Feb 1, 2015

Malayalam Super Hit Songs Starts with 'ഹ' (ha)

  1. hrudayasarassile (Padunna Puzha) ഹൃദയസരസ്സിലെ (പാടുന്ന പുഴ )
    ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
    ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
    ഇനിയും നിൻ കഥ പറയൂ (ഹൃദയസരസ്സിലെ ....)
    അർദ്ധനിമീലിത മിഴികളിലൂറും
    അശ്രുബിന്ദുവെൻ സ്വപ്ന ബിന്ദുവോ? (ഹൃദയസരസ്സിലെ ....)
  2. hosaanaa (Jesus) ഹോശാനാ (ജീസസ് ) 
    ഹോശാനാ ...... ഹോശാനാ......
    കർത്താവിന്നോശാനാ .....
    ഹോശാനാ ഹോശാനാ ഹോശാനാ

    ഹോശാനാ കർത്താവിന്നോശാനാ
    മിശിഹാ കർത്താവിന്നോശാനാ
    ഹോശാനാ ഹോശാനാ ഹോശാനാ
  3. he vennilaa (Pattam Pole) ഹേ വെണ്ണിലാ (പട്ടം പോലെ) 
    ഹേ വെണ്ണിലാ ... പൂം പീലി നീട്ടി
    എൻ നെഞ്ചിനെ ... നീ തൊട്ട നേരം
    പറന്നേറി ഞാനേതോ ചിരിതുമ്പിയായ്
    (ഹേ വെണ്ണിലാ ...)
  4. husbands in goa (Husbands In Goa) ഹസ്ബൻഡ്സ്  ഇൻ ഗോവ (ഹസ്ബൻഡ്സ് ഇൻ ഗോവ ) 
    ഹസ്ബൻഡ്സ് ഇൻ ഗോവ ഗോവ
    ഓ ... ഹസ്ബൻഡ്സ് ഇൻ ഗോവ ഗോവ

    ഈ വയസ്സന്നു വല്ലാത്ത പോല്ലാപ്പിൽ നിന്നൊന്ന്
    കഷ്ടിച്ചോരാഴ്ച റെസ്റ്റ് ....
    ഹസ്ബൻഡ്സ് ഇൻ ഗോവ ഗോവ .....
    ഓ ... ഹസ്ബൻഡ്സ് ഇൻ ഗോവ ഗോവ.....
  5.  Himaval Swami (Makante Achan ) ഹിമവൽ സ്വാമി (മകന്റെ അച്ഛൻ) 
    ഹിമവൽ സ്വാമി ശരണം ഹേമാങ്കസുന്ദര ശരണം (2 )
    ഹരിപാദമേ സ്വാമി ഹര രൂപമേ
    ഹരിഹര ദൈവമേ മമശരണം
    (ഹിമവൽ ....)
  6. harivarasanam (Thathwamasi) ഹരിവരാസനം (തത്ത്വമസി) 
    ഹരിവരാസനം വിശ്വമോഹനം
    ഹരിദധീശ്വരം ആരാദ്ധ്യപാദുകം
    അരി വിമർദ്ദനം നിത്യനർത്തനം
    ഹരഹരാദ്മജം ദേവമാശ്രയേ
  7. happy husbands (Happy Husbands) ഹാപ്പി ഹസ്ബൻഡ്സ് (ഹാപ്പി ഹസ്ബൻഡ്സ്)
    ഹാപ്പി ഹസ്ബൻഡ്സ് ഓ ബ്രിംഗ് ബാങ്ക് ബോലെയു
     അലേ അലേ അലേ അലേ ...(2 )

    ഒരു മഞ്ഞക്കിളിക്കൂട് ഒരു കുഞ്ഞിക്കിളിക്കൂട്
    നിറവാലത്തെ  കൊമ്പത്തെ കിളിക്കൂട്‌
    ഒരു വെള്ളിത്തിങ്കൾ കൂട് ഒരു തങ്കത്തൂവൽ കൂട്
    മഴയിറ്റിറ്റും കാറ്റത്തെ കിളിക്കൂട്‌
    അലേ അലേ അലേ അലേ ...(2 )
    ഹാപ്പി ഹസ്ബൻഡ്സ്
  8. hello (Hello) ഹലോ ഹലോ
    ഹലോ ഹലോ ഹലോ ഹലോ
    അവൾ വിളിച്ചു
    ഹലോ ഹലോ അവൻ വിളിച്ചു
    എന്റെ ഹൃദായാഭിലാഷം ഇതൾ വിരിച്ചു (2)
    ഹലോ ഹലോ..

    ഇളം മഞ്ഞിൽ നറുതുള്ളി ഇതളതിൽ പതിച്ചു (2)
    ഒരു സൂര്യനതിനുള്ളിൽ തിരി തെളിച്ചു
    മലരിന്റെ തപസ്സും മഞ്ഞിന്റെ മനസ്സും (2)
    പനിനീരിൻ പുതുഗന്ധം പങ്കു വെച്ചു
  9. he krishna (Nivedyam) ഹേ കൃഷ്ണാ (നിവേദ്യം)
    ഹേ കൃഷ്ണാ ഗോപീകൃഷ്ണാ
    യദുമുരളീഗായകാ
    ഹേ കൃഷ്ണാ മഥുരാനാഥാ
    വ്രജയുവതീവല്ലഭാ
    ഞാനീ നടയില്‍ ഉരുകുമ്പോഴും
    ചിരിതൂകി നില്പതെന്തു നീ കണ്ണാ

    (ഹേ കൃഷ്ണാ)
  10. hrudayageethamayi (Ammakkilikkoodu) ഹൃദയഗീതമായ് (അമ്മക്കിളികൂട്‌)
    ഹൃദയഗീതമായ് കേള്‍പ്പു ഞങ്ങളാ സ്നേഹഗാനധാര
    വിശ്വമാകവേ പുല്‍കിനില്‍ക്കുമാ ജീവരാഗധാര
    അഴലാഴിപോലെ തൊഴുകൈകളോടെ
    ആ പ്രേമമന്ത്രമുരുവിട്ടു ഞങ്ങള്‍ പാടുന്നു
    (ഹൃദയഗീതമായ്)
  11. ho saina ho saina (Chathikaththa Chandu) ഹോ സൈനാ ഹോ സൈനാ (ചതിക്കാത്ത ചന്തു)
    ഹോ സൈനാ ഹോ സൈനാ സൈനാ

    ഞാനും വരട്ടേ ഞാനും വരട്ടേ ആടു മേയ്ക്കാൻ കാടിനുള്ളിൽ
    ഹോ സൈനാ ഹോ സൈനാ
    പോരൂ പുന്നാരേ പോരൂ പുന്നാരെ മാമ്പൂ പൂക്കും മാസമല്ലേ
    ഹോ സൈനാ ഹോ സൈനാ
    ഓടക്കുഴലൂതി കൊണ്ടടുത്തിരിക്കാം
    ഒരു മരച്ഛായയിൽ കിടന്നുറങ്ങാം
    കണ്ണാരം പൊത്താം കിന്നാരം ചൊല്ലാം
    കുഞ്ഞാടിൻ കൂട്ടത്തിൽ കൂത്താടാം
    (ഞാനും വരട്ടേ..)
  12. hey heavenly star (Note Book) ഹേയ് ഹെവൻലി സ്റ്റാർ (നോട്ട്‌ ബുക്ക്)
    ഹേയ് ഹെവൻലി സ്റ്റാർ
    ലവ് യൂ മോർ ആൻഡ് മോർ
    യൂ ആർ ദ് വൺ അക്വേറിയസ്
    ഹൂ മേയ്ക്ക് മൈ ഡ്രീം കം ട്രൂ.....

    ധും തനക്കും മനം തുടിക്കും ഉള്ളിലെന്തോ തുളുമ്പിടും..
    പിന്നെയെല്ലാം മറന്നിരിക്കും കള്ളനെങ്ങോ മറഞ്ഞിടും
    ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ്
    പതിവായാരോ മൂളുന്നില്ലേ ചെവിയിലായ്
    മതിയില്ലെന്നായ് ചൊല്ലുന്നില്ലേ മനസ്സിലായ്
    തളിരുകള്‍ തരളമായ് പ്രണയമോ..കളഭമായ്..
    ഒളിക്കുന്നുവെന്നാല്‍ പോലും ഉദിക്കുന്നു വീണ്ടും വീണ്ടും
    കടക്കണ്ണിലാരോ സൂര്യനായ്
    സുന്ദരന്റെ വരവോര്‍ത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
    കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ (2)
  13. himasyla (Mazha) ഹിമശൈല (മഴ)
    ഹിമശൈലസൗന്ദര്യമായ് ഒഴുകുന്ന ശിവഗംഗയായ്
    ഉണരുന്നു നീലാംബരി - ഏകാന്തരാഗാംബരി
    ശതകോടി ജന്മങ്ങള്‍ തേടുന്ന സാന്ത്വനം
    പടരുന്ന ഹൃദയാഞ്ജലി....

    (ഹിമശൈല)
  14. himagiri nirakal (Thandavam) ഹിമഗിരി നിരകള്‍(താണ്ഡവം)
    ഹിമഗിരി നിരകള്‍ പൊന്‍തുടികളിലിളകി
    ശിവകരസന്ധ്യാരംഗമൊരുങ്ങി

    ഹിമഗിരി നിരകള്‍ പൊന്‍തുടികളിലിളകി
    ശിവകരസന്ധ്യാരംഗമൊരുങ്ങി
    നാഠഭൈരവി രാഗധാരയില്‍
    മന്ത്രധ്വനിതരംഗ താണ്ഡവനടനയാമമായു്
    (നാഠഭൈരവി)
    ഹിമഗിരി നിരകള്‍ അ... ന...
  15. hrudayasakhee Snehamayi (Vellithira) ഹൃദയസഖീ സ്നേഹമയീ (വെള്ളിത്തിര)
    ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ
    എന്തിനു നിന്‍ നൊമ്പരം ഇനിയും എന്തിനു നിന്‍ നോവുകള്‍ ഇനിയും
    എന്നും നിന്‍ തുണയായി നിഴലായി നിന്‍ അരികില്‍ ഞാന്‍ ഉണ്ടെല്ലോ
    (ഹൃദയസഖീ സ്നേഹമയീ..)
    ഹൃദയസഖീ ആ ആ ആ.....

    നീ ഉറങ്ങുമോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലെല്ലോ
    നീ ഉണര്‍ന്നു നോക്കുമ്പോലും നിന്‍റെ കൂടെ ഉണ്ടെല്ലോ
    കസ്തുരി മാനെ തെടുന്നതാരെ നീ
    നിന്നിലെ ഗന്ധം തെടുന്നതെങ്ങു നീ
    ഓമലെ കണ്‍ തുറക്കു എന്‍ ഓമലെ കണ്‍ തുറക്കു..
    (ഹൃദയസഖീ സ്നേഹമയീ..)
  16. hrudayathil (Saphalyam) ഹൃദയത്തില്‍ (സാഫല്യം)
    ഹൃദയത്തില്‍ തേന്‍‌മഴ പെയ്യും
    ഇടയപ്പെണ്‍‌കൊടിയേ...
    താഴ്‌വരയില്‍ ചെമ്പനീര്‍‌പ്പൂ-
    ത്താലവുമായ് വരുമഴകേ...
    (ഹൃദയത്തില്‍...)

    ഒലീവുചില്ലകളൊരുപിടി മരതക-
    മണികള്‍ കൊരുക്കുകയായി
    ഇണയായ് നീര്‍ക്കിളി നീന്തും
    പൊയ്കയുമിക്കിളി കൊള്ളുകയായി
    തളിര്‍ത്ത മുന്തിരിവള്ളിക്കുടിലില്‍
    തത്തകള്‍ കൊഞ്ചുകയായി
    ഒരു ഗാനത്തിന്‍ ചിറകില്‍ വരൂ നീ
    യറൂശലേം കന്യേ...
    (ഹൃദയത്തില്‍...)
  17. harimuraleeravam (Araam Thamburan) ഹരിമുരളീരവം (ആറാം തമ്പുരാന്‍)
    ഹരിമുരളീരവം ♪ ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം (൨)
    ഹരിമുരളീരവം ............. (൪)
    ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

    മധുമൊഴി രാധേ നിന്നേ തേടി .................................................
    ആ.............................................................................
    മധുമൊഴി രാധേ നിന്നേ തേടി അലയുകയാണൊരു മാധവ ജന്മം
    അറിയുകയായി അവന്‍ ഈ ഹൃദയം
    അരുണ സിന്ദൂരമായ് കുതിരും മൗനം
    നിന്‍ സ്വരമണ്ഢപ നടയില്‍ ഉണര്‍ന്നൊരു
    പൊന്‍ തിരിയായ് അവന്‍ എരിയുകയല്ലോ
    നിന്‍ പ്രിയ നര്‍ത്തന വനിയില്‍ ഉണര്‍ന്നൊരു
    മണ്‍തരി ആയ് സ്വയം ഉരുകുകയല്ലോ
    സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
    മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
    മഗരിസനിസരിഗസ (൨) മഗരിസനിസരിഗ
  18. hey nilakkili (Ennodishtam Koodamo) ഹേയ് നിലാക്കിളീ(എന്നോടിഷ്ടം കൂടാമോ)
    ഹേയ് നിലാക്കിളീ...നേരമായ്
    എന്‍ മനോരഥം സാന്ദ്രമായ്
    സ്നേഹദൂതിയായ് യാമിനി...
    ഉണരുകയായ്‌ കിന്നരന്‍ .....
    ഹേയ് നിലാക്കിളീ...നേരമായ്
    എന്‍ മനോരഥം സാന്ദ്രമായ്....

    അലകള്‍ തൊഴുതുയരും
    മദനലയനദിയില്‍
    നീരാടാന്‍ അഴകിന്‍ പിയോണികള്‍ ...
    വിടരുന്ന വേളയില്‍
    അഴകിന്‍ പിയോണികള്‍.....വിടരുന്ന വേളയില്‍
    ഇന്നു വരുകയായ് കിന്നരന്‍ .....
    ഹേയ് നിലാക്കിളീ...നേരമായ്..........
  19. hrudayavaniyile (Kottayam Kunjachan) ഹൃദയവനിയിലെ(കോട്ടയം കുഞ്ഞച്ചന്‍)
    ഹൃദയവനിയിലെ ഗായികയോ
    യവനകഥയിലെ നായികയോ
    ഹൃദയവനിയിലെ ഗായികയോ
    യവനകഥയിലെ നായികയോ

    അഴകിന്റെ ആത്മാവില്‍ അനുദിനം വളരുന്ന
    ഗരിസനിപനി സനിപമഗമ പമഗരി സഗമപഗമ
    പനി മപനിസ പനിസരിസാ....ആ....
    അഴകിന്റെആത്മാവില്‍ അനുദിനം വളരുന്ന അരുമക്കിനാവിന്‍ സോദരിയൊ
    നീ അരുമക്കിനാവിന്‍ സോദരിയോ
  20. hrudayam kondezhuthunna (Aksharathettu) ഹൃദയംകൊണ്ടെഴുതുന്ന(അക്ഷരത്തെറ്റ്)
    ഹൃദയംകൊണ്ടെഴുതുന്ന കവിത
    പ്രണയാമൃതം അതിന്‍ ഭാഷ (2)

    അര്‍ത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
    അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
    അത് മഹാകാവ്യം
    ദാമ്പത്യം ഒരു മഹാകാവ്യം (ഹൃദയം)
  21. haraharahara shankara (Rasikan) ഹരഹരഹര ശങ്കരാ (രസികന്‍)
    ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
    ദുരിതശമനദായകാ ഓ ദയാമയാ...
    നിന്‍ തുടിയുടെ ധിംധിമി ധിമി ധിമിധിമിക്കുമ്പം
    വന്‍പെഴും നിന്‍റെ അമ്പലങ്ങളില്‍ കുമ്പിടും കുടുംബം
    പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
    എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
    (ഹരഹരഹര)

5 comments:

  1. 1.hridhayathin niramayi...
    (100 days of love).

    2.hey vaada themmadi
    (Rasikan)

    ReplyDelete
  2. Harichandana malarile madhuvay...[kannezhuthi pottum thottu]
    hey krishna hare krishna ghanasyama mohana krishna...
    hey hey chumma chumma pinangathedo...[olimpian antony adam]
    hrudayam oru veenayay athil nin mozhiyay...
    hrudaya raaga thanthri meeti...

    ReplyDelete
  3. Hey hello hey hello
    Onnu ninne

    ReplyDelete
  4. Himagiri thanaye hemalathe
    Hridayathin madhupatram nirayunnu
    Hemanthamen kaikumbilil

    ReplyDelete
  5. Halbilu thenn ozhukana koyikodu.....

    ReplyDelete