Mar 30, 2015

Malayalam Super Hit Songs Starts with 'ത ' (tha)

1.  Thumbi Vava (Koodappirappu) തുമ്പീ തുമ്പീ വാ വാ  (കൂടപ്പിറപ്പ്‌)
തുമ്പി തുമ്പി വാവാ
ഈ തുമ്പത്തണലില്‍ വാ വാ
തുമ്പത്തണലില്‍ വാവാ

പട്ടുറുമാലും കെട്ടി ഒരു
പച്ചക്കമ്പിളി ചുറ്റി
എത്തറ കാടുകളെത്തറനാടുക-
ളിത്തറനാളും കണ്ടു
2. Thankam Kondoru (Nithyakanyaka) തങ്കം കൊണ്ടൊരു (നിത്യകന്യക)
തങ്കം കൊണ്ടൊരു കൊട്ടാരം
താമസിക്കാനൊരു കൊട്ടാരം
കാത്തിരിക്കും താമരപ്പെണ്ണിനു
കളിത്തോഴന്‍ തന്ന കൊട്ടാരം

നീരാടാന്‍ പനിനീര്
നെറ്റിയിലണിയാന്‍ കസ്തൂരി
കിടന്നുറങ്ങാന്‍ പൂമെത്ത
കിള്ളിയുണര്‍ത്താന്‍ പൂന്തെന്നല്‍
3. Thaamasamenthe Varuvan (Bhargaveenilayam) താമസമെന്തേ വരുവാന്‍  (ഭാര്‍ഗ്ഗവീ നിലയം)
താമസമെന്തേ..... വരുവാന്‍....

താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍

ഹേമന്ത യാമിനിതന്‍ പൊന്‍വിളക്കു പൊലിയാറായ്‌
മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ്‌
(താമസമെന്തേ ......)
4. Thulliyodum Pullimaane (Kannoor Deluxe) തുള്ളിയോടും പുള്ളിമാനെ (കണ്ണൂര്‍ ഡീലക്സ്‌)
തുള്ളിയോടും പുള്ളിമാനെ നില്ല്
നിന്റെ വള്ളിമേടക്കാടെവിടേ ചൊല്ല് ചൊല്ല്
നില്ല് നില്ല് ചൊല്ല് ചൊല്ല്

മാന്‍പേടപോലെ മയില്‍പ്പേടപോലെ
മാനത്തും കാവിലെ മാലാഖപ്പെണ്ണ്
പദ്മരാഗരത്നമാല പവിഴമാലപോലെ...
പാരിജാതപ്പൂവനത്തിന്‍ പൊന്‍ കിനാവുപോലെ..
എന്തിനായി വന്നുവീണൂ നീ
എന്റെ മുന്നില്‍ മിന്നിനിന്നൂ
തുള്ളിയോടും പുള്ളിമാനെ നില്ല്
നിന്റെ വള്ളിമേടക്കാടെവിടേ ചൊല്ല് ചൊല്ല്
നില്ല് നില്ല് ചൊല്ല് ചൊല്ല്
5. Thallu Thallu  (Aabhijaathyam) തള്ള്‌ തള്ള്‌ (ആഭിജാത്യം‌)
തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ
തള്ള് തള്ള് തള്ള് തള്ളീ തല്ലിപ്പൊളി വണ്ടീ
ഈ തല്ലിപ്പൊളിവണ്ടീ....
തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ
തള്ള് തള്ള് തള്ള് തള്ളീ തല്ലിപ്പൊളി വണ്ടീ
ഈ തല്ലിപ്പൊളിവണ്ടീ....
6. Thiruvaabharanam Chaarthi (Lankaadahanam) തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം (ലങ്കാദഹനം)
തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു
തിരുവാതിര നക്ഷത്രം
പ്രിയദര്‍ശിനി നിന്‍ ജന്മദിനത്തില്‍
ഹൃദയം തുടികൊട്ടുന്നൂ ഹൃദയം തുടികൊട്ടുന്നൂ

ധനുമാസത്തിന്‍ ശിശിരക്കുളിരില്‍
തളിരുകള്‍ മുട്ടിയുരുമ്മുമ്പോള്‍
മധുരമനോഹര മാധവ ലഹരിയില്‍
മുഴുകാന്‍ ലതികകള്‍ വെമ്പുമ്പോള്‍
തളിരണിയട്ടേ നിന്‍ ഭാവനകള്‍
മലരണിയട്ടേ നിന്‍ വനികള്‍
ലാലലാല ലാല ലാല ലാലാ ലാലാലാ...
7. Thankabhasmakkuriyitta (Koottukudumbam) തങ്കഭസ്മക്കുറിയിട്ട  (കൂട്ടുകുടുംബം)
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാന്‍
തിരുവില്വാമലയില്‍ നേദിച്ചുകൊണ്ടുവരും
ഇളനീര്‍ക്കുടമിന്നുടയ്ക്കും ഞാന്‍
തങ്കഭസ്മക്കുറിയിട്ട........

വടക്കിനിത്തളത്തില്‍ പൂജയെടുപ്പിനു
വെളുപ്പാന്‍ കാലത്തു കണ്ടപ്പോള്‍
മുറപ്പെണ്ണേ നിന്റെ പൂങ്കവിളിങ്കല്‍ ഞാന്‍
ഹരിശ്രീയെഴുതിയതോര്‍മ്മയില്ലേ -പ്രേമത്തിന്‍
ഹരിശ്രീയെഴുതിയതോര്‍മ്മയില്ലേ?
തങ്കഭസ്മക്കുറിയിട്ട.........
8. Thappukottaampuram (Nadi) തപ്പുകൊട്ടാമ്പുറം (നദി)
തപ്പുകൊട്ടാമ്പുറം തകിലു കൊട്ടാമ്പുറം
കൊട്ടാമ്പുറത്തൊരു കുഞ്ഞ്‌
കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ?
കുഞ്ഞിനെ വാങ്ങാനാളുണ്ടോ?
ആളുണ്ടോ ആളുണ്ടോ ആളുണ്ടോ? (തപ്പുകൊട്ടാമ്പുറം)
9. Thambraan Thoduthathu (Sindooracheppu) തമ്പ്രാൻ തൊടുത്തതു മലരമ്പു് (സിന്ദൂരച്ചെപ്പ്)
തമ്പ്രാന്‍ തൊടുത്തത് മലരമ്പ്
തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
ദാഹിച്ച് മോഹിച്ച് തപസിരുന്ന്
തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
(തമ്പ്രാന്‍...)

ചങ്ങലകിലുക്കം കേള്‍ക്കുമ്പോള്‍
ചങ്കിനകത്തൊരു പെടപെടപ്പ്
മനയ്ക്കലെ പാപ്പാനെ കാണുമ്പോള്‍
പെണ്ണിന്‍റെ കവിളത്ത് തുടുതുടുപ്പ്
(തമ്പ്രാന്‍...)
10. Thenum Vayambum (Thenum Vayambum) തേനും വയമ്പും  (തേനും വയമ്പും)
തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി (2)
രാഗം ശ്രീരാഗം പാടൂ നീ
വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും..)

മാനത്തെ ശിങ്കാരത്തോപ്പില്‍
ഒരു ഞാലിപ്പൂവന്‍ പഴത്തോട്ടം (മാനത്തെ..)
കാലത്തും വൈകീട്ടും പൂമ്പാളത്തേനുണ്ണാന്‍
ആ വാഴത്തോട്ടത്തില്‍ നീയും പോരുന്നോ? (തേനും..)
11. Thumbi vaa thumbakudathin (Olangal) തുമ്പി വാ തുമ്പക്കുടത്തിന്‍(ഓളങ്ങള്‍)
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം (2)
ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം (2)
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം (2)

ല ല ല ലാ.......ലാ ല
ആ ... ല ലാ ല ലാ ലാ ആ....ല ലാ...
മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യ കയ്യാല്‍ തൊടാം (2)
ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലില്‍ (2)
ഊഞ്ഞാലേ പാടാമോ (2)
മാനത്തെ മാമന്റെ തളികയില്‍
മാമുണ്ണാന്‍ പോകാമോ നമുക്കിനി
12. Thannannam Thaanannam (Yaathra) തന്നന്നം തന്നന്നം (യാത്ര)
തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികള്‍
ഒന്നാനാം കുന്നിന്‍റെ ഓമനകള്‍
കാടിന്‍റെ കിങ്ങിണികള്‍
(തന്നന്നം)
13. Thankathoni (Mazhavilkkaavadi) തങ്കത്തോണി  (മഴവില്‍ക്കാവടി)
തങ്കത്തോണി തെന്മലയോരം കണ്ടേ
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ
ഇടനെഞ്ചില്‍ തുടിയുണ്ടേ...
തുടികൊട്ടും പാട്ടുണ്ടേ...
കരകാട്ടം കാണാനെന്നത്താനുണ്ടേ...
(തങ്കത്തോണി)
14. Thaane poovitta moham (Sasneham) താനേ പൂവിട്ട മോഹം (സസ്നേഹം)
താനെ പൂവിട്ട മോഹം .. മൂകം വിതുമ്പും നേരം.. (താനേ പൂവിട്ട..)
പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം..
ശാന്ത നൊമ്പരമായി. (താനേ പൂവിട്ട.. )

ഓമല്‍ക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോള്‍ ..
ദൂരെ നിന്നും തെന്നല്‍ ഒരു ശോക നിശ്വാസമായി..(2)
തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ.. രാക്കിളി പാടാത്ത യാമങ്ങളില്‍..
ആരോ വന്നെന്‍ കാതില്‍ ചൊല്ലി ... തേങ്ങും നിന്റെ മൊഴി.. (താനേ പൂവിട്ട ..)
15. Thaaram Vaalkannaadi Nokki (Keli) താരം വാല്‍ക്കണ്ണാടി നോക്കി (കേളി)
ആ... ആ... ആ...
താരം വാല്‍ക്കണ്ണാ‍ടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാ‍ടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ ഞാനും
വാല്‍ക്കണ്ണാ‍ടി നോക്കി
16. Thinthakathom(Ottayal Pattaalam) തിന്തകത്തോം (ഒറ്റയാള്‍ പട്ടാളം)
തിന്തകത്തോം ചിലമ്പണിഞ്ഞു വാളെടുത്തു്
കോമരങ്ങൾ തുള്ളവേ...(2)
കാവൽ ദൈവങ്ങളേ...പോകാനിടം തരൂ...
വാനമ്പാടി പോലെ ദൂരെ ദൂരേ...
തിന്തകത്തോം ചിലമ്പണിഞ്ഞു വാളെടുത്തു്
കോമരങ്ങൾ തുള്ളവേ...
17. Thaaraapadham (Anashwaram) താരാപഥം  (അനശ്വരം)
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ......
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍
(താരാപഥം ചേതോഹരം....)
18. Thamarakkannan Urangenam (Vaalsalyam) താമരക്കണ്ണനുറങ്ങേണം (വാത്സല്യം)
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം (2)
അച്ഛന്നു തുണയായ് വളരേണം അമ്മയ്ക്കു തണലായ് മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാക്കൊമ്പനെ കയ്യിലെടുക്കേണം

വീണുയര്‍ന്നു വളരേണം കണ്ണു രണ്ടും തെളിയണം
പൂ വിരിഞ്ഞ വഴികളില്‍ മുള്ളു കണ്ടു നീങ്ങണം
ഉവ്വാവു മാറുവാന്‍ നാമം ജപിയ്ക്കേണം
നല്ലവനാകേണം
19. Thalirvettilayundo (Dhruvam) തളിര്‍വെറ്റിലയുണ്ടോ (ധ്രുവം)
തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം
കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ
തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം (2)
ഓ..ഓ..ഓ.....
(കറുകവയല്‍ കുരുവീ ....)
20. Thumbi penne (Dhruvam) തുമ്പിപ്പെണ്ണേ (ധ്രുവം)
തുമ്പിപ്പെണ്ണേ വാ‍ വാ തുമ്പച്ചോട്ടില്‍ വാവാ
ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ
നീ വാ
തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാവാ

ആ......
21. Thennivarum poonthennale (Kulapathi) തെന്നിവരും പൂന്തെന്നലേ (കുലപതി)
തെന്നി വരും പൂന്തെന്നലേ താരാട്ടൊന്നു പാടാമോ
പൂമാനമേ വെണ്മേഘമേ ശോകഗാഥ കേൾക്കാമോ
തങ്കക്കനിയോമന മൂകാർദ്രമായിതാ
ഏതോ ജന്മപാപം ആരോമൽ ശാപം
(തെന്നിവരും..)
22. Thoomanjo paragam pol (Thakshashila) തൂ മഞ്ഞൊ പരാഗം പോല്‍ (തക്ഷശില)
തൂമഞ്ഞോ പരാഗം പോൽ
ഈ മണ്ണിൻ പ്രസാദം പോൽ
നീലത്താഴ്വാരം കാറ്റിലണയും
കാവ്യ ശകലം കേട്ടു നിൽക്കുമ്പോൾ
(തൂമഞ്ഞോ...)
23. Thechippoove (Radholsavam) തെച്ചി പൂവേ (രഥോല്‍സവം)
തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ
വായോ വായോ നീയെന്‍ മാറില്‍‌ച്ചായോ
മഞ്ഞള്‍പ്പൂത്താലി തരാം നിന്‍റെ മാരനായ് കൂടെവരാം
പൊന്നും മിന്നും പൂണാരോം വേണ്ട പൊള്ളാച്ചിത്തേവരല്ലേ
വായോ വായോ നീയെന്‍ മാറില്‍ ചായോ
മാര്‍‌ഗഴിമാസമല്ലേ മാട്ടുപ്പൊങ്കലെന്‍ നെഞ്ചിലല്ലേ
24. Thaamarappoovil Vaazhum (Chandralekha) താമരപ്പൂവില്‍ വാഴും  (ചന്ദ്രലേഖ)
താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
(താമരപ്പൂവില്‍.... )

നിന്റെ തിരുനടയില്‍ നറു നെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (നിന്റെ തിരുനടയില്‍ ....)
സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാലേ (2)
എന്നുമീ ശ്രീലകം ധന്യമായീടൂ
ശ്യാമയാമിനിയില്‍ നീ സാമ ചന്ദ്രികയായ്
(താമരപ്പൂവില്‍ ....)
25. Thaimaavin thanalil (Oru Yaathramozhi) തൈമാവിന്‍ തണലില്‍ (ഒരു യാത്രാമൊഴി)
തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ
വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ
ഝിം ഝിഞ്ചിലഝിം - പൂപ്പുഞ്ചിരിക്കൊഞ്ചലുമായ്
ധിം നാധിനധിം - എന്‍ ചിത്തരമുത്തൊരുങ്ങ്
ഉത്രാടക്കുട ചൂടും പൂത്തിരുനാള്
തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള്
(തൈമാവിന്‍)
26. Thaarakkoottam (Oru Maravathoor Kanavu) താറാക്കൂട്ടം (ഒരു മറവത്തൂർ കനവു്)
താറാക്കൂട്ടം കേറാക്കുന്ന്
മാറാപ്പോളം മണ്ണ്
കുന്നിനു മേലേ കാവലിനുണ്ടേ
കാടു കുലുക്കും കൊമ്പൻ
പുലിവാലൻ പൂങ്കോഴീ
എലി പോലെ പതുങ്ങല്ലേ
എള്ളോളം കാന്താരി എരിതീയിൽ വറചട്ടി
ചാണ്ടിച്ചനു സപ്പറു ജോറായി ഓ..ഓ..ഓ..
(താറാക്കൂട്ടം..)
27. Thumbayum thulasiyum (Megham) തുമ്പയും തുളസിയും (മേഘം )
തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴു കയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവില്‍
വെളിച്ചപ്പാടുറയണ വള്ളുവനാട് ..
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട് (തുമ്പയും തുളസിയും .....)
28. Thanithanka Kinappongal(Friends) തനി തങ്ക കിനാ പൊങ്കൽ  (ഫ്രണ്ട്സ്)
തങ്കക്കിനാപ്പൊങ്കൽ തകിൽതാളം പിടിക്കുമ്പോൾ
അഴകെന്നേ വിളിക്കുന്നു നിറമേഴും പൊലിക്കുന്നു
കണ്ണിലെ കലവറ നിറയും വർണ്ണാഭ വിടരുകയായ്‌
മഞ്ചലിൽ മണിയറയണയും മംഗളം മധുരവിലയമായ്‌
പാട്ടുമായ്‌ കൂത്തുമായ്‌ വാ തപ്പുംതട്ടി
29. Thengaappoolum (Vaasanthiyum Lakshmiyum Pinne Njaanum) തേങ്ങാ പൂളും  (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)
തേങ്ങാപ്പൂളും കൊക്കിലൊതുക്കി കാക്കക്കറുമ്പിയെപ്പോലെ
അമ്പിളിക്കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ
തിരുവാതിരാരാവ് മേലേ

തേങ്ങാപ്പൂളും കൊക്കിലൊതുക്കി കാക്കക്കറുമ്പിയെപ്പോലെ
അമ്പിളിക്കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ
തിരുവാതിരാരാവ് മേലേ
30. Thakilu pukilu (Raavanaprabhu) തകില്‌ പുകില്‌ (രാവണപ്രഭു)
ഹേ ആണ്ടവനേ ആണ്ടിമനസ്സെ
ഐലസ്സ ഐലസ്സ
ഹേ തൈ പിറന്നേ കൊടി പറന്നേ
ഐലസ്സ ഐലസ്സ (2)
ഏ മാരിയപ്പാ ഏ തെരയിഴുക്ക്
ഹേ നാച്ചിമുത്ത് ഹേ മദ്ദളം കൊട്ട്
ഹേ സടക് സടക് സടക് സടക്
സടക് സടക് ഹേയ്
ഹേയ് യായീ ഹേയ് യായീ (2)

തകിലു പുകിലു കുരവക്കുഴൽ തന്തനത്തനം പാടി വാ
സടക് സടക് ഹേയ് സടക് സടക്
പടകു കുഴഞ്ഞ് പടഹമടിച്ച് പാണ്ടിയപ്പട കേറി വാ
സടക് സടക് ഹേയ് സടക് സടക് ഹേയ്
അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ
തായ് മൊഴിയിൽ താളമേള മംഗളം (2)
തങ്കമാന സംഘകാലതമിഴു പാടി തേരിലേറി
താളം തുള്ളാൻ ആശ
അമ്മാടിയേ ആശ
എടീ എപ്പോവുമേ ആശാ
ഹരോ ഹരോ ഹര
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (2)
(തകിലു പുകിലു....)
31. Thinkale (Kalyaanaraaman) തിങ്കളെ (കല്യാണരാമന്‍)
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
ഉഹൂഹും..ഉഹൂഹും..

ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
ഇന്നു താലി പീലി പൊന്നും കെട്ടി മുത്തഴകു മണിച്ചെറുക്കൻ
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ

കരിമുകിലിൻ ജലനലഴിയിൽ
ഈ കണ്മണിയെ നോക്കരുതേ
ഇന്നതിന്നാർക്കു ചേരേണമെന്നത് വിധിയുടെ വിളയാട്ടം
32. Thumbikkalyaanathinu  (Kalyaanaraaman) തുമ്പി കല്യാണതിനു (കല്യാണരാമന്‍ )
തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ തുമ്പികളിൽ

തുമ്പക്കൊടിയഴകുള്ളവളാരോ (2)

കുന്നിമണി തേരിൽ വരും ചെക്കനെയും കൂട്ടരേയും

വരവേൽക്കാൻ നിൽക്കുന്നവരാണേ

അമ്പാടിക്കണി മുത്തേ പൂക്കണി മുത്തേ

മിണ്ടിപോയാൽ എന്തേ കോപം

മാനത്തെ മഴവില്ലിൻ നെഞ്ചിലുമില്ലേ

മഴയായ് തൂകും മിന്നൽ കോപം

മിണ്ടാൻ കൊതിച്ചതെല്ലാം മറന്നുവൊ

(തുമ്പി..)
33. Thankathinkal Vaanil (Manassinakkare) തങ്കത്തിങ്കള്‍ വാനില്‍  (മനസ്സിനക്കരെ)
തങ്കതിങ്കൾ വാനിലൊരുക്കും വർണ്ണക്കൊട്ടാരം
സങ്കൽപ്പങ്ങൾ പൂത്തുവിടർത്തും സ്വർണ്ണപ്പൂന്തോട്ടം
മുറ്റത്തേ ഒരുനക്ഷത്രം ഒറ്റയ്ക്കെത്തി കാവൽനിൽക്കും
സ്വർഗ്ഗത്തിൻ ഒരുസംഗീതം വിണ്ണിൽനിന്നും മാലാഖമാർ പാടും
34. Thaamarakkuruvikku (Achuvinte Amma [2005]) | താമരക്കുരുവിക്കു (അച്ചുവിന്റെ അമ്മ  [2005])
താമരക്കുരുവിക്കു തട്ടമിടു് തങ്കക്കിനാവിന്റെ കമ്മലിടു്
അരിമുല്ലക്കഴുത്തിൽ ഏലസ്സിടു് സുറുമക്കണ്ണിണയിൽ സൂര്യനിടു് (താമര)
വരണൊണ്ടേ വിമാനച്ചിറകിൽ സുൽത്താന്മാർ ഒത്തൊരുമിച്ചിരിക്കാൻ
ആരാണാ ബീബി.. ഇതിലാരാണാ ഹൂറി
ആരാണാ ബീബി.. ഇതിലാരാണാ ഹൂറി ഹേ ഹേ
(താമര)
35. Thaaraka Malarukal (Arabikkadha [2007]) | താരക മലരുകൾ (അറബിക്കഥ [2007])
താരകമലരുകള്‍ വിരിയും പാടം ദൂരെ അങ്ങു ദൂരെ
വാടാമലരുകള്‍ വിരിയും പാടം നെഞ്ചില്‍ ഇടനെഞ്ചില്‍
കതിരുകള്‍ കൊയ്യാന്‍ പോകാം ഞാനൊരു കൂട്ടായ് കൂടാം
ആകാശത്തമ്പിളിപോലൊരു കൊയ്ത്തരിവാളുണ്ടോ
കരിവളകള്‍ മിന്നും കയ്യില്‍ പൊന്നരിവാളുണ്ടേ
(താരകമലരുകള്‍)
36. Thirike Njaan Varumenna Vaartha [M] (Arabikkadha [2007]) | തിരികെ ഞാന്‍ വരുമെന്ന (അറബിക്കഥ [2007])
തത്തിന്തക തെയ്തോം തത്തിന്തക തെയ്തോം
തത്തിന്തക തെയ്തോം ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം (തത്തിന്തക...... )

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
37. Take it easy (Happy Husbands [2010]) | റ്റേക് ഇറ്റ് ഈസി (ഹാപ്പി ഹസ്ബന്റ്സ് [2010])
ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി
കണ്ണിലൊരു മുള്ളു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി
ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി
കാതിലൊരു നുള്ളു തന്നാൽ ടേക്ക് ഇറ്റ് ഈസി
കാതൽ തോന്നിയാൽ ടേക്ക് ഇറ്റ് ഈസി
കൊഞ്ചൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി
കൂട്ടം തെറ്റിയാൽ ടേക്ക് ഇറ്റ് ഈസി
കൂട്ടിൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി
(ടേക്ക് ഇറ്റ് ഈസി...)
38. Thottu Thottu (Diamond Necklace [2012]) | തൊട്ട് തൊട്ട് (ഡയമണ്ട് നെക്‌ലേസ് [2012])
തൊട്ടു് തൊട്ടു് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
വിട്ടു് വിട്ടു് വിട്ടു പോകാതെ എന്നും ചുറ്റീടാമോ നിന്നെ
പൊള്ളാതെ ആശയെ തീര്‍ത്തു് പോതൂം നീ ആടിടക്കൂത്തു്
കള്ളാ നീ പേച്ചയെ മാത്ത് കാതല്‍ വരുവാ..

തൊട്ടു് തൊട്ടു് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടു് നില്ലു് കണ്ണേ
39. Thaamarappoonkaavanathil (Baalyakaalasakhi [2014]) | താമരപൂങ്കാവനത്തില്‍ (ബാല്യകാലസഖി [2014])
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്ക്റങ്കുള്ളോളെ
പങ്ക്റങ്കുള്ളോളെ
പൂനിലാവ് വന്ന് പൂ വിതറുന്നുണ്ട്
പൂക്കളിൽ റാണിയായ് പൂത്തുനിൽക്കുന്നോളെ
പൂത്തുനിൽക്കുന്നോളെ (താമരപ്പൂ)

8 comments: