Mar 30, 2015

Malayalam Super Hit Songs Starts with 'ര ' (ra)


  1. Raajashilpi (Panchavankaadu)രാജശില്‍പ്പി(പഞ്ചവന്‍കാട്)
    രാജശില്‍പ്പി നീയെനിക്കൊരു
    പൂജാവിഗ്രഹം തരുമോ?
    പുഷ്പാഞ്ജലിയില്‍ പൊതിയാനെനിക്കൊരു
    പൂജവിഗ്രഹം തരുമോ?

    തിരുമെയ് നിറയെ പുളകങ്ങള്‍ കൊണ്ടുഞാന്‍
    തിരുവാഭരണം ചാര്‍ത്തും
    ഹൃദയത്തളികയില്‍ അനുരാഗത്തിന്‍ അമൃതു നിവേദിയ്ക്കും ഞാന്‍...
    അമൃതു നിവേദിയ്ക്കും
    മറക്കും എല്ലാം മറക്കും ഞാനൊരു മായാലോകത്തിലെത്തും
    രാജശില്‍പ്പി നീയെനിക്കൊരു
    പൂജാവിഗ്രഹം തരുമോ?
  2. Raare Raareeram (Onnumuthal Poojyam Vare) രാരീ രാരീരം (ഒന്നു മുതല്‍ പൂജ്യം വരെ)
    രാരീ രാരീരം രാരോ..
    പാടീ രാക്കിളി പാടീ
    പൂമിഴികള്‍ പൂട്ടി മെല്ലെ
    നീയുറങ്ങീ ചായുറങ്ങി
    സ്വപ്‌നങ്ങള്‍ പൂവിടും പോലെ നീളെ
    വിണ്ണില്‍ വെണ്‍താരങ്ങള്‍
    മണ്ണില്‍ മന്ദാരങ്ങള്‍
    പൂത്തു വെണ്‍താരങ്ങള്‍
    പൂത്തു മന്ദാരങ്ങള്‍
    (രാരീ രാരീരം രാരോ..)
  3. Raagam Sreeragam (Bandhanam) രാഗം ശ്രീരാഗം (ബന്ധനം)
    രാഗം ശ്രീരാഗം ഉദയശ്രീ രാഗം
    മധുകരമധുരശ്രുതിയില്‍
    ഹൃദയസരോവരമുണരും രാഗം
    തുടുതുടെ വിടരും പൂവിന്‍ കവിളില്‍
    പടരും നിര്‍വൃതിരാഗം
  4. Raappadithan (Daisy) രാപ്പാടിതന്‍ (ഡെയ്‌സി)
    രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
    രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ (രാപ്പാടി തന്‍ ...)
    രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ

    ദൂരെ നീലാംബരം കേള്‍ക്കുന്നിതാ കാവ്യം
    ഏതോ പ്രേമോല്‍സവം തേടുന്നു പാരാകവേ
    ഗാനം തന്‍ ചുണ്ടിലും മൂളുന്നു പൂന്തിങ്കള്‍
    ഞാനും ആനന്ദത്താല്‍ തീര്‍ക്കുന്നു സല്‍കാവ്യം
    മൂകം പൂവാടിയെ മൂടും നിലാവൊളി
    ഭൂമിയില്‍ എഴുതിയതാ പുതിയ കവിതകള്‍ സാനന്ദം
    രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
  5. Raakkolam (Ente Sooryaputhrikku) രാക്കോലം  (എന്റെ സൂര്യപുത്രിക്ക്‌)
    രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ (2)
    ഉള്ളം പതഞ്ഞ വേളയിൽ തമ്മിൽ തുളുമ്പുവാൻ
    താളം പതിഞ്ഞ മേളയിൽ മേളം കലമ്പുവാൻ
    (രാക്കോലം..)

    മേളമേറെ മാറിമാറി ആദിതാളമായ്
    അംഗമേറെ മാറി മാറി ആരവങ്ങളായ്
    ആരവങ്ങളേറിയേറി ഉത്സവങ്ങളായ്
    ഉത്സവപ്പറമ്പിൽ നമ്മളൽഭുതങ്ങളായ്
    തിങ്കൾ താലമേ കന്നിത്താരമേ
    മേലേ മേട്ടിലെ മാമ്പൂ തെന്നലേ
    ഒന്നിറങ്ങി വന്നാൽ ഒന്നു ചേർന്നു നിന്നാൽ
    ഒത്തു കൂടി പാട്ടു പാടി നൃത്തമാടാം
    (രാക്കോലം..)
  6. Raappadippakshikkoottam (Ente Sooryaputhrikku) രാപ്പാടിപ്പക്ഷിക്കൂട്ടം (എന്റെ സൂര്യപുത്രിക്ക്‌)
    രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ കൂട്ടിൽ നിന്നും
    പറന്നിടുന്നേ ചുറ്റിക്കറങ്ങിടുന്നേ
    മുത്താരക്കൊമ്പിൽ കെട്ടും മത്താപ്പൂ കത്തിപ്പൊട്ടും
    വെടിപ്പടക്കം വാടീ വാടീ പടയ്ക്കിറങ്ങാം
    ഹൊയ്യാരേ ഹൊയ്യാ ഹൊയ് ഹൊയ്യാരേ
    (രാപ്പാടീ...)
  7. Raamakadha Gaanalayam (Bharatham) രാമകഥാ ഗാനലയം  (ഭരതം)
    രാമകഥാ ഗാനലയം
    മംഗളമെന്‍ തംബുരുവില്‍
    പകരുക സാഗരമേ
    ശ്രുതിലയ സാഗരമേ
    സാകേതം പാടുകയായ് ഹേ രാമാ...
    കാതരയാം ശാരികയായ്
    സാകേതം പാടുകയായ് വീണ്ടും
    (രാമകഥാ ഗാനലയം)
  8. Raghuvamsapathe (Bharatham) രഘുവംശപതേ (ഭരതം)
    - രാഗവിസ്താരം -

    [ പല്ലവി ]

    രഘുവംശപതേ പരിപാലയമാം

    [ അനുപല്ലവി ]

    നിരുപമലാവണ്യവാരിധേ

    ജയമാരുതി പരിസേവിത രാമാ

    [ ചരണം ]

    ജയജാനകി ഹൃദയേശ്വരാ
    ജയഗൗതമമുനി സംസേവിത രാമ
    കുരുമേ കുശലം ഭവമേ സുകൃതം
    മാരുതിസമേത രംഗ രാഗ ശശാങ്ക വദന
    ദുഷ്ട ദര്‍പ്പഘോഷണ
  9. Raamayanakkaatte (Abhimanyu) രാമായണക്കാറ്റേ (അഭിമന്യു)
    രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

    തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍
    കുങ്കുമം പെയ്യൂമീ വേളയില്‍
    രാത്രിബന്ധനങ്ങളില്‍ സൌഹൃദം പകര്‍ന്നു വരൂ

    രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

    (ആആ ആആ ..........
    ചല്‍ ചലെ ചലെ ചലോ....ചലെ ചലോ...
    ചല്‍ ചലെ ചലെ ചലോ....ചലെ ചലോ...)

    രാഗം പുതു രാഗം..ഈ മണ്ണിന്‍ മാറില്‍ നിറയാന്‍...
    വര്‍ണം പുതു വര്‍ണം..ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍..
    രാഗം പുതു രാഗം..ഈ മണ്ണിന്‍ മാറില്‍ നിറയാന്‍...
    വര്‍ണം പുതു വര്‍ണം..ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍..
  10. Raamaa Sreeraama (Ulsavamelam) രാമാ ശ്രീരാമാ (ഉത്സവമേളം)
    രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍
    നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ
    രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍
    നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ

    കുളിരുള്ള പൂമ്പുഴയില്‍ കുളിക്കാലോ
    കിളിയുള്ള മരച്ചോട്ടില്‍ കളിക്കാലോ
    കാറ്റത്തു ചക്കരമാമ്പഴം പൊഴിയുമ്പോള്‍
    ഇഷ്ടം പോലെടുത്തങ്ങു തിന്നാലോ

    രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍
    നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ
  11. Raappadi (Aakaasha Doothu) രാപ്പാടി (ആകാശദൂത്‌)
    രാപ്പാടീ കേഴുന്നുവോ? രാപ്പൂവും വിട ചൊല്ലുന്നുവോ?
    നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍
    താരാട്ടുപാടുന്നതാരോ?
    രാപ്പാടീ...........

    വിണ്ണിലെ പൊന്‍ താരകള്‍ ഓരമ്മപെറ്റോരുണ്ണികള്‍
    അവരൊന്നുചേര്‍ന്നോരങ്കണം നിന്‍ കണ്ണിനെന്തെന്തുത്സവം
    കന്നിത്തേനൂറും ചൊല്ലുണ്ടോ കൊഞ്ചും
    ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ
    അവരൊന്നു ചേരുമ്പോള്‍
    രാപ്പാടീ...........
  12. Raajahamsame (Chamayam) രാജഹംസമേ  (ചമയം)
    രാജഹംസമേ മഴവില്‍ കുടിലില്‍
    സ്നേഹ ദൂതുമായ് വരുമോ
    സാഗരങ്ങളേ മറുവാക്കു മിണ്ടുമോ
    എവിടെയെന്റെ സ്നേഹ ഗായകന്‍
    ഓ....(രാജ)

    ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
    നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2)
    എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
    വരുമെന്നൊരു കുറിമാനം തന്നുവോ
    നാഥന്‍ വരുമോ പറയൂ (രാജ)
  13. Rathisukhasaare (Kanyakumariyil Oru Kavitha) രതിസുഖസാരേ  (കന്യാകുമാരിയില്‍ ഒരു കവിത)
    രതിസുഖസാരേ ഗതമഭിസാരേ മദനമനോഹര വേഷം (2)
    നകുടുനിതംബിനി ഗമനവിളംമ്പനം അനുസ്വരതം ഹൃദയേശം
    രതിസുഖസാരേ
    ധീരസമീരേ യമുനാ തീരേ വസതിവനേവനമാലി

    നാമസമേതം കൃതസംകേതം വാദയതേ മൃദുധേനം (2)
    ബഹുമനുതേയതനുതേ തനുസംഗതപവന ചലിതമതിരേണം (2)
    ധീരസമീരേ യമുനാ തീരേ വസതിവനേവനമാലി
    രതിസുഖസാരേ
  14. Raasanilavinu (Paadheyam) രാസനിലാവിന്‌ (പാഥേയം)
    രാസനിലാവിനു താരുണ്യം
    രാവിനു മായിക ഭാവം (രാസ )
    മന്ദാകിനിയില്‍ അപ്സര നര്‍ത്തന
    മോഹന രാഗ തരംഗങ്ങള്‍
    നിന്‍ മിഴിയിണയില്‍ ഇതു വരെ ഞാന്‍
    കാണാത്ത മാസ്മര ലോകം (രാസനിലാവിനു )
  15. Raathinkal poothaali (Ee Puzhayum Kadannu) രാത്തിങ്കള്‍ പൂത്താലി (ഈ പുഴയും കടന്ന്)
    രാത്തിങ്കൾപൂത്താലി ചാർത്തി
    കണ്ണിൽ നക്ഷത്രനിറദീപം നീട്ടി
    നാലില്ലക്കോലായിൽ പൂവേളിപ്പുല്‍പ്പായിൽ
    നവമിനിലാവേ നീ വിരിഞ്ഞു - നെഞ്ചിൽ
    നറുജപതീർത്ഥമായ് നീ നിറഞ്ഞു
  16. Raavin Nilaakkaayal (Mazhavillu) രാവിന്‍ നിലാക്കായല്‍ (മഴവില്ല്)
    രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
    നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
    പള്ളിത്തേരില്‍ നിന്നെക്കാണാന്‍
    വന്നെത്തുന്നു വെള്ളിത്തിങ്കള്‍
    രജനീ ഗീതങ്ങള്‍ പോലെ
    വീണ്ടും കേള്‍പ്പൂ.....
    സ്നേഹ വീണാനാദം.....
    അഴകിന്‍ പൊൻതൂവലില്‍ നീയും
    കവിതയോ പ്രണയമോ
    (രാവിന്‍ നിലാക്കായല്‍...)
  17. Raakkilikal (Suvarna Simhaasanam) രാക്കിളികള്‍(സുവര്‍ണ്ണ സിംഹാസനം)
    രാക്കിളികള്‍ ചേക്കേറി വരും കിളിക്കൂടാണീ കൊച്ചു കളിവീടു്
    ചന്തമെഴും മണിപ്പളുങ്കുവള്ളം തുഴഞ്ഞെത്തിയതാണെന്റെ സ്വപ്നങ്ങള്‍
    (രാക്കിളികള്‍ )

    മുത്തുകളാല്‍ മണിമാല കൊരുക്കുന്ന മുത്തശ്ശിക്കഥയുണ്ടു്
    മാടി വിളിക്കുമ്പോളരികത്തു് വന്നെത്തും അംബിളമാമനുണ്ടു്
    (മുത്തുകളാല്‍ )
  18. Raakkuyil (Kasthoorimaan) രാക്കുയില്‍  (കസ്തൂരിമാന്‍)
    രാക്കുയില്‍ പാടി രാവിന്‍റെ ശോകം
    നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള (2)
    ഇടറുന്നു താളം തുളുമ്പുന്നു കണ്ണീര്‍
    ഇടനെഞ്ചിലേതോ മണിവീണ തേങ്ങി

    ഈ കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം
    അതു മുറ്റം മുട്ടും വെള്ളം മഴവെള്ളം മഴവെള്ളം
    ഞാന്‍ ഉണ്ടാം കളിവള്ളം താനേ തുള്ളിനു നിന്‍ ഉള്ളം
  19. Raakkilithan (Perumazhakkaalam) രാക്കിളിതന്‍ (പെരുമഴക്കാലം)
    രാക്കിളിതന്‍ വഴിമറയും
    നോവിന്‍ പെരുമഴക്കാലം
    കാത്തിരിപ്പിന്‍ തിരി നനയും
    ഈറന്‍ പെരുമഴക്കാലം
    ഒരു വേനലിന്‍ വിരഹബാഷ്പം
    ജലതാളമാര്‍ന്ന മഴക്കാലം
    ഒരു തേടലായ്‌ മഴക്കാലം..
  20. Raakkadal (Kalyaanaraaman) രാക്കടല്‍ (കല്യാണരാമന്‍)
    രാക്കടൽ ‍കടഞ്ഞെടുത്ത രാഗമുത്തു പോലേ
    കോടമഞ്ഞിലോടിയോടിവന്നതെന്തിനാണു നീ
    ഒന്നു മിണ്ടുവാന്‍ നൂറു കാര്യമോതുവാന്‍
    ഒന്നു കാണുവാന്‍ മനം പകുത്തു നല്‍കുവാന്‍
    ഞാന്‍ വന്നു വേഴാമ്പലായി പൂത്തു നിന്നു നീലാമ്പലായി
    // രാക്കടൽ ‍കടഞ്ഞെടുത്ത............//
    പൊന്‍മേഘമേ പറന്നിറങ്ങി വാ പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍

6 comments:

  1. Raaveraaayi poove- rock and roll

    ReplyDelete
  2. രാഗിണീ രാഗരൂപിണീ,.....
    രാവിനിന്നൊരു പെണ്ണിന്റെ നാണം....
    രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി....

    ReplyDelete
  3. Ramma srirama kuudde varunu njan ni pokkum vazhiyelam ee sitha varum kudd...... Film:mr. Butler

    ReplyDelete
  4. Rathisukhasaramayi devi ninnea varthoradhaivam kalakaran...

    ReplyDelete