Dec 23, 2011

Malayalam Super Hit Songs Starts with 'ശ' (sha)

  1. Shilayilninnum Unarunee [F] (Chronic Bachelor)ശിലയില്‍ നിന്നും ഉണരുക നീ (ക്രോണിക്‌ ബാച്ചിലര്‍ )
    ശിലയിൽ നിന്നും ഉണരു നീ
    എന്റെ ഗന്ധർവ്വനായ് വരു നീ
    പുഴയിൽ നിന്നും മലർവനിയിലും
    തണുത്തലിയുന്നിതാ രജനി
    നിന്നെ അറിയാൻ നിന്നോടലിയാൻ
    തിരയായ് അലയും കടൽ ഞാൻ
    ഹിമശില നീ തപശില നീ
    തമസ്സിൽ നിന്നും ഉണരുമോ....
    ഹിമശില നീ തപശില നീ
    തമസ്സിൽ നിന്നും ഉണരുമോ....
    ശിലയിൽ നിന്നും ഉണരു നീ
  2. Shalabham Vazhimaarumaa (Achaneyaanenikkishtam)ശലഭം വഴി (അഛ്ചനെയാണെനിക്കിഷ്ടം )
    ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
    ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
    വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
    തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം
    എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം
    ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
    ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
  3. Shaarike Ninnekkaanaan (Raakkilippaattu)ശാരികേ നിന്നെ കാണാന്‍ (രാക്കിളിപ്പാട്ട്‌)
    ശാരികേ നിന്നെ കാണാന്‍ താരകം താഴേ വന്നു
    ആശംസയേകാനെന്റെ സ്നേഹവും പോയീ
    കണ്ണിനും കണ്ണല്ലേ നീ കത്തും വിളക്കല്ലേ നീ
    സൗഹൃദം പൂക്കും പോലെ എന്നിൽ സുഗന്ധം
    (ശാരികേ നിന്നെ...)
  4. Shankhum Venchaamaravum (Pattaabhishekam (New))ശംഖും വെണ്‍ചാമരവും (പട്ടാഭിഷേകം )
    ശംഖും വെഞ്ചാമരവും കൊമ്പും വീരാളിപ്പട്ടും
    കൂമ്പാരപ്പൊന്നും പൊരുളും
    ആനപ്പുറത്തമ്പോറ്റിത്തമ്പുരാന്മാരും
    കാറ്റത്താടും കണ്ണാടിക്കൂടാരക്കൂരാപ്പും
    കൂടും കുടുക്കയും കൊണ്ടാടും പണ്ടാരക്കെട്ടും
    വായാടിപ്പൊന്‍‌തത്തപ്പെണ്ണും
    കൂ‍ടെയൊരു പൂവാലന്‍ പൂവന്‍‌താറാവും
    കൂത്തരങ്ങില്‍ കിണ്ണം കൊട്ടും മിണ്ടാട്ടപ്പാട്ടും
    പട്ടാഭിഷേകം... പട്ടാഭിഷേകം... [2]
  5. Shukriya Shukriya (KJY) (Niram)ശുക്രിയ ശുക്രിയ [യേശുദാസ്‌] (നിറം )
    ഒരു ചിക് ചിക് ചിക് ചിറകിൽ
    മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ
    ഹെയ് കുക്ക് കുക്ക് കുക്ക് കുറുകി
    കുഴൽ ഊതിപ്പാടും കുയിലേ
    ശുക്രിയാ ശുക്രിയാ (2)
  6. Shashikala Chaarthiya (Devaraagam)ശശികല ചാര്‍ത്തിയ (ദേവരാഗം )
    ശശികല ചാര്‍ത്തിയ ദീപാവലയം
    നം തനനം തനനം തനനം നം
    നിശയൊരു കാര്‍ത്തിക വര്‍‌ണ്ണാഭരണം
    നം തനനം തനനം തനനം നം
    കളനൂപുരശിഞ്ചിതരഞ്ജിതമേളം
    തനനനനനന തനനം
    തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം
    തനനനനനന തനനം
    വരമരുളും പൊരുളുമുയിരുമുണരും ദേവീ
    തനനം തനനം നം നം നം നം
    തം തനനനം തനാനന തം തനനനം [2]
    നിസ നിസ ഗാസ മാഗ പാമ നിപ ഗാമപാ
  7. Shararaanthal Ponnum Poovum (Thudarkadha)ശരറാന്തല്‍ (തുടര്‍ക്കഥ )
    ശരറാന്തല്‍ പൊന്നും പൂവും
    വാരിത്തൂവും...
    ഒരു രാവില്‍ വന്നൂ നീയെന്‍
    വാര്‍തിങ്കളായ്...
    നിറവാര്‍ന്നൊരുള്‍പ്പൂവിന്റെ
    ഇതള്‍തോറും നര്‍ത്തനമാടും
    തെന്നലായ് വെണ്ണിലാവായ് (ശരറാന്തല്‍)
  8. Shyaamaambaram Neele [M] (Artham)ശ്യാമാംബരം (അര്‍ത്ഥം)
    ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍
    തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍
    ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും ചന്ദ്രകാന്തക്കല്ല് (2)
    ശ്യാമാംബരം...
  9. Sharathkaala Sandhya (Engine Nee Marakkum)ശരത്കാല സന്ധ്യ (എങ്ങിനെ നീ മറക്കും )
    ശരത്കാല സന്ധ്യ കുളിര്‍തൂകി നിന്നു
    മലര്ക്കാവില്‍ എങ്ങോ കുയില്‍ പാടി വന്നു
    (ശരത്കാല...)
    കളിയായി ഞാന്‍ ചിരിയായി ഞാന്‍ പറഞ്ഞാലുമത് നീ
    പാലപ്പൂഞ്ചോട്ടില്‍
    ജല ദേവതേ അറിയാതെയത് നീ കരഞ്ഞില്ലേയതിനാല്‍
    ഞാനോ നോവുന്നു (ശരത്കാല ...)
  10. Shararaanthal Thirithaanu (Kaayalum Kayarum)ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ (കായലും കയറും )
    ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍
    മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു (ശരറാന്തല്‍)

    മകരമാസക്കുളിരില്‍
    അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍
    മയങ്ങുവാനൊരു മോഹം മാത്രം ഉണര്‍ന്നിരിക്കുന്നു (മകരമാസ)

    വരികില്ലേ നീ.....
    അലയുടെ കൈകള്‍ തഴുകും തരിവളയണിയാന്‍ വരുകില്ലേ (2)(ശരറാന്തല്‍)
  11. Shankhupushpam Kannezhuthumbol (Shakunthala)ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ (ശകുന്തള )
    ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ
    ശകുന്തളേ നിന്നെ ഓർമ്മ വരും
    ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ
    ശകുന്തളേ നിന്നെ ഓർമ്മവരും
    ശകുന്തളേ... ശകുന്തളേ ...

    മാനത്തെ വനജ്യോത്സ്‌ന നനയ്‌ക്കുവാൻ പൗർണ്ണമി
    മൺകുടം കൊണ്ടുനടക്കുമ്പോൾ
    നീലക്കാർമുകിൽ കരിവണ്ടുമുരളുമ്പോൾ
    നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
    നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
    ശകുന്തളേ... ശകുന്തളേ...

7 comments:

  1. Shasikala chaarthiya deepavalayam.

    Sharathaambharam chaaru chandrika..

    Shisirakaala megha midhuna rathiparaagamo...

    ReplyDelete
  2. ശാന്തമീ രാത്രിയിൽ വാദ്യ
    ശംഖു പുഷ്പപം കണഴുതുമ്പോൾ
    ശിവതം ശിവ നാമം ശ്രീ പാർവതി
    ശിവമല്ലി കാവിൽ കൂവളം പൂത്തു



    ReplyDelete
  3. ശ്യാമ േമേഘേമേ നീ യുദു കുല

    ReplyDelete
  4. Shwasathin thaalam thennal ariyumo ( Achuvinte amma)

    ReplyDelete
  5. Sivamalli pookozhikkum margazhikatte
    Sarike en sarike
    Syamabaram pulkunnura venchandrane
    Sararanthal minni nilkkum kannilenthanu

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ശ്യാമ മേഘമേ നീ ..
    ശ്യാമ വനിലേതോ കണിക്കൊന്ന പൂത്തുവോ ..
    ശിവ മല്ലികാവിൽ കൂവളം പൂത്തു ...
    ശര റാന്തൽ മിന്നി നിൽക്കും കണ്ണിലെന്താണ്
    ശ്വാസത്തിന് നാളം തെന്നൽ അറിയുമോ .. പൂന്തെന്നൽ അറിയുമോ ..
    ശിശിര കാല മേഘ മിഥുന രതിപരാഗമോ ...
    ശശികല ചാർത്തിയ ദീപാ വലയം ധും തന ധും തന ധും തന ധും തന ...
    ശിവദം ശിവ നാമം ശ്രീ പര്വതീശ്വര നാമം ...
    ശങ്കരാ…നാദശരീരാ പരാ
    ശ്യാമാംബരം , പുൽകുന്നൊരാ...

    ReplyDelete