Dec 23, 2011

Malayalam Antakshari songs list. Starts with 'സ' (sa)

  1. Sukhamo devi (Sukhamo Devi)സുഖമോ ദേവി (സുഖമോ ദേവി)
    സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവീ...

    സുഖമോ ദേവി, സുഖമോ ദേവി,
    സുഖമോ ദേവീ.. സുഖമോ സുഖമോ (സുഖമോ...)

    നിന്‍ കഴല്‍ തൊടും മണ്‍തരികളും
    മംഗല നീലാകാശവും (നിന്‍ കഴല്‍..)
    കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ (2)
    കുളിര്‍ പകരും പനിനീര്‍ കാറ്റും (2)
    സുഖമോ ദേവി, സുഖമോ ദേവി,
    സുഖമോ ദേവീ.. സുഖമോ സുഖമോ
  2. Sanyaasini (Raajahamsam)സന്യാസിനി (രാജഹംസം )
    സന്യാസിനീ... ഓ ഓ ഓ
    സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
    സന്ധ്യാപുഷ്പവുമായ് വന്നു...
    ആരും തുറക്കാത്ത പൂമുഖവാതിലില്‍
    അന്യനെ പോലെ ഞാന്‍ നിന്നു..
    സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
    സന്ധ്യാപുഷ്പവുമായ് വന്നു...
  3. Swargam Thaanirangivannatho (Vanadevatha)സ്വർഗ്ഗം താണിറങ്ങി വന്നതോ (വനദേവത )
    സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
    സ്വപ്നം പീലി നീര്‍ത്തി നിന്നതോ
    ഈശ്വരന്റെ സൃഷ്ടിയില്‍
    അഴകെഴുന്നതത്രയും
    ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ (സ്വര്‍ഗ്ഗം....)
    സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
  4. Swarna mukile (Ithu Njangalude Kadha)സ്വര്‍ണ്ണ മുകിലേ (ഇതു ഞങ്ങളുടെ കഥ )
    സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
    സ്വപ്നം കാണാറുണ്ടോ നീയും
    സ്വപ്നം കാണാറുണ്ടോ?
    കണ്ണുനീര്‍ക്കുടം തലയിലേന്തി
    വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍
    സ്വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി
    വസന്തരാത്രി മയങ്ങുമ്പോള്‍
    സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
    സ്വപ്നം കാണാറുണ്ടോ?
  5. Sangamam Sangamam (Thriveni)സംഗമം സംഗമം (ത്രിവേണി )
    സംഗമം സംഗമം ത്രിവേണി സംഗമം
    ശൃംഗാരപദമാടും യാമം മദാലസയാമം.. (സംഗമം..)

    ഇവിടെയോരോ ജീവതരംഗവും
    ഇണയെത്തേടും രാവില്‍
    നാണത്തില്‍ മുങ്ങിയ കായലിന്‍ കവിളില്‍
    നഖചിത്രമെഴുതും നിലാവില്‍
    നീയും ഞാനും നമ്മുടെ പ്രേമവും
    കൈമാറാത്ത വികാരമുണ്ടോ ?

    ഓ..ഓ..ഓ ഓ ഓ .. (5)
    (സംഗമം...)
  6. Swayam Marannuvo (Welcome to Kodaikkanal)സ്വയം മറന്നുവോ (വെൽകം ടു കൊടൈക്കനാൽ)
    സ്വയം മറന്നുവോ പ്രിയങ്കരങ്ങളേ
    നിറഞ്ഞു പാടു നീ നിറഞ്ഞ വേളയില്‍
    അകലെയേതോ നീര്‍ച്ചോലയില്‍
    കാലം നീരാടിയോ

    കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം (2)
    കൂടെയെത്താത്ത കുഞ്ഞായിരുന്നൂ പോയജന്മങ്ങളില്‍
    മാനസങ്ങള്‍ ഒന്നാകുമെങ്കില്‍ മധുരംജീവിതം ( സ്വയം..)
  7. Sooryakireedam (Devaasuram)സൂര്യകിരീടം (ദേവാസുരം )
    സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ (2)
    പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
    സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

    നെഞ്ചിലെ പിരി ശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നു പോയ്‌ (2)
    നാമജപാമൃത മന്ത്രം ചുണ്ടില്‍ ക്ലാവു പിടിക്കും സന്ധ്യാ നേരം (സൂര്യ കിരീടം..)
  8. Sumangalikkuruvee (Azhakiya Raavanan)സുമംഗലിക്കുരുവീ (അഴകിയ രാവണന്‍ )
    സുമംഗലിക്കുരുവീ പാടാത്തതെന്തേ
    വിലാസലോലയായ്‌ തുടിക്കയായിതാ
    നുരഞ്ഞു തൂവുമീ മൃണാള യാമിനീ
    വരവായ് പൌര്‍ണമി....
    സുമംഗലിക്കുരുവീ പാടാത്തതെന്തേ
  9. Sundariye sundariye (Oru Maravathoor Kanavu)സുന്ദരിയേ സുന്ദരിയേ (ഒരു മറവത്തൂർ കനവു് )
    സുന്ദരിയേ സുന്ദരിയേ...
    സെന്തമിഴിന്‍ പെണ്‍കൊടിയേ...
    മഞ്ചള്‍മണം പൂസിവരും...
    മാര്‍കഴിതന്‍ പൈങ്കിളിയേ...
    തെങ്കാസിസാന്തും ഇട്ട്...
    തെരുക്കൂത്തുംപാട്ടും പോട്ട്...
    തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
    തെന്‍പാണ്ടിക്കോലമയില്‍ വാ... (സുന്ദരിയേ)
  10. Sonaare (Punjabi House)സോനാരേ സോനാരേ (പഞ്ചാബി ഹൗസ്‌)
    സോനാരേ സോനാരേ സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
    സ്വരരാഗ തേൻ നിറയ്ക്കാൻ പോരൂ
    സോനാരേ സോനാരേ സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
    സ്വപ്നങ്ങൾ പങ്കു വെയ്ക്കാൻ പോരൂ
    ഏതോ നോവിലൂറുമാ ഗാനം കാതിൽ തേൻ പകർന്നിടും നേരം
    കണ്ണീർപ്പൂവു പോലെ നീ മാറിൽ ചായുകില്ലേ (2)
    (സോനാരേ സോനാരേ ....)
  11. Sukhamaanee (Nammal)സുഖമാണീ (നമ്മള്‍)
    സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2)
    അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ
    പൂംചിറകിൽ പറന്നുയരാൻ
    കുളിരലയിൽ നനഞ്ഞലിയാൻ അഴകേ
    (സുഖമാണീ..)
  12. Swayamvara Chandrike (Chronic Bachelor)സ്വയംവര ചന്ദ്രികേ (ക്രോണിക്‌ ബാച്ചിലര്‍ )
    സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണമണി മേഘമേ
    ഹൃദയ രാഗ ദൂതു പറയാമോ... പ്രണയമധുരം
    അവൾക്കായ് പകര്‍ന്നുവരുമോ
    കൊഞ്ചും കളിത്തെന്നലേ... നെഞ്ചിന്‍ കിളിക്കൊഞ്ചലേ
    മെല്ലെയൊന്നു ചെന്നു പറയാമോ
    പാതി വിടരും കിനാവിന്‍ പരിഭവങ്ങള്‍
  13. Saare saare (Thilakkam)സാറേ സാറേ (തിളക്കം )
    ഏയ് സാറേ സാറേ സാമ്പാറേ
    സാറിന്റെ വീട്ടിലു കല്യാണം (2)
    കാക്ക വിളമ്പും ഉപ്പേരി
    പൂച്ച വിളമ്പും പുളിശ്ശേരി
    നാക്കില നീട്ടിയിരുന്നാട്ടെ
    ആന വിളമ്പും ചമ്മന്തി
  14. Swapnangal Kannezhuthiya (Bhaagyadevatha)സ്വപ്നങ്ങള്‍ കണ്ണെഴുതിയ (ഭാഗ്യദേവത )
    സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ
    സ്വര്‍ണ്ണനൂല്‍ എറിഞ്ഞൊരാള്‍ വല വീശിയോ
    കാലമേറെയായ്‌ നിന്നെ കാത്തിരുന്നുവോ
    കായലോളമായ്‌ നിന്നെ തേടിവന്നുവോ
    സഖി നീയോ ഇണയാവാന്‍
    കണികണ്ടിരുന്നുവോ...
    സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ..

13 comments:

  1. സുന്ദരി നീയും സുന്ദരൻ ഞാനും

    ReplyDelete
  2. സുന്ദരി സുന്ദരി onnorughivaa

    ReplyDelete
  3. സാഗരങ്ങളേ പാടി പാടി

    ReplyDelete
  4. Samaja sanjarini
    Samayamithapoorva
    Sun sun sundari thumpi

    ReplyDelete
  5. swarggm thaashirangi Vannatho...
    sandhye..kanneeerilenthe..sandhye..
    swarggm nammude kayyil thannoru...muthanaloooo jeevitham..
    sona..sonaa nee onnam no...

    ReplyDelete
  6. swarggm thaashirangi Vannatho...
    sandhye..kanneeerilenthe..sandhye..
    swarggm nammude kayyil thannoru...muthanaloooo jeevitham..
    sona..sonaa nee onnam no...

    ReplyDelete
  7. സത്യം ശിവം സുന്ദരം...
    സിന്ദൂര സന്ധ്യേ പറയൂ....
    സ്വർഗ്ഗത്തെക്കാൾ സുന്ദരമാണീ....

    ReplyDelete
  8. സ്വർണമുകിലേ...

    ReplyDelete
  9. സമയമിതപൂർവ്വ സായാഹ്നം

    സദാ പാലയ സാരസാക്ഷി
    സമാനരഹിത മോഹനാംഗി (Mr. Fraud)

    സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ

    സ്വരരാഗ ഗംഗാ പ്രവാഹമേ സ്വർഗ്ഗീയ

    സാഗരങ്ങളെ പാടിയുണർത്തുന്ന സാമഗീതമേ

    സുന്ദരിയേ വാ വെണ്ണിലവേ വാ
    എൻ ഹൃദയതാളം നീ പ്രണയിനീ

    സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ നാളെയാണ് താലിമംഗളം

    ReplyDelete
  10. സ്നേഹത്തിൻ പൂഞ്ചോലത്തീരത്തിൽ നാമെത്തും നേരം


    സന്ധ്യക്കെന്തിനു സിന്ദൂരം

    സന്ധ്യേ കണ്ണീരിലെന്തേ സന്ധ്യേ

    ReplyDelete