Feb 2, 2015

Malayalam Super Hit Songs Starts with 'പ' (pa)


  1. Poomuthole (Joseph) പൂമുത്തോളെ (ജോസഫ്)
    പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ
    ഞാൻ മഴയായി പെയ്തെടി
    ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ
    മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ
    മാനത്തോളം മഴവില്ലായ് വളരേണം എൻ മണീ
  2. Pachakkilikkoru Koodu (Bangalore Days) പച്ചക്കിളിക്കൊരു കൂടു് (ബാംഗ്ലൂർ ഡേയ്സ്)
    പച്ചക്കിളിക്കൊരു കൂടു്...പച്ചക്കരിമ്പഴിയുള്ള കൂടു്
    ആ...പച്ചക്കിളിക്കൊരു കൂടു്...പച്ചക്കരിമ്പഴിയുള്ള കൂടു്
    കണ്ണാളൻ കെട്ടുന്നുണ്ടല്ലോ ഓ ഓ ഓ...
    അതു നിന്നെ പൂട്ടാനാണല്ലോ...
    തുടക്കം മാംഗല്യം...തന്തുനാനേനാ...
    പിന്നെ ജീവിതം...തുന്തനാനേനാ...(3)
  3. Pularmanju Peythatho (Iniyum Ethra Dooram) പുലർമഞ്ഞു പെയ്തതോ (ഇനിയും എത്ര ദൂരം)
    പുലർമഞ്ഞു പെയ്തതോ....കുളിർ കാറ്റുണർന്നതോ....
    അതു നീയറിഞ്ഞതോ....പറയാൻ മറന്നതോ....
    ഇതു് നമ്മൾ തേടും മധുമാസമൊന്നിൽ വിരിയുന്ന പൂക്കളോ
    പുലർമഞ്ഞു പെയ്തതോ....കുളിർ കാറ്റുണർന്നതോ....
  4. Parayuvaan Ariyaathe (Black Coffee) പറയുവാനറിയാതെ നിറയും (ബ്ലാക്ക് കോഫി)
    പറയുവാനറിയാതെ നിറയും വേദനയിൽ
    എരിയുകയാണെൻ ചേതനയും....
    പിരിയുവാനാണോ നീ മനസ്സിൻ മാളികയിൽ
    പൊൻമയിൽപ്പീലിയാൽ കൂടൊരുക്കി...
    വിധിയുടെ കാലടികൾ നിഴലായ് അരികിൽ
    സാന്ത്വനമേകാൻ നീയെവിടെ...
    ഇനി ഈ ഹൃദയവിഷാദരാഗം...
    നോവും നെഞ്ചിൻ സ്വരമാകും...
    നിറയും യാമിനിയിൽ....
    പറയുവാനറിയാതെ നിറയും വേദനയിൽ
    എരിയുകയാണെൻ ചേതനയും....
  5. Poonthinkale (Mr Fraud) പൂന്തിങ്കളേ (മിസ്റ്റർ ഫ്രോഡ്)
    പൂന്തിങ്കളേ...മിന്നി നിന്നു നീ...
    എൻ നെഞ്ചിലെ...മേഘപാളിയിൽ...
    പൂന്തിങ്കളേ....പൂന്തിങ്കളേ....
    കണ്ണെറിഞ്ഞു നീ....ഓ...ഓ...
    ആത്മാവിലെ മൗനശാഖിയിൽ...
    ഓ...ഓ...മൗനശാഖിയിൽ...
    ഓ...ഓ...ഓ...ഓ...
    പൂന്തിങ്കളേ...ഓഓ..എൻ കൂടെ വാ...
    തിങ്കളേ......
  6. Pullippulikalu (Pullippulikalum Aattinkuttiyum) പുള്ളിപ്പുലികളു് (പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും)
    പുള്ളിപ്പുലികളു് മൂന്നു്
    ആട്ടിൻ‌കുട്ടിയതൊന്നു്
    കള്ളപ്പുലികളി നൂറു്
    ആടിനു പകരം കീടു്
    കുട്ടിമനസ്സിനു കിട്ടീ
    ബുദ്ധികൊടുക്കും വേരു്
    മുട്ടൻ പുലികളു് ഞെട്ടീ
    മുട്ടു മടക്കീ നേരു്.... 
  7. Pallivaalu (Ladies and Gentleman) പള്ളിവാളു് (ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍)
    പള്ളിവാളു് ഭദ്ര വട്ടകം...
    കയ്യിലേന്തും തമ്പുരാട്ട്യേ...
    ചെമ്പട്ടിന്റേം ചിലമ്പിന്റേം ചേലിൽ
    കളി തുടങ്ങീ.....
    അങ്ങനങ്ങനെ....
    ഇനി ഞാനും വിളിച്ചിടാം..കോലക്കുഴൽ വിളിച്ചിടാം....
    ഉണർന്നീടുക കാനന മലരേ..വേഗം തന്നെ....
    അങ്ങനങ്ങനെ......
    (പള്ളിവാളു് ഭദ്ര വട്ടകം.....)
  8. Paattupaadiyurakkaam (Seetha) പാട്ടുപാടിയുറക്കാം ഞാന്‍ (സീത)
    പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
    കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ
    കരളിന്റെ കാതലേ

    നിന്നാലീ‍ പുല്‍മാടം പൂമേടയായെടാ(2)
    കണ്ണായ് നീയെനിക്കു സാമ്രാജ്യം കൈ വന്നെടാ
    വന്നെടാ...
    (പാട്ടുപാടി..)
  9. Periyaare ( Bhaarya) പെരിയാറേ (ഭാര്യ) 
    പെരിയാറേ പെരിയാറേ
    പര്‍വതനിരയുടെ പനിനീരേ
    കുളിരും കൊണ്ട് കുണുങ്ങി നടക്കും
    മലയാളിപ്പെണ്ണാണ്‌ നീ ഒരു
    മലയാളിപ്പെണ്ണാണ്‌ നീ
    (പെരിയാറേ)

    മയിലാടുംകുന്നില്‍ പിറന്നൂ പിന്നെ
    മയിലാഞ്ചിക്കാട്ടില്‍ വളര്‍ന്നൂ
    നഗരം കാണാത്ത നാണം മാറാത്ത
    നാടന്‍പെണ്ണാണ് നീ ഒരു
    നാടന്‍പെണ്ണാണ് നീ
    (പെരിയാറേ)
  10. Pennaale Pennaale (Chemmeen) പെണ്ണാളേ പെണ്ണാളേ (ചെമ്മീന്‍)
    പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
    കന്നിത്താമരപ്പൂ‍മോളേ (2)
    ആഹാ
    പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

    തന്തന തന്തന തന്താന(2)

    കടല് തന്നൊരു മുത്തല്ലേ കുളിര് കോരണ മുത്തല്ലേ
    ഹോയ് ഹോയ്
    ഏലേലം തോണിയിലേ അരയന് താലോലം കിളി പെണ്ണല്ലേ
    പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

    തന്തന തന്തന തന്താന(2)

    മാനത്ത് പറക്കണ ചെമ്പരുന്തേ
    ഹേയ്(2)
    മീനിന്നു മത്തിയോ ചെമ്മീനോ(2)
    ഹേയ്
    അർത്തുങ്കൽ പള്ളീല് പെരുനാള് വന്നല്ലോ(2)
    ഒരു നല്ല കോരു താ കടലമ്മേ ഹെയ്
    ഒരു നല്ല കോരു താ കടലമ്മേ
  11. Paarijaatham Thirumizhi (Thokkukal Kadha Parayunnu) പാരിജാതം തിരുമിഴിതുറന്നു (തോക്കുകള്‍ കഥ പറയുന്നു)
    പാരിജാതം തിരുമിഴിതുറന്നു
    പവിഴമുന്തിരി പൂത്തുവിടര്‍ന്നു
    നീലോല്പലമിഴി നീലോല്പലമിഴി
    നീമാത്രമെന്തിനുറങ്ങി

    മൂടല്‍ മഞ്ഞു മുലക്കച്ച കെട്ടിയ
    മുത്തണിക്കുന്നിന്‍ താഴ്വരയില്‍
    നിത്യകാമുകീ.....
    നിത്യകാമുകീ നില്‍പ്പൂ ഞാനീ
    നിശാനികുഞ്ജത്തിന്നരികില്‍
    എഴുന്നേല്‍ക്കൂ സഖീ എഴുന്നേല്‍ക്കൂ
    ഏകാന്തജാലകം തുറക്കൂ..
    പാരിജാതം.....
  12. Paadaatha Veenayum ( Rest House) പാടാത്ത വീണയും (റസ്റ്റ്‌ ഹൗസ്‌)
    പാടാത്ത വീണയും പാടും
    പ്രേമത്തിൻ ഗന്ധർവ്വ വിരൽ തൊട്ടാൽ
    പാടാത്ത മാനസവീണയും പാടും (പാടാത്ത)

    സ്വപ്നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർക്കുന്ന
    ശിൽപ്പിയാണീ മോഹ നവയൗവ്വനം (സ്വപ്നങ്ങളാൽ)
    നീലമലർമിഴിത്തൂലിക കൊണ്ടെത്ര
    നിർമ്മല മന്ത്രങ്ങൾ നീയെഴുതീ
    ഓ.....ഓ...
    മറക്കുകില്ല..മറക്കുകില്ല...
    ഈ ഗാനം നമ്മൾ മറക്കുകില്ല (പാടാത്ത)
  13. Poonthenaruvi (Oru Penninte Kadha) പൂന്തേനരുവി (ഒരു പെണ്ണിന്റെ കഥ)
    പൂന്തേനരുവീ
    പൊന്മുടിപ്പുഴയുടെ അനുജത്തീ
    നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
    നമുക്കൊരേ ദാഹം
    പൂന്തേനരുവീ......

    ഒരു താഴ്വരയില്‍ ജനിച്ചു നമ്മള്‍
    ഒരു പൂന്തണലില്‍ വളര്‍ന്നു
    പൂനിലാവലക്കിയ പുളിയിലക്കരയുള്ള
    പുടവയുടുത്തു നടന്നു നമ്മള്‍
    പൂക്കളിറുത്തു നടന്നു..
    ഓര്‍മ്മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലയ്ക്കുമോ?
    ആഹാ..ആഹാ..ആഹാഹാഹാ
    ഓഹോ ഓഹോ ഓ..ഹോഹൊഹോ
    പൂന്തേനരുവീ.....
  14. Pravachakanmare (Anubhavangal Paalichakal) പ്രവാചകന്മാരേ (അനുഭവങ്ങള്‍ പാളിച്ചകള്‍)
    പ്രവാചകന്മാരേ....

    പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
    പ്രപഞ്ച ശില്‍പ്പികളേ പറയൂ പ്രകാശമകലെയാണോ

    ആദിയുഷഃസ്സിന്‍ ചുവന്ന മണ്ണില്‍ നിന്നായുഗ സംഗമങ്ങള്‍
    ഇവിടെയുയര്‍ത്തിയ വിശ്വാസ ഗോപുരങ്ങള്‍ ഇടിഞ്ഞു വീഴുന്നൂ
    കാറ്റില്‍ ഇടിഞ്ഞു വീഴുന്നൂ...
    ഈ വഴിത്താരയില്‍ ആലംബമില്ലാതെ ഈശ്വരന്‍ നില്‍ക്കുന്നൂ...
    ധര്‍മ്മ നീതികള്‍ താടി വളര്‍ത്തി
    തപസ്സിരിക്കുന്നൂ തപസ്സിരിക്കുന്നൂ.... (പ്രവാചകന്മാരേ ....)
  15. Paadaam Paadaam (Aromalunni ) പാടാം പാടാം (ആരോമലുണ്ണി)
    പാടാം പാടാം ആരോമൽചേകവര്‍ പണ്ടങ്കം വെട്ടിയ കഥകള്‍
    വീര കഥകള്‍ ധീര കഥകള്‍ അത്ഭുത കഥകള്‍ പാടാം (പാടാം...)

    പന്ത്രണ്ടങ്കം പദവി തീര്‍ത്തു പതിനെട്ടങ്കം താരി താഴ്ത്തി
    പുത്തൂരം വീട്ടിലെ കണ്ണപ്പചേകോര്‍ പുത്രനു കളരിയിലുറുമി നല്‍കി (പാടാം...)

    തുളുനാട്ടില്‍ പോയി പഠിച്ചിറങ്ങി തുളുക്കുറ്റം തീര്‍ത്തു ചുരിക വാങ്ങി
    പുത്തൂരംവീട്ടിലെ ആരോമല്‍ചേകവര്‍ പുത്തരിയങ്കം കുറിച്ചു വന്നു
    ചമയങ്ങളെല്ലാമണിഞ്ഞു കൊണ്ടേ ചുരിക പരിചയെടുത്തു കൊണ്ടേ
    ആരോമല്‍ ചേകവര്‍ അരുണോദയത്തില്‍ അങ്കത്തിനായി പുറപ്പെട്ടു (പാടാം...)
  16. Pathinaalam Raavudichathu (Maram) പതിനാലാം രാവുദിച്ചത് (മരം)
    പതിനാലാം രാവുദിച്ചത് മാനത്തോ
    കല്ലായിക്കടവത്തോ
    പനിനീരിന്‍ പൂ വിരിഞ്ഞത്
    മുറ്റത്തോ.. കണ്ണാടി കവിളത്തോ (പതിനാലാം )

    തത്തമ്മ ചുണ്ടു ചുവന്നത്
    തളിര്‍ വെറ്റില തിന്നിട്ടോ (2)
    മാരനോരാള്‍ തേനില്‍ മുക്കി
    മണിമുത്തം തന്നിട്ടോ
    തനതിന്ത താനതിന്ത തിന്തിന്നോ .......
    താനിന്നി താനതിന്ത താനിന്നോ ....... (പതിനാലാം )
  17. Poovukalkku Punyakaalam (Chuvanna Sandhyakal) പൂവുകൾക്കു പുണ്യകാലം (ചുവന്ന സന്ധ്യകൾ)
    പൂവുകള്‍ക്ക്‌ പുണ്യകാലം
    മേയ്‌ മാസ രാവുകള്‍ക്ക്‌ വേളിക്കാലം
    നക്ഷത്ര തിരികൊളുത്തും നിലാവിന്റെ കൈകളില്‍
    നിശ്ചയ താമ്പൂല താലം
    പൂവുകള്‍ക്ക്‌ പുണ്യകാലം
    മേയ്‌ മാസ രാവുകള്‍ക്ക്‌ വേളിക്കാലം
  18. Poomaaname (Nirakoottu) പൂമാനമേ (നിറക്കൂട്ട്‌)
    പൂമാനമേ ഒരു രാഗമേഘം താ
    കനവായ്...... കണമായ്......
    ഉയരാന്‍ ഒഴുകാനഴകിയലും
    പൂമാനമേ ഒരു രാഗമേഘം താ

    കരളിലെഴും ഒരു മൗനം
    കസവണിയും ലയമൗനം
    സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍ ഹാ
    കരളിലെഴും ഒരു മൗനം
    കസവണിയും ലയമൗനം
    സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍
    വീണയായ് മണിവീണയായ്
    വീചിയായ് കുളിര്‍‌വാഹിയായ്
    മനമൊരു ശ്രുതിയിഴയായ്
    പൂമാനമേ ഒരു രാഗമേഘം താ
  19. Paadaam namukku paadam (Yuvajanolsavam) പാടാം നമുക്ക്‌ പാടാം (യുവജനോത്സവം )
    പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
    പാടി പതിഞ്ഞ ഗാനം, പ്രാണനുരുകും ഗാനം ഗാനം
    പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം

    ലെറ്റ് അസ് സിങ്ങ് ദ സോങ്ങ് ഓഫ് ലവ്
    ലെറ്റ് അസ് പ്ലേ ദ ട്യൂണ്‍ ഓഫ് ലവ്
    ലെറ്റ് അസ് ഷെയര്‍ ദ പെയിന്‍സ് ഓഫ് ലവ്
    ലെറ്റ് അസ് വെയര്‍ ദ ത്രോണ്‍സ് ഓഫ് ലവ്

    പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം
  20. പൊന്‍ വീണേ (താളവട്ടം) Pon veene (Thaalavattam)
    പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
    ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
    ദൂതും പേറി നീങ്ങും മേഘം
    മണ്ണിന്നേകും ഏതോ കാവ്യം
    ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ

    പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
    ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
  21. Peeliyezhum Veesi Vaa (Poovinu Puthiya Poonthennal) പീലിയേഴും വീശി വാ (പൂവിനു പുതിയ പൂന്തെന്നല്‍)
    പീലിയേഴും വീശി വാ
    സ്വരരാഗമാം മയൂരമേ (പീലി)
    ആയിരം വര വര്‍ണ്ണങ്ങള്‍
    ആടുമീ ഋതു സന്ധ്യയില്‍
    (പീലി)

    മാധവം മദനോത്സവം
    വാഴുമീ വന വീഥിയില്‍ (മാധവം)
    പാടൂ നീ രതി ജതിയുടെ താളങ്ങളില്‍
    തേടൂ നീ ആകാശഗംഗകള്‍ (പാടൂ)
    (പീലി)
  22. Poonkaattinodum (Poonkaattinodum) പൂങ്കാറ്റിനോടും (പൂമുഖപടിയില്‍ നിന്നെയും കാത്ത്‌ )
    പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
    കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ
    നിഴലായ്‌ (F) ആ ആ.
    അലസമലസമായി (F) ആ ആ
    അരികില്‍ ഒഴുകി ഞാന്‍ (F) ആ ആ ആ
    പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
    കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ
  23. Poonkaatte poyi (Shyaama) പൂങ്കാറ്റേ പോയി (ശ്യാമ)
    പൂങ്കാറ്റെ പോയി ചൊല്ലാമോ
    തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
    നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
    നീ നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
    എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..

    പെ: പൂങ്കാറ്റെ പോയി ചൊല്ലാമോ
    തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
    കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
    ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
    എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..
  24. Pularkala Sundara (Oru Meymaasappulariyil) പുലര്‍കാല സുന്ദര (ഒരു മെയ്മാസ പുലരിയില്‍)
    പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
    പൂമ്പാറ്റയായിന്നു മാറി
    വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
    വര്‍ണ്ണച്ചിറകുമായ് പാറി
    പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
    പൂമ്പാറ്റയായിന്നു മാറി
  25. Paadam Pootha Kaalam (Chithram) പാടം പൂത്ത കാലം (ചിത്രം)
    പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
    പൊന്നാറ്റിന്‍ അപ്പുറത്തു നിന്നു പുന്നാരം ചൊല്ലി നീ വന്നു
    പാടം പൂത്ത കാലം പാടാന്‍ വന്നു നീയും

    ഓലത്തുമ്പത്തൊരൂഞ്ഞാലു കെട്ടി നീ ഓണപ്പാട്ടൊന്നു പാടീ
    പാടം കൊയ്യുമ്പോള്‍ പാടാന്‍ പനംതത്തേ നീയും പോരാമോ കൂടെ
    പുഴയോരത്തുപോയ്‌ തണലേറ്റിരുന്നു
    കളിയും ചിരിയും നുകരാം [ആ ......]
    പാടം പൂത്തകാലം പാടാന്‍ വന്നു നീയും
  26. Puzhayorathil (Adharvam) പുഴയോരത്തില്‍ (അഥര്‍വ്വം) 
    പുഴയോരത്തില്‍ പൂത്തോണി എത്തീലാ (2)
    മന്ദാരം പൂക്കും മറുതീരത്താണോ
    പുന്നാകം പൂക്കും പുഴയോരത്താണോ
    ആരാനും കണ്ടോ ദൂരെ എന്‍ പൂത്തോണി
    പുഴയോരത്തില്‍ പൂത്തോണി എത്തീലാ (2)
  27. Poovaay virinju (Adharvam) പൂവായ് വിരി‍ഞ്ഞു (അഥര്‍വ്വം)
    പൂവായ് വിരിഞ്ഞു.. പൂന്തേന്‍ കിനിഞ്ഞു..
    പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു..
    പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു..
    (പൂവായ്..)
    ആ കയ്യിലോ അമ്മാനയാട്ടും..
    ഈ കയ്യിലോ പാല്‍കാവടി..
    കാലം പകര്‍ന്നു തുടി താളം..
    (പൂവായ്..)
  28. Pramadavanam (His Highness Abdulla) പ്രമദവനം (ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ള)
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ശുഭസായാഹ്നം പോലെ
    തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
    എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

    എതേതോ കഥയിൽ
    സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ
    എതേതോ കഥയിൽ
    സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ
    കവിയുടെ ഗാനരസാമൃതലഹരിയിലൊരു
    നവകനകകിരീടമിതണിയുമ്പോൾ.....ഇന്നിതാ......
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
  29. Paathiraamazhayetho (M) (Ulladakkam )പാതിരാമഴയേതോ(M) (ഉള്ളടക്കം)
    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിന്‍‌നിലാവിലലിഞ്ഞു
    നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി
    (പാതിരാമഴ)

    കൂരിരുള്‍‌ച്ചിമിഴില്‍ ഞാനും മൗനവും മാത്രം
    മിന്നിയുലയും വ്യാമോഹജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നോ...
    ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴ)
  30. Pookkaalam vannu (Godfather) പൂക്കാലം വന്നു (ഗോഡ്‌ ഫാദര്‍) 
    പൂക്കാലം വന്നു പൂക്കാലം
    തേനുണ്ടോ തുള്ളി തേനുണ്ടോ ?
    പെ: പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
    ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ

    കുറുനില കൊണ്ടെന്‍ മനസ്സില്‍
    എഴുനില പന്തലൊരുങ്ങി
    പെ: ചിറകടിച്ചതിനകത്തെന്‍
    ചെറുമഞ്ഞക്കിളികുറുങ്ങി
  31. Puthiyakudumbathin (Koodikkaazhcha) പുതിയ കുടുംബത്തിന്‍ (കൂടിക്കാഴ്ച)
    പുതിയ കുടുംബത്തിൻ കതിരുകളുയരുന്നു
    തിരുസഭ വിജയത്തിൻ പൊൻ തൊടുകുറിയണിയുന്നു (2)
    ദാമ്പത്യത്തിൻ വെള്ളിത്തേരിൽ പുത്തൻ മണവാട്ടി
    സ്വപ്നംപോലെ മുന്നേറുമീ മണവാളനൊപ്പം
    ആയിരം കിനാക്കളോടെ ആയിരം പ്രതീക്ഷയോടെ
    ജീവിതം പ്രകാശമാക്കുവിൻ
    (പുതിയ...)
  32. Peraattin akkareyakkare (Venal Kinaavukal) പേരാറ്റിന്‍ അക്കരെയക്കരെ (വേനല്‍ക്കിനാവുകള്‍)
    പേരാറ്റിന്‍ അക്കരെ അക്കരെ അക്കരെ ഏതോ
    പേരറിയാ കരയില്‍ നീന്നൊരു പൂത്തുമ്പി
    നാടായ നാടുകള്‍ ചുറ്റി
    കാണായ കാഴ്ചകള്‍ കാണാന്‍
    കൂടെപ്പോയി ഇക്കരെ ഇന്നൊരു
    പൂവാലന്‍തുമ്പി പൂവാലന്‍തുമ്പി
    (പേരാറ്റിന്‍ അക്കരെ)

7 comments:

  1. Ponnin kanikona adimudi pothu orugy

    ReplyDelete
  2. Ponnil kulichu ninnu chandrikavasantham
    Ponne ponnambili ninnakaanan
    Ponnambili pottum thott
    Paalkdal thirayidum naad
    Pathira paalkadavil ambili poonthoni
    Panchavarna painkili penna
    Panchathantramkadhayilr
    Pachapanam thathe punnara poomuthe

    ReplyDelete