നമ ഃ(ഓം ഹ്രീം ..)
  26. ഓടരുതമ്മാവാ ആളറിയാം  (ഓടരുതമ്മാവാ ആളറിയാം) Odaruthammaava aalariyaam (Odaruthammaava Aalariyaam)
    അമ്മാവോ

    ഹേയു് ഹെ ഹേയു്..
    ഓടരുതമ്മാവാ ആളറിയാം
    ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം(2)

    ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം (2)
    അറുപതിലെത്തിയ പ്രായം - അമ്മാവോ
    പതിനാറു് വളര്‍ത്തിയ ദാഹം - എന്റമ്മാവോ
    അറുപതിലെത്തിയ പ്രായം
    പതിനാറു് വളര്‍ത്തിയ ദാഹം
    ആരാരും കാണാതനുരാഗക്കനവായി
    താരുണ്യപ്പൂവിന്‍ മധു നുകര്‍ന്നു പോകാനായു്
    കൊതിച്ചിരിക്കുന്ന ഇങ്ങു് തനിച്ചിരിക്കുന്ന
    അയ്യോ - വിറച്ചിരിക്കുന്ന
    മുതുപ്രേമക്കാരാ ഇതു് നാണക്കേടു് (2)
  27. Ormayil oru sisiram (Gandhinagar 2nd Street) ഓര്‍മയില്‍ ഒരു ശിശിരം (ഗാന്ധിനഗര്‍ സെക്കന്റ്‌ സ്ട്രീറ്റ്‌)
    ഓര്‍മ്മയിലൊരു ശിശിരം
    ഓമനിക്കാനൊരു ശിശിരം
    ഇലവിരല്‍ത്തുമ്പുകള്‍ ഇളംമഞ്ഞുതിരും
    തളിര്‍മരച്ചില്ലകളില്‍ തഴുകിവരും തെന്നലിനും
    കഥ പറയാനൊരു ശിശിരം
    (ഓര്‍മ്മയിലൊരു.....‍)
  28. Ormakal Odi (Mukundetta Sumitra Vilikkunnu) ഓര്‍മ്മകള്‍ ഓടി  (മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു )
    ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
    മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍

    ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
    മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍

    ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
    മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍
  29. Ormmathan Vaasantha (Daisy) ഓര്‍മ്മതന്‍ വാസന്ത (ഡെയ്‌സി)
    ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
    ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം
    ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ

    നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
    ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം
    വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍
    പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍
    ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
  30. Olathumbathirunnooyalaadum [M] (Pappayude Swandam Appus) ഓലത്തുമ്പത്തിരുന്നൂയലാടും [M] (പപ്പയുടെ സ്വന്തം അപ്പൂസ്‌)
    ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ - എന്റെ
    ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ
    വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
    എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമൊട്ടായി പോയെടീ
    ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
    പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ - ഹോയ്
    (ഓല)
  31. Oh priye (Geethaanjali) ഓ പ്രിയേ പ്രിയേ (ഗീതാഞ്ജലി)
    ആ..ആ.ആ.ആ
    ഓ പ്രിയേ പ്രിയേ
    എൻ പ്രിയേ പ്രിയേ
    ഏട്ടിൽ തീർത്ത മേടയിൽ
    ഹാരമേന്തി നിൽക്കുമീ
    നിന്റെ ഭൂവിൽ എന്റെ ദുഃഖം
    എന്നോടോമൽ രാഗാർദ്രയോ നീ
  32. O Faby (O Faby) ഓ ഫാബി  (ഓ ഫാബി)
    ഓ ഫാബി ...ഓ ഫാബി ...

    ഇളം മനസ്സിന്‍ സങ്കല്പം
    വരച്ചു വച്ച സംഗീതം
    വിരുന്നു വന്ന കിനാവിന്‍
    സ്വകാര്യം
    ഓ ഫാബി ...ഓ ഫാബി ...
    കളഞ്ഞു പോയ കൌമാരം
    കടം പറഞ്ഞ സന്ദേശം
    നിറഞ്ഞലിഞ്ഞ നിന്‍ രൂപം
    വിനോദം
    ഓ ഫാബി ...ഓ ഫാബി ...
  33. O priye (Aniyathipraavu) ഓ പ്രിയേ  (അനിയത്തിപ്രാവ്)
    ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
    ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം
    അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ
    നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം
    ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
    ഓ..പ്രിയേ.. എന്‍ പ്രാണനിലുണരും ഗാനം

8 comments:

  1. Not only ds...
    1.Oh mama mama mama chandamama
    (Rock n roll)

    2.Oh priya ...
    (20 20)

    3.ola ola oola
    (In ghost house in)

    4.oru venal puzhayil theli neeril
    (Pranayakalam)

    5.othorumichoru gaanam paadan...
    (Makante achan)

    6.oh sainaba azhakulla sainaba
    (Amrutham)

    7.ore oru raja...
    (Bahubali)

    8. Oomanappuzha kadappurathen...
    (Chanthupottu)

    9.oomanappoove...
    (Oru indian pranaya kadha)
    Etc...


    ReplyDelete
  2. Omal chiriyo anpibili ponkathirala

    ReplyDelete
  3. Omalale ente manassin premamaduram ni

    ReplyDelete
  4. മാളു തോറ്റു

    ReplyDelete