Jan 28, 2015

Malayalam Super Hit Songs Starts with 'ഗ' (ga)


  1. Ganamanu njan (Iruvattam Manavatti)ഗാനമാണ് ഞാൻ (ഇരുവട്ടം മണവാട്ടി )
    ഗാനമാണ് ഞാൻ കാതിൽ മൂളുമോ
    മാറിൽ നീ അമരുമോ പൂ പോലെ
    ഈണമാണ് ഞാൻ വീണയാകുമോ
    കൈകളാൽ പുണരുകിൽ  തേൻ നാദം,
    തനുവിതൾ  ചേരും തെന്നലേ
    വരിക നീലവനിയിൽ
    നനവിനു ദാഹം മണ്ണിലെ
    മുളയരി മതിയുടെ കനവിൽ
    (ഗാനമാണ് ഞാൻ ...)
  2. Ganga Yamuna (Hotel Hyrange) ഗംഗാ യമുനാ (ഹോട്ടൽ ഹൈറേഞ്ച ) 
    ഗംഗാ യമുനാ സംഗമ സമതല ഭൂമി
    സ്വർഗീയ സുന്ദര ഭൂമി സ്വതന്ത്ര ഭാരത ഭൂമി (ഗംഗാ)

    കന്യാകുമാരി തിരമാലകളിൽ തൃക്കാൽ കഴുകും ഭൂമി (2 )
    വിന്ധ്യ ഹിമാലയ കുലാചലങ്ങളിൽ
    വിളക്കു വയ്ക്കും ഭൂമി (2 )(ഗംഗാ)
  3. Ganame Unaruu [F] (Mouna Ragam) ഗാനമേ ഉണരൂ (മൗനരാഗം) 
    ഉം ..........................
    ഗാനമേ ഉണരൂ ദുഖരാഗമേ ഉണരൂ(2 )
    മോഹമുറിവുകൾ സ്വരങ്ങൾ തൂകും പ്രാണമുരളികയിൽ
    ഗാനമേ ഉണരൂ ദുഖരാഗമേ ഉണരൂ
  4. Ganame Manonja Sooname (Thirayum Theeravum)ഗാനമേ  മനോജ്ഞ സൂനമേ  (തിരയും തീരവും) 
    ഗാനമേ  മനോജ്ഞ സൂനമേ
    വിടരൂ നീ വിടരൂ
    കുളിരിളം പരിമളം പകരൂ
    ഗാനമേ  മനോജ്ഞ സൂനമേ
    (ഗാനമേ ...)
  5. Gayathi Gayathi (Udaypuram Sulthan) ഗായതി ഗായതി (ഉദയപുരം സുൽത്താൻ ) 
    ഗായതി ഗായതി വനമാലി
    നൃത്യതി നൃത്യതി ഗോപിപാദം

    മുരളികപാടീ  ...യദു മുരളികപാടീ
    ഋഷഭഗാന്ധാര മാധ്യമലയലഹരി
  6. Gayaka Gayaka (Navalokam) ഗായകാ ഗായകാ (നവലോകം ) 
    ഗായകാ ഗായകാ ഗായകാ
    ഹൃദയ നിലാവിൽ പാടും ഗായകാ ഗായകാ ഗായകാ

    നീർദളകരങ്ങളാലേ പനിനീർ സുമങ്ങൾ പോലെ
    ആശാസുഖങ്ങൾ വീടി മധുമാസചന്ദ്രലേഖാ 
  7. Gangayarozhukunna Nattil (Kattu Thulasi) ഗംഗയാറൊഴുകുന്ന നാട്ടിൽ(കാട്ടു തുളസി)
    ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു
    ഗന്ധർവനീവഴി വന്നു - പണ്ടൊരു
    ഗന്ധർവനീവഴി വന്നു
    അന്നാരം പുന്നാരം കാട്ടിനകത്തൊരു
    പെണ്ണിനെ മോഹിച്ചു നിന്നു - അവനൊരു
    പെണ്ണിനെ മോഹിച്ചു നിന്നു
  8. Gayaka (Kalithozhi) ഗായകാ (കളിത്തോഴി ) 
    ഗായകാ ഗന്ധർവഗായകാ
    നിൻ മൗനഗാനങ്ങൾ കാതോർത്തു നിൽക്കുന്നു കൈരളി
    സ്പന്ദിക്കുമസ്ഥിമാടത്തിലൊരഞ്ജലി
    സിന്ദൂര പുഷ്പം വിടർത്തുന്നു ഞങ്ങളും
  9. Ganga Yamunakale (Iniyum Puzhayozhukum) ഗംഗാ യമുനകളെ (ഇനിയും പുഴയൊഴുകും) 
    ഗംഗാ യമുനകളെ .... സംഗമം തേടും ദാഹങ്ങളെ ....
    ഒന്നിച്ചു ചേർന്നിട്ടും നിങ്ങളിന്നകലെ
    ഉദയസ്തമയങ്ങൾപോലെ ....
    (ഗംഗാ യമുനകളെ ....)
    ഗംഗാ യമുനകളെ ....
  10. Gathakala porin (Mannar Mathai Speaking) ഗതകാല പോരിൻ (മാന്നാർ മത്തായി സ്പീക്കിങ്ങ്) 
    ഗതകാലപ്പോരിൻ ചതുരംഗപ്പടകൾ
    ദുരതീരാതോടും ശരവേഗങ്ങളോ ...
    കലിവേഷം തുള്ളും കനലെരിയും നെഞ്ചിൽ
    കഥയറിയുന്നോരാണീ മാളോരും 
  11. Gopala Gokulapala (Crazy Gopalan) ഗോപാല ഗോകുലപാലാ (ക്രേസ്സി  ഗോപാലൻ) 
    ഗോപാല ഗോകുലപാലാ
    ഊഞ്ഞാലകാറ്റത്തെ വവ്വാലാ
    കാക്കാല കക്കലാമാ
    കാർക്കോട കണ്ണീരിക്കും കുട്ടിച്ചാത്താ
    മുക്കാലിൽ കെട്ടാനായി
    തല്ക്കാലം കിട്ടൂല്ല
    വക്കാണം കൂട്ടല്ലേ
    റ  പോലീസേ 
  12. Gulumal (Gulumal - The Escape) ഗുലുമാൽ (ഗുലുമാൽ - ദി എസ്കേപ്) 
    ഗുലുമാൽ ഗുലുമാൽ തരികിട തൻ ഗുലുമാൽ
    ഇടവഴി തൻ എതിരെ ഒരു ഗുലുമാൽ
    കാണാത്തത് കണ്ടു നടക്കണ കാഴ്ചക്കാരുടെ നാടാണേ
    എഴുതാപ്പുറമെല്ലാം വായിച്ചാനന്ദിക്കുന്ന നാടാണേ
    ഇടവും വലവും തിരിയും നേരം പിടിയും വലിയും പതിവാണെ
    നേരും നെറിയും പേരിനു പോലും കാണാനില്ലല്ലോ
    (ഗുലുമാൽ .... )
  13. Geyam Harinamadheyam (Mazha) ഗേയം ഹരിനാമാധേയം  (മഴ) 
    ഗേയം ഹരിനാമാധേയം
    ഭവഭയസാഗര തരുണോപായം
    ശാശ്വത മൃത്യുന്ജയം ...
    (ഗേയം ...)
  14. Good Morning in Paris (Magic Lamp) ഗുഡ് മോർണിംഗ് ഇൻ പാരിസ് (മാജിക്‌ ലാമ്പ് ) 
    ഗുഡ് മോർണിംഗ് ഇൻ പാരിസ് ... ആൻ ഇവനിംഗ് ഇൻ ജപ്പാൻ (2)
    അക്കരെയിക്കരെ ആകാശക്കിളി പോലെ പറന്നു നടക്കാം
    ഒരു കൊച്ചു പറക്കും തളികയിലെന്നും നക്ഷത്രങ്ങളിലെത്താം.
    ഹൈടെക്കിൻ വീട്ടിൽ അമ്പിളി വട്ട പൂന്തോട്ടിൽ
    അടക്കാത്ത കൂട്ടിൽ പാട്ടിനു കൂട്ടൊരു രാപ്പാടി
    കൈയെത്തും ദൂരെ മായാ ലോകം ....
    ഗുഡ് മോർണിംഗ് ഇൻ പാരിസ് ... ആൻ ഇവനിംഗ് ഇൻ ജപ്പാൻ
  15. Gopalike (Thalolam) ഗോപാലികേ (താലോലം) 
    ഗോപാലികേ നീ കണ്ടുവോ
    മായാവിയാമെൻ മണിവർണ്ണനെ
    ലീലയാടുമാ ഗോപബാലനെ
    കണ്ടുവോ മാലിനീ
    നീ കണ്ടുവോ രാധികേ
    (ഗോപാലികേ)
  16. Good Morning (Kadha Nayakan) ഗുഡ് മോർണിംഗ് (കഥാനായകൻ ) 
    ഗുഡ് മോർണിംഗ് ഗുഡ് മോർണിംഗ്
    എല്ലാവർക്കും ഗുഡ് മോർണിംഗ്
    ഞാനാണിവിടെ അധികാരി എല്ലാവർക്കും മേലാവി
    സീ ഐ ആം ജൂനിയർ എം ബി ഹിയർ
    ഞാനാണിവിടെ അധികാരി എല്ലാവർക്കും മേലാവി(2 )
    ശരിയും തെറ്റും കണ്ടറിയും ശരിയല്ലെങ്കിൽ കൊണ്ടറിയും (2)
    സെ ഗുഡ് മോർണിംഗ് ഗുഡ് മോർണിംഗ്
  17. Gujarathi [M ] (Pulival Kalyanam) ഗുജറാത്തി  (പുലിവാൽ കല്യാണം ) 
    ഗുജറാത്തി കാൽത്തള കെട്ടിയ മലയാളി പെണ്ണാണ്‌ നീ
     പന്ജാബിയിലഞ്ചികൊഞ്ചും മണവാട്ടിപ്പെണ്ണാണ് നീ
    മയിലാട്ടത്തിൽ
    (കോ) ഭഗ്ഡാ  ഭഗ്ഡാ
    (പു) കരകാട്ടത്തിൽ
    (കോ) ഛഗ്ഡാ  ഛഗ്ഡാ
    (പു) ഈ കൊലുസിനു തന്ജം പോരെടി പഞ്ചാരപൂങ്കുയിലേ
    (കോ) യാരിയാരീ യാരിയബ് നാ 
  18. Gokulathil (Kaiyethum Doorathu) ഗോകുലത്തിൽ (കൈയെത്തും ദൂരത്ത്‌ ) 
    ഗോകുലത്തിൽ താമസിക്കും ഗോപബാലൻ ദേവൻ
    ആമയങ്ങൾ പൂണ്ടിരിക്കും എൻ മനസ്സിൻ നാഥൻ
    നാഥനെന്റെ കണ്ണുനീര് തോരുന്നതിനായി
    സ്നേഹമോടെ പൂവൽക്കൈയ്യാൽ
    താലോലിപ്പൂ തോഴി ...
  19. Ganapathi Bappa Moriya (Abhimanyu) ഗണപതി ബപ്പാ മോറിയാ (അഭിമന്യു ) 
    ഗണപതി ബപ്പാ മോറിയാ
    മംഗള മൂർത്തി മോറിയാ (2 )
    ഇസ് ജീവൻ മേ സബ് കേ മൻ മേം
    പ്രേം കാ ആംകണ്‍ ദീപ് ജലാ
    (ഗണപതി ബപ്പാ മോറിയാ...) 
  20. Gopuramedayil (Janam) ഗോപുരമേടയിൽ (ജനം ) 
    ഗോപുരമേടയിൽ നർത്തനമാടാൻ
    നൂപുരമണിയുമ്പോൾ നീ മണി
    നൂപുരമണിയുമ്പോൾ 
    അറിയില്ലാരും നിന്റെ മനസ്സിലെ
    അരുമക്കിളിയുടെ തേങ്ങലുകൾ
  21. Gopangane (Bharatham) ഗോപാംഗനെ (ഭരതം ) 
    ഗോപാംഗനെ (2 ) ആത്മാവിലെ (2) സ്വരമുരളികയിലോഴുകും(2 )
    നിസ നിസ സഗമപനിസഗാ സഗമപനിസഗാ
    മഗസനിസ പനിമപ ഗമപനി സനിപമ  
    ഗമ പമഗ പമഗ സനി സപ നി  സമഗ
    സഗ ..................
    അ....................

Dec 23, 2011

Malayalam Super Hit Songs Starts with 'ശ' (sha)

  1. Shilayilninnum Unarunee [F] (Chronic Bachelor)ശിലയില്‍ നിന്നും ഉണരുക നീ (ക്രോണിക്‌ ബാച്ചിലര്‍ )
    ശിലയിൽ നിന്നും ഉണരു നീ
    എന്റെ ഗന്ധർവ്വനായ് വരു നീ
    പുഴയിൽ നിന്നും മലർവനിയിലും
    തണുത്തലിയുന്നിതാ രജനി
    നിന്നെ അറിയാൻ നിന്നോടലിയാൻ
    തിരയായ് അലയും കടൽ ഞാൻ
    ഹിമശില നീ തപശില നീ
    തമസ്സിൽ നിന്നും ഉണരുമോ....
    ഹിമശില നീ തപശില നീ
    തമസ്സിൽ നിന്നും ഉണരുമോ....
    ശിലയിൽ നിന്നും ഉണരു നീ
  2. Shalabham Vazhimaarumaa (Achaneyaanenikkishtam)ശലഭം വഴി (അഛ്ചനെയാണെനിക്കിഷ്ടം )
    ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
    ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
    വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
    തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം
    എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം
    ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
    ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
  3. Shaarike Ninnekkaanaan (Raakkilippaattu)ശാരികേ നിന്നെ കാണാന്‍ (രാക്കിളിപ്പാട്ട്‌)
    ശാരികേ നിന്നെ കാണാന്‍ താരകം താഴേ വന്നു
    ആശംസയേകാനെന്റെ സ്നേഹവും പോയീ
    കണ്ണിനും കണ്ണല്ലേ നീ കത്തും വിളക്കല്ലേ നീ
    സൗഹൃദം പൂക്കും പോലെ എന്നിൽ സുഗന്ധം
    (ശാരികേ നിന്നെ...)
  4. Shankhum Venchaamaravum (Pattaabhishekam (New))ശംഖും വെണ്‍ചാമരവും (പട്ടാഭിഷേകം )
    ശംഖും വെഞ്ചാമരവും കൊമ്പും വീരാളിപ്പട്ടും
    കൂമ്പാരപ്പൊന്നും പൊരുളും
    ആനപ്പുറത്തമ്പോറ്റിത്തമ്പുരാന്മാരും
    കാറ്റത്താടും കണ്ണാടിക്കൂടാരക്കൂരാപ്പും
    കൂടും കുടുക്കയും കൊണ്ടാടും പണ്ടാരക്കെട്ടും
    വായാടിപ്പൊന്‍‌തത്തപ്പെണ്ണും
    കൂ‍ടെയൊരു പൂവാലന്‍ പൂവന്‍‌താറാവും
    കൂത്തരങ്ങില്‍ കിണ്ണം കൊട്ടും മിണ്ടാട്ടപ്പാട്ടും
    പട്ടാഭിഷേകം... പട്ടാഭിഷേകം... [2]
  5. Shukriya Shukriya (KJY) (Niram)ശുക്രിയ ശുക്രിയ [യേശുദാസ്‌] (നിറം )
    ഒരു ചിക് ചിക് ചിക് ചിറകിൽ
    മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ
    ഹെയ് കുക്ക് കുക്ക് കുക്ക് കുറുകി
    കുഴൽ ഊതിപ്പാടും കുയിലേ
    ശുക്രിയാ ശുക്രിയാ (2)
  6. Shashikala Chaarthiya (Devaraagam)ശശികല ചാര്‍ത്തിയ (ദേവരാഗം )
    ശശികല ചാര്‍ത്തിയ ദീപാവലയം
    നം തനനം തനനം തനനം നം
    നിശയൊരു കാര്‍ത്തിക വര്‍‌ണ്ണാഭരണം
    നം തനനം തനനം തനനം നം
    കളനൂപുരശിഞ്ചിതരഞ്ജിതമേളം
    തനനനനനന തനനം
    തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം
    തനനനനനന തനനം
    വരമരുളും പൊരുളുമുയിരുമുണരും ദേവീ
    തനനം തനനം നം നം നം നം
    തം തനനനം തനാനന തം തനനനം [2]
    നിസ നിസ ഗാസ മാഗ പാമ നിപ ഗാമപാ
  7. Shararaanthal Ponnum Poovum (Thudarkadha)ശരറാന്തല്‍ (തുടര്‍ക്കഥ )
    ശരറാന്തല്‍ പൊന്നും പൂവും
    വാരിത്തൂവും...
    ഒരു രാവില്‍ വന്നൂ നീയെന്‍
    വാര്‍തിങ്കളായ്...
    നിറവാര്‍ന്നൊരുള്‍പ്പൂവിന്റെ
    ഇതള്‍തോറും നര്‍ത്തനമാടും
    തെന്നലായ് വെണ്ണിലാവായ് (ശരറാന്തല്‍)
  8. Shyaamaambaram Neele [M] (Artham)ശ്യാമാംബരം (അര്‍ത്ഥം)
    ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍
    തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍
    ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും ചന്ദ്രകാന്തക്കല്ല് (2)
    ശ്യാമാംബരം...
  9. Sharathkaala Sandhya (Engine Nee Marakkum)ശരത്കാല സന്ധ്യ (എങ്ങിനെ നീ മറക്കും )
    ശരത്കാല സന്ധ്യ കുളിര്‍തൂകി നിന്നു
    മലര്ക്കാവില്‍ എങ്ങോ കുയില്‍ പാടി വന്നു
    (ശരത്കാല...)
    കളിയായി ഞാന്‍ ചിരിയായി ഞാന്‍ പറഞ്ഞാലുമത് നീ
    പാലപ്പൂഞ്ചോട്ടില്‍
    ജല ദേവതേ അറിയാതെയത് നീ കരഞ്ഞില്ലേയതിനാല്‍
    ഞാനോ നോവുന്നു (ശരത്കാല ...)
  10. Shararaanthal Thirithaanu (Kaayalum Kayarum)ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ (കായലും കയറും )
    ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍
    മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു (ശരറാന്തല്‍)

    മകരമാസക്കുളിരില്‍
    അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍
    മയങ്ങുവാനൊരു മോഹം മാത്രം ഉണര്‍ന്നിരിക്കുന്നു (മകരമാസ)

    വരികില്ലേ നീ.....
    അലയുടെ കൈകള്‍ തഴുകും തരിവളയണിയാന്‍ വരുകില്ലേ (2)(ശരറാന്തല്‍)
  11. Shankhupushpam Kannezhuthumbol (Shakunthala)ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ (ശകുന്തള )
    ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ
    ശകുന്തളേ നിന്നെ ഓർമ്മ വരും
    ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ
    ശകുന്തളേ നിന്നെ ഓർമ്മവരും
    ശകുന്തളേ... ശകുന്തളേ ...

    മാനത്തെ വനജ്യോത്സ്‌ന നനയ്‌ക്കുവാൻ പൗർണ്ണമി
    മൺകുടം കൊണ്ടുനടക്കുമ്പോൾ
    നീലക്കാർമുകിൽ കരിവണ്ടുമുരളുമ്പോൾ
    നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
    നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
    ശകുന്തളേ... ശകുന്തളേ...

Malayalam Antakshari songs list. Starts with 'സ' (sa)

  1. Sukhamo devi (Sukhamo Devi)സുഖമോ ദേവി (സുഖമോ ദേവി)
    സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവീ...

    സുഖമോ ദേവി, സുഖമോ ദേവി,
    സുഖമോ ദേവീ.. സുഖമോ സുഖമോ (സുഖമോ...)

    നിന്‍ കഴല്‍ തൊടും മണ്‍തരികളും
    മംഗല നീലാകാശവും (നിന്‍ കഴല്‍..)
    കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ (2)
    കുളിര്‍ പകരും പനിനീര്‍ കാറ്റും (2)
    സുഖമോ ദേവി, സുഖമോ ദേവി,
    സുഖമോ ദേവീ.. സുഖമോ സുഖമോ
  2. Sanyaasini (Raajahamsam)സന്യാസിനി (രാജഹംസം )
    സന്യാസിനീ... ഓ ഓ ഓ
    സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
    സന്ധ്യാപുഷ്പവുമായ് വന്നു...
    ആരും തുറക്കാത്ത പൂമുഖവാതിലില്‍
    അന്യനെ പോലെ ഞാന്‍ നിന്നു..
    സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
    സന്ധ്യാപുഷ്പവുമായ് വന്നു...
  3. Swargam Thaanirangivannatho (Vanadevatha)സ്വർഗ്ഗം താണിറങ്ങി വന്നതോ (വനദേവത )
    സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
    സ്വപ്നം പീലി നീര്‍ത്തി നിന്നതോ
    ഈശ്വരന്റെ സൃഷ്ടിയില്‍
    അഴകെഴുന്നതത്രയും
    ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ (സ്വര്‍ഗ്ഗം....)
    സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
  4. Swarna mukile (Ithu Njangalude Kadha)സ്വര്‍ണ്ണ മുകിലേ (ഇതു ഞങ്ങളുടെ കഥ )
    സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
    സ്വപ്നം കാണാറുണ്ടോ നീയും
    സ്വപ്നം കാണാറുണ്ടോ?
    കണ്ണുനീര്‍ക്കുടം തലയിലേന്തി
    വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍
    സ്വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി
    വസന്തരാത്രി മയങ്ങുമ്പോള്‍
    സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
    സ്വപ്നം കാണാറുണ്ടോ?
  5. Sangamam Sangamam (Thriveni)സംഗമം സംഗമം (ത്രിവേണി )
    സംഗമം സംഗമം ത്രിവേണി സംഗമം
    ശൃംഗാരപദമാടും യാമം മദാലസയാമം.. (സംഗമം..)

    ഇവിടെയോരോ ജീവതരംഗവും
    ഇണയെത്തേടും രാവില്‍
    നാണത്തില്‍ മുങ്ങിയ കായലിന്‍ കവിളില്‍
    നഖചിത്രമെഴുതും നിലാവില്‍
    നീയും ഞാനും നമ്മുടെ പ്രേമവും
    കൈമാറാത്ത വികാരമുണ്ടോ ?

    ഓ..ഓ..ഓ ഓ ഓ .. (5)
    (സംഗമം...)
  6. Swayam Marannuvo (Welcome to Kodaikkanal)സ്വയം മറന്നുവോ (വെൽകം ടു കൊടൈക്കനാൽ)
    സ്വയം മറന്നുവോ പ്രിയങ്കരങ്ങളേ
    നിറഞ്ഞു പാടു നീ നിറഞ്ഞ വേളയില്‍
    അകലെയേതോ നീര്‍ച്ചോലയില്‍
    കാലം നീരാടിയോ

    കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം (2)
    കൂടെയെത്താത്ത കുഞ്ഞായിരുന്നൂ പോയജന്മങ്ങളില്‍
    മാനസങ്ങള്‍ ഒന്നാകുമെങ്കില്‍ മധുരംജീവിതം ( സ്വയം..)
  7. Sooryakireedam (Devaasuram)സൂര്യകിരീടം (ദേവാസുരം )
    സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ (2)
    പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
    സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

    നെഞ്ചിലെ പിരി ശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നു പോയ്‌ (2)
    നാമജപാമൃത മന്ത്രം ചുണ്ടില്‍ ക്ലാവു പിടിക്കും സന്ധ്യാ നേരം (സൂര്യ കിരീടം..)
  8. Sumangalikkuruvee (Azhakiya Raavanan)സുമംഗലിക്കുരുവീ (അഴകിയ രാവണന്‍ )
    സുമംഗലിക്കുരുവീ പാടാത്തതെന്തേ
    വിലാസലോലയായ്‌ തുടിക്കയായിതാ
    നുരഞ്ഞു തൂവുമീ മൃണാള യാമിനീ
    വരവായ് പൌര്‍ണമി....
    സുമംഗലിക്കുരുവീ പാടാത്തതെന്തേ
  9. Sundariye sundariye (Oru Maravathoor Kanavu)സുന്ദരിയേ സുന്ദരിയേ (ഒരു മറവത്തൂർ കനവു് )
    സുന്ദരിയേ സുന്ദരിയേ...
    സെന്തമിഴിന്‍ പെണ്‍കൊടിയേ...
    മഞ്ചള്‍മണം പൂസിവരും...
    മാര്‍കഴിതന്‍ പൈങ്കിളിയേ...
    തെങ്കാസിസാന്തും ഇട്ട്...
    തെരുക്കൂത്തുംപാട്ടും പോട്ട്...
    തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
    തെന്‍പാണ്ടിക്കോലമയില്‍ വാ... (സുന്ദരിയേ)
  10. Sonaare (Punjabi House)സോനാരേ സോനാരേ (പഞ്ചാബി ഹൗസ്‌)
    സോനാരേ സോനാരേ സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
    സ്വരരാഗ തേൻ നിറയ്ക്കാൻ പോരൂ
    സോനാരേ സോനാരേ സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
    സ്വപ്നങ്ങൾ പങ്കു വെയ്ക്കാൻ പോരൂ
    ഏതോ നോവിലൂറുമാ ഗാനം കാതിൽ തേൻ പകർന്നിടും നേരം
    കണ്ണീർപ്പൂവു പോലെ നീ മാറിൽ ചായുകില്ലേ (2)
    (സോനാരേ സോനാരേ ....)
  11. Sukhamaanee (Nammal)സുഖമാണീ (നമ്മള്‍)
    സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2)
    അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ
    പൂംചിറകിൽ പറന്നുയരാൻ
    കുളിരലയിൽ നനഞ്ഞലിയാൻ അഴകേ
    (സുഖമാണീ..)
  12. Swayamvara Chandrike (Chronic Bachelor)സ്വയംവര ചന്ദ്രികേ (ക്രോണിക്‌ ബാച്ചിലര്‍ )
    സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണമണി മേഘമേ
    ഹൃദയ രാഗ ദൂതു പറയാമോ... പ്രണയമധുരം
    അവൾക്കായ് പകര്‍ന്നുവരുമോ
    കൊഞ്ചും കളിത്തെന്നലേ... നെഞ്ചിന്‍ കിളിക്കൊഞ്ചലേ
    മെല്ലെയൊന്നു ചെന്നു പറയാമോ
    പാതി വിടരും കിനാവിന്‍ പരിഭവങ്ങള്‍
  13. Saare saare (Thilakkam)സാറേ സാറേ (തിളക്കം )
    ഏയ് സാറേ സാറേ സാമ്പാറേ
    സാറിന്റെ വീട്ടിലു കല്യാണം (2)
    കാക്ക വിളമ്പും ഉപ്പേരി
    പൂച്ച വിളമ്പും പുളിശ്ശേരി
    നാക്കില നീട്ടിയിരുന്നാട്ടെ
    ആന വിളമ്പും ചമ്മന്തി
  14. Swapnangal Kannezhuthiya (Bhaagyadevatha)സ്വപ്നങ്ങള്‍ കണ്ണെഴുതിയ (ഭാഗ്യദേവത )
    സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ
    സ്വര്‍ണ്ണനൂല്‍ എറിഞ്ഞൊരാള്‍ വല വീശിയോ
    കാലമേറെയായ്‌ നിന്നെ കാത്തിരുന്നുവോ
    കായലോളമായ്‌ നിന്നെ തേടിവന്നുവോ
    സഖി നീയോ ഇണയാവാന്‍
    കണികണ്ടിരുന്നുവോ...
    സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ..