Feb 1, 2015

Malayalam Super Hit Songs Starts with 'ച ' (cha)


  1. chakarvarthini (Chemparathi) ചക്രവര്‍ത്തിനീ(ചെമ്പരത്തി)
    ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
    ശില്പഗോപുരം തുറന്നു
    പുഷ്പപാദുകം പുറത്തു വെയ്ക്കു, നീ
    നഗ്നപാദയായ് അകത്തു വരൂ
    (ചക്രവര്‍ത്തിനീ)
  2. chandanathil kadanjeduthoru (Shasthram Jayichu Manushyan Thottu) ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു(ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു)
    ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
    മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്തം
    പ്രിയയോ കാമശിലയോ നീയൊരു പ്രണയഗീതകമോ
    ചന്ദനത്തില്‍........

    ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ്
    ഇതളിട്ടുണരും താളലയങ്ങള്‍ ഈറന്‍ പൂന്തുകിലായ്
    രതിയോ രാഗനദിയോ നീസുഖ രംഗസോപാനമോ?
    ചന്ദനത്തില്‍........
  3. chandrkkalamanathu (Picnic) ചന്ദ്രക്കലമാനത്ത് (പിക് ‌നിക്)
    ചന്ദ്രക്കലമാനത്ത് ചന്ദനനദി താഴത്ത്
    നിന്‍ കൂന്തല്‍ തഴുകിവരും പൂന്തെന്നല്‍ കുസൃതിയോ
    തങ്കനിലാവിന്റെ തോളത്ത്

    ഇന്നെന്റെയിണക്കിളിയക്കരേ
    ഇടനെഞ്ചുപൊട്ടിഞാനിക്കരെ
    അലതല്ലുമാറ്റിലെ അമ്പിളിയെന്നപോല്‍
    ആത്മാവിലാമുഖം തെളിയുന്നൂ
    എവിടെ എവിടെ നീയെവിടെ
    വിളികേള്‍ക്കൂ........
    ചന്ദ്രക്കലമാനത്ത്.........
  4. chettikkulangara bharani nalil (Sindhu) ചെട്ടികുളങ്ങര ഭരണി നാളില്‍ (സിന്ധു)
    ചെട്ടികുളങ്ങര ഭരണി നാളില്‍
    ഉത്സവം കണ്ടു നടക്കുമ്പോള്‍
    ചെട്ടികുളങ്ങര ഭരണി നാളില്‍
    ഉത്സവം കണ്ടു നടക്കുമ്പോള്‍
    കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
    ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
    തേരോട്ടം ...തേരോട്ടം (ചെട്ടികുളങ്ങര)
  5. chemparathi poove chollu (Shyama) ചെമ്പരത്തിപ്പൂവേ ചൊല്ല് (ശ്യാമ)
    ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
    അമ്പലത്തിലിന്നല്ലയോ സ്വര്‍ണരഥഘോഷം

    ദേവനു നല്‍കാന്‍ കയ്യില്‍ നാണത്തിന്‍ നൈവേദ്യമോ
    കോവിലില്‍ പോയി ദൂരെ നാണിച്ചു നിന്നവളേ
    വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന്

    താഴ്വരയാറ്റിന്‍ തീരെ ആടുവാന്‍ വന്ന കാറ്റേ
    കാലിലെ പാദസരം കാണാതെ വീണതെങ്ങ് ?
    താഴമ്പൂക്കാട്ടിലെ ചന്ദനക്കട്ടിലിലോ

    ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
    അമ്പലത്തില്‍ ഇന്നല്ലയോ സ്വര്‍ണരഥഘോഷം
  6. chandanam manakkunna (Achuvettante Veedu) ചന്ദനം മണക്കുന്ന(അച്ചുവേട്ടന്റെ വീട്)
    ചന്ദനം മണക്കുന്ന പൂന്തോട്ടം....
    ചന്ദ്രികമെഴുകിയ മണിമുറ്റം....
    ഉമ്മറത്തമ്പിളി നിലവിളക്ക്....
    ഉച്ചത്തില്‍ സന്ധ്യക്കു നാമജപം
    ഹരിനാമജപം

    ചന്ദനം മണക്കുന്ന പൂന്തോട്ടം
    ചന്ദ്രികമെഴുകിയ മണിമുറ്റം
    ഉമ്മറത്തമ്പിളി നിലവിളക്ക്
    ഉച്ചത്തില്‍ സന്ധ്യക്കു നാമജപം
    ഹരിനാമജപം
  7. chandanamani vaathil (Marikkunnilla Njan) ചന്ദനമണിവാതില്‍(മരിക്കുന്നില്ല ഞാന്‍)
    ചന്ദനമണിവാതില്‍ പാതി ചാരി
    ഹിന്ദോളം കണ്ണില്‍ തിരയിളക്കി
    ശൃംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
    എന്തായിരുന്നു മനസ്സില്‍ ?
    (ചന്ദനമണി വാതില്‍..)
  8. chandanalepa sugandham (Oru Vadakkan Veeragadha) ചന്ദനലേപ സുഗന്ധം (ഒരു വടക്കന്‍ വീരഗാഥ)
    ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ (2)
    മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തതു യൌവ്വനമോ ഋതു ദേവതയോ
    യൌവ്വനമോ ഋതു ദേവതയോ
    ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ

    ചെങ്കദളി മലര്‍ ചുണ്ടിലിന്നാര്‍ക്കു നീ കുങ്കുമ രാഗം കരുതി വച്ചു
    തൊഴുതു മടങ്ങുമ്പോള്‍ കൂവളപ്പൂമിഴി മറ്റേതു ദേവനെ തേടി വന്നു
    മാറണിക്കച്ച കവര്‍ന്നോ കാറ്റു നിന്‍ അംഗപരാഗം നുകര്‍ന്നോ
    (അ അ ആ......)
    ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ
  9. chanchakkam thenniyum (Johny Walker) ചാഞ്ചക്കം തെന്നിയും (ജോണി വാക്കര്‍)
    ചാഞ്ചക്കം തെന്നിയും താളത്തില്‍ ചിന്നിയും
    ആകാശത്താലവട്ടപ്പീലികെട്ടും ചില്ലുമേഘമേ

    വെണ്‍പ്രാവുകള്‍ ചേക്കേറുമീ ചുരങ്ങളില്‍ മരങ്ങളില്‍ കാറ്റോതിയോ
    പൂം തുമ്പികള്‍ വിണ്‍കുമ്പിളില്‍ പമ്മിയും പതുങ്ങിയും തേന്‍ തേടിയോ
    നക്ഷത്രങ്ങള്‍ തേടി നവരത്നങ്ങള്‍ തേടി
    സ്വപ്നത്തേരില്‍ നിന്നെ കാണാനെത്തുമ്പോള്‍
    (ചാഞ്ചക്കം)
  10. chambakkulam thachanunnam (Chambakkulam Thachan) ചമ്പക്കുളംതച്ചനുന്നം(ചമ്പക്കുളം തച്ചൻ)
    ചമ്പക്കുളംതച്ചനുന്നം പിടിപ്പിച്ച പൊന്നാഞ്ഞിലിത്തോണിയോ
    ആറന്മുളത്തേവരാറട്ടിനെത്തുന്ന പള്ളിപ്പെരും തോണിയോ
    ഉലകിന്റെപുകഴായ തോണി തച്ചനുയിരൂതി ഓട്ടുന്ന തോണി
    ഒരുതച്ചുപണിയാം ഒരുമിച്ചുതുഴയാം
    ഹൈലേസ ഹൈലേസ ഹൈ

    ആടിവാ ആടിവാളന്‍ കുറത്തീ
    തെയ്യത്തെയ്യാരത്തെയ്യാ
    അമ്പലം കൂത്താടിവാ കുറത്തീ
    തെയ്യത്തെയ്യാരത്തെയ്യാ
  11. chandrakantham kondu (Padheyam) ചന്ദ്രകാന്തം കൊണ്ട് (പാഥേയം)
    ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍
    ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍
    ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
    ആകാശഗംഗയും ആമ്പല്‍ക്കുളം

    ആതിരാപ്പെണ്ണിന്റെ വെണ്ണിലാപ്പാല്‍ക്കുടം
    നീയൊന്നുതൊട്ടപ്പോള്‍ പെയ്തുപോയി
    മഴവില്‍ തംബുരു മീട്ടുമ്പോള്‍ എന്‍
    സ്നേഹസ്വരങ്ങള്‍ പൂമഴയായ്
    പാദസരം തീര്‍ക്കും പൂഞ്ചോല
    നിന്മണിക്കുമ്പിളില്‍ മുത്തുകളായ്
    ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
    ആകാശഗംഗയും ആമ്പല്‍ക്കുളം
    ചന്ദ്രകാന്തം......
  12. chinkarakinnaram (Minnaram) ചിങ്കാരകിന്നാരം (മിന്നാരം)
    ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന
    മണിക്കുരുന്നേ വാ പുന്നാരം പുന്നാരം
    കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ
    അമ്മാനം അമ്മാനം
    കുഞ്ഞിക്കുളിരമ്പിളിയേ ചെല്ലച്ചെറുകുമ്പിളിലെ
    മമ്മമാമുണ്ടു മിന്നാരം കണ്ടു മിന്നാമിന്നിയായ് വാ
    വാവാവോ വാവാവോ (ചിങ്കാര...)
  13. chandanakkatte kulirkonduvaa (Bhishmacharya) ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ (ഭീഷ്മാചാര്യ)
    ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ
    ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ
    മുറിവേറ്റ പൈങ്കിളിക്കൊരു
    സ്വരരാഗകല്‍പ്പകത്തിന്‍
    തളിര്‍കൊണ്ടുവാ.....
    ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ

    ഓര്‍ത്തിരുന്നു നിന്നേ കാത്തിരുന്നൂ ഞങ്ങള്‍
    സ്നേഹമേ നീ മാത്രം വന്നതില്ലാ(2)
    കണ്ണീരിന്‍ മണികള്‍ പോലും നറുമുത്തായ് മാറ്റും ഗാനം
    നീ പാടാമോ?
    ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ.....
  14. chandanacholayil mungi (Sallapam) ചന്ദനച്ചോലയില്‍ മുങ്ങി (സല്ലാപം)
    ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍
    ഇളമാന്‍ കിടാവേ ഉറക്കമായോ
    വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍
    ശാലീന പൌര്‍ണ്ണമീ ഉറങ്ങിയോ
    (ചന്ദനച്ചോലയില്‍ മുങ്ങി)

    പൂന്തെന്നലേ നിന്നിലെ ശ്രീസുഗന്ധം
    എന്നൊമലാളിനിന്നു നീ നല്‍കിയോ
    ഏകാകിനീ അവള്‍ വാതില്‍ തുറന്നുവോ
    എന്തെങ്കിലും പറഞ്ഞുവോ
    എന്നാത്മനൊമ്പരങ്ങള്‍ നീ ചൊല്ലിയൊ...
    (ചന്ദനച്ചോലയില്‍ മുങ്ങി)
  15. choolamadichu (Summer In Bethlehem) ചൂളമടിച്ച് (സമ്മർ ഇൻ ബെത്‌ലെഹേം)
    ചൂളമടിച്ച് കറങ്ങി നടക്കും
    ചോലക്കുയിലിനു കല്യാണം ഓ..ഓ
    ആലിൻ കൊമ്പത്തന്തിയുറങ്ങണൊരോലേ-
    ഞ്ഞാലിയ്ക്കു പൂത്താലി ഓ...ഓ..
    ആറ്റിലൊളിച്ചു കളിക്കണ മീനേ
    കാട്ടിൽ കുറുകുഴലൂതണ കാറ്റേ
    കാൽത്തള കെട്ടി കൈവള ചാർത്തി
    കല്യാണത്തിനു കൂടേണ്ടേ ഓ...ഓ..
    (ചൂളമടിച്ചു...)
  16. chellakkatte (Kochu Kochu Santhoshangal) ചെല്ലക്കാറ്റെ (കൊച്ചു കൊച്ചു സന്തോഷങ്ങള്‍)
    ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കര വാക്കില്‍ എന്തൊണ്ട്
    മായക്കാറ്റെ നില്ല്, നില്ല്, ചിത്തിര കൈയില്‍ എന്തൊണ്ട്
    അത്തി മരത്തിലെ കൊച്ചു കിളി കൂട്ടില്‍
    പുള്ളിക്കുയില്‍ കുഞ്ഞു കൊഞ്ചും കുറുമൊഴിയോ
    പെറ്റു പെരുകണ പൊന്‍മയില്‍ പീലിയോ
    ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കര വാക്കില്‍ എന്തൊണ്ട്
    മായക്കാറ്റെ നില്ല്, നില്ല്, ചിത്തിര കൈയില്‍ എന്തൊണ്ട്
  17. Chingamaasam vannu chernnaal (Meesa Maadhavan) ചിങ്ങമാസം വന്നു ചേർന്നാൽ (മീശ മാധവന്‍)
    ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും

    (F) നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും

    (M) മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടു പോകും
    (F) ആഹാ മിന്നൽ മിഴിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും
    [(chorus) അ യ യാ യേയ്....]
    (M) ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
    (F) നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
  18. Chellathathe(F) (Manassinakkare) ചെല്ലത്തത്തേ (മനസ്സിനക്കരെ)
    ചെല്ലത്തത്തേ പാറാന്‍ വാ...
    ചില്ലത്തുമ്പില്‍ ചേക്കേറാം
    ചേക്കേറാം...ചേക്കേറാം...
    ഹേയ് അക്കം പക്കം ആകാശം
    അമ്മയ്ക്കെന്തേ സമ്മാനം...
    സമ്മാനം...സമ്മാനം...
    മുങ്ങിപ്പൊങ്ങാം...മുങ്ങിപ്പൊങ്ങാം...
    മുകിലില്‍ ചെല്ലാം...ഈ മുകിലില്‍ ചെല്ലാം
    മുങ്ങിപ്പൊങ്ങാം മുകിലില്‍ ചെല്ലാം...
    മഴവില്ലിന്‍ ഊഞ്ഞാലേലാടാം....
    ചെല്ലത്തത്തേ പാറാന്‍ വാ...
    ചില്ലത്തുമ്പില്‍ ചേക്കേറാം
    ചേക്കേറാം...ചേക്കേറാം...
  19. Chilambolikkaatte (CID Moosa) ചിലമ്പൊലിക്കാറ്റേ (സിഐഡി മൂസ)
    ചിലമ്പൊലിക്കാറ്റേ ഒന്നു ചുറ്റിയടിച്ചാട്ടേ
    മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
    മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ
    കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
    മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ
    (ചിലമ്പൊലി..)
  20. Chaanthu kudanjoru (Chaanthu Pottu) ചാന്തു കുടഞ്ഞൊരു (ചാന്തുപൊട്ട്)
    ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്..
    പൊട്ടു തൊടുന്നൊരു നാണം തീരത്ത്..
    നിന്‍ ചുടുനിശ്വാസത്തിന്‍ കാറ്റത്ത്‌
    എന്നിലെയെന്നെയറിഞ്ഞരികത്ത്‌
    ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്....
    പൊട്ടു തൊടുന്നൊരു നാണം തീരത്ത്...
  21. Chaanchaadiyaadi (Makalkku) ചാഞ്ചാടിയാടി (മകള്‍ക്ക്‌)
    ചാഞ്ചാടിയാടി ഉറങ്ങു നീ
    ചരിഞ്ഞാടിയാടി ഉറങ്ങു നീ
    ആകാശത്തൂഞ്ഞാല്‍ ആടു നീ
    കാണാക്കിനാക്കണ്ടുറങ്ങു നീ
    (ചാഞ്ചാടിയാടി)

19 comments:

  1. Chandrikayilaluyunnu chandrakantham
    Chempakappoonkatile
    Chandrakalabhan charthi...
    Chemparathi kammalittu kuppivala..
    Etc

    ReplyDelete
  2. Chirikkumbol koode chirikkan aayiranm per varum..
    chora veena mannil ninnuyarnnu vanna poomaram..
    chaandu kudanjoru sooryan maanathu ...
    chempoove poove niramaarathe chendeel oru vandundooo?...

    ReplyDelete
  3. Chellathamare cheru chiri chundil thookiyo

    ReplyDelete
  4. Chumbana poo kondu moodi... ente thamburati ninne urakkam..

    ReplyDelete
  5. Chandra kalabham charthi orughum theeram

    ReplyDelete
  6. Chimmi chimmi minnithilangana
    Chakara panthalil
    Chemmaanam poothe
    Chitramani kaatil
    Chandrapalunku manimala
    Chillaaane
    Chillurandal vilakae
    Chenkadhali kumbinulile


    ReplyDelete
  7. ''ചിരി മണി കടുക്കൻ അണിഞ്ഞിട്ടു വരുമെൻ കുറുമ്പുള്ള മണിമാരൻ ''
    ഇങ്ങനൊരു സോങ് കേട്ടു ..ഈ പാട്ട് കിട്ടാൻ ന്തല്മ വഴി ഉണ്ടോ

    ReplyDelete
  8. ''ചിരി മണി കടുക്കൻ അണിഞ്ഞിട്ടു വരുമെൻ കുറുമ്പുള്ള മണിമാരൻ''.ഇങ്ങനൊരു സോങ് കേട്ട് .ഇത് കിട്ടാൻ nthlm വഴി ഉണ്ടോ .ഇതുള്ള ഫിലിം ഏതാണ് അറിയ്വോ

    ReplyDelete
    Replies
    1. Kunni mani koottil kurukikkond athalle.. Song... Summer in bethlehem ile

      Delete
  9. Chakkara mavinte kombathirikkana

    ReplyDelete
    Replies
    1. Chakkara maavinte kombathirikkana maambazham polathe manga penne(albudhadheep)😍

      Delete
  10. Chenkathali kumbilile then nukaraan vaa

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. Chenthaamaraye vaa...
    Chentharmizhi poonthen mozhi
    Chethi poove
    Chilraanthal vilakke
    Chillumaa mazhayille raa kulirile
    Chembakame chembakame
    Chendu malikka poo kandaal
    Chingyamasam
    Chilamboli kaate

    ReplyDelete
  13. ചാന്ത് പൊട്ടും ചങ്കേലസ്സും ചാര്‍ത്തി വരുന്നവളേ

    ReplyDelete